Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Sthreedhanam |


ലണ്ടനിൽ കൂടി ഒരു സഞ്ചാരം
ലണ്ടൻ

എയർപോർട്ടിൽ രാവിലെ ഏഴിന് എത്തി. ലണ്ടൻ സമയം ഇന്ത്യൻ സമയത്തേക്കാൾ നാലര മണിക്കൂർ പുറകിലാണ്. ഗാറ്റ്വിക്ക് എയർപോർട്ട് (Gatwick Airport) എന്നും പേരുണ്ട് ഇതിന്. ഒരു മിനിറ്റിൽ രണ്ടു ഫ്ളൈറ്റ് വീതം ഇവിടെ നിന്നും പറന്നുയരും. തുടർന്ന് താമസസ്ഥലമായ ഹോൽ റാഡിസണിലേക്കാണ് പോയത്. വിശ്രമത്തിനുശേഷം പിറ്റേന്ന് രാവിലെ യാത്ര പുറപ്പെട്ടു...

സിറ്റി ടൂർ

ലണ്ടൻ തെരുവിലെ കെട്ടിടങ്ങൾക്കെല്ലാം പഴമയുടെ ഗന്ധമാണ്. വൃത്തിയുള്ള തെരുവോരങ്ങൾ, ഭംഗിയാർന്ന പുൽത്തകിടികൾ, തണുപ്പുള്ള കാലാവസ്ഥ. കെട്ടിടങ്ങൾക്കെല്ലാം ഒരേ നിറം. കണ്ണിനു കുളിർമയേകുന്ന കാഴ്ച. ഇടയ്ക്കിടെ പാർക്കുകൾ കാണാം. വെട്ടിയൊരുക്കിയ പുൽത്തകിടിയും ചെടികളും. ഇടയ്ക്ക് ഗ്ലാസുകൊണ്ടുള്ള ഒരു പുതിയ കെട്ടിടവും കണ്ടു.

ഹൈഡ് പാർക്കിലേക്കാണ് പോയത്. പോകുന്ന വഴി മാർബിളിൽ തീർത്ത കൂറ്റൻ ആർച്ച് കണ്ടു. മാർബിൾ ആർച്ച് എന്നുതന്നെയാണ് ഇതിെൻറ പേര്. ചെറിയ കൊത്തുപണികളും ഇതിെൻറ മേലുണ്ട്.

ഹൈഡ് പാർക്ക്

പുഷ്പവാടിയും പുൽത്തകിടിയും മരങ്ങളും ഉള്ള വിശാലമായ ഹൈഡ് പാർക്ക്. ഇവിടെ ആൽബർട്ട് രാജകുമാരെൻറ ഒരു പ്രതിമ കാണാം. ഒരുഭാഗത്ത് വെല്ലിംഗ്ടണ്‍ ആർച്ചും. ലണ്ടനിലെ ഉരുക്കുപ്രഭു എന്നറിയപ്പെിരുന്ന വെല്ലിംഗ്ടണ്‍ പ്രഭു നിർമിച്ചതാണിത്.

അതിനുശേഷം ഇംപീരിയൽ കോളജുകണ്ടു. സയൻസിനും ഗണിതശാസ്ത്രത്തിനും ലോകത്തിലെ ഏറ്റവും പ്രശസ്തിയാർജിച്ച കോളജാണിത്.

1870 വർഷം പഴക്കമുള്ള കത്തീഡ്രൽ ഓഫ് ആനിമൽസ് മൃഗങ്ങൾക്കുവേണ്ടിയുള്ള പള്ളി. പള്ളിയുടെ മുകളിലും വശങ്ങളിലും വിക്ടോറിയ ആൻഡ് ആൽബർ് മ്യൂസിയവും കടന്ന് ഞങ്ങൾ മുൻപോട്ടുപോയി.

ട്രഫാൽഗർ സ്ക്വയർ

പ്രധാനപ്പെട്ട ഒരു നാൽക്കവലയാണിത്. അതിനാൽ ധാരാളം സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. ഒത്തനടുക്ക് നെൽസണ്‍ കോളം. ഇതൊരു കൂറ്റൻ തൂണാണ്. തൂണിനു മുകളിൽ ലോർഡ് നെൽസെൻറ ഒരു വലിയ പ്രതിമ. 12 നില കെട്ടിടത്തിെൻറ ഉയരമുണ്ടിതിന്. ഫ്രഞ്ച് സൈന്യത്തിനെതിരായി, ബ്രിട്ടീഷ് സൈന്യത്തെ നയിച്ച് യുദ്ധത്തിൽ ജയിച്ച പ്രഭുവാണ് ലോർഡ് നെൽസണ്‍.

ഫ്രഞ്ചുകാരിൽ നിന്നും പിടിച്ചെടുത്ത ഓടുകൊണ്ടുള്ള ആയുധങ്ങൾ ഉരുക്കി അതുകൊണ്ട് അതികായ·ാരായ നാലു സിംഹങ്ങളെ ഉണ്ടാക്കി നാലുവശത്തും അവ ലോർഡ് നെൽസന് കാവൽ കിടത്തിയിരിക്കുന്നു.

വലിയ കൽത്തൂണുകളും, കൽപ്രതിമകളും ജലധാരകളും എല്ലാം ഒത്തുചേരുന്ന ഒരു ചത്വരം. അശ്വാരൂഢ പ്രതിമകൾ, മത്സ്യങ്ങളും മനുഷ്യരൂപങ്ങളും ചേർന്ന ജലധാരകൾ.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നന്പർ 10 വസതി ഡൗണിംഗ് സ്ട്രീറ്റിലാണ്. ദൂരെ ലണ്ടൻ ഐ എന്ന ജയൻറ് വീൽ കാണാം. ഒൻപതു നൂറ്റാണ്ടായ പാർലമെൻറ് മന്ദിരം. അതിന് എതിർവശത്തുള്ള പച്ചപ്പാർന്ന സ്ക്വയറിൽ പല പ്രശസ്തരുടെയും പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ചർച്ചിൽ, നെൽസണ്‍ മണ്ടേല, ഗാന്ധിജി തുടങ്ങിയവർ. ഒന്നര നൂറ്റാണ്ടിെൻറ തലയെടുപ്പോടെ ബിഗ്ബെൻ (ക്ലോക്ക്) നിൽക്കുന്നതുകണ്ടു.

വിസ്മയം നിറച്ച് വാട്ടർലൂ

വാർലൂവിലെത്തി. വാർ ലൂ റെയിൽവേ സ്റ്റേഷൻ നീളത്തിൽ ഒരു നീല അനക്കോണ്ടപോലെ കിടക്കുന്നു. ലോകത്തിലെ ആദ്യ അണ്ടർഗ്രൗണ്ട് സ്റ്റേഷനും ലണ്ടനിലാണ്.

വാർലൂ ബ്രിഡ്ജ്, ബ്രിനിലെ ഇന്ത്യൻ എംബസി, കൂറ്റൻ സെൻറ് പോൾസ് കത്തീഡ്രൽ എന്നിവ കണ്ടു. ഇന്ത്യൻ എംബസി ഒരു പഴയ കെട്ടിടമാണ്. ഇന്ത്യൻ പതാകയും കാണാം. റീജൻറ് സ്ട്രീറ്റിലെ കെട്ടിടങ്ങളെല്ലാം റോഡിെൻറ വളവനുസരിച്ച് നിർമിച്ചവയാണ്. ക്യൂൻ വിക്ടോറിയ സ്ട്രീറ്റ് എത്തി.

ലണ്ടൻ ബ്രിഡ്ജിൽ നിന്ന് പ്രസിദ്ധമായ ലണ്ടൻ ടവർ കാണാം. വിക്ടോറിയ ആൻഡ് ആൽബർട് മ്യൂസിയം, നാച്വറൽ ഹിസ്റ്ററി മ്യൂസിയം, ആൽബർ് രാജകുമാരെൻറ സ്മരണയ്ക്കായി നിർമിച്ച റോയൽ ആൽബർട് ഹാൾ എന്നിവയും കണ്ടു.

ലണ്ടൻ ടവർ

ചരിത്രത്തിൽ സന്പന്നതയുടെയും അധികാരത്തിെൻറയും ഓർകളുണർത്തുന്ന ലണ്ടൻ ടവർ, സഞ്ചാരികളുടെ ഹരം. ഗോഥിക്ക് ശൈലിയിലുള്ള നിർമാണവും, ഭീമാകാരമായ ഘടനയും ശ്രദ്ധ ആകർഷിക്കുന്നു. കോഹിനൂർ രത്നവും അമൂല്യ കിരീടങ്ങളും ഇതിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ലണ്ടൻ ബ്രിഡ്ജ്

പ്രസിദ്ധമായ ടവർ ബ്രിഡ്ജ്. ഈ പാലത്തിെൻറ നിർമാണവും ഗോഥിക്ക് ശൈലിയിലാണ്. 1894ൽ നിർമിച്ച പാലം ലണ്ടെൻറ പ്രതീകമാണ്. ഈ കൂറ്റൻ പാലത്തിനടിയിലൂടെ തെംസ് നദി ഒഴുകുന്നു. താഴെ നദിയിൽ കപ്പലുകൾ, ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ കാണാം. നദിയിലൂടെ വരുന്ന കപ്പലുകൾക്ക് പോകാനായി പാലം തുറന്നു കൊടുക്കാവുന്ന രീതിയിലാണ് ഇതിെൻറ നിർമാണം. ചരിത്രത്തിെൻറ പാതയും ചരിത്രത്തിെൻറ ഭാഗവുമാണീ പാലം. ലണ്ടൻ ബ്രിഡ്ജിലൂടെ ഞങ്ങൾ കടന്നുപോയി.

രാജകുടുംബത്തിലെ അനവധി ചരിത്ര സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച വെസ്റ്റ് മിൻസ്റ്റർ ആബി (പള്ളി)യാണ് ഞങ്ങളുടെ ലക്ഷ്യം. 18ാം നൂറ്റാണ്ടിലെ വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജ്, റോയൽ ആൽബർ്ട്ട്റ്റോംബ് വെസ്റ്റ് മിൻസ്റ്റർ ആബി, ഫ്ളോറൻസ് നൈറ്റിംഗേലിെൻറ ഓർമ്മയ്ക്കായുള്ള ആശുപത്രി, വലിയ ഒരു ആശുപത്രിയായ സെൻറ് തോമസ് ഹോസ്പിറ്റൽ പാലസ് ഓഫ് ചർച്ച്... കാഴ്ചകൾ തീരുന്നില്ല..

റോയൽ പരേഡ്

ബക്കിംഗ്ഹാം കൊട്ടാരത്തിനടുത്ത് ബസ് നിർത്തി. ഉടനെ തന്നെ റോയൽ പരേഡ് ഉണ്ട്. സഞ്ചാരികളുടെ കൗതുകമാണ് ഈ റോയൽ പരേഡ്. കൊാരത്തിലേക്കു തുറക്കുന്ന ഒരു ആർച്ച് ട്രഫാൽഗർ സ്ക്വയറിൽ നിന്നാൽ കാണാം. മൂന്നു കമാനങ്ങളോടു കൂടിയ കൂറ്റൻ കവാടം. അഡ്മിറാൽറ്റി ആർച്ച് എന്ന് ഇത് അറിയപ്പെടുന്നു. നടുവിലെ ഗേറ്റ് രാജകീയ യാത്രയ്ക്കു മാത്രമേ തുറക്കു. മറ്റു രണ്ടുഗേറ്റും വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഉള്ളതാണ്. പ്രൗഢിയാർന്ന രാജപാതയുടെ ഇരുവശവും ബ്രട്ടിെൻറ വന്പൻ പതാകകൾ നാിയിരിക്കുന്നു. കൊട്ടാരപാതയ്ക്കിരുവശവും പാർക്കുകളാണ്. ഒരുവശം സെൻറ് ജയിംസ് പാർക്ക്, ഇത് ലണ്ടനിലെ ഏറ്റവും വലിയ പാർക്കുകളിലൊന്നാണ്. പട്ടാളക്കാരുടെ മാർച്ച് കാണാനായി ജനം കൊട്ടാരത്തിലേക്ക് ഒഴുകുന്നു. നേരത്തേ ഇടം പിടിക്കുവാനാണ്. ശക്തരായ കുതിരകളുടെ പുറത്ത് പോലീസുകാർ റോന്തുചുറ്റുന്നുണ്ട്. റോഡും ഇരുവശ്ങളും വളരെ വൃത്തിയായി ഇട്ടിരിക്കുന്നു.


ബ്രിട്ടനിലെ രാജ്ഞിയായിരുന്ന വിക്ടോറിയായുടെ ശിൽപം സ്വർണവർണം പൂശിനിൽക്കുന്നു. അതിനു പിന്നിൽ രാജകുടുംബത്തിെൻറ ഒൗദ്യോഗിക വസതിയായ ബക്കിംഗ്ഹാം കൊട്ടാരം. കൊട്ടാരത്തിനു മുകളിൽ ബ്രിട്ടീഷ് പതാക പാറിപ്പറക്കുന്നു.

വളരെ അധികം ജനങ്ങൾ റോയൽ പരേഡ് കാണാൻ തിങ്ങിക്കൂടി നിൽക്കുന്നു. അകലെ നിന്നും പരേഡ് വരുന്നതുകാണാം. ബാൻഡിെൻറ താളത്തിനനുസരിച്ച് മാർച്ച് ചെയ്ത്, ചിട്ടയായി കൊട്ടാരത്തിനടുത്തേക്ക് വരുന്നു. കറുത്ത വലിയ കന്പിളി തൊപ്പിയിൽ ചുവന്ന പൂവും മുട്ടു കഴിഞ്ഞുള്ള നീളൻ കുപ്പായവും കൈയിൽ തോക്കുമാണ് പട്ടാളക്കാരുടെ വേഷം, കാലിൽ ബൂട്ട്സും. പോലീസിെൻറ അകന്പടിയും ഉണ്ട്. മുന്നിൽ ബാൻഡ് മേളത്തിനൊത്ത് താളം ചവിട്ടുന്ന കരുത്തരായ രണ്ട് അശ്വാരൂഢ·ാർ. നൂറ്റാണ്ടുകളായി ബ്രിട്ടീഷ് രാജകുടുംബത്തിെൻറ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നവരാണ് റോയൽ ഗാർഡ്സ്. കൊട്ടാര വഴികളിലൂടെയെല്ലാം ഇവർ നടന്നു നീങ്ങുന്നു. ഇവർ വരുന്ന വഴി ഒരുക്കുവാനായി കുതിരപ്പുറത്തു പോലീസുകാർ റോന്തുചുറ്റുന്നു.

വിംബിൾഡണ്‍

സിറ്റി ടൂറിനുശേഷം വിംബിൾഡണ്‍ ലോണ്‍സ് ആൻഡ് ടെന്നീസ് മ്യൂസിയം കണ്ടു. ആദ്യകാല ടെന്നീസ് താരങ്ങളുടെ ചിത്രങ്ങൾ, വേഷങ്ങൾ (പ്രത്യേക ഡ്രസ് കോഡ് ഉണ്ട്) ഇവ പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയതിൽ നിന്നും വ്യത്യസ്തമാണ് ഇപ്പോഴത്തെ ഡ്രസ്. താരങ്ങളെ ഇൻറർവ്യൂ ചെയ്യുന്ന ഓഡിറ്റോറിയം, സ്റ്റേഡിയത്തിൽ പോകാതെ ഒരേ സമയം പലർക്കും ഓരോ കളിക്കാരെക്കുറിച്ച് അവരവരുടെ രാജ്യത്തുള്ളവരെ അറിയിക്കുവാനുള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

പച്ചപ്പരവതാനി വിരിച്ചതുപോലെ പച്ചപ്പുല്ലുവെട്ടി നിർത്തിയിരിക്കുന്ന ഇൻഡോർ സ്റ്റേഡിയം. ഇവിടെയാണ് കളി നടക്കുന്നത്. രാജകുടുംബത്തിനും പ്രശസ്തർക്കും ഇരിക്കാൻ പ്രത്യേക ഗ്യാലറി ഒരുക്കിയിരിക്കുന്നു. മഴ വന്നാൽ ഓോമാറ്റിക് റൂഫ് നിവർന്നുവന്നു കളിക്കളം മൂടും.

വാക്സ് മ്യൂസിയം

ഒരുഭാഗത്ത് വെണ്മയാർന്ന പ്രൗഢിയുള്ള കെിടങ്ങൾ, മറുഭാഗം പച്ചപ്പാർന്ന പാർക്കുകൾ ലണ്ടൻ നഗരം മനോഹരിയാണ്. കെട്ടിടങ്ങളും പാർക്കുകളും പിന്നിട്ട് ഞങ്ങൾ മെഴുകുപ്രതിമകളുടെ മ്യൂസിയത്തിലേക്കു കടന്നു. (Madame TussaudÕs wax museum) മാഡം തുസോദ് എന്ന സ്ത്രീ കൗതുകത്തിനായി ഉണ്ടാക്കിയ മെഴുകു പ്രതിമകൾ, അവരുടെ ചെറുമകൻ പിന്നീട് പ്രദർശനത്തിനുവച്ചു. അത് ആളുകളുടെ ശ്രദ്ധയാകർഷിച്ചപ്പോൾ മ്യൂസിയമാക്കി. പിന്നീട് പല പ്രശസ്തരും മെഴുകുരൂപത്തിൽ ഇവിടെ ഇടം പിടിച്ചപ്പോൾ ഈ മ്യൂസിയം ലോകപ്രശസ്തമായി. ലോകത്തിലെ മികച്ച മെഴുകു പ്രതിമകളാണിവിടെ. ജീവൻ തുടിക്കുന്ന പ്രശസ്തരായവരുടെ പ്രതിമകൾ. ഇന്ത്യയിൽ നിന്ന് ഗാന്ധിജി, ഇന്ദിരാഗാന്ധി, അമിതാഭ് ബച്ചൻ, ഐശ്വര്യറായി, സൽമാൻ ഖാൻ, ഷാരൂഖ്ഖാൻ തുടങ്ങിയവരും ഉണ്ട്. പ്രധാനപ്പെ നേതാക്കളും രാഷ്ട്രീയക്കാരും അടങ്ങുന്ന പ്രതിമകൾ. കാറ്റിൽ പറക്കുന്ന പാവാട ഒതുക്കിപ്പിടിച്ചു നിൽക്കുന്ന മെർലിൻ മണ്‍റോയുടെ പ്രതിമയ്ക്ക് സൗന്ദര്യം കൂടുതൽ തോന്നി. മൈക്കിൾ ജാക്സണ്‍, ചാർളിചാപ്ലിൻ, ഐൻസ്റ്റൈൻ, ഫുട്ബോൾ മാന്ത്രികൻ പെലെ, യാസർ അരാഫത്ത്, ജോർജ് ബുഷ്, സദ്ദാം ഹുസൈൻ, ഡയാന രാജകുമാരി, ദലൈലാമ, ഇന്നത്തെ രാജകുടുംബം തുടങ്ങിയവരെല്ലാം കൂത്തിലുണ്ട്.

സ്പിരിറ്റ് ഓഫ് ലണ്ടൻ

വാക്സ് മ്യൂസിയത്തിൽ നിന്നും നേരേ സ്പിരിറ്റ് ഓഫ് ലണ്ടനിലേക്കു കടന്നു. ഇടനാഴിയിൽ വശങ്ങളിലായി പുസ്തകങ്ങൾ ലൈബ്രറിയിലെന്നതുപോലെ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു. ലണ്ടൻ നഗരത്തിെൻറ ചരിത്രത്തിൽ നിന്നും വളർച്ചയുടെ ഭാഗങ്ങൾ വിവരിക്കുന്നതാണീ പ്രദർശനം.

ഇവിടെ ടാക്സികൾപോലെ രണ്ടുപേർക്കിരിക്കാവുന്ന ചെറിയ കാറുകൾ പാളത്തിലൂടെ ഒഴുകി വരുന്പോൾ നമ്മൾ കയറി ഇരിക്കണം. കാർ പതിയെ നീങ്ങിത്തുടങ്ങി. വർഷങ്ങൾ കൊണ്ട് രാഷ്ട്രീയവും സന്പത്തും ആചാരങ്ങളും ഒക്കെ മാറിമറിഞ്ഞ് ഒരു സംഭവബഹുലമായ കഥപോലെ എല്ലാം ചിത്രീകരിച്ചിരിക്കുന്നു. ഏതു വശത്താണോ ചിത്രീകരിച്ചിരിക്കുന്നത് ആ വശത്തേക്കു കാർ തിരിയും.

വർത്തമാന കാലത്തിലെത്തിയ കാഴ്ചയിലും ലണ്ടെൻറ നിത്യസാന്നിധ്യമായ രാജകുടുംബത്തിെൻറ പകർപ്പുണ്ട്. ലണ്ടൻ ചരിത്രത്തിലൂടെയുള്ള ഈ പ്രയാണം ആനന്ദകരമായിരുന്നു.

ലണ്ടൻ ഐ

ലണ്ടൻ ഐ ഒരു ജയൻറ് വീലാണ്. ലോകത്തിലെ ഒരു വലിയ നിരീക്ഷണ ചക്രം. അന്തരീക്ഷത്തിൽ ഒരു വലിയ സൈക്കിൾ ചക്രം ഉയർന്നു നിൽക്കുന്ന പ്രതീതി. ലണ്ടൻ നഗരത്തിനു മുകളിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. ബ്രിട്ടീഷ് എയർവേയ്സ് ആണ് ഇതു നിർമിച്ചത്. ഇതിെൻറ മേൽനോട്ടം വഹിക്കുന്നതും അവരാണ്. സൈക്കിൾ ചക്രമാതൃകയിലുള്ള നിർമാണമാണ് ലണ്ടൻ ഐക്കുള്ളത്. സഞ്ചാരികളുടെ ആവേശമായ ലണ്ടൻ ഐയിലെ ഒരു ക്യാപ്സൂളിൽ 20 ലേറെ പേർക്ക് കയറാം. 32 ക്യാപ്സൂളുകൾ ഉണ്ട്. 30 മിനിറ്റുകൊണ്ട് ലണ്ടൻ നഗരത്തെ ഒരു പക്ഷിയുടെ കണ്ണിലൂടെ എന്ന പോലെ നമ്മളെ കാണിക്കാൻ തയാറായി നിൽക്കുന്നു. 360 ഡിഗ്രി ആങ്കിളിലൂടെ ലണ്ടെൻറ ഒരു സമഗ്രകാഴ്ചക്കായി ഞങ്ങളും തയാറെടുത്തു. വളരെ സാവധാനം ഒരു കാബിൻ ഞങ്ങളുടെ മുൻപിൽ വന്നുനിന്നു. അതിൽ കയറി. വാതിലടഞ്ഞു. സാവധാനം ഞങ്ങളുടെ സ്ഫടിക ക്യാപ്സൂൾ ഉയർന്നു തുടങ്ങി. ലണ്ടൻ നഗരദൃശ്യങ്ങൾ ഓരോന്നായി കാബിൻ ഉയരുന്നതനുസരിച്ച് തെളിഞ്ഞുവന്നു. നമ്മൾ ഇരിക്കുന്ന കാബിൻ ചലിക്കുന്നതോ, ഉയർന്നുപോകുന്നതോ നമ്മൾ അറിയുന്നതേയില്ല. ലണ്ടൻ നഗരകാഴ്ചകൾ തെംസ് നദി, തെരുവുകൾ, പള്ളികൾ, കൊട്ടാരത്തിെൻറ വിവിധ ഭാഗങ്ങൾ, ഗോപുരങ്ങൾ, സ്മാരകങ്ങൾ നിരത്തിലൂടെ വാഹനങ്ങൾ തിളങ്ങി ഒഴുകുന്നു. ഞങ്ങൾ 450 അടി ഉയരത്തിലായി. ഏറ്റവും മുകളിൽ വളരെ മനോഹരമായ കാഴ്ച. കെട്ടിടങ്ങളും വാഹനങ്ങളും ഒക്കെ ഒരു കളിപ്പാം പോലെ. കണ്ണിനും മനസിനും ഒരുപോലെ സന്തോഷവും വിസ്മയവും നൽകുന്ന കാഴ്ച. അടുത്ത കാബിൻ മുകളിലേക്ക് ഉയർന്നപ്പോൾ ഞങ്ങൾ പതിയെ താഴേക്കു താഴാൻ തുടങ്ങി. വിശാലമായ ലണ്ടെൻറ ദൃശ്യങ്ങൾ പതിയെ മാഞ്ഞു തുടങ്ങി. ക്യാപ്സൂളിൽ നിന്നിറങ്ങി ഞങ്ങൾ അനുഭവങ്ങൾ പങ്കുവച്ചു തിരികെ മടങ്ങി.

||

മറിയാമ്മ ഷാജി
പാലത്ര

പ്രമേഹവും വിറ്റാമിൻഡിയുടെ അപര്യാപ്തതയും
ലോകമെങ്ങും വിറ്റാമിൻ ഡിയുടെ അപര്യാപ്തത വർധിച്ചുവരികയാണ്. കുറച്ചു വർഷങ്ങളായി ഗവേഷകർ
കർക്കടകവും ആയുർവേദവും
കേരളീയരെ സംബന്ധിച്ചിടത്തോളം കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണം വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്.
പ്രണയ നൈരാശ്യത്തിന്‍റെ മന:ശാസ്ത്രം
ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി ആരുണ്ട്. ഇന്ന് പ്രണയവും പ്രണയനൈരാശ്യവും
ഗർഭകാല പരിചരണം ആയുർവേദത്തിൽ
ഗർഭിണി തന്‍റെ ഗർഭാശയത്തിനുള്ളിൽ മറ്റൊരു ജീവന് പാലനവും പോഷണവും നൽകുന്നുവെന്നതിനാൽ അവൾക്ക് മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി പ്രത്യേകം
കർക്കടക ചികിത്സയുടെ പ്രാധാന്യം
ആയുർവേദ ശാസ്ത്രത്തിെൻറ പരമമായ ലക്ഷ്യം ആയുസിെൻറ പരിപാലനമാണ്. രോഗം ശരീരത്തെയും
ആക്ടർ നഴ്സ്
ശരണ്യ ആനന്ദ് തിരക്കിലാണ്. കോറിയോഗ്രഫിയിലും മോഡലിംഗിലും തിളങ്ങിയ ശരണ്യയിപ്പോൾ
നെഞ്ചുവേദന എല്ലാം ഹൃദയാഘാതമല്ല
മനുഷ്യനെ ഏറെ പേടിപ്പെടുത്തുന്ന വേദനകളിലൊന്നാണ് നെഞ്ചുവേദന. ശരീരത്തിെൻറ മധ്യഭാഗത്തായി
കുഞ്ഞിളം പല്ലുകൾക്ക് ചികിത്സ വേണോ?
ഓമനത്വമുള്ള കുഞ്ഞുങ്ങളുടെ പാൽപല്ലുകൾ കേടുവന്നു കാണുന്പോൾ വിഷമം തോന്നാത്ത മാതാപിതാക്കൾ ഉണ്ടാവില്ല.
വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ
ഹൃദയത്തിനായി കഴിക്കാം
ഇഷ്ടഭക്ഷണം എന്നു കേൾക്കുന്പോൾത്തന്നെ നാവിൽ കൊതിയൂറും. എന്നാൽ ഹൃദ്രോഗികൾക്കു
വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ
ലണ്ടനിൽ കൂടി ഒരു സഞ്ചാരം
എയർപോർട്ടിൽ രാവിലെ ഏഴിന് എത്തി. ലണ്ടൻ സമയം ഇന്ത്യൻ സമയത്തേക്കാൾ നാലര മണിക്കൂർ പുറകിലാണ്.
പെണ്‍മയുടെ മുടിയേറ്റ്
കേരളത്തിെൻറ സ്വന്തം മുടിയേറ്റെന്ന കലാരൂപത്തിനു പെണ്‍മയുടെ മുഖം നൽകിയിരിക്കുകയാണ് പിറവം
അങ്കമാലിക്കാരൻ
ഒന്നും എന്‍റെ കൈയിലല്ലല്ലോ......? സന്തോഷം എന്നല്ലാതെ എന്തുപറയാൻ. നായകനായി അഭിനയിച്ച ആദ്യ സിനിമ തന്നെ
ഹൃദയാരോഗ്യവും ആയുർവേദവും
ഏറ്റവും ഉഷ്ണഗുണപ്രദാനങ്ങളായ മദ്യം, എരിവ്, മാംസം തുടങ്ങിയ ഉപയോഗിക്കുന്നവർ, ദഹിക്കാൻ പ്രയാസമുള്ളതും
ഹൃദയാരോഗ്യത്തിന് പത്തു പ്രമാണങ്ങൾ
ആരോഗ്യവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ, ജീവനെ പോറ്റി വളർത്തുന്ന ഹൃദയത്തെ രോഗാതുരതയിൽ നിന്ന്
കല്യാണമേളം
ഒരുപോലെയുള്ള ചിന്തകളും ആശയങ്ങളും വായനയുമാണ് ഞങ്ങളെ ഒന്നിപ്പിച്ചത് കേരളത്തിെന്‍റെ യുവ എംഎൽഎയും മലയാളത്തിെൻറ
മാരിവില്ലഴകിൽ മുടി
കറുത്ത മുടി, കാർക്കൂന്തൽ എന്നൊക്കെ പണ്ടുള്ളവർ പറയുമായിരുന്നു. ഇപ്പോൾ ബ്ലാക്കിന് അൽപം ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ്
സാലഡുകൾ പലതരം
കാബേജ് ചെറുതായി അരിയുക. ബാക്കി പച്ചക്കറികൾ വത്തിൽ അരിയുക. ഇവയെല്ലാം ഉപ്പും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
കുട്ടിമുടിക്കും വേണം സംരക്ഷണം
കുഞ്ഞു വളരുന്തോറും വീടിനു പുറത്തു കളിക്കാനുള്ള സാധ്യതയും കൂടും. മണ്ണുവാരാനും വെള്ളത്തിൽ
മുടിയഴക്
മുടി സംരക്ഷണത്തിൽ ആദ്യം അറിയേണ്ടത് നിങ്ങളുടേത് ഏതുതരത്തിലുള്ള മുടിയാണെന്നാണ്. സ്വഭാവം അനുസരിച്ച് മുടിയെ മൂന്നായി തിരിക്കാം.
ക്ഷയരോഗികളുടെ പോഷകാഹാരം
ഛർദ്ദിയും കടുത്ത ക്ഷീണവുമായിാണ് 35കാരനായ വേണു (യഥാർഥ പേരല്ല) ഡോക്ടറുടെ അടുത്തെത്തിയത്.
താളി ഉണ്ടാക്കാം
നീളമുള്ള ഇടതൂർന്ന കറുത്ത മുടി... അത് സ്ത്രീസൗന്ദര്യത്തിെൻറ ലക്ഷണം തന്നെയാണ്. പണ്ട് മുടി
അങ്കമാലി അച്ചായത്തി
അങ്കമാലി ഡയറീസിലെ അങ്കമാലി അച്ചായത്തി എന്ന കഥാപാത്രം തന്നെത്തേടിയെത്തിയപ്പോൾ
ഈഗോ എന്ന വില്ലൻ
ബീനയും സോമുവും വിവാഹിതരായിട്ട് അഞ്ചുവർഷമായി.എംഫിലും നെറ്റും പാസായ ബീന അന്നുമുതൽ ജോലിക്ക്ശ്രമിച്ചുകൊണ്ടിരുന്നു.
ഇലക്കറികൾ പോഷകങ്ങളുടെ കലവറ
ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം...
മേഘല ഡബിൾ ബെൽ അടിക്കുന്നു; ശുഭപ്രതീക്ഷയോടെ
സമയം രാവിലെ 10.15. കോട്ടയം ചേർത്തല റൂട്ടിൽ ഓടുന്ന വേന്പനാട് ബസ് കോട്ടയം നാഗന്പടം ബസ് സ്റ്റാൻഡിൽ എത്തി
പെയ്തിറങ്ങുന്ന രോഗങ്ങൾ
ഇപ്പോൾ ജൂണ്‍മാസമെത്തുന്നതു രോഗങ്ങളുമായാണ്. ഓരോ മഴക്കാലത്തും പുതിയ പുതിയ രോഗങ്ങൾ.
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെച്ചെണ്ണയുടെ സുഗന്ധമുള്ള തുന്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ
കുട്ടിഭക്ഷണം സ്വാദോടെ
ഭക്ഷണം കഴിക്കാൻ കുട്ടികൾ പൊതുവേ വാശികാണിക്കും. പ്രത്യേകിച്ച് അഞ്ചു വയസിനു താഴെയുള്ള കുട്ടികൾ
LATEST NEWS
വിശ്വാസം തെളിയിച്ച് നാഗാലാൻഡ് മുഖ്യമന്ത്രി
പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവിന് മണിക്കൂറുകൾക്കകം ആർഎസ്എസുകാർ നല്ലവർ
ടൈറ്റാനിയം: അന്വേഷണം വേണമെന്ന് വി.എസ്
കൽപ്പിച്ചില്ല, അപേക്ഷിച്ചത് മാത്രം; കോഴി വിലയിൽ നിലപാട് മയപ്പെടുത്തി സർക്കാർ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.