ആക്ടർ നഴ്സ്
ശരണ്യ ആനന്ദ് തിരക്കിലാണ്. കോറിയോഗ്രഫിയിലും മോഡലിംഗിലും തിളങ്ങിയ ശരണ്യയിപ്പോൾ അഭിനയരംഗത്തേക്കും ചുവടുവച്ചു. 1971 ബിയോണ്‍ഡ് ദ ബോർഡേഴ്സ്, അച്ചായൻസ്, ചങ്ക്സ്, കാപ്പൂച്ചിനോ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് ശരണ്യ കാഴ്ചവച്ചത്. ഗുജറാത്തിലെ സൂററ്റിൽ ജനിച്ച ശരണ്യ നഴ്സിങ്ങാണ് പഠിച്ചത്. ഭൂമി എന്ന തമിഴ് സിനിമയിൽ അജ്മർ അമീറിെൻറ നായികയായി അഭിനയിച്ച ശരണ്യ അടൂർ സ്വദേശിയാണ്.

ലുക്ക് മലയാളി തന്നെ

എന്നെ കാണുന്പോൾ ചിലർ നോർത്ത് ഇന്ത്യൻ ലുക്ക് ആണെന്നും മറ്റു ചിലർ തനി മലയാളി രൂപമാണെന്നും പറയാറുണ്ട്. മലയാളി ലുക്ക് ആണ് എനിക്കുള്ളത് എന്നാണ് എെൻറ വിശ്വാസം. എെൻറ സംസാരശൈലി കേട്ടു കഴിഞ്ഞാൽ ഞാൻ ഇവിടെ ജനിച്ചു വളർന്നകുട്ടിയല്ല എന്ന് കൃത്യമായി മനസ്സിലാകും. പക്ഷെ കുറച്ചുപേർക്ക് ഇഷ്ടമാണുതാനും. ഏതായാലും എെൻറ മലയാളം ഞാൻ സ്വയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

അച്ചായൻസിെൻറ സെറ്റിൽ എെൻറ വേഷം സാരിയാണ്. എങ്കിലും ഷൂട്ടിെൻറ ഇടവേള സമയത്ത് എനിക്ക് ഈ സാരിയൊക്കെ മാറണമെന്നു തോന്നി. ജീൻസും ഷർട്ടും ആയിരുന്നു ധരിച്ചത്. സിന്പിൾ വേഷം. അഞ്ചു ദിവസമായി എന്നെ കണ്ടുകൊണ്ടിരിക്കുന്ന സ്ക്രിപ്റ്റ് റൈറ്റർ സേതുസാർ ഡയറക്ടറോട് ചോദിക്കുകയാണ് അമല പോളിന് ഡേറ്റ് ഉണ്ടോ എന്ന്. ഒറ്റ നോത്തിൽ എന്നെ അമല പോളാണ് എന്ന് ധരിച്ചുപോയി. നാടൻ വസ്ത്രധാരണമാണെങ്കിൽ കൈയിലെ മോതിരം മുതൽ കാലിലെ പാദസരം വരെ നാടനായിരിക്കും. അതുപോലെ വെസ്റ്റേണ്‍ ആണെങ്കിൽ അടിമുടി ഞാൻ മാറ്റങ്ങൾ വരുത്തും. ഇത്തരത്തിൽ മാറ്റങ്ങൾ സ്വയം വരുത്തുന്നതുകൊണ്ടുകൂടിയാണ് മലയാളിയെന്നും ഹിന്ദിക്കാരിയെന്നും രണ്ട് അഭിപ്രയായങ്ങൾ ഉയർന്നു വരുന്നത്.

മോഹൻലാലിനൊപ്പം

ലാലേട്ടനോടൊപ്പമുള്ള അഭിനയം വളരെ നല്ല അനുഭവമായിരുന്നു. ലാലേട്ടെൻറ കൂടെയുള്ള സീനാണ് അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോൾ ഭയന്നുപോയി. രണ്ട് വേഷമാണ് അവസരമായിട്ട് ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട ഒരു വേഷവും ലാലേട്ടെൻറ ഒപ്പം കോന്പിനേഷൻ സീനുള്ള മറ്റൊരു വേഷവും. ചെറിയ വേഷമായിരിക്കാം എങ്കിലും ലാലേട്ടെൻറ ഒപ്പമുള്ള വേഷമാണ് തിരഞ്ഞെടുത്തത്. എത്രയോ ആൾക്കാർ മമ്മൂക്കയുടേയും ലാലേട്ടെൻറയും ഒപ്പം അഭിനയിക്കാൻ അവസരം ലഭിക്കാൻ കാത്തിരിക്കുന്നു. മമ്മൂക്കയും മോഹൻലാലും സിനിമാരംഗത്ത് സർകലാശാലകൾ തന്നെയാണ്. ഒരുപാടുണ്ട് അവരിൽനിന്നും പഠിക്കാൻ. അഭിനയവും, സ്വഭാവവും, പെരുമാറ്റവും എല്ലാം പഠിക്കേണ്ടതായിട്ടുണ്ട്.

ലാലേട്ടൻ അഭിനയിക്കുന്നതു കണ്ടപ്പോൾ ഞെട്ടിപ്പോയി. അഭിനയിക്കാൻ തുടങ്ങിയാൽ അദ്ദേഹം 100% കഥാപാത്രമായി മാറുകയാണ്. ജീവിക്കുകയാണ്. ഒരു നോട്ടം പോലും വളരെ ഷാർപ്പാണ്. വിസ്മയിപ്പിക്കുന്ന അധ്വാനവും പരിശ്രമവുമുണ്ട് അദ്ദേഹത്തിെൻറ അഭിനയത്തിൽ. അതുപോലെ എടുത്തുപറയാനുള്ള ഒരു നടനാണ് പൃഥ്വി ചേട്ടൻ. ദിലീപ് ചേട്ടെൻറ കോമഡികൾ വളരെ ഇഷ്ടമാണ്.

1971 ന്‍റെ ലൊക്കേഷൻ അനുഭവം

ഷൂട്ട് കൂടുതൽ രാജസ്ഥാനിലായിരുന്നു. മരുഭൂമിയായതിനാൽ പാന്പിെൻറ ശല്യം കൂടുതലായിരുന്നു. ഭയങ്കര വിഷമുള്ള പാന്പാണ്. മണ്ണിനടിയിൽ നിന്നും ചാടിയിട്ട് പാന്പ് ആക്രമിക്കുകയാണ് ചെയ്യാറുള്ളത്. ഇതൊക്കെ കേട്ടപ്പോൾ പേടി തോന്നി. അവിടത്തെ ജനങ്ങളുടെ നല്ല സപ്പോർട്ട് ഉണ്ടായിരുന്നു. സാധാരണ ഹോട്ടലുകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ലാലേൻ പോലും ഒരു നിബന്ധനയുമില്ലാതെ സാധാരണ ഹോലിൽ വളരെയധികം അഡ്ജസ്റ്റ് ചെയ്താണ് താമസിച്ചത്.

വസ്ത്രധാരണത്തിൽ വിട്ടുവീഴ്ചയില്ല

മലയാളം മാത്രമല്ല, തമിഴ്, ഹിന്ദി, ഗുജറാത്തി ഭാഷയാണെങ്കിലും പ്രശ്നമില്ല. ഈ ഭാഷകളൊക്കെ സംസാരിക്കാനും അറിയാം. തമിഴും ഹിന്ദിയും ഇഷ്ടമാണ്. ഞാൻ ഒരു മലയാളിയാണ്. എനിക്ക് ഹിന്ദിയിൽ വേഷങ്ങൾ ചെയ്യാൻ പരിമിതികളുണ്ട്. ഡ്രസിംഗിലും മറ്റും ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. എെൻറ കുടുംബാംഗങ്ങൾകൂടി അംഗീകരിക്കുന്ന ബോൾഡ് വേഷങ്ങൾ ചെയ്യാനാണ് കൂടുതൽ താൽപര്യം. എെൻറ അച്ഛനും അമ്മയ്ക്കും മറ്റുള്ളവരിൽ നിന്നും ആവശ്യമില്ലാതെ കമൻറുകൾ കേൾപ്പിക്കാൻ താൽപര്യമില്ല. കഥാപാത്രമായാലും വേഷവിധാനമായാലും വൾഗറാവരുത്. അതിനോടു താൽപര്യമില്ല. കുടുംബജീവിതവും സിനിമയും കോട്ടം തട്ടാത്ത രീതിയിൽ ബാലൻസ് ചെയ്തുകൊണ്ടു പോകണം. സിനിമയിൽ അവസരം കുറഞ്ഞാലും സാരമില്ല. സിനിമ കണ്ട് പത്ത് ആളുകൾ കണ്ടിട്ട് നല്ലതാണെന്ന് പറയുന്ന സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത്. ഗുജറാത്തിയിൽ നിന്നും അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഒന്നും തീരുമാനമായില്ല. ഗുജറാത്തി ഭാഷ ചെയ്താൽ ഹിന്ദിയിലേക്ക് കടക്കാൻ എളുപ്പമാണ്. മലയാളത്തിൽ ചെയ്തു തുടങ്ങിയാൽ തമിഴിൽ അവസരം ലഭിക്കും, ക്രമേണ തെലുങ്കിലും. തമിഴും, തെലുങ്കും ചെയ്യുന്നതോടുകൂടി ബോളിവുഡിൽ കയറാം ഇതാണ് പാത.

ഉറക്കം ഹോബി

ta-slot="311045" data-position="1" data-section="0" data-ua="M" class="colombia">

യോഗയില്ല, വ്യായാമമില്ല. 24 മണിക്കൂർ തരികയാണെങ്കിൽ ഞാൻ ഉറങ്ങിക്കൊണ്ടേയിരിക്കും. പണ്ട് തീരെ മെലിഞ്ഞിട്ടായിരുന്നു. തമിഴിൽ അഭിനയിക്കാനായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. പക്ഷെ തമിഴിൽ അവസരം ലഭിക്കണമെങ്കിൽ മലയാളത്തിലൂടെയാകുന്പോൾ കുറെക്കൂടി എളുപ്പമാകുമല്ലേ. മലയാളത്തിൽ നടിമാർക്ക് വണ്ണമുള്ളതാണ് പ്രേക്ഷകർക്ക് ഇഷ്ടം. അങ്ങനെ വണ്ണം വയ്ക്കാൻ വേണ്ടി നന്നായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്തു. ജോഗിങ്, നടത്തം ഇതൊക്കെത്തന്നെയാണ് നല്ല വ്യായാമം. ഞാൻ അടൂരാണെങ്കിലും എറണാകുളത്താണെങ്കിലും നടക്കുന്നത് ട്രെഡ്മിൽ ഉപയോഗിച്ചാണ്. എനിക്ക് പട്ടിയെ പേടിയാണ്. ഗുജറാത്തിലാണെങ്കിൽ സുന്ദരമായി റോഡിലൂടെ നടക്കാമായിരുന്നു. റോഡിൽ നടക്കുന്പോൾ പലരെയും നമുക്ക് ശ്രദ്ധിയ്ക്കാൻ സാധിക്കും. അവരുടെ മാനറിസവും എല്ലാം. കാഴ്ചകൾ കണ്ട് പഠിയ്ക്കാൻ പലതുമുണ്ടല്ലോ. പത്രക്കാരെയും പാൽ വിതരണക്കാരെയും രാവിലെ കടകൾ തുറക്കുന്നവരെയുമൊക്കെ കാണും. അവരെല്ലാം ഓരോ കഥാപാത്രങ്ങളാണ്. ഭാവിയിൽ എനിക്ക് സംവിധായികയാകാൻ കഴിഞ്ഞാൽ ഈ പഠനമെല്ലാം ഉപകാരപ്രദമാകും.

സോഷ്യൽ മീഡിയയിൽ സജീവം

ഫെയ്സ്ബുക്ക് എെൻറ ജീവനാണ്. നല്ലൊരു സുഹൃത്തായിട്ടാണ് കരുതുന്നത്. എെൻറ അഭിപ്രായങ്ങൾ ഫെയ്സ്ബുക്കിലൂടെയാണ് പറയുന്നത്. ഫെയ്സ്ബുക്കിനും നല്ല വശവും ചീത്തവശവും ഉണ്ട്. പല താരങ്ങൾക്കും പ്രശ്നമായിട്ടുണ്ടെന്ന് കേൾക്കാറുണ്ട്. നല്ല കാര്യങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിച്ചുകഴിഞ്ഞാൽ പ്രശ്നമില്ല.

കുറച്ചു ദിവസങ്ങൾക്ക് മുന്പ് ലുലുമാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ പലരും എന്നെ തിരിച്ചറിഞ്ഞു. ചിലർ ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു. തമിഴ്നാട്ടിൽ ഒരു ഷൂട്ടിനിടെ ഒരു അനുഭവമുണ്ടായി. തിങ്ങിക്കൂടിയ ജനം എന്നെ കാറിൽ കയറാൻ സതിച്ചില്ല. അവർ സ്നേഹമാണ് പ്രകടിപ്പിക്കുന്നത്. അവർക്ക് ഒന്ന് കണ്ടാൽ മതി അല്ലെങ്കിൽ ഒന്ന് തൊട്ടാൽ മതി. പക്ഷെ അതൊരു ശല്യമാവുന്ന രീതിയിലാകുന്പോൾ ഞാൻ അകൽച്ച പാലിക്കും. എങ്കിലും അവരെ നിരാശപ്പെടുത്താറില്ല. അവരെ നോക്കി ചിരിക്കുകയും സംസാരിക്കുകയും ഷെയ്ക്ക് ഹാൻഡ് കൊടുക്കുകയും ചെയ്യും. സെൽഫി എടുക്കാൻ വരുന്പോൾ ദൂരം പാലിച്ചാണ് ഞാൻ സമ്മതിക്കുന്നത്. എല്ലാവരും ഒരുപോലെയല്ലല്ലോ.

ഇഷ്ടം നോർത്തിന്ത്യൻ വിഭവങ്ങൾ

ഞാൻ വടക്കെ ഇന്ത്യയിൽ ജനിച്ചുവളർന്നതുകൊണ്ട് അത്തരം ഭക്ഷണങ്ങളാണ് കൂടുതൽ ഇഷ്ടം. ഏറ്റവും കൂടുതൽ ഇഷ്ടം പാവ് ബാജിയാണ്. കേരളത്തിൽ മലയാളികൾ ഉണ്ടാക്കുന്ന നോണ്‍ വെജിറ്റേറിയൻ എല്ലാം ഇഷ്ടമാണ്. തേങ്ങ അരച്ചു ചേർക്കുന്ന വിഭവങ്ങൾ ഇഷ്ടമല്ല. എരിവ് ഭക്ഷണം ഇഷ്ടമാണ്.

നല്ല വേഷങ്ങൾ ചെയ്യണം

എനിക്ക് ഒരു അഭിനേത്രിയാകണം, പ്രധാനപ്പെട്ട വേഷങ്ങളിൽ അഭിനയിച്ച് എെൻറ കഴിവ് തെളിയിക്കണം. എടുത്തുചാടി എനിക്ക് മുൻനിരയിൽ എത്തണമെന്നില്ല. സാവധാനം മതി. കുറേപേർ എന്നോട് ചോദിച്ചിട്ടുണ്ട്, എന്തിനാണ് ചെറിയ വേഷം ചെയ്തത്. കുറച്ചുകൂടി കാത്തിരുന്നുവെങ്കിൽ നായികയാകാമായിരുന്നല്ലോയെന്ന്. ലാലേട്ടെൻറ കൂടെ ഒരു സീനാണെങ്കിൽപോലും അത് ഒഴിവാക്കേണ്ടതാണെന്ന് എനിക്ക് തോന്നുന്നില്ല. ലക്ഷ്യമുണ്ടെങ്കിൽ മനസ് തളരാതെ നോക്കിയാൽ മതി. അല്ലെങ്കിൽ ജീവിതം തന്നെ താറുമാറാകും.


നഴ്സിങും അഭിനയവും

എെൻറ ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത ഫീൽഡാണ് നഴ്സിങ്. എെൻറ അച്ഛനും അയും നിർബന്ധിച്ചതല്ല. അവർ ഒരു കാര്യത്തിനും നിർബന്ധിക്കാറില്ല. എെൻറ മനസിൽ കുട്ടിക്കാലം മുതൽ തന്നെ സിനിമാതാരം ആകാൻ തന്നെയായിരുന്നു ആഗ്രഹം. സ്കൂളിൽ പഠിക്കുന്ന സമയത്ത് ആരാകണം എന്ന ചോദ്യത്തിന് സിനിമാ താരമാകണമെന്നു തന്നെയാണ് എഴുതിവച്ചത്. പക്ഷെ അന്നൊക്കെ പലരും കളിയാക്കിയിരുന്നു. എല്ലാവരും ഡോക്ടർ, എൻജിനിയർ എന്നു പറയുന്പോൾ ഞാൻ മാത്രം വ്യത്യസ്ത ഉത്തരം പറഞ്ഞതുകൊണ്ട് മിക്കവരും അത് കാര്യമാക്കി എടുത്തില്ല. ഞാൻ അന്ന് കാണുന്നതും വായിക്കുന്നതും എല്ലാം ബോളിവുഡ് സിനിമകളാണ്. മറുനാട്ടിലല്ലേ ജീവിച്ചത്. നുടെ സ്വന്തം മണ്ണൊന്നുമല്ലല്ലോ. ഉത്തരേന്ത്യയിൽ ജനിച്ചു വളർന്നാലും ഞാൻ ഒരു മലയാളി പെണ്‍കുട്ടിയല്ലേ. ബോളിവുഡിൽ കാണുന്നതുപോലെ മോഡേണ്‍ വേഷവും മറ്റും ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് സിനിമയിലേക്ക് അവസരമൊന്നും ഇല്ലാതെ വന്നാൽ എന്തുചെയ്യും. കുടുംബത്തിലെ മൂത്ത കുട്ടിയാണ് ഞാൻ. വളരെ പ്രതീക്ഷയോടെയാണ് അവർ എന്നെ ഉറ്റുനോക്കിയിരുന്നതും. അതുകൊണ്ടാണ് ഒരു റിസ്ക് എടുക്കാതെ നഴ്സിങ് പഠിച്ചത്. നല്ലൊരു പ്രഫഷനാണ് നഴ്സിങ്. എങ്കിലും എെൻറ സ്വപ്നം ഒരു സിനിമാതാരമായിരുന്നു എന്നും. ഒരു നഴ്സിെൻറ വേഷത്തിൽ എനിക്ക് എന്നെത്തന്നെ സങ്കൽപിക്കാൻ കഴിയുന്നില്ല. ഇന്നുണ്ട് നാളെയില്ല എന്ന ഫീൽഡാണ് സിനിമാരംഗം. എങ്കിലും പി·ാറിയില്ല.

സുനിൽ