ജീ​പ്പി​ന്‍റെ പു​തി​യ മു​ഖ​മാ​കാ​ൻ കോമ്പസ്
വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജീ​പ്പ് ഇ​ന്ത്യ​യി​ൽ ചു​വ​ടു​റ​പ്പി​ക്കാ​നെ​ത്തി​യ​ത്. ഗ്രാ​ൻ​ഡ് ചെ​റോ​ക്കി, ചെ​റോ​ക്കി, റാംഗ്‌ല​ർ എ​ന്നീ ക​രു​ത്തു​റ്റ വാ​ഹ​ന​ങ്ങ​ളെ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി​ച്ച് ഇ​വ​ർ ആ ​പ്ര​തീ​ക്ഷ കാ​ക്കു​ക​യും ചെ​യ്തു. പ​ക്ഷെ ഏ​റ്റ​വും കു​റ​ഞ്ഞ മോ​ഡ​ലി​ന്‍റെ വി​ല 50 ല​ക്ഷം എ​ന്ന​താ​യി​രു​ന്നു ഇ​വ​ർ അ​ഭി​മു​ഖീ​ക​രി​ച്ച പ്ര​ധാ​ന പ്ര​ശ്നം. ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ ഈ​യൊ​രു തു​ക സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​വു​ന്ന​തി​നു​മ​പ്പു​റ​മാ​യി​രു​ന്നു. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ച് ഇ​ന്ത്യ​ൻ വി​പ​ണി കൈ​ക്ക​ലാ​ക്കാ​ൻ കോ​ന്പ​സ് എ​ന്ന പു​തി​യ മോ​ഡ​ലു​മാ​യി ഇ​വ​ർ രം​ഗ​ത്തെ​ത്തു​ക​യാ​ണ് ജീ​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ ഫി​യ​റ്റ് ക്രി​സ്‌ല​ർ. കോ​ന്പ​സ് എ​ന്ന പു​തി​യ വാ​ഹ​ന​മാ​ണ് ഇ​വ​ർ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഓ​ഗ​സ്്റ്റി​ൽ വി​പ​ണി​യി​ലെ​ത്തു​ന്ന കോ​ന്പ​സി​ന്‍റെ പ്രീ ​ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​ത്യേ​ക​ത​ക​ൾ

കോ​ന്പ​സ് ഒ​രു എ​സ്‌യു​വി​യാ​ണ്. 4398 എം.​എം നീ​ള​വും 1667എം.​എം ഉ​യ​ര​വും 1819 എം.​എം വീ​തി​യു​മു​ണ്ട്. ഗ്രാ​ൻ​ഡ് ചെ​റോ​ക്കി​യു​ടെ ചെ​റി​യ രൂ​പ​മാ​ണ് വാ​ഹ​ന​ത്തി​ന്. അ​ഞ്ചു പേ​ർ​ക്ക് സു​ഖ​പ്ര​ദ​മാ​യി യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കും. ജീ​പ്പു​ക​ളു​ടെ മു​ഖ​മു​ദ്ര​യാ​യ ഏ​ഴ് ച​തു​ര​ക്ക​ട്ട​കേ​ളാ​ടു​കൂ​ടി​യ ഗ്രി​ല്ല് മു​ൻ​ഭാ​ഗ​ത്തി​ന് അ​ഴ​ക് വ​ർ​ധി​പ്പി​ക്കു​ന്നു. ഹെ​ഡ്‌ലൈ​റ്റു​ക​ളി​ലും ടെ​യി​ൽ ലാ​ന്പു​ക​ളി​ലും എ​ൽ​ഇ​ഡി​യു​ടെ ഭം​ഗി​യാ​ണു​ള്ള​ത്.​സു​ര​ക്ഷ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 50 സു​ര​ക്ഷാ പ്ര​ത്യേ​ക​ത​ക​ൾ കോ​ന്പ​സി​ലു​ണ്ടെ​ന്നാ​ണ് ജീ​പ്പ് എ​ൻ​ജി​നി​യ​ർ​മാ​രു​ടെ അ​വ​കാ​ശ​വാ​ദം.

എ​ബി​എ​സ്, ഇ​എ​സ്‌സി, ഹി​ൽ അ​സി​സ്റ്റ്, ഡൈ​നാ​മി​ക് സേ​ഫ്റ്റി ടോ​ർ​ക്ക് എ​ന്നി​വ​യാ​ണ് ഇ​വ​യി​ൽ ചി​ല​ത്. കൂ​ടാ​തെ ആ​പ്പി​ൾ കാ​ർ പ്ലേ/ ​ആ​ൻ​ഡ്രോ​യ്ഡ് ഓ​ട്ടോ സ​പ്പോ​ർ​ട്ടോ​ടു​കൂ​ടി​യ ഏ​ഴ് ഇ​ഞ്ച് ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടൈ​ൻ​മെ​ൻ​റ് സി​സ്റ്റം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കീ ​ലെ​സ് എ​ൻ​ട്രി, കാ​പ്പ​ലെ​സ് ഫ്യു​വ​ൽ സി​സ്റ്റം, ഗ്ലാ​സ് സ​ണ്‍ റൂ​ഫ് എ​ന്നി​വ​യും കോ​ന്പ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​ർ വീ​ൽ ഡ്രൈ​വ് സി​സ്റ്റ​മു​ള്ള കാ​ർ ഓ​ഫ് റോ​ഡ് യാ​ത്ര​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​ണ്. മ​ഞ്ഞ്, പൊ​ടി, പാ​റ​ക​ളു​ള്ള വ​ഴി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടി പോ​കു​ന്പോ​ൾ തി​രി​ച്ച​റി​ഞ്ഞു പ്ര​തി​ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും വാ​ഹ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

എ​ൻ​ജി​ൻ

എ​സ്‌യു​വി കാ​റാ​യ കോ​ന്പ​സി​ൽ പെ​ട്രോ​ൾ/ ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ൽ ല​ഭ്യ​മാ​ണ്. 1.4 ലി​റ്റ​ർ 4 സി​ലി​ണ്ട​ർ പെ​ട്രോ​ൾ എ​ൻ​ജി​ൻ 160 ബി​എ​ച്ച്പി ഉ​ൽ​പാ​ദി​പ്പി​ക്കും. 2.0 ലി​റ്റ​ർ 4 സി​ലി​ണ്ട​ർ ഡീ​സ​ൽ എ​ൻ​ജി​ൻ 170 ബി​എ​ച്ച്പി​യാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ആ​റ് സ്പീ​ഡ് മാ​നു​വ​ൽ/ ഏ​ഴ് സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ മോ​ഡ​ലു​ക​ളി​ൽ കോ​ന്പ​സ് ല​ഭ്യ​മാ​ണ്. ഭാ​രം കു​റ​ഞ്ഞ സ്റ്റീ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. വീ​ൽ​ബേ​സ് അ​ൽ​പ്പം കൂ​ടു​ത​ലാ​ണ്.
എ​തി​രാ​ളി​ക​ൾ, നി​റം, വി​ല

മി​നി​മ​ൽ ഗ്രേ, ​എ​ക്സോ​ട്ടി​ക്ക റെ​ഡ്, ഹൈ​ഡ്രോ ബ്ലു, ​വോ​ക്ക​ൽ വൈ​റ്റ്, ഹി​പ്പ് ഹോ​പ്പ് ബ്ലാ​ക്ക് എ​ന്നീ നി​റ​ങ്ങ​ളി​ൽ കോ​ന്പ​സ് ല​ഭ്യ​മാ​ണ്.

ഹ്യൂണ്ടായ് ക്രീ​റ്റ, ഹ്യൂണ്ടാ​യ് ട​സ്ക്കോ​ണ്‍ ,മ​ഹീ​ന്ദ്ര എ​ക്സ്‌യു​വി 500, ടാ​റ്റാ ഹെ​ക്സ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. 20 മു​ത​ൽ 25 ല​ക്ഷം വ​രെ​യാ​ണ് ഡ​ൽ​ഹി എ​ക്സ് ഷോ​റും വി​ല.

അരുൺ ജോളി