ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത്
ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത്
Thursday, July 6, 2017 4:26 AM IST
ഉച്ചാറൽ സമയത്ത് (പകൽ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാൽ വെയിലിന്‍റെ കാഠിന്യം മൂലം മണ്ണിലെ ഈർപ്പമത്രയും നഷ്ടപ്പെടും. ചുട്ടുപൊള്ളുന്ന ആ മണ്ണിൽ സൂക്ഷ്മജീവികൾ ഇല്ലാതെയാകും. ജൈവ നിലനിൽ പ്പിനാധാരമായ മണ്ണ് അതോടെ നിർജീവമാകും. നിർജീവമായ ഈ മണ്ണിൽ വിത്തു വിതച്ചാൽ അത് മുളയ്ക്കില്ലെന്ന് പഴമക്കാർ പഴമൊഴികളിലൂടെ നമ്മെ ഓർമിപ്പിക്കുന്നത് ഇതുകൊണ്ടാണ്.

ഖര-ജല-വാതകങ്ങളുടെ ഒരു മിശ്രിതമാണ് മണ്ണ്. മണ്ണിലെ സൂക്ഷ്മ സുഷിരങ്ങളിൽ ജലവും വായുവും സ്ഥിതിചെയ്യുന്നു. അതായത് കാൽഭാഗം വായുവും മറ്റൊരു കാൽഭാഗം വെള്ളവും ബാക്കി ഖരപദാർഥങ്ങളും. ഈ ഖരപദാർഥങ്ങളിൽ അഞ്ചു ശതമാനവും ജൈവാംശമാണ്. മണ്ണിലെ സൂക്ഷ്മജീവികളും ജന്തുജാലങ്ങളുമാണ് ഈ ജൈവപദാർഥങ്ങളെ വിഘടിപ്പിച്ച് ജൈവാംശം ഉണ്ടാക്കിയെടുക്കുന്നത്. സസ്യവളർച്ചയ്ക്കാവശ്യമായ പോഷക മൂലകങ്ങളും വെള്ളവും ഈ ജൈവാംശത്തിലുണ്ട്. ഇതിനെയാണ് വളക്കൂറ് എന്നുപറയുന്നത്. നാം ശരിയായ കൃഷി പരിപാലനരീതി അവലംബിച്ചില്ലെങ്കിൽ നമുക്ക് നഷ്ടപ്പെടുന്നത് സസ്യഫലപുഷ്ടിക്കാവശ്യമായ മണ്ണിന്‍റെ ഈ വളക്കൂറാണ്. നട്ടുച്ചയ്ക്കു ഭൂമി കിളച്ചുമറിക്കുന്പോൾ സംഭവിക്കുന്നതും ഇതു തന്നെ.

നട്ടുച്ചയ്ക്കു സൂര്യന്‍റെ കഠിന താപരശ്മികളേറ്റ് പണിയെടു ക്കുന്നത് ആരോഗ്യത്തെ ബാ ധിക്കും. ചിലപ്പോൾ മരണം വരെ സംഭവിച്ചെന്നുംവരാം. ഇതേ അവസ്ഥതന്നെയാണ് ഉച്ചയ്ക്ക് വിതയ്ക്കുന്ന വിത്തിനും നടുന്ന തൈകൾക്കും കുത്തിപ്പാകുന്ന ചെടിക്കന്പുകൾക്കും സംഭവി ക്കുന്നത്. വേനൽകാലങ്ങളിൽ സൂര്യന്‍റെ ചൂടിന് കാഠിന്യം കൂടുതലാണ്. ഉച്ചസമയത്ത് ചൂടിന്‍റെ ഈ കാഠിന്യം അതിന്‍റെ ഏറ്റവും ഉയർന്നതലത്തിലെത്തു ന്നു. കഠിനമായ ഈ ചൂടാണ് പദാ ർഥങ്ങളിലെ, മണ്ണിലെ ജലാം ശത്തെ പൂർണമായും ഇല്ലാതാ ക്കുന്നത്. ഭൂമി സൂര്യന്‍റെ ഏറ്റവും അടുത്തെത്തുന്നതും ഈ സമയ ത്താണ്. പഴമക്കാർ ഉച്ചാരം എന്ന് പറയുന്നത് ഈ സമയത്തെ യാണ്. ഈ സമയത്ത് കിളച്ചു മറിക്കുന്ന മണ്ണിനും വിതയ്ക്കുന്ന വിത്തിനു നടുന്ന കന്പുകൾ, ചെടികൾ ഇവയ് ക്കും വെയിലിന്‍റെ കഠിനമായ താപം ഏൽക്കേണ്ടതായി വരും. ജലാംശനഷ്ടം ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്യും.


കേരള കാർഷിക സർവക ലാശാലയുടെ വെള്ളാനിക്കര യിലെ കാലാവസ്ഥാ വിഭാഗം നടത്തിയ പഠന പ്രകാരം വർധിച്ച തോതിൽ അൾട്രാവയലറ്റ് ബി വികിരണം ഭൂതലത്തിൽ പതിക്കു ന്നത് രാവിലെ 10.30 നും ഉച്ചകഴിഞ്ഞ് 2.30നും ഇടയ്ക്കാണ്. ജൈവ പ്രവർത്തനങ്ങളെ അത്യ ധികം ദോഷകരമായി ബാധിക്കു ന്നവയാണ് ഈ വികിരണങ്ങൾ. എന്നാൽ പഴമക്കാർ ഇത്തരം പ്രതികൂല സമയങ്ങളിൽ ചെടികൾ ക്കാവശ്യമായ അനുകൂല ഘടക ങ്ങളെ തിരിച്ചറിഞ്ഞിരുന്നു. അതി ൽ ഏറെ പ്രധാനമായ ഒന്നാണ് ഉച്ചാരത്തിന് ഭൂമി കിളയ്ക്കരുത് എന്നത്. മണ്ണിൽ പുതയിടുന്നതും ഇളം ചെടികൾക്ക് തണൽ നൽകു ന്നതും, മണ്ണിൽ കുഴിച്ചിട്ട കന്പു കൾക്കു മുകളിൽ പ്ലാവില കുന്പിൾ ഇടുന്നതും ഇതിന്‍റെ ഭാഗമായാണ്. മണ്ണിലെ ജൈവാം ശത്തെ വർധിപ്പിക്കുന്ന തിനും വരൾച്ചയെ അകറ്റുന്നതിനുമുള്ള പഴമയുടെ കരുതലുകളാണിവ.

പുതയിടൽ മണ്ണിലെ ജൈവാം ശത്തെ വർധിപ്പിക്കും. ഇത്തരം മണ്ണിൽ ഉച്ചവെയിൽ കാര്യമായ ദോഷം ചെയ്യില്ല. ഈ മണ്ണിൽ വായു-ജല അറകൾ കൂടുതലായു ണ്ടാകുന്നതാണ് ഇതിനു കാരണം. എന്നാൽ ഈ മണ്ണിനെ കിളച്ചു മറിച്ച് മണ്ണിന്‍റെ എല്ലാതലത്തിലും ഉച്ചവെയിൽ ഏൽപ്പിച്ചാൽ, മണ്ണി ന്‍റെ വിവിധ പ്രതലങ്ങളിലെ ഈർ പ്പത്തെ ഉച്ചവെയിൽ ഇല്ലാതാക്കും. ഈർപ്പം നഷ്ടപ്പെട്ട ഇത്തരം മണ്ണിൽ പിന്നീട് വിത്തു മുളയ് ക്കുക പ്രയാസകരമാണ്. ഉച്ചാര ത്തിന് ഭൂമി കിളയ്ക്കരുത് എന്ന പഴമൊഴിക്കു പിന്നിലെ സത്യവും ഇതുതന്നെ. ഫോണ്‍: പോൾസണ്‍-94953 55 436.

പോൾസണ്‍ താം