റോ​ഡി​ലെ രാ​ജാ​വാ​കാ​ൻ വ​രു​ന്നു യ​മ​ഹ സ്റ്റാ​ർ വെ​ഞ്ച്വ​ർ
കാ​ല​മെ​ത്ര​ മാ​റി​യാ​ലും ഇ​രു​ച​ക്രവാ​ഹ​ന​ത്തി​ലെ യാ​ത്ര​സു​ഖം എ​ത്ര വി​ല​കൂ​ടി​യ കാ​റി​ൽ സ​ഞ്ച​രി​ച്ചാ​ലും ല​ഭി​ക്കി​ല്ല. കാ​ല​ത്തി​ന​നു​സ​രി​ച്ച് ബൈ​ക്കു​ക​ളി​ലും മാ​റ്റം വ​ന്നു​കൊ​ണ്ടി​രി​ക്കു​കയാണ്. ഈ സാ​ഹ​ച​ര്യ​ത്തി​ൽ, പ​ക​രം വ​യ്ക്കാ​നാ​വാ​ത്ത പ്ര​ത്യേ​ക​ത​ക​ൾ ബൈ​ക്കു​ക​ളി​ലെ​ത്തി​ച്ച യ​മ​ഹ പു​തി​യ സ​മ്മാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു. ടൂ​റിം​ഗ് ക്രൂ​സ​ർ ശ്ര​ണി​യി​ലേ​ക്കാ​ണ് ഒ​രു​പാ​ട് പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ ബൈ​ക്കു​മാ​യി യ​മ​ഹ എ​ത്തി​യി​രി​ക്കു​ന്ന​ത്. മ​സ്കു​ലാ​ർ കാ​റി​ൽ നി​ന്നു​ള്ള പ്ര​ചോ​ദ​നം കൊ​ണ്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന ഈ ബൈക്കി​ന്‍റെ പേ​ര് യ​മ​ഹ സ്റ്റാ​ർ വെ​ഞ്ച്വ​ർ എ​ന്നാ​ണ്.
എ​ൻ​ജി​ൻ

പു​തി​യ എ​ൻ​ജി​നി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന സ്റ്റാ​ർ വെ​ഞ്ച്വ​റി​ന് 1854 സി​സി ഫ്യു​വ​ൽ ഇ​ഞ്ച​ക്റ്റ​ഡ് എ​യ​ർ കൂ​ൾ​ഡ് വി-​ട്വി​ൻ എൻജിനാ​ണ് ക​രു​ത്തേ​കു​ന്ന​ത്.170 എ​ൻ​എം ടോ​ർക്കാ​ണ് എ​ൻ​ജി​ൻ ന​ൽ​കു​ന്ന​ത്. സ്ലി​പ്പ​റി ക്ല​ച്ച് യൂ​ണി​റ്റി​നൊ​പ്പം 6 സ്പീ​ഡ് ട്രാ​ൻ​സ്മി​ഷ​നാ​ണ് ഗി​യ​ർ​ബോ​ക്സ്. റൈ​ഡ് ബൈ ​വ​യ​ർ ത്രോ​ട്ടി​ൽ ക​ണ്‍​ട്രോ​ൾ, ക്രൂ​യി​സ് ക​ണ്‍​ട്രോ​ൾ, അ​ഡ്ജ​സ്റ്റ​ബി​ൾ റൈ​ഡിം​ഗ് മോ​ഡ്, പാ​ർ​ക്ക് അ​സി​സ്റ്റ്, ട്രാ​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ, എ​ബി​എ​സ് എ​ന്നി​വ വാ​ഹ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പു​റ​മേ​യു​ള്ള പ്ര​ത്യേ​ക​ത​ക​ൾ

എ​തി​രാ​ളി​ക​ളെ​ക്കാ​ൾ ഒ​രു പ​ടി മു​ന്നി​ലെ​ത്താ​ൻ വ​ലി​യ ഏഴ് ഇ​ഞ്ച് ഫാ​ൻ​സി ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​വും സ്റ്റാ​ർ വെ​ഞ്ച്വ​റി​ലു​ണ്ട്, സ്റ്റാ​ൻ​ഡേ​ർ​ഡ്, ട്രാ​ൻ​സ്കോ​ണ്ടിന​ന്‍റ​ൽ എ​ന്നീ ര​ണ്ടു പ​തി​പ്പി​ൽ സ്റ്റാ​ർ വെ​ഞ്ച്വ​ർ ല​ഭ്യ​മാ​ണ്. മി​ക​വാ​ർ​ന്ന ഓ​ഡി​യോ മ്യൂ​സി​ക്ക് സി​സ്റ്റം ബൈ​ക്കി​ന്‍റെ മാ​റ്റു കൂ​ട്ടു​ന്നു​ണ്ട്. ഫ്യു​വ​ൽ ടാ​ങ്ക് ക​പ്പാ​സി​റ്റി 25 ലി​റ്റ​ർ. 3.5 ഇ​ഞ്ച് വി​ൻ​ഡ് ഗ്ലാ​സ് വേ​ണ്ട രീ​തി​യി​ൽ അ​ഡ്ജ​സ്റ്റ് ചെ​യാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.നി​റ​ങ്ങ​ൾ, വി​ല, എ​തി​രാ​ളി​ക​ൾ

ഗ്രാ​നൈ​റ്റ് ഗ്രേ, ​റാ​സ്ബെ​റി മെ​റ്റാ​ലി​ക്ക് എ​ന്നീ ര​ണ്ടു നി​റ​ങ്ങ​ളി​ൽ സ്റ്റാ​ർ വെ​ഞ്ച്വ​ർ വി​പ​ണി​യി​ലെ​ത്തും. ഹാ​ർ​ലി ഡേ​വി​ഡ്സ​ണ്‍, സൂ​പ്പ​ർ ഗ്ലൈ​ഡ്, ഹോ​ണ്ട ഗോ​ൾ​ഡ് വിംഗ്, ബി​എം​ഡ​ബ്ല്യു, ഇ​ന്ത്യ​ൻ റോ​ഡ് മാ​സ്റ്റ​ർ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. ഏ​ക​ദേ​ശം പ​തി​നാ​റ് ല​ക്ഷം മു​ത​ൽ 18 ല​ക്ഷം രൂ​പ വരെയാണ് സ്റ്റാ​ർ വെ​ഞ്ച്വ​റി​ന്‍റെ വി​ല.

അരുൺ ജോളി