പു​ത്ത​ൻ ലെ​ൻ​സു​ക​ളു​ടെ ശ്രേ​ണി​യു​മാ​യി നി​ക്കോ​ണ്‍
പു​ത്ത​ൻ ലെ​ൻ​സു​ക​ളു​ടെ  ശ്രേ​ണി​യു​മാ​യി നി​ക്കോ​ണ്‍
Monday, July 10, 2017 2:54 AM IST
ഇ​മേ​ജിം​ഗ് ടെ​ക്നോ​ള​ജി​യി​ൽ മു​ൻ​നി​ര​ക്കാ​രാ​യ നി​ക്കോ​ണ്‍ ഇ​ന്ത്യ ഏ​റ്റ​വും നൂ​ത​ന ലെ​ൻ​സു​ക​ളു​ടെ ശ്രേ​ണി അ​വ​ത​രി​പ്പി​ച്ചു. എ​എ​ഫ്-​പി ഡി​എ​ക്സ് നി​ക്കോ​ർ 10-20 എം​എം എ​ഫ്/4.5-5.6 ജി ​വി ആ​ർ, എ​എ​ഫ്- എ​സ് ഫി​ഷ്ഐ നി​ക്കോ​ർ 8-15എം​എം എ​ഫ്/ 3.54.5 ഇ ​ഇ​ഡി, എ​എ​ഫ്-​എ​സ് നി​ക്കോ​ർ 28എം​എം എ​ഫ്/1.4 ഇ ​ഇ​ഡി എ​ന്നീ 3 വ്യ​ത്യ​സ്ത ലെ​ൻ​സു​ക​ളാ​ണ് നി​ക്കോ​ണ്‍ വി​പ​ണി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

യാ​ത്രാ​വേ​ള​യി​ലെ കാ​ഴ്ച്ച​ക​ൾ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി ഉ​യ​ർ​ന്ന ഒ​പ്ടി​ക്ക​ൽ പെ​ർ​ഫോ​മ​ൻ​സോ​ടു കൂ​ടി ഒ​തു​ക്ക​മു​ള്ള​തും ഭാ​ര​ക്കു​റ​വു​ള്ള ബോ​ഡി​യും വൈ​ഡ് ആം​ഗി​ൾ, ക്ലോ​സ് അ​പ്പ് ഷോ​ട്ടു​ക​ളും സാ​ധ്യ​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് എ​എ​ഫ്-​പി ഡി​എ​ക്സ് നി​ക്കോ​ർ 10-20 എം​എം എ​ഫ്/4.5-5.6 ജി​വി ആ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. മ​നു​ഷ്യ​നേ​ത്ര​ങ്ങ​ളു​ടെ വീ​ക്ഷ​ണ കോ​ണോ​ടു കൂ​ടി​യ ആം​ഗി​ളി​ൽ ലാ​ൻ​സ്കേ​പ്പ്, പോ​ർ​ട്രേ​റ്റ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ക​ഴി​യും വി​ധം 28 എം​എം ഫോ​ക്ക​ൽ ലെം​ഗ്ത് ഉ​ള്ള​താ​ണ് പു​തി​യ എ​എ​ഫ്-​എ​സ് നി​ക്കോ​ർ 28എം​എം എ​ഫ്/1.4 ഇ ​ഇ​ഡി ലെ​ൻ​സ്.