സ്കൂ​ട്ട​ർ വി​പ​ണി​യി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കാ​ൻ ടി​വി​എ​സ് ജൂ​പ്പി​റ്റ​ർ
ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ഇ​രു​ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി, വി​പ​ണി​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും. രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ്കൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി​ക്ക് 110 സി​സി സ്കൂ​ട്ട​ർ വി​പ​ണി​യി​ൽ 11 ശ​ത​മാ​നം പ​ങ്കാ​ളി​ത്ത​മാ​ണു​ള്ള​ത്. ഇ​ന്ത്യ​ൻ റോ​ഡു​ക​ളി​ൽ 16 ല​ക്ഷം ജൂ​പ്പി​റ്റ​റി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്.

പൂ​ർ​ണ അ​ലൂ​മി​നി​യ​ത്തി​ൽ നി​ർ​മി​ച്ച, 110 സി​സി ലോ-​ഫ്രി​ക്ഷ​ൻ എ​ഞ്ചി​ൻ, ല​ഭ്യ​മാ​ക്കു​ന്ന​ത് വി​സ്മ​യി​പ്പി​ക്കു​ന്ന ഉൗ​ർ​ജ​വും, ഉ​ന്ന​ത ആ​ക്സി​ല​റേ​ഷ​നും മി​ക​വു​റ്റ ഇ​ന്ധ​ന​ക്ഷ​മ​ത​യു​മാ​ണ്. മെ​റ്റ​ൽ ബോ​ഡി​യോ​ടു​കൂ​ടി​യ ടി​വി​എ​സ് ജൂ​പ്പി​റ്റ​റി​ന്‍റെ ചാ​രു​ത ശ്ര​ദ്ധേ​യ​മാ​ണ്. ഒ​പ്പം സു​ഖ​ദാ​യ​ക​മാ​യ യാ​ത്ര​യും. റൈ​ഡ​ർ​ക്ക് ഇ​ക്കോ മോ​ഡും പ​വ​ർ മോ​ഡും ല​ഭ്യ​മാ​ക്കു​ന്ന ടി​വി​എ​സി​ന്‍റെ പേ​റ്റ​ന്‍റ് ഉ​ള്ള ഇ​ക്ക​ണോ​മീ​റ്റ​ർ ആ​ണ് മ​റ്റൊ​രു ഘ​ട​കം.


ടി​വി​എ​സ് ജൂ​പ്പി​റ്റ​റി​ന്‍റെ 110 സി​സി എ​ഞ്ചി​ൻ ഇ​ന്ത്യ​ൻ റോ​ഡു​ക​ൾ​ക്ക് തി​ക​ച്ചും അ​നു​യോ​ജ്യ​മാ​ണ്. ടൈ​റ്റാ​നി​യം ഗ്രേ, ​മെ​ർ​ക്കു​റി വൈ​റ്റ്, മി​ഡ്നൈ​റ്റ് ബ്ലാ​ക്, സ്പാ​ർ​ക്ലിം​ഗ് സി​ൽ​വ​ർ, റോ​യ​ൽ വൈ​ൻ, സ്റ്റാ​ലി​യ​ൻ ബ്രൗ​ണ്‍ എ​ന്നീ ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ നി​റ​ങ്ങ​ളി​ൽ ല​ഭ്യം. ജേ​ഡ് ഗ്രീ​ൻ, മി​സ്റ്റി​ക് ഗോ​ൾ​ഡ് എ​ന്നീ നി​റ​ങ്ങ​ൾ പു​തു​താ​യി ചേ​ർ​ത്ത​തോ​ടെ ജൂ​പ്പി​റ്റ​ർ ഇ​പ്പോ​ൾ 10 നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കും.

ഇ​ന്ധ​ന ടാ​ങ്കി​ന്‍റെ ശേ​ഷി 5 ലി​റ്റ​റാ​ണ്. ബാ​ഗ് ഹൂ​ക്സ്, സീ​റ്റി​ന​ടി​യി​ലു​ള്ള സ്റ്റോ​റേ​ജ് സ്ഥ​ലം, പി​ൻ​വ​ശ​ത്തെ ബ്രേ​യ്ക്ക് ലി​വ​റി​ലു​ള്ള ബ്രേ​യ്ക് ലോ​ക്, പൈ​ല​റ്റ് ലാം​പ്സ്, ഓ​ട്ടോ ഹെ​ഡ്ലാം​പ് ഓ​ണ്‍, സി​ങ്ക് ബ്രേ​യ്ക്കിം​ഗ് സി​സ്റ്റം എ​ന്നി​വ​യാ​ണ് മ​റ്റു​ഘ​ട​ക​ങ്ങ​ൾ. 1275 മി​മി ആ​ണ് വീ​ൽ ബേ​യ്സ്, ടേ​ണിം​ഗ് റേ​ഡി​യ​സ് 1910 മി​ല്ലി മീ​റ്റ​റും. ബാം​ഗ്ലൂ​ർ എ​ക്സ് ഷോ​റൂം വി​ല 53,171 രൂ​പ.