വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ അണുബാധ മൂലമുള്ള തൊണ്ടവേദനയെത്തുടർന്നാണ് സാധാരണയായി വാതപ്പനി ഉണ്ടാകുന്നത്. കുട്ടികളിൽ കുറെ ദിവസം നീണ്ടുനിൽക്കുന്ന തൊണ്ടവേദനയ്ക്കുശേഷം കൈമുട്ടുകൾ, കാൽമുട്ടുകൾ, കൈക്കുഴകൾ എന്നിവിടങ്ങളിൽ നീരും തൊലിപ്പുറമെ തടിപ്പും പനിയും വയറുവേദനയും ചലനങ്ങളിൽ അപാകതകളും കാണും. വാതപ്പനിയുടെ ആദ്യഘത്തിൽ ഹൃദയത്തിെൻറ വാൽവുകൾക്ക് സ്ഥിരമായ തകരാറുകൾ ഉണ്ടാക്കാറുണ്ട്. ഇതിന് റുമാറ്റിക് ഹൃദ്രോഗം എന്നാണ് അറിയപ്പെടുന്നത്. ആറു മുതൽ പതിനാറു വയസുവരെയുള്ള കുട്ടികൾക്കാണ് സാധാരണയായി വാതപ്പനി പിടിപെടുന്നത്. എന്നാൽ, യുവാക്കളിലും ഇത് കാണാറുണ്ട്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഫാരിഞ്ചൈറ്റിസ് മൂലം അസാധാരണമായ രീതിയിൽ രോഗപ്രതിരോധശേഷി നശിക്കുന്ന ഒരു ഓട്ടോ ഇമ്യൂണ്‍ രോഗമാണ് അക്യൂട്ട് റൂമാറ്റിക് ഫീവർ (എആർഎഫ്).

ഒന്നു മുതൽ മൂന്നു വരെ ശതമാനം ആളുകളിൽ ഒന്നു മുതൽ അഞ്ച് ആഴ്ച വരെ (ശരാശരി 19 ദിവസം) നീണ്ടുനിൽക്കുന്ന സ്ട്രെപ്റ്റോകോക്കൽ ഫാരിഞ്ചൈറ്റിസിനു ശേഷമാണ് കടുത്ത വാതപ്പനി കണ്ടുവരുന്നത്. ഇന്ത്യയിൽ പത്തു മുതൽ പതിനാലു വയസ് വരെയുള്ളവരിലാണ് എആർഎഫ് കൂടുതലായി കാണുന്നത്.

ഹൃദയത്തെ തകരാറിലാക്കും

വാതപ്പനി മൂലം ഹൃദയവാൽവുകൾക്ക് തകരാറുണ്ടായാൽ ശ്വാസതടസവും ക്ഷീണവും തോന്നാം.

കുട്ടികളിൽ വാതപ്പനിയുണ്ടായിട്ടുണ്ടെങ്കിൽ രോഗലക്ഷണങ്ങൾ പലതും കാലാന്തരത്തിൽ ഇല്ലാതാകുമെങ്കിലും ഹൃദയവാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ സ്ഥിരമായുള്ളതായിരിക്കും. ദന്തഡോക്ടർമാരെയും മറ്റും കാണുന്പോൾ അങ്ങനെയുള്ള കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ വേണം. ഹൃദയവാൽവുകളുടെ തകരാർ മാറ്റുന്നതിന് ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

വാതപ്പനി പകരില്ല

ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വാതപ്പനി പകരില്ല. എന്നാൽ, സ്ട്രെപ്റ്റോകോക്കസ് മൂലമുള്ള തൊണ്ടവേദനയുള്ളവരിൽനിന്നും മറ്റുള്ളവരിലേക്ക് തുപ്പൽ, തുൽ, ചുമ എന്നിവ വഴി പടർന്നേക്കാം.

പ്രതിരോധിക്കാം

വാതപ്പനി പ്രതിരോധിക്കാൻ കഴിയുന്ന രോഗമാണ്. കുട്ടികൾക്ക് തൊണ്ടവേദനയുണ്ടായാൽ അവരെ ഡോക്ടർമാരുടെ പക്കലോ, മെഡിക്കൽ ക്ലിനിക്കിലോ പരിശോധനയ്ക്ക് വിധേയരാക്കണം. തൊണ്ടയിലെ സ്വാബ് പരിശോധന നടത്താൻ ഡോക്ടറോട് ആവശ്യപ്പെടാം. ആൻറിബയോിക്കുകൾ നല്കിയിട്ടുണ്ടെങ്കിൽ ആ മരുന്ന് പൂർണതോതിൽ കഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.


തൊണ്ടയിൽ നോക്കിയാൽ വൈറസ് മൂലമാണോ സ്ട്രെപ്റ്റോകോക്കസ് മൂലമാണോ രോഗമുണ്ടായതെന്ന് പറയാൻ സാധിക്കില്ല. അതിനാൽ മെഡിക്കൽ പ്രഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ തൊണ്ടവേദനയുള്ള കുട്ടികളെ പരിശോധിച്ച് തൊണ്ടയിലെ സ്വാബ് പരിശോധന നടത്തണം. ചില കേസുകളിൽ കുികൾക്ക് വാതപ്പനിമൂലമുള്ള അപകടസാധ്യതയുണ്ടെന്ന് ഡോക്ടർമാർക്ക് തോന്നിയാൽ അവർ ഉടൻതന്നെ ആൻറിബയോിക്കുകൾ നിർദ്ദേശിക്കും. സാധിക്കുന്നിടത്തോളം നേരത്തെ നിങ്ങളുടെ കുട്ടിയെ ഡോക്ടറെ കാണിക്കുന്ന കാര്യം ശ്രദ്ധിക്കണം.

മരുന്നുകൾ നല്കി രോഗലക്ഷണങ്ങൾ മാറ്റുന്നതിലൂടെ ശരീരത്തിനുണ്ടാകുന്ന, പ്രത്യേകിച്ച് ഹൃദയത്തിനുണ്ടാകുന്ന സ്ഥിരമായ നാശം ചെറുക്കാൻ സാധിക്കും. ഒരിക്കൽ വാതപ്പനിയുണ്ടായാൽ പിന്നീട് രോഗം ആവർത്തിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് തടയാനായി ദീർഘകാലത്തേയ്ക്ക് ആൻറിബയോിക്കുകൾ കഴിക്കേണ്ടി വന്നേക്കാം. വീണ്ടും വീണ്ടും വാതപ്പനിയുണ്ടായാൽ ഹൃദയത്തിന് തകരാറുണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. രണ്ട് മുതൽ മൂന്ന് ആഴ്ചയുടെ ഇടവേളയിൽ കുറെ വർഷത്തേക്ക് ആൻറിബയോിക്കുകൾ കുത്തിവയ്ക്കുന്നതിനാണ് സാധാരണയായി ശിപാർശ ചെയ്യുന്നത്.

നിങ്ങളുടെ കുട്ടിയുടെ ഹൃദയത്തിന് വീക്കം അനുഭവപ്പെടുന്നില്ലെങ്കിൽ പതിനെട്ട് വയസാകുന്നതുവരെ അല്ലെങ്കിൽ അഞ്ചുവർഷത്തേക്ക് കുത്തിവയ്പെടുക്കണം.

ഹൃദയത്തിന് വീക്കം അനുഭവപ്പെടുകയും അതിൽനിന്ന് സുഖം പ്രാപിക്കുകയും ചെയ്തെങ്കിൽ 25 വയസാകുന്നതുവരെയോ പത്തുവർഷത്തേക്കോ കുത്തിവയ്പ് വേണ്ടി വരും.

കുട്ടിയുടെ ഹൃദയത്തിന് വീക്കമുണ്ടാവുകയും നീണ്ടുനിൽക്കുന്ന ഹൃദ്രോഗമുണ്ടാവുകയും ചെയ്താൽ പിന്നീട് ജീവിതകാലം മുഴുവൻ അല്ലെങ്കിൽ 40 /45 വയസാകുന്നതുവരെ കുത്തിവയ്പ് എടുക്കേണ്ടി വരും.

രോഗം കുറയ്ക്കാം

ശുചിത്വകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ, ആൻറിബയോട്ടിക് മരുന്നുകൾ കൂടുതലായി ലഭ്യമാകുന്നത്, ആരോഗ്യപരിരക്ഷ, വീടുകളിലെ ആളുകൾ തിങ്ങിപ്പാർക്കുന്നതിലുണ്ടായ കുറവ്, മറ്റ് സാമൂഹിക, സാന്പത്തിക മാറ്റങ്ങൾ മൂലം ഗുരുതരമായ വാതപ്പനിയും ഇതുമൂലമുള്ള ഹൃദ്രോഗവും കുറഞ്ഞുവരുന്നുണ്ട്.

ഡോ. അനിൽ എസ്.ആർ
സീനിയർ കണ്‍സൾട്ടന്‍റ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ്,
ആസ്റ്റർ മെഡ്സിറ്റി, എറണാകുളം