Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Business |


സാന്പത്തികാസൂത്രണം അനിവാര്യം
അരുണിന് ഇരുപത്തഞ്ചാം വയസിൽ തരക്കേടില്ലാത്ത ശന്പളത്തിൽ മികച്ച ഒരു കന്പനിയിൽ തന്നെ ജോലി കിട്ടി. ഇത്രയും കാലം വീട്ടിൽ നിന്നു ലഭിക്കുന്ന തുച്ഛമായ പോക്കറ്റ് മണികൊണ്ട് വളരെ ഒതുങ്ങിയുള്ള ജീവിതമായിരുന്നു. ഇനി അതു പറ്റില്ല ജീവിതം ഒരുആഘോഷമാക്കി തന്നെ മുന്നോട്ടു പോണം.

അരുണ്‍ ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു തുടങ്ങി.അതോടെ അരുണിന്‍റെ ജീവിത ശൈലി തന്നെ മാറി. ബ്രാൻഡഡ് വസ്ത്രങ്ങൾ, ഗാഡ്ജറ്റുകൾ, ഭക്ഷണം എന്നു വേണ്ട ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം വാങ്ങി കൂട്ടി.

വർഷം മൂന്നു കഴിഞ്ഞു വീട്ടുകാർ വിവാഹം ആലോചിച്ചു തുടങ്ങി. അപ്പോഴാണ് അരുണ്‍ ചിന്തിക്കുന്നത് ഉയർന്ന ജീവിത നിലവാരത്തിൽ ജീവിക്കുന്ന തനിക്ക് വിവാഹവും ആർഭാടമാക്കി തന്നെ നടത്തണം. പക്ഷേ, എന്തു ചെയ്യും. വിവാഹം നടത്താൻ തന്‍റെ കയ്യിലിപ്പോൾ പണമില്ലെന്ന് പറഞ്ഞതോടെ നാലു വശത്തു നിന്നും ചോദ്യങ്ങളുമെത്തി തുടങ്ങി. മൂന്നു വർഷത്തെ നിന്‍റെ ശന്പളമെല്ലാം എന്തു ചെയ്തു, അത് എവിടെപ്പോയി?... ശരിക്കും അപ്പോൾ മാത്രമാണ്അരുണ്‍ തന്‍റെ ഇത്രകാലത്തെയും ശന്പളത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കുന്നതും.

ജോലി കിട്ടി കൈനിറയെ പണം വന്നു നിറയുന്പോൾ, പുതിയതായി ജോലിക്കു കയറുന്നവരിൽ നല്ലൊരു പങ്കും അരുണിനെപ്പോലെയാണ്. വർഷങ്ങൾ കഴിയുന്പോഴാണ് ശരിക്കും ജീവിതയാഥാർത്ഥ്യം മനസിലാക്കുന്നത്. അപ്പോഴേയ്ക്കും പലതിനും സമയം വൈകിപ്പോയിട്ടുണ്ടാവും. ഫലം സാന്പത്തിക ഞെരുക്കത്തിലേക്കു നയിക്കുന്നു....
നമുക്കെല്ലാവർക്കും ഭാവിയെക്കുറിച്ച് സ്വപ്നങ്ങളുണ്ട്. ചില ധനകാര്യ ലക്ഷ്യങ്ങളുണ്ട്. ഇവ നേടുവാനുള്ള ഓട്ടത്തിലാണ് നാം. ഇതു നേടുവാൻ അതുകൊണ്ടുതന്നെ ആവശ്യത്തിനു പണം സന്പാദിക്കണം; അതുമാത്രം പോരാ, നമുക്കു പണമുണ്ടാക്കിത്തരുവാൻ സന്പാദ്യത്തെ ദീർഘദൃഷ്ടിയോടെ, അച്ചടക്കത്തോടെ നിക്ഷേപിക്കുക. അതുവഴി ധനകാര്യ ലക്ഷ്യങ്ങൾ നേടിയെടുക്കാം.

ചെറുപ്പത്തിലെ തുടങ്ങാം

ചെറുപ്പത്തിലെ വരുമാനത്തെക്കുറിച്ചും ചെലവിനേക്കുറിച്ചും സന്പാദ്യത്തെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചുമൊക്കെ ഏകദേശ രൂപം നേടുന്നത് ജീവിതത്തിലെ ധനകാര്യലക്ഷ്യങ്ങളെല്ലാം ഒരു ഞെരുക്കവുമില്ലാതെ വളരെ ഉദാരമായി നേടുവാൻ സാധിക്കും. ചെറുപ്പത്തിൽ ലക്ഷ്യങ്ങൾക്കായി ചെറിയ തുകയേ വേണ്ടിവരികയുള്ളു. സമയം നമുക്ക് അനുകൂലമായി പ്രവർത്തിക്കുന്നതാണ് കാരണം.

കാറ്, വീട്, വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം, വിനോദയാത്രകൾ, റിട്ടയർമെന്‍റിനുശേഷമുള്ള വിശ്രമ ജീവിതകാലത്ത് ജീവിത പങ്കാളിയോടൊപ്പം അല്ലലില്ലാതെ സന്തോഷത്തോടെ ജീവിതം... എന്നു വേണ്ട ജീവിതത്തിൽ ആഗ്രഹിക്കുന്നതെല്ലാം ശരിയായ പ്ലാനിംഗിലൂടെ നേടുവാൻ സാധിക്കും.
തങ്ങളുടെ ജീവിത ലക്ഷ്യങ്ങളെയെല്ലാം മുന്നിൽ കണ്ടുകൊണ്ടു ഈ ലക്ഷ്യത്തിനായും കൂടി പുതിയതായി ജോലിയൽ പ്രവേശിക്കുന്നവർ പ്രവർത്തിക്കണം.ജോലി ചെയ്യുന്ന അതേ ഗൗരവത്തോടെതന്നെ നിക്ഷേപവും നടത്തിത്തുടങ്ങുക.

ജോലിയിൽ കുറുക്കു വഴികളില്ലാല്ലത്തതു പോലെതന്നെ ധനകാര്യ ലക്ഷ്യം നേടുന്നതിനും കുറുക്കുവഴികളില്ല. വരവിനനുസരിച്ച് ചെലവു ചെയ്യുകയും കഴിയുന്നത്ര സന്പാദിക്കുകയും ( പിശുക്കല്ല, അനാവശ്യ ചെലവുകൾ ഒഴിവാക്കുക) നിരന്തരം നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുക.

ഒരാളുടെ ധനകാര്യ ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ ആസൂത്രണം വളരെ ആവശ്യമാണ്. ചെറിയൊരു യാത്രയ്ക്കു പോലും പ്ലാനിംഗിന് ആവശ്യത്തിലേറെ ശ്രദ്ധ നൽകുന്ന നമ്മൾ ജീവിതയാത്രയെ മൊത്തത്തിൽ മാറ്റി മറിക്കുന്ന സന്പാദ്യ,നിക്ഷേപ, ചെലവാക്കലിന്‍റെ കാര്യം വരുന്പോൾ തീരെ അറിവില്ലായ്മ കാണിക്കുകയാണ്. എന്നാൽ അല്പം മനസുവച്ചാൽ, അൽപ്പം സമയം ഇതിനായി മാറ്റിവച്ചാൽ എല്ലാവർക്കും അവരവരുടെ ധനകാര്യഭാവി പ്ലാൻ ചെയ്യാം. റിട്ടയർമെന്‍റ് മുതൽ അടുത്തയിടെ നടത്താനിരിക്കുന്ന വിനോദ യാത്ര വരെ. പണം അതിനു തടസമാകുകയില്ല.

ഓർമിക്കുക, ആസൂത്രണം ഒരു പ്രക്രിയ ആണ്. അതിനായി ചല ഗൃഹപാഠങ്ങൾ ചെയ്യേണ്ടതുണ്ട്.


1. കൃത്യമായ ഒരു ബജറ്റ് തയ്യാറാക്കുക

നിങ്ങളുടെ വരുമാനം നിങ്ങളുടെ ചെലവുകൾ എന്നിവയെ കൃത്യമായി രേഖപ്പെടുത്തി ഒരു ബജറ്റ് തയ്യാറാക്കുക എന്നുള്ളതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. അതിനുശേഷം വേണം നിക്ഷേപവും സന്പാദ്യവും ആരംഭിക്കാൻ. മൂന്നുമാസം ഇപ്രകാരം ബജറ്റ് സൂക്ഷിച്ചു കഴിയുന്പോൾ ആവശ്യങ്ങൾ എന്ത്, ഒഴിവാക്കാനാവുന്നത് എന്ത്, വിനോദത്തിനു വേണ്ടത് എന്ത് എന്നിവെയല്ലാം മനസിലാക്കാം.

2. ധനകാര്യ ലക്ഷ്യങ്ങൾ കണ്ടെത്താം

ധനകാര്യ ലക്ഷ്യങ്ങളെ കണ്ടെത്തി തരംതിരിക്കുക എന്നുള്ളതാണ് അടുത്തപടി. ധനകാര്യ ലക്ഷ്യങ്ങളെ ഹൃസ്വകാലം, മധ്യകാലം, ദീർഘകാലം എന്നിങ്ങനെ തരംതിരിച്ചുവേണം നിക്ഷേപം നടത്താൻ. ഇവയൊക്കെ എത്രവർഷത്തിനുള്ളിൽ നേടിയെടുക്കുമെന്നും കൃത്യമായി നിർവ്വചിച്ചിരിക്കണം. അതോടൊപ്പം എത്ര തുക വേണ്ടി വരുമെന്നും വകയിരുത്തിയിരിക്കണം.

3. ശരിയായ ഉപകരണങ്ങളിൽ നിക്ഷേപം നടത്താം

എവിടെ നിക്ഷേപം നടത്തണം എന്നുള്ള വലിയൊരു ചോദ്യം കൂടി നിക്ഷേപത്തെക്കുറിച്ച് പറയുന്പോൾ ഉയർന്നു വരും. പലരും പല നിർദേശങ്ങളും വെയ്ക്കും.പക്ഷേ, ഓർക്കേണ്ടത് സ്വന്തം പണമാണ് അതുകൊണ്ട് സ്വയം വേണം തീരുമാനമെടുക്കാൻ. തീരുമാനമെടുക്കുന്നതിനു മുന്പ് വിവിധ നിക്ഷേപ ഉപകരണങ്ങളെക്കുറിച്ച് നന്നായി അന്വേഷിക്കുകയും പഠനം നടത്തുകയും ചെയ്യാം. അതിനുശേഷം നിക്ഷേപം നടത്താം.

4. പരമാവധി നികുതിയിളവുകൾ നേടുക

നിക്ഷേപങ്ങൾ കൊണ്ടുള്ള മറ്റൊരു നേട്ടമാണ് നികുതിയിളവുകൾ ലഭിക്കുന്നു എന്നത്. അതിനാൽ നികുതിയിളവു ലഭിക്കുന്ന നിക്ഷേപ ഉപകരണങ്ങളെ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. നികുതിയിളവ് ലഭിക്കും എന്നു കേട്ടു ഞാൻ ഇതിൽ നിക്ഷേപിച്ചു എന്ന് പറയരുത്. നിങ്ങളുടെ ധനകാര്യ ലക്ഷ്യങ്ങളെ നേടിയെടുക്കാൻ സഹായിക്കുന്ന നിക്ഷേപ ഉപകരണമാണോ എന്നു കൂടി പരിശോധിക്കണം. അതിനുശേഷം വേണം നിക്ഷേപം നടത്താൻ.

5. കടങ്ങൾ ഒഴിവാക്കി നിർത്താം

കടങ്ങളെ ഒഴിവാക്കി നിർത്തുക എന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
കടങ്ങൾ കഴിവതും ഒഴിവാക്കണമെന്നു പറയുന്പോൾ നല്ല കടവും ചീത്തകടവുമുണ്ടെന്ന കാര്യം മറക്കാതിരിക്കുക. നല്ല കടമെന്നു പറഞ്ഞാൽ ആസ്തി സൃഷ്ടിക്കുന്നതിനുവേണ്ടി എടുക്കുന്ന കടമാണ്.

ഉദാഹരണത്തിന് വീട് വാങ്ങുന്നതിനുള്ള വായ്പ. ഇത് നല്ല കടമാണ്. ഇതിന്‍റെ പലിശയ്ക്കു നികുതിയിളവും കിട്ടും. വീടിന് മൂലധന വളർച്ചയുമുണ്ടാകും.

ചീത്തക്കടമെന്താണെന്നു നോക്കാം. വ്യക്തിഗത വായ്പ എടുക്കുന്നു. അതുപയോഗിച്ചു ഷോപ്പിംഗ് നടത്തുന്നു; ഉപഭോക്തൃവസ്തുക്കൾ വാങ്ങുന്നു... തുടങ്ങിയവ. മിക്കവരേയും കടക്കെണിയിലേക്കു നയിക്കുന്നത് അനിയന്ത്രിതമായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകളാണ്.

ഇവിടെ ചെയ്യാവുന്നത് ക്രെഡിറ്റ് കാർഡ് ആവശ്യത്തിനു മാത്രം ഉപയോഗിക്കുക എന്നതാണ്. നിരവധി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ക്രെഡിറ്റ് കാർഡിൽ കുടിശിക വരുത്താതിരിക്കുക. പറഞ്ഞിരിക്കുന്ന തീയതിക്കു മുന്പേ ക്രെഡിറ്റ് തുക അടച്ചു തീർക്കുക.

ഒന്നിൽ കൂടുതൽ ലോണുകൾ എടുക്കാതിരിക്കാൻ ശ്രമിക്കുക. എടുക്കുകയാണെങ്കിൽ തന്നെ ഇഎംഐ എടുത്താൽ തിരിച്ചടക്കാനുള്ള ശേഷി ഉണ്ടോ എന്ന് ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ്. വരുമാനത്തിന്‍റെ 40 ശതമാനത്തിൽ താഴെ ഇഎംഐ നിർത്തുവാൻ ശ്രമിക്കുക.

ഇത്രയും കാര്യങ്ങൾ ആസൂത്രണം ചെയ്തു വേണം നിക്ഷേപം നടത്താൻ. എവിടെ നിക്ഷേപിക്കണം എന്ന് ഉപദേശിക്കാൻ നിരവധി പേരുണ്ടാകും. സാന്പത്തിക ഉപദേശകരോട് അഭിപ്രായങ്ങൾ ചോദിക്കാം. പക്ഷേ, പണം സ്വന്തം അദ്ധ്വാനത്തിന്‍റെ ഫലമാണെന്ന് ഓർത്തുവേണം നിക്ഷേപം നടത്താൻ. അതിനാൽ തങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾക്കനുസൃതമായിട്ടുള്ള നിക്ഷേപ ഉപകരണങ്ങൾ മാത്രം നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക.

എടുക്കാം ആരോഗ്യ ഇൻഷുറൻസ് നേടാം സുരക്ഷിതത്വം
അനിലിന് ഇരുപത്തിമൂന്നാം വയസിൽ ജോലി ലഭിച്ചു. മോശമല്ലാത്ത ശന്പളവും. സുഹൃത്തിന്‍റെ നിർബന്ധം മൂലം ലൈഫ് ഇൻഷുറൻസ് പോളിസിയും ആരോഗ്യ പോളിസിയുമെടുത്തു. അച്ഛനും അമ്മയേയും അനിയത്തിയേയും കൂട്ടിച്ചേർത്തുള്ള ഫ്ളോട്ടർ പോളിസിയാണ...
ജി.എസ്.ടി ചെറുകിട വ്യാപാരികളെ എങ്ങനെ ബാധിക്കും?
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലുതും ധീരവും എന്നു വിശേഷിപ്പിക്കാവുന്ന നികുതി പരിഷ്കരണമാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി). 2017 ജൂലൈ ഒന്നിന് ഇതു നിലവിൽ വരുമെന്ന് ഉറപ്പായിരിക്കുകയാണ്.
ജിഎസ്ടി...
വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ
വ​നി​ത​ക​ളു​ടെ സ​മ​ഗ്ര ശാ​ക്തീ​ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ 1985 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് കേ​ര​ള വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ. സ്വ​യം തൊ​...
ഒരു രാജ്യം, ഒരു നികുതി അനന്തര ഫലങ്ങൾ വ്യത്യസ്തം
ഒരു രാജ്യം, ഒരു നികുതി: ഇതാണു മുദ്രാവാക്യമെങ്കിലും ജിഎസ്ടി വരുന്പോൾ വിവിധ വ്യവസായങ്ങൾക്ക് വ്യത്യസ്തമായ നിരക്കുകളായിരിക്കും. ഏതിനം വ്യവസായത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ച് നികുതികൾ വ്യത്യസ്തമായി നിശ്ചിയിച്ചിട...
നികുതിലാഭ നിക്ഷേപത്തിൽ ഇഎൽഎസ്എസ് ഉണ്ടായിരിക്കണം
ഏതൊരാളുടേയും സാന്പത്തിക ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് നികുതിയാസൂത്രണം. ആദായനികുതി നിയമം വ്യക്തികൾക്കു നിരവധി നികുതി ഇളവുകൾ നൽകുന്നുണ്ട്. ചില ചെലവുകൾ, ചില നിക്ഷേപങ്ങൾ, ചില സംഭാവനകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് നി...
സ്ത്രീ സംരംഭകർക്ക് സഹായമായി ഇവർ
ഏതു മേഖലയെടുത്താലും പുരുഷൻമാരേക്കാൾ ഒട്ടും പിന്നലല്ല സ്ത്രീകൾ. പുതിയ സംരഭങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മുൻതലമുറയെ അപേക്ഷിച്ച് സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന, സ്വതന്ത്രമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന സാന...
ഇപിഎഫ്: ശന്പളക്കാരുടെ നിക്ഷേപാശ്രയം
ജോലിയും ശന്പളവുമൊക്കെയുള്ള നാളുകൾ ഒരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകളുമില്ലാതെ കടന്നു പോകും. പെട്ടന്ന് ഒരു അസുഖം വന്നാൽ, മക്കളുടെ കല്യാണത്തിന്, വിദ്യാഭ്യാസത്തിന്,വീടു വാങ്ങിക്കാൻ തുടങ്ങിയ ആവശ്യങ്ങൾക്കൊക്കെ പണം വേണം. എല്ലാ മ...
ഹാൻഡ് ലൂം ഡോർമാറ്റുകളിലൂടെ വരുമാനം നേടാം
സ്വയം സംരംഭകയാകുന്നതോടൊപ്പം തനിക്ക് ചുറ്റുമുള്ള സ്ത്രീകളിലേക്ക് തൊഴിലും അതോടൊപ്പം സാന്പത്തിക സുരക്ഷിതത്വവും പകരുകയാണ് ആലുവ എടത്തല സ്വദേശി കൊനക്കാട്ടുപറന്പിൽ സജീന സലാം. സജീന സലാമിന്‍റെ നേതൃത്വത്തിലുള്ള ഒന്പതു പേരടങ്ങുന്...
ഗ്രാമീണ ബാങ്കിംഗിന്‍റെ മാറുന്ന മുഖം
പ്രകൃതിവിഭവങ്ങൾ, ദീർഘ ഉത്പാദന കാലയളവ്, ചഞ്ചലമായ മണ്‍സൂണ്‍ എന്നിവയെ ആശ്രയിക്കുന്നതിനൊപ്പം തുണ്ടു ഭൂമിയും ചേരുന്ന കൃഷിയുടേയും മറ്റു ഗ്രാമീണ സാന്പത്തിക പ്രവർത്തനങ്ങളുടേയും സമാനതയില്ലാത്ത സ്വഭാവവിശേഷങ്ങളെ ഗ്രാമീണ ബാങ്കിംഗിന് തടസ...
സന്തോഷം പൂർണമാക്കാൻ എടുക്കാം, മറ്റേണിറ്റി ഇൻഷുറൻസ്
അച്ഛനും അമ്മയുമാകുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് സന്തോഷം പകരുന്ന കാര്യം തന്നെയാണ്. പക്ഷേ, അതോടൊപ്പം അവരുടെ സാന്പത്തികവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങളും വർധിക്കുകയാണ്. ആരോഗ്യമുള്ള ഒരു കുട്ടിയെ ലഭിക്കണം എന്നുള്ള ചിന്ത...
നിക്ഷേപത്തിനൊപ്പം ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
നിങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയാൽ, താമസിയാതെ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വിൽക്കേണ്ടതായി വരും.’’ ലോകപ്രശസ്ത നിക്ഷേപ ഗുരു വാറൻ ബുഫെയുടെ വാക്കുകളാണ്.

ഇത് അക്ഷരാർഥത്തിൽത്തന്നെ ശരിയാണെന്ന് എല്ലാവർക...
ജി​എ​സ്ടി​യി​ലേ​ക്കു മാ​റാ​ൻ കേ​ര​ളം ത​യാ​ർ
ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​യ നി​​​​കു​​​​തി പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കു രാ​​​​ജ്യം മാ​​​​റാ​​​​ൻ ഇ​​​​നി മൂ​​​​ന്നു ദി​​​​നം കൂ​​​​ടി മാ​​​​ത്രം. വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​...
കൃ​ഷി​ക്കു ചി​ല്ല​റ ഉ​പ​ദ്ര​വം
കാ​ർ​ഷി​കമേ​ഖ​ല​യ്ക്ക് ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) പ്ര​ത്യേ​ക സ​ഹാ​യ​മൊ​ന്നും ചെ​യ്യു​ന്നി​ല്ല. എ​ന്നാ​ൽ, ചി​ല്ല​റ ഉ​പ​ദ്ര​വ​ങ്ങ​ൾ വ​രു​ന്നു​ണ്ടു താ​നും. ചി​ല ഉ​പ​ദ്ര​വ​ങ്ങ​ൾ​ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​ക്കു​റ​...
സാന്പത്തികാസൂത്രണം അനിവാര്യം
അരുണിന് ഇരുപത്തഞ്ചാം വയസിൽ തരക്കേടില്ലാത്ത ശന്പളത്തിൽ മികച്ച ഒരു കന്പനിയിൽ തന്നെ ജോലി കിട്ടി. ഇത്രയും കാലം വീട്ടിൽ നിന്നു ലഭിക്കുന്ന തുച്ഛമായ പോക്കറ്റ് മണികൊണ്ട് വളരെ ഒതുങ്ങിയുള്ള ജീവിതമായിരുന്നു. ഇനി അതു പറ്റില്ല ജീവിതം ഒ...
ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ൽ ഭാ​​​രം
വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ആ​​​രോ​​​ഗ്യ​​​വും ജി​​​എ​​​സ്ടി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു പ​​​റ​​​യു​​​ന്നെ​​​ങ്കി​​​ലും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ജി​​...
പലിശ നിരക്ക് താഴുന്പോൾ
സ്ഥിര നിക്ഷേപങ്ങൾ പലർക്കും സന്പാദ്യത്തോടൊപ്പം വരുമാന സ്രോതസുകൂടിയാണ്. നിക്ഷേപങ്ങളുടെ പലിശ നിരക്ക് രണ്ടു വർഷമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, അത് വായ്പ എടുക്കുന്നവർക്ക് നേട്ടമാകുമെങ്കിലും നിക്ഷേപകരെ സംബന്ധിച്ചിടത്തോള...
നി​​​കു​​​തി​​​ബാ​​​ധ്യ​​​ത കു​​​റ​​​യു​​​ന്നി​​​ല്ല...
എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി​​​യും വാ​​​റ്റും സേ​​​വ​​​ന​​​നി​​​കു​​​തി​​​യും ഏ​​​കോ​​​പി​​​പ്പി​​​ച്ച് ജി​​​എ​​​സ്ടി വ​​​ന്ന​​​പ്പോ​​​ൾ നി​​​കു​​​തി​​​ക്കുമേ​​​ൽ നി​​​കു​​​തി വ​​​രി​​​ല്ല എ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ശ്വാ​​​സം...
ജീവിത ലക്ഷ്യവും ആസൂത്രണവും എസ്ഐപിയും
തീർച്ചയായും പണം പ്രധാനമാണ്!

ഹോട്ടലിൽ ഭക്ഷണം കഴിച്ചാൽ ബില്ലു നൽകാൻ പണം വേണം. ആശുപത്രിയിൽ പ്രവേശിച്ചാൽ, യാത്ര ചെയ്യാൻ, കാർ വാങ്ങാൻ , നിക്ഷേപം നടത്താൻ, കുട്ടികളെ സംരംക്ഷിക്കാൻ, ദാനം നൽകാൻ.... എന്നുവേണ്ട ചെറുതും വലുതുമാ...
ഏ​​​ട്ടി​​​ല​​​പ്പ​​​ടി, പ​​​യ​​​റ്റി​​​ലി​​​പ്പ​​​ടി
ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു വ​​​ലി​​​യ നേ​​​ട്ട​​​മാ​​​കും എ​​​ന്നാ​​​ണു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് പ​​​റ​​​യു​​​ന്ന​​​ത്. അ​​​തി​​​നു കാ...
അധികാരം നഷ്‌‌ടമായി
ച​ര​ക്കു-​സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പാ​ക്കു​ന്പോ​ൾ ഒ​ന്നി​ലേ​റെ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്. അ​തി​ലെ നി​കു​തി ഏ​കീ​ക​ര​ണ​കാ​ര്യ​മേ എ​ല്ലാ​വ​രും എ​ടു​ത്തു​പ​റ​യു​ന്നു​ള്ളൂ. പ​ക്ഷേ അ​തി​നേ​ക്കാ​ൾ വ​ലി​യ മാ​റ്റം ...
ഒ​​​രൊ​​​റ്റ പ​​​രോ​​​ക്ഷ നി​​​കു​​​തി
ജൂ​​​ൺ 30 അ​​​ർ​​​ധ​​​രാ​​​ത്രി ഭാ​​​ര​​​തം മ​​​റ്റൊ​​​രു യാ​​​ത്ര തു​​​ട​​​ങ്ങു​​​ക​​​യാ​​​ണ്. 1947 ഓ​​​ഗ​​​സ്റ്റ് 14 അ​​​ർ​​​ധ​​​രാ​​​ത്രി തു​​​ട​​​ങ്ങി​​​യ​​​തു​​​പോ​​​ലെ. അ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​...
ആദ്യശന്പളം മുതൽ ആസൂത്രണം തുടങ്ങാം
ആദ്യത്തെ ശന്പളം കിട്ടുന്നതിനു തലേന്നു രാത്രി പലർക്കും ഉറക്കമില്ലാത്ത രാത്രിയാണ്. ആദ്യത്തെ ശന്പളം കയ്യിൽ കിട്ടുന്നതിന്‍റെ സന്തോഷം അത് എന്തു ചെയ്യണമെന്നുള്ള ആലോചനകൾ, വീട്ടുകാർക്കും കൂട്ടുകാർക്കും ട്രീറ്റ് നൽകുന്നതിനെക്കുറിച്...
എ​ൻ​പി​എ​സ്: പെ​ൻ​ഷ​നൊ​പ്പം നി​കു​തി ലാ​ഭ​വും
സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ർ​ക്കു മാ​ത്ര​മ​ല്ല രാ​ജ്യ​ത്തെ​ല്ലാ​വ​ർ​ക്കും പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന പെ​ൻ​ഷ​ൻ പ​ദ്ധ​തി​യാ​ണ് നാ​ഷ​ണ​ൽ പെ​ൻ​ഷ​ൻ പ​ദ്ധ​തി. വ​ള​രെ ല​ളി​ത​മാ​യ...
രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷ് ആയി സ്വീകരിച്ചാൽ
ഇന്ത്യയിലെ കള്ളപ്പണ ഇടപാടുകളൾ കൂടുതലും നടക്കുന്നത് കാഷ് ആയിട്ടാണെന്നു ഗവണ്‍മെൻറ് കരുതുന്നത്. അതുകൊണ്ടുതന്നെ കള്ളപ്പണം തടയുന്നതിനു കാഷ് ഇടപാടുകൾ കുറച്ചുകൊണ്ടുവരുവാൻ ഗവണ്‍മെൻറ് ഉദ്ദേശിക്കുന്നു.

അതിനായി നടപ്പു സാന്പത്...
ആദ്യം സംരക്ഷണം; പിന്നൈ സന്പാദ്യം
ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണ് ധനകാര്യ ആസൂത്രണം. അതേപോലെ പ്രാധാന്യമുള്ള സംഗതിയാണ് ഈ ധനകാര്യ ആസൂത്രണപദ്ധതികൾ ഇടമുറിയാതെ മുന്നോട്ടു പോകുന്നുവെന്നുള്ള ഉറപ്പാക്കലും. പ്രത്യേകിച്ചും ആകസ്മികസംഭവങ്ങൾ ജീവിതത്തിലുണ്ടാകുന്പോൾ...
വരും നാളുകൾ അഗ്രിബിസിനസിന്‍റേത്
കാർഷികോത്പന്നങ്ങൾക്ക് മൂല്യവർധനവിലൂടെ മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് കാർഷിക മേഖല. അഗ്രി ബിസിനസ് എന്ന പേരിൽ പ്രത്യേക വിഭാഗം തന്നെ രൂപപ്പെട്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ മൂല്യവർധന പ്രവർത്തനങ്ങൾ നടക്കുന...
"ആധാര'മാകുന്ന ആധാർ
ഭാവിയിൽ സാന്പത്തിക ഇടപാടുകൾ, സർക്കാർ സേവനങ്ങൾ അങ്ങനെ ഒരു പൗരനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ആധാർ എന്ന ഒരൊറ്റ രേഖ മാത്രം മതി എന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. അമേരിക്കയിലെ സോഷ്യൽ സെക്യൂരിറ്റി നന്പർ പോലെ ഇതു മാറുമെന...
ഭവന വായ്പയുടെ നികുതിയിളവുകൾ
ഭവന വായ്പ എടുക്കുന്പോൾ ലഭിക്കുന്ന നികുതി ഇളവുകളാണ് ഏറ്റവും പ്രധാനം. മൂന്നു വകുപ്പുകളിലാണ് വീടിന്‍റെ നികുതി കണക്കാക്കലും മറ്റും. ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി, സെക്ഷൻ 24, 80 സിസി എന്നിവയാണിവ.

ഭവന വായ്പയുടെ തി...
വീടിലൂടെ സന്പത്ത്
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം... എന്ന ചൊല്ലുപോലെയാണ് വായ്പ എടുത്തു രണ്ടാമതൊരു വീടു വാങ്ങിയാലും.ആസ്തിയും ഉണ്ടാക്കാം. പലിശ അടയ്ക്കുന്നതു വഴി നികുതിയും ലഭിക്കും.

ഇപ്പോൾ സ്വന്തം വീട്ടിൽ താമസിക്കുകയും രണ്ടാമതൊരെ...
സാം വാൾട്ടണ്‍: റീട്ടെയിൽ ബിസിനസിന്‍റെ കുലപതി
കച്ചവടത്തിൽ അഭിരുചിയുള്ള ഒരാൾക്ക് എത്തിപ്പെടാവുന്ന ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ആൾ ആരെന്ന ചോദിച്ചാൽ എല്ലാവർക്കും ഒരുത്തരമേ കാണൂ. സാം വാൾട്ടണ്‍. പ്രശസ്തമായ വാൾമാർട്ടിെൻറ സ്ഥാപകൻ. നാട്ടിൻപുറങ്ങളിൽ നാം പലചരക്കുകട എന്ന് പറയുന്...
LATEST NEWS
എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ
വനിതാ ടീമിനു ബിസിസിഐയുടെ പാരിതോഷികം
എം.വിൻസന്‍റ് എംഎൽഎ രാജിവെക്കണ​മെന്ന് വി.എസ്
എം. വിൻസന്‍റ് എംഎൽഎ കസ്റ്റഡിയിൽ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.