Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Business |


ഗ്രാമീണ ബാങ്കിംഗിന്‍റെ മാറുന്ന മുഖം
പ്രകൃതിവിഭവങ്ങൾ, ദീർഘ ഉത്പാദന കാലയളവ്, ചഞ്ചലമായ മണ്‍സൂണ്‍ എന്നിവയെ ആശ്രയിക്കുന്നതിനൊപ്പം തുണ്ടു ഭൂമിയും ചേരുന്ന കൃഷിയുടേയും മറ്റു ഗ്രാമീണ സാന്പത്തിക പ്രവർത്തനങ്ങളുടേയും സമാനതയില്ലാത്ത സ്വഭാവവിശേഷങ്ങളെ ഗ്രാമീണ ബാങ്കിംഗിന് തടസമായിട്ടാണ് പൊതുവേ കണ്ടിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ദശകത്തിൽ ഗ്രാമീണ സന്പദ്ഘടനയുടെ മുഖം സാന്പത്തിക, സാമൂഹ്യ വീക്ഷണത്തിൽ വൻമാറ്റത്തിനു വിധേയമായിരിക്കുകയാണ്. ഇപ്പോൾ ഗ്രാമീണ ഇടപാടുകാർ എന്നത് കൃഷിക്കാരും വിദ്യാഹീനരുമല്ല, മറിച്ച് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുകയും അവ പെട്ടെന്ന് സ്വായത്തമാക്കുകയും ചെയ്യുന്ന തലമുറകൂടി ഉൾപ്പെട്ടതാണ്. ഗ്രാമീണ സന്പദ്ഘടനയിലെ ഈ പരിണാമം ഈ മേഖലയിലെ ബാങ്കിംഗ് സേവനത്തിന്‍റെ സ്വഭാവത്തിൽ പറഞ്ഞുതന്നെ മാറ്റം വരുത്തിയിരിക്കുന്നു. നവീനമായ ഡിജിറ്റൽ സൊലൂഷൻ ഉൾപ്പെടെയുള്ള കൂടുതൽ ഉൾപ്പെടുത്തൽ സമീപനം ബാങ്കിംഗ് മേഖല സ്വീകരിച്ചിരിക്കുന്നു.

ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള മാറ്റം ക്രമേണയായിരുന്നുവെങ്കിലും അതു ദൃഷ്ടിഗോചരമാണിപ്പോൾ. 2010-2016 കാലയളവിലെ ആറു വർഷങ്ങളിൽ ഗ്രാമീണമേഖലയിലെ ബാങ്കുശാഖകളുടെ എണ്ണം എട്ടിരട്ടിയായി; അടിസ്ഥാന ബാങ്ക്ഡിപ്പോസിറ്റ് അക്കൗണ്ടുകളുടെ എണ്ണം ആറിരട്ടിയായി; കാർഷികമേഖലയിലെ വായ്പ രണ്ടിരട്ടിയിലേക്കും ഉയർന്നു. ബാങ്കുകൾ ഇക്കാര്യത്തിൽ മുന്തിയ പങ്കു വഹിച്ചുവെങ്കിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങളും അതിൽ കൂടുതലായി, അടുത്തകാലത്തെ കേന്ദ്രസർക്കാർ നയങ്ങളും ഒരു രാസത്വരകമായി പ്രവർത്തിച്ചുവെന്ന് ഒരു ബാങ്കറെന്ന നിലയിൽ എനിക്ക് പറയുവാൻ കഴിയും. ജൻധൻ അക്കൗണ്ട് തുറപ്പിക്കുന്നതിൽ ഗവണ്‍മെന്‍റ് ശ്രദ്ധ കേന്ദ്രീകരിച്ചതും തുടർന്ന് ജൻധൻ-ആധാർ-മൊബൈൽ (ജാം) സൃഷ്ടിക്കുന്നതിനു നൽകിയ ഉൗന്നലും തുടർന്നെത്തിയ നോട്ട് പിൻവലിക്കലും ബാങ്കിംഗ് ഇല്ലാത്ത മേഖലയിലെ വലിയൊരു വിഭാഗത്തെ ബാങ്കിംഗിലേക്ക് ആകർഷിക്കുവാൻ സഹായിച്ചുവെന്ന് ഒരു പ്രയാസവുമില്ലാതെ ആർക്കും പറയുവാൻ സാധിക്കും.
ഇന്ത്യ ഇന്ന് മൂന്നു ഭിന്നശക്തികളുടെ (3 ഡികൾ-ഡെമോഗ്രാഫി-ജനസംഖ്യ, ഡീ റെഗുലേഷൻ-നിയന്ത്രണങ്ങൾ കുറയ്ക്കൽ, ഡിജിറ്റൈസേഷൻ) കൂട്ടിമുട്ടലിന്‍റെ ശൃംഗത്തിലാണ്. നൂറവർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുന്നതിന് നമ്മൾ ബാങ്കുകൾ തയാറാകേണ്ടതുണ്ട്.

ഗ്രാമീണ ഡിജിറ്റൽ ബാങ്കിംഗ്

ഉ കാഷിനു പകരമായി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, മൊബൈൽ ബാങ്കിംഗ്, ഇന്‍റർനെറ്റ് ബാങ്കിംഗ്. ഇ-വാലറ്റ് തുടങ്ങിയവയ്ക്ക് അടിത്തറ പാകുന്നതിനുള്ള നടപടികൾ ഗവണ്‍മെന്‍റ് വളരെ വേഗം കൈക്കൊണ്ടുവരികയാണ്. ആധാർ മർച്ചന്‍റ്പേ’യുടെ വരവ് മൊബൈൽ ഫോണ്‍ ഇല്ലാത്ത 350 ദശലക്ഷം ആളുകളെ ലക്ഷ്യമിടുന്നു. അവർക്ക് ആധാർകാർഡും ബാങ്ക് അക്കൗണ്ടും ഉണ്ടെങ്കിൽ ബയോമെട്രിക് ഐഡന്‍റിഫിക്കേഷൻ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കുന്നതിന്‍റെ പണം നൽകാം.

ഉ കുറഞ്ഞ വിലയുള്ള മൊബൈൽ ഹാൻഡ്സെറ്റും ചെലവുകുറഞ്ഞ ഡാറ്റാ നെറ്റ് വർക്കും ഗ്രാമീണ ജനതയുടെ കൈവശമുള്ള ഒരു മൊബൈൽ ഫോണിനെ വെർച്വൽ ബാങ്ക് പോലെ പ്രവർത്തിക്കുവാൻ പ്രാപ്തമാക്കും. ഭീം (ഭാരത് ഇന്‍റർഫേസ് ഫോർ മണി) ആപ്പ് പുറത്തിറക്കിയതും അത് വൻതോതിൽ ഉപയോഗിച്ചു തുടങ്ങിയതും ഡിജിറ്റൽ ഇടപാടുകളെ അപ്രതീക്ഷിത ഉയരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഭീം യുഎസ്എസ്ഡിയുടെ വരവോടെ യുണൈറ്റഡ് പേമെന്‍റ് ഇന്‍റർഫേസിന്‍റെ (യുപിഐ) പ്രയോജനപ്പെടുത്താൻ 350 ദശലക്ഷം ഫീച്ചർ ഫോണ്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നതോടെ ഈ ട്രെൻഡ് ഇനിയും മുകളിലേക്ക് പോവുകയേയുള്ളു.

ഉ പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ രണ്ട് പിഒഎസ് ഉപകരണങ്ങൾ സ്ഥാപിക്കുവാൻ നബാർഡ് വഴി കേന്ദ്രസർക്കാർ ബാങ്കുകൾക്കു സഹായം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ, മിൽക്ക് സൊസൈറ്റികൾ, കാർഷികോത്പന്ന വിൽപനക്കാർ തുടങ്ങിയ സ്ഥലങ്ങളിൽ പിഒഎസ് മെഷീനുകൾ സ്ഥാപിക്കുന്നത് ഒരു ലക്ഷം ഗ്രാമങ്ങളിലെ ഏകദേശം 750 ദശലക്ഷം കർഷകർക്കു പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉ "ഭാരത് നെറ്റ്’ പദ്ധതിയുടെ കീഴിൽ രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബ്രോഡ്ബാൻഡ് സൗകര്യം നൽകുവാൻ ലക്ഷ്യമിടുന്നു. ഇതിനകം 61,000-ലധികം ഗ്രാമ പഞ്ചായത്തുകൾക്കു ബ്രോൻഡ്ബാൻഡ് കണക്ഷൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. എങ്കിലും മിക്ക ഗ്രാമപഞ്ചായത്തുകളിലും ഇതിന്‍റെ ഉപഭോക്താക്കൾ തുലോം കുറവാണ്. ഈ പദ്ധതിക്കൊപ്പം ദേശീയ ഡിജിറ്റൽ സാക്ഷരതാ ദൗത്യംകൂടി സംയോജിപ്പിച്ചാൽ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.

ഉ ഗുണഭോക്തക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് സബ്സിഡികളും മറ്റും നൽകുന്നതുവഴി ഇടനിലക്കാരെ ഒഴിവാക്കാനും സബ്സിഡി ചോർച്ച ഗണ്യമായി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. ഗ്രാമീണ ജനതയുടെ കൈവശം ഇതുവഴി കൂടുതൽ തുക എത്തിച്ചേരുന്നുണ്ട്. തങ്ങൾക്കു കിട്ടേണ്ട തുകയുടെ കുടിശികയ്ക്കായി പ്രാദേശിക ഭരണാധികാരികളുടെ മുന്പിൽ ദയയ്ക്കായി കാത്തുനിൽക്കേണ്ട സ്ഥിതിയും ഇതോടെ ഇല്ലാതായി. ഗ്രാമീണ ഉപഭോക്താക്കളുടെ അഭിവാഞ്ഛയ്ക്കൊപ്പം സുതാര്യതകൂടി വന്നതോടെ ഗ്രാമീണമേഖലയിലെ എല്ലാ തലത്തിലും ഒരേപോലെതന്നെ ഡിജിറ്റൈസേഷന് വൻതോതിലുള്ള സ്വീകാര്യത ലഭിച്ചു തുടങ്ങി.

സ്ഥാപനങങളെ ശക്തമാക്കൽ


ഗ്രാമീണമേഖലയിൽ നൂറു ശതമാനം ധനകാര്യവത്കരണം എന്ന ലക്ഷ്യം നേടുവാൻ സ്ഥാപന സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണം.
* ഭൂരേഖകളുടെ ഡിജിറ്റൈസേഷൻ: ഗ്രാമീണ മേഖലയിലെ ഏറ്റവും മൂല്യമുള്ള സന്പത്താണ് ഭൂമി. ഭൂരേഖകളുടെ ഡിജിറ്റൈസേഷനും തുടർന്ന് അതിനോടൊപ്പം ഗവണ്‍മെന്‍റ് നൽകുന്ന ഉടമസ്ഥതാ സർട്ടിഫിക്കറ്റും ലഭ്യമാക്കുകയാണെങ്കിൽ ഭൂമി ഈടുവച്ചു വായ്പ എടുക്കുക വളരെ എളുപ്പമാകും. സംസ്ഥാന സർക്കാരുകൾ പട്ടയം രജിസ്റ്റർ ചെയ്തു നൽകുന്നതുപോലെ വിളവ് പങ്കുവയ്ക്കുന്ന കരാറിന് ഒൗപചാരികമായ അംഗീകാരം നൽകുകയാണെങ്കിൽ കാർഷകർക്ക് വായ്പാ ലഭ്യത എളുപ്പമാകും. രാജസ്ഥാൻ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ ഈ ദിശയിൽ ചില നടപടികളുമായി മുന്നേറുകയാണ്.
* ധനകാര്യ സാക്ഷരത കേന്ദ്രങ്ങൾ: സൗജന്യമായി ധനകാര്യ സാക്ഷരത നൽകുക മാത്രമല്ല, വായ്പ സംബന്ധിച്ച ഉപദേശങ്ങൾ കൂടി ലക്ഷ്യമിടുന്ന കേന്ദ്രങ്ങളാകണം ധനകാര്യ സാക്ഷരത കേന്ദ്രങ്ങൾ. ഒൗപചാരിക ധനകാര്യമേഖലയുമായി ബന്ധപ്പെടുന്നതിന്‍റെ ഗുണഫലങ്ങളെക്കുറിച്ചു മനസിലാക്കാൻ ഗ്രാമീണ മേഖലയെ ഇതു സഹായിക്കും. ഈ കേന്ദ്രങ്ങൾ വഴി വിവിധ ധനകാര്യ ഉത്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിശദമായ ധനകാര്യവിദ്യാഭ്യാസം തന്നെ ഗ്രാമീണ ജനതയ്ക്കു ബാങ്കുകൾ ലഭ്യമാക്കണം. ധനകാര്യ ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും അവർക്ക് അറിവ് പകരണം.

* ഗവണ്‍മെന്‍റിന്‍റെ പുതിയ കടമ: ഇതുവരെ, ഗ്രാമീണ ബാങ്കിംഗിനോടുള്ള നമ്മുടെ സമീപനം, കാർഷിക വായ്പയ്ക്കു ഗവണ്‍മെന്‍റ് വച്ചിട്ടുള്ള ലക്ഷ്യമനുസരിച്ച് വായ്പ നൽകുന്നത് വർധിപ്പിക്കുകയെന്നതായിരുന്നു. ഈ സമീപനം അപ്പാടെ മാറ്റത്തിനു വിധേയമാകുകയാണ്. പേമെന്‍റ് എളുപ്പമാക്കൽ, സന്പാദ്യം പ്രോത്സാഹിപ്പിക്കൽ, ഇൻഷുറൻസ് ഉത്പന്നങ്ങളുടെ ലഭ്യമാക്കൽ ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ഗ്രാമീണ ബാങ്കിംഗിന്‍റെ ശ്രദ്ധ മാറേണ്ടത് ഏറ്റവും ആവശ്യമായിരിക്കുകയാണ്. ഗ്രാമീണ ജനതയിൽ ബാങ്കിംഗ് ശീലം വളർത്തിയെടുക്കുന്നതോടെ ഓട്ടോമാറ്റിക്കായി വായ്പ, തിരിച്ചടവ് സംസ്കാരവും വളർന്നുവരും.

മാറ്റത്തിന്‍റെ ഏജന്‍റുമാരാകണം

നോട്ട് പിൻവലിക്കലിന്‍റെ പ്രത്യാഘാതത്തിനെതിരേ ഗ്രാമീണ സന്പദ്ഘടന പൊതുവേ പിടിച്ചുനിന്നതിന്‍റെ കാരണം മറ്റൊന്നുമല്ല, അവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്‍റെ പ്രതിഫലനമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ധനകാര്യ ഉൾപ്പെടുത്തൽ കുതിച്ചുചാടിയെങ്കിലും ഇപ്പോഴും അപൂർണമാണ്. ധനകാര്യസേവനങ്ങളുടെ പ്രാപ്യതയും ലഭ്യതയും ഉറപ്പാക്കുകയെന്നത് രാജ്യത്തിന്‍റെ വളർച്ച നിലനിർത്തിക്കൊണ്ടുപോകുവാൻ ഏറ്റവും ആവശ്യമായ ഘടകങ്ങളാണ്. ഡിജിറ്റൈസേഷൻ ഏറ്റവും വേഗത്തിലും എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഈ മാറ്റത്തെ യാഥാർത്ഥ്യമാക്കുന്നു. ഈ മാറ്റത്തെ സഹർഷം സ്വീകരിക്കുവാൻ ഗ്രാമീണ സന്പദ്ഘടന എന്നത്തേക്കാളും സജ്ജമായിരിക്കുന്നുവെന്നാണ് എന്‍റെ അഭിപ്രായം. നാമെല്ലാവരും ഇതിനോടു യോജിക്കുന്നുവെന്നും കരുതുന്നു. ഈ പ്രയത്നങ്ങളിൽ സ്പാർക്ക് പ്ലഗ്ഗുകളായി മാറുവാൻ ബാങ്കുകൾ മാറ്റത്തിന്‍റെ ഏജന്‍റു’മാർ എന്ന റോൾ നിശ്ചയമായും സ്വീകരിക്കണം.

വിജയിക്കുന്ന ബിസിനസ് തന്ത്രമൊരുക്കൽ

ബാങ്കുകളുടെ കാഴ്ചപ്പാടിൽനിന്നു പരിശോധിക്കുന്പോൾ ഡിജിറ്റലൈസേഷൻ ബാങ്കുകൾക്കു പ്രയാസമില്ലാതെ വലിയ ബിസിനസ് അവസരങ്ങളാണ് കൊണ്ടുവരുന്നത്. എന്നാൽ ഈ മാറ്റത്തിന്‍റെ കാറ്റ് കൊണ്ടുവരുന്ന അവസരങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തണമെങ്കിൽ ബാങ്കുകൾ തീർച്ചയായും നാല് പി’ (പ്രോഡക്ട് സ്ട്രാറ്റജി, പ്രോസസ്, പീപ്പിൾ, പ്രൊട്ടക്ഷൻ) സമീപനം സ്വീകരിക്കേണ്ടതുണ്ട്.

* ഉത്പന്ന തന്ത്രം (പ്രോഡക്ട് സ്ട്രാറ്റജി): കാഷിനെ അപേക്ഷിച്ച് ഡിജിറ്റൽ രീതിയിൽ ഒരു ധനകാര്യ ഉത്പന്നം ഉപഭോക്താവിന് എത്തിച്ചു നൽകുന്നതിനുള്ള ചെലവു ഗണ്യമായി കുറയ്ക്കുന്നു. വിവിധ ആവശ്യങ്ങൾക്കുള്ള ചെറിയ തുകയുടെ ഇടപാടുകൾ നിറവേറ്റിക്കൊടുക്കുവാൻ യോജിച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നത് എത്ര സഹായിക്കുന്നുവെന്നു ബാങ്കുകൾ തിരിച്ചറിയണം. ഇതുവഴി ഗ്രാമീണ മേഖലയിൽ തുടർച്ചയായി ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുവാൻ ബാങ്കുകൾക്കു സാധിക്കും.
പ്രക്രിയകൾ (പ്രോസസ്): വായ്പാസൃഷ്ടിയിൽ കൂടുതൽ കാര്യക്ഷമമായ നിരീക്ഷണവും പിന്തുടരലും വിദൂര ഗ്രാമീണമേഖലകളിൽ വായ്പ നൽകുവാനുള്ള ശക്തമായ മനസ് സംഘടിത ധനകാര്യമേഖലയിൽ ഉണ്ടാക്കും. അതുവഴി അസംഘടിതമേഖലയിലെ വായ്പയെടുക്കാൽ സംഘടിത മേഖലയിലേക്ക് വഴിമാറും.

ജനങ്ങൾ (പീപ്പിൾ): നോട്ട് പിൻവലിക്കലിന്‍റെ ഫലമായുണ്ടായ കാഷ് ലെസ് ഇടപാടിന്‍റെ (നിർബന്ധി തമായിട്ടാണെങ്കിലും) രുചി ഗ്രാമീണ ജനസംഖ്യഅറിഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് പണത്തിന്‍റെ അനുഭവം, നിസാര ചെലവിൽ സ്മാർട്ടഫോണുകളിലെ ഇന്‍റർനെറ്റ് ലഭ്യത, യുവാക്കളുടെ ഇയിൽ കുത്തനെ വർധിക്കുന്ന ഇ-കൊമേഴ്സ് ഇടപാടുകൾ തുടങ്ങിയവയെല്ലാം കാര്യക്ഷതയുള്ള മുൻനിര സ്റ്റാഫിനെ ഉപയോഗിച്ച് കൂടുതൽ രൂഢമൂലമാക്കേണ്ടതുണ്ട്.

സംരക്ഷണം (പ്രൊട്ടക്ഷൻ): ഉചിതമായ നഷ്ടസാധ്യത ശീലങ്ങൾ ബാങ്കുകൾക്ക് വായ്പാസംസ്കാരത്തിലുണ്ടാകുന്ന അനിശ്ചിതത്വത്തിൽനിന്നു സംരംക്ഷണം നൽകും.

റാണാ കപൂർ
മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ , യെസ് ബാങ്ക്

പോപ്പീസ് ബേബികെയർ പ്രോഡക്ട്സ്
കേരളത്തിൽനിന്നൊരു രാജ്യാന്തര ബ്രാൻഡ്, 2020-ഓടെ മലപ്പുറത്തുനിന്നൊരു ലിസ്റ്റഡ് കന്പനി, രാജ്യമൊട്ടാകെ റീട്ടെയിൽ സ്റ്റോറുകൾ...പോപ്പീസ് ബേബികെയർ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷാജു തോമസ് ...
സന്പാദിക്കാനും സന്പത്തുണ്ടാക്കുവാനും
പി.ആർ ദിലീപ് വലിയൊരു യജ്ഞത്തിലാണ്. ദിലീപ് ആരംഭിച്ച ഇംപെറ്റസ് വെൽത്ത് മാനേജ്മെന്‍റും ഇതേ യജ്ഞത്തിലാണ.് സൗജന്യമായോ അല്ലാതെയോ ആളുകളെ സന്പാദിപ്പിക്കുവാനും സന്പത്തു നേടുവാനും പഠിപ്പിക്കുകയാണ് ആ യജ്ഞം. സാന്പത്തിക ഭാവി ഉറപ്പാക...
സംരംഭകനാകാൻ പ്ലാൻ ചെയ്യാം
ഏതൊരും സംരംഭവും ആരംഭിക്കുന്നതിനു മുന്പ് സംരംഭകനുണ്ടാകേണ്ടത് കൃത്യവും വ്യക്തവുമായ ഒരു ബിസിനസ് പ്ലാൻ ആണ്. അത് വളരെ ശ്രദ്ധയോടെ വേണം തയാറാക്കാൻ. അതോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് അത് ആർക്കു വേണ്ടിയുള്ളതാണെന്നുള്ള തി...
സർവീസ് ചാർജുകളിൽ നിന്നും രക്ഷനേടാൻ
ബങ്കിംഗ് മേഖലയിലെ സേവനങ്ങൾക്കുള്ള ചാർജുകൾക്ക് ഒരു കുറവും വരുത്താതെ വീണ്ടും കൂട്ടിയിരിക്കുകയാണ് പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ. ബാങ്കുകൾക്കു സമീപത്തു കൂടി പോയാൽ പോലും സർവീസ് ചാർജ് ഈടാക്കുന്ന സ്ഥിതിയാണുള്ളത്. ...
വിസ്മയം തീര്‍ത്ത് ബെല്ല ക്രിയേഷന്‍സ്‌
അവധി ദിവസം വന്നാൽ രാവിലെ മുതൽ അപ്പന്‍റെ ഓഫീസിലായിരിക്കും ബീനയുടെ വാസം. നല്ല കയ്യക്ഷരമുള്ള ബീനയെക്കൊണ്ട് അപ്പൻ ഇടയ്ക്കിടയ്ക്ക് കണക്കുകളൊക്കെ എഴുതിക്കും.അപ്പന്‌ ഇടയ്ക്ക് കുന്നൂരിൽ തേയില ലേലത്തിൽ പങ്കെടുക്കാൻ പോകും.അപ്പോൾ ...
മാസശന്പളക്കാരുടെ ഇഷ്ട നിക്ഷേപം മ്യൂച്വൽ ഫണ്ട്
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മാസ ശന്പളക്കാർക്കിടയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് പ്രിയമേറുന്നു. ശന്പളക്കാരിൽ 50 ശതമാനം പേരും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനാണ് താൽപര്യം. ഇത് സുരക്ഷിതമാണെന്നും അവർ കരുതുന്നു
എന്നാൽ ബിസിനസുകാ...
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കും മുന്പ്...
എന്തായാലും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ഇന്ത്യക്കാർക്ക് താല്പര്യം വർധിച്ചുവരികയാണ്. എങ്കിലും മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യക്കാരുടെ നിക്ഷേപം വളരെ കുറച്ചു മാത്രമേയുള്ളു. കൈവിരലിലെണ്ണാവുന്ന ശതമാനം മാത്...
പാൻ ആവശ്യമായ 18 ഇടപാടുകൾ
പാനും ആധാറും നിത്യ ജീവിതത്തിലേക്ക് കടന്നു കയറുകയാണ്. ഇവയില്ലാതെ നിത്യ ജീവിതത്തിലെ പല കാര്യങ്ങളും മുന്നോട്ടു പോവുകയില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പാൻ നൽകാതെയോ ആധാർ നൽകാതെയോ നടത്താവുന്ന ഇടപാടുകൾ ഓരോ ദിവസവും ...
പലിശ നിരക്ക് കുറച്ച് ആർബിഐ
നരേന്ദ്ര മോദി സർക്കാർ ആഗ്രഹിച്ചിരുന്ന അര ശതമാനം വെട്ടിക്കുറവു വരുത്തിയില്ലെങ്കിലും റിസർവ് ബാങ്ക് പണനയ കമ്മിറ്റി നയ പലിശനിരക്ക് കാൽ ശതമാനം കുറച്ചിരിക്കുകയാണ്.

റീപോ നിരക്ക് ( ബാങ്കുകൾ റിസർവ് ബാങ്കിൽനിന്നു എടുക്ക...
ഭവന വായ്പ എടുക്കുന്നവർക്ക് നല്ല നാളുകൾ
സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആളുകളെ വായ്പ നൽകി സഹായിക്കുന്നവരാണ് ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കന്പനികളും. സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം ചേർന്ന് ഒരു വീട് നിർമ്മിക്കാൻ ഒരാളുടെ അദ്ധ്വാനവും സന്പത്തും പോ...
എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ടിന്‍റെ കരുത്ത്
മുഖ്യമായും സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപം നടത്തി ദീർഘകാലത്തിൽ മൂലധന വളർച്ച ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പദ്ധതിയാണ് എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ട്. തുടക്കത്തിൽ മോർഗൻ സ്റ്റാൻലി ഏസ് ഫണ്ടെന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നു. 2...
വരുമാനം സന്പത്താക്കാൻ ഇക്വിറ്റി എസ്ഐപി
പ്രതിമാസ വരുമാനത്തിലെ ഒരു ഭാഗത്തെ ബിസനസ് മൂലധനമാക്കി മാറ്റുന്ന അതിശയ നിക്ഷേപ വാഹനമാണ് ക്രമ നിക്ഷേപ പദ്ധതി അഥവാ എസ്ഐപി.

പ്രശസ്ത അമേരിക്കൻ ഇൻവെസ്റ്ററായ ജോണ്‍ ബോഗ്ലേ ഒരിക്കൽ പറയുകയുണ്ടായി. മൂലധന വിപണിയില്ലാതെ മറ്റൊരു...
3 ചായയുടെ കാശും കോടിപതിയും
ലോകത്തിലെ രണ്ടാമത്തെ സന്പന്നനായ വാറൻ ബുഫെയുടേയും ഇന്ത്യയിലെ സന്പന്നരായ അസീം പ്രേംജിയുടെയും ലക്ഷ്മി മിത്തലിന്‍റെയുമൊക്കെ കഥ കേൾക്കുന്പോൾ പലരുടെയും മനസിലൂടെ കടന്നു പോകുന്ന ചിന്തയിതാണ്. ഇവരെപ്പോലെ കോടീശ്വരനാകാൻ എന്താണൊരു...
ബാലൻസ്ഡ് ഫണ്ടിലൂടെ വിശ്രമിക്കാം സ്വസ്ഥമാകാം
സാന്പത്തികാസൂത്രണം ഇല്ലാത്ത ശന്പളക്കാരുടെ ഏറ്റവും വലിയ പേടി സ്വപ്നമാണ് റിട്ടയർമെന്‍റ് കാലം. ലഭിച്ചിരുന്ന ശന്പളത്തേക്കാൾ കുറഞ്ഞ വരുമാനത്തിൽ (പെൻഷനിൽ) ജീവിക്കേണ്ട സ്ഥിതി. മറ്റു സ്രോതസുകളിൽനിന്നു വരുമാനമില്ലെങ്കിൽ തുച്ഛമായ പെൻ...
നേടാം, ധനകാര്യ സ്വാതന്ത്ര്യം
1991-ലെ സാന്പത്തിക ഉദാരവത്കരണം വഴി ധനകാര്യ സ്വാതന്ത്ര്യ പോരാട്ടത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഓരോ വർഷവും നിരവധിയാളുകൾ സാന്പത്തിക സ്വാതന്ത്ര്യത്തിന്‍റെ ഫലങ്ങൾ പൂർണമായിട്ടില്ലെങ്കിൽ കൂടി ആസ്വദിച്ചുവരികയാണ്. അതിനുള്ള അവസരങ്ങൾ...
സീനിയർ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
റിട്ടയർമെന്‍റ് കാലത്തെ ഏറ്റവും വലിയ ആശങ്ക ശിഷ്ടകാലം ജീവിക്കുന്നതിനാവശ്യമായ പെൻഷനും വരുമാനവും കിട്ടുമോയെന്നതാണ്. ജോലി ചെയ്തുകൊണ്ടിരുന്നതിനേക്കാൾ വളരെ കുറച്ചു മാത്രമേ പെൻഷനായി ലഭിക്കുകയുള്ളു. അതിനാൽതന്നെ മറ്റു വരുമാനങ്ങൾ ക...
കൈ പൊള്ളിക്കുന്ന കാഷ് ഇടപാടുകൾ
2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ കാഷ് ഇടപാടുകളും അംഗീകൃത മാർഗത്തിലൂടെ അല്ലായെങ്കിൽ നിയമവിരുദ്ധമായിരിക്കുമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിർദ്ദേശം.

കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത...
ധനകാര്യ ലക്ഷ്യത്തിനനുസരിച്ച് അസറ്റ് അലോക്കേഷൻ നടത്താം
സന്പാദ്യശീലമെന്നത് ഇന്ത്യക്കാരുടെ രക്തത്തിലുള്ളതാണ്. പാരന്പര്യമായിത്തന്നെ ലഭിച്ചിട്ടുള്ളതാണ്. സന്പത്തിനോടുള്ള സമീപനവും ഇത്തരത്തിലുള്ളതാണ്. എന്തു നേടിയാലും അതു തനിക്കു മാത്രമുള്ളതല്ലെന്ന കാഴ്ചപ്പാടാണ് ഇന്ത്യക്കാർക്കുള്ളത്. അത...
യുവ നിക്ഷേപകരെ... നേരത്തെ തുടങ്ങാം; സാന്പത്തിക സ്വാതന്ത്ര്യം ഉറപ്പിക്കാം
പഴയ തലമുറയെ അപേക്ഷിച്ച് പഠനം കഴിഞ്ഞാലുടൻ കാന്പസിൽനിന്നു നേരെ ജോലിയിലേക്കു പ്രവേശിക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. നല്ല ജോലിയും ശന്പളവുമൊക്കെയുണ്ടെങ്കിലും മാസാവസാനം പേഴ്സിൽ പണം ശേഷിക്കുന്നവർ ചുരുക്കമാണ്. അടിച്ചുപൊള...
ധീരജ് ഗൂപ്ത: പിസയോടു മത്സരിച്ച് നേടിയ വിജയം
പൂനയിലെ സിംബിയോസിസിൽ എംബിഎയ്ക്കു പഠിക്കുന്പോൾ കൂടെപ്പഠിച്ചിരുന്ന റീത്തയായിരുന്നു ധീരജ് ഗുപ്തയുടെ പ്രിയപ്പെട്ട കൂട്ടുകാരി.

റീത്ത പാലക്കാട്ടുകാരിയാണ്. സഹപാഠിയെന്ന നിലയിൽ വെറും സൗഹൃദം മാത്രമായിരുന്നു അവരുടെ ബന്ധം തുട...
സ്ത്രീകൾ നേടണം സാന്പത്തിക സുരക്ഷ
ജീവിതത്തിന്‍റെ ഏതൊരു സമയത്തും തന്‍റെയും കുടുംബത്തിന്‍റെയും സാന്പത്തിക സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി സ്ത്രീകൾ നേടേണ്ടതുണ്ട്. ജീവിതത്തിലെ സംഭവിക്കാൻ സാധ്യതയുള്ള അനിശ്ചിതത്വത്തെ നേരിടാൻ ഇതാവശ്യമാണ്. ധനകാര്യ സ്വാ...
സ്വർണ നിക്ഷേപത്തിന് സ്വർണ ബോണ്ടും ഇടിഎഫും
ഭൗതികസ്വർണം വാങ്ങി സൂക്ഷിക്കുന്നതിനെക്കാൾ, സ്വർണത്തിൽ നിക്ഷേപം നടത്താനുള്ള മികച്ച മാർഗങ്ങളാണ് ഗോൾഡ് ഇടിഎഫും സ്വർണ ബോണ്ട് പദ്ധതിയും. ആഭരണമായി സ്വർണം വാങ്ങി സൂക്ഷിക്കുന്നതിനെക്കാൾ സുരക്ഷിതവും ചെലവു കുറവുമാണ് മറ്റു രണ്ടു പദ്ധത...
വിരൽതുന്പിൽ ആഘോഷ വിസ്മയങ്ങൾ ഒളിപ്പിച്ച് വെഡിംഗ് സ്ട്രീറ്റ്
ഒരു വിവാഹമെത്തിയാൽ പിന്നെ വിവാഹ നിശ്ചയം, മനസമ്മതം, മധുരംവെപ്പ്,മൈലാഞ്ചിയിടൽ, വിരുന്ന് എന്നിങ്ങനെ ആഘോഷങ്ങളുടെ ഒരു ഘോഷയാത്രയാണ്. വരനും വധുമാണ് ഈ ദിവസങ്ങളിലെ ശ്രദ്ധാകേന്ദ്രങ്ങളെങ്കിലും അവരോടൊപ്പം തന്നെ ശ്രദ്ധയാകർഷിക്കുന്നതാ...
ജിഎസ്ടി റിട്ടേണുകൾ പിഴയില്ലാതെ സെപ്റ്റംബർ വരെ
ജിഎസ്ടി സംവിധാനത്തിൻ കീഴിൽ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് പ്രവർത്തനങ്ങളിലൊന്നാണ് ശരിയായ റിട്ടേണ്‍, സമയത്തു സമർപ്പിക്കുകയെന്നത്. ജിഎസ്ടി നിബന്ധനകൾ പാലിക്കുന്നുവെന്നതിന്‍റെ ഗ്രേഡ് നിശ്ചയിക്കുന്നതും സമർപ്പിക്കുന്ന റിട്ടേണിന്‍റെ ...
മ്യൂച്വൽ ഫണ്ട്: സന്പത്ത് സൃഷ്ടിക്കുള്ള ശ്രേഷ്ഠമായ ഉപകരണം
ഈയിടെ ധാരാളമായി കേൾക്കുന്ന വാക്കുകളായിരിക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയെന്നത്. അതുകൊണ്ടുതന്നെ മ്യൂച്വൽ ഫണ്ട് എന്താണെന്നും അതിൽ നിക്ഷേപം നടത്തുന്നത് എങ്ങനെയാണെന്നുമുള്ള ചോദ്യങ്ങൾ ധാരാളമായി ഉയരുന്നുണ്ട്. ഇതേക്കുറിച്ച്...
അധ്യാപികയിൽ നിന്ന് സംരംഭകയിലേക്ക്
ഹിന്ദി അധ്യാപികയിൽ നിന്നും സംരംഭകത്വത്തിലേക്ക് എത്തിയ വിജയ കഥയാണ് ആലുവ പൂക്കാട്ടുപടി സ്വദേശി മരോട്ടിക്കൽ റജീന നസീറിനു പറയാനുള്ളത്.

എന്താണ് സംരംഭം

നൃത്താവശ്യത്തിനുള്ള വസ്ത്രങ്ങളുടെ വിൽപനയും വാടകയ്ക്കു നൽകലു...
പ്രവാസ ജീവിതകാലത്തെ ഓർമ്മയിൽ നിന്നും ....
സൗദി അറേബ്യയിലെ അലൂമിനിയം പ്ലാന്‍റിലായിരുന്നു മുപ്പതു വർഷത്തോളം പത്തനംതിട്ട ആറൻമുള സ്വദേശി മങ്ങാട്ടുമലയിൽ ജോർജ് ടി സാമുവലിന് ജോലി. ദീർഘനാളത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തിയ ഞാൻ എന്തെങ്കിലും ഒരു സംരംഭം ആരംഭിക്കണം എന...
എടുക്കാം ആരോഗ്യ ഇൻഷുറൻസ് നേടാം സുരക്ഷിതത്വം
അനിലിന് ഇരുപത്തിമൂന്നാം വയസിൽ ജോലി ലഭിച്ചു. മോശമല്ലാത്ത ശന്പളവും. സുഹൃത്തിന്‍റെ നിർബന്ധം മൂലം ലൈഫ് ഇൻഷുറൻസ് പോളിസിയും ആരോഗ്യ പോളിസിയുമെടുത്തു. അച്ഛനും അമ്മയേയും അനിയത്തിയേയും കൂട്ടിച്ചേർത്തുള്ള ഫ്ളോട്ടർ പോളിസിയാണ...
ജി.എസ്.ടി ചെറുകിട വ്യാപാരികളെ എങ്ങനെ ബാധിക്കും?
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലുതും ധീരവും എന്നു വിശേഷിപ്പിക്കാവുന്ന നികുതി പരിഷ്കരണമാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി). 2017 ജൂലൈ ഒന്നിന് ഇതു നിലവിൽ വരുമെന്ന് ഉറപ്പായിരിക്കുകയാണ്.
ജിഎസ്ടി...
വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ
വ​നി​ത​ക​ളു​ടെ സ​മ​ഗ്ര ശാ​ക്തീ​ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ 1985 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് കേ​ര​ള വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ. സ്വ​യം തൊ​...
LATEST NEWS
തു​ട​ർ​ച്ച​യാ​യ ആ​റാം ജ​യം; ബാ​ഴ്സ വി​ജ​യ​വ​ഴി​യി​ൽ​ത​ന്നെ
ഭീ​ഷ​ണി​യെ നേ​രി​ടാ​ൻ സ​ജ്ജം; ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് മു​ക​ളി​ലൂ​ടെ ബോം​ബ​ർ വി​മാ​നം പ​റ​ത്തി യു​എ​സ്
ല​ണ്ട​നി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം: ആ​റു പേ​ർ​ക്ക് പ​രി​ക്ക്
ഇ​ൻ​ഡോ​റി​ൽ മൂ​ന്നാ​മ​ങ്കം; പ​ര​ന്പ​ര പി​ടി​ക്കാ​നു​റ​ച്ച് ഇ​ന്ത്യ
ഉ​ത്ത​ര​കൊ​റി​യ​ൻ ഭൂ​ക​ന്പം മ​നു​ഷ്യ​നി​ർ​മി​ത​മ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.