ഇന്ത്യയിൽ ആമസോൺ 1,680 കോടി രൂപ കൂടി നിക്ഷേപിച്ചു
ഇന്ത്യയിൽ ആമസോൺ 1,680 കോടി രൂപ കൂടി നിക്ഷേപിച്ചു
Saturday, July 8, 2017 2:20 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ഭീ​മ​ൻ ആ​മ​സോ​ൺ ഇ​ന്ത്യ​യി​ൽ വീ​ണ്ടും വ​ൻ നി​ക്ഷേ​പം ന​ട​ത്തി. 1,680 കോ​ടി രൂ​പ​യാ​ണ് പു​തു​താ​യി നി​ക്ഷേ​പി​ച്ച​ത്. ഇ​ന്ത്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി ഇ-​കൊ​മേ​ഴ്സ് മേ​ഖ​ല​യു​ടെ ഉ​യ​ർ​ച്ച​യ്ക്കു​വേ​ണ്ടി​യാ​ണ് ഈ ​അ​ധി​ക നി​ക്ഷേ​പം. ആ​മ​സോ​ണി​ന്‍റെ 500 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 33,500 കോ​ടി രൂ​പ) നി​ക്ഷേ​പ​ത്തി​നു​ള്ളി​ലു​ള്ള ഒ​രു ഗഡു​വാ​ണി​ത്. ഇ-​കൊ​മേ​ഴ്സ് മേ​ഖ​ല​യി​ലെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യ ഫ്ലി​പ്കാ​ർ​ട്ടി​നെ​തി​രേ പോ​രാ​ടു​ക​യാ​ണ് ആ​മ​സോ​ണി​ന്‍റെ മു​ഖ്യ ല​ക്ഷ്യം.

ആ​മ​സോ​ൺ സെ​ല്ല​ർ സ​ർ​വീ​സ് (ആ​മ​സോ​ൺ ഇ​ന്ത്യ) പോ​യമാ​സം ഈ ​തു​ക കൈ​പ്പ​റ്റി​യെ​ന്ന് വാ​ണി​ജ്യ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

200 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​ത്തി​നു പു​റ​മേ അ​ധി​ക​മാ​യി 300 കോ​ടി ഡോളറിന്‍റെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ആ​മ​സോ​ൺ പ്ര​ഖ്യാ​പി​ച്ച​ത് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ്. ഇ​തുവ​രെ 200 കോ​ടി ഡോ​ള​റി​നു മു​ക​ളി​ൽ ആ​മ​സോ​ൺ ഇ​ന്ത്യ മാ​തൃ​ക​മ്പ​നി​യി​ൽ​നി​ന്നു കൈ​പ്പ​റ്റി​ക്ക​ഴി​ഞ്ഞു. രാ​ജ്യ​ത്ത് ആ​മ​സോ​ൺ ഇ​ന്ത്യ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് നാ​ലു വ​ർ​ഷം പി​ന്നി​ട്ട​തേ​യു​ള്ളൂ. തു​ട​ർ​ച്ച​യാ​യ നി​ക്ഷേ​പ​ങ്ങ​ൾ ക​മ്പ​നി​യെ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​പ്പി​ക്കാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്ന് ആ​മ​സോ​ൺ ഇ​ന്ത്യ അ​റി​യി​ച്ചു.


അ​തേ​സ​മ​യം ടൈ​ഗ​ർ ഗ്ലോ​ബ​ലി​ന്‍റെ പി​ന്തു​ണ​യു​ള്ള ഫ്ലി​പ്കാ​ർ​ട്ടി​ന് പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഈ ​വ​ർ​ഷം ആ​ദ്യം 140 കോ​ടി ഡോ​ള​റി​ന്‍റെ ഫ​ണ്ടിം​ഗ് ല​ഭി​ച്ചി​രു​ന്നു.