Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Karshakan |


പ്രശ്നങ്ങൾക്കു നടുവിലും പ്രത്യാശയായി നെൽകൃഷി
കാർഷിക സംസ്കാരത്തിന്‍റെ നെടുംതൂണായ നെൽകൃഷി പാലക്കാട്, കുട്ടനാട്, കോൾ നിലങ്ങളിലൊഴികെ മറ്റ് പ്രദേശങ്ങളിലെല്ലാം തന്നെ ലാഭകരമല്ലാത്ത കൃഷിയായി മാറുന്നു. കേരളത്തിന്‍റെ നെല്ലറകളായ ഈ പ്രദേശത്തെ കർഷകർ നമ്മുടെ അന്നദാതാക്കളാണ്. നെൽവയലുകളിൽ പണിചെയ്യാൻ പരിചയ സന്പത്തുള്ള കർഷകതൊഴിലാളികളുടെ ലഭ്യതക്കുറവും, അധിക വേതനവും, രോഗകീടങ്ങളും, കളകളും ഈ കാലഘട്ടത്തിലെ പ്രധാന പ്രശ്നമായ കാലാവസ്ഥാ വ്യതിയാനവും നെൽകർഷകരെ ഈ കാർഷിക മേഖലയിൽ നിന്നും അകറ്റി നിർത്തുന്നു. ഈ പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുന്നിടത്തോളം, നെൽപ്പാടങ്ങൾ തരിശിടുന്ന രീതി തുടർന്നാൽ വരും തലമുറ ചോറിനു പകരം കിഴങ്ങു ഭക്ഷിച്ച് ജീവിക്കേണ്ടിവരും. നെൽകൃഷിയിലെ പ്രധാന പ്രശ്നങ്ങളും അവയ്ക്കുതകുന്ന പരിഹാരമാർഗങ്ങളും പുത്തൻ പ്രതീക്ഷകളും മനസിലാക്കി പ്രവർത്തിക്കുന്നത് ഈ മേഖലയുടെ പുനരുദ്ധാരണത്തിന് സഹായകമാകും.

നെൽകർഷകരുടെ പ്രശ്നങ്ങളും ഈ മേഖലയിലെ പോരായ്മകളും

കേരളം ഇതുവരെ നേരിടാത്ത തരത്തിലുള്ള അതിരൂക്ഷമായ വരൾച്ചയും, ജലക്ഷാമവും നട്ടെല്ലൊടിക്കുന്പോൾ നെൽപ്പാടങ്ങളുടെ വിസ്തൃതി കഴിഞ്ഞകാലങ്ങളെ ക്കാൾ 80 ശതമാനം കുറഞ്ഞു. കുളങ്ങളും തോടുകളും മൂടി യതും ഉളളവകൂടി മലിനമാ ക്കിയതും കൃഷിയിടത്തിലേക്കു ള്ള സുഗമ മായ ഒഴുക്കിനും ജലലഭ്യതയ്ക്കും തടസം വരുത്തി. നിലങ്ങൾ തരിശായി. അടിസ്ഥാന സൗകര്യ മെച്ചപ്പെടു ത്തലിന് ഉൗന്നൽ നല്കിയുള്ള വികസനം കൃഷിഭൂമിയെ മറ്റാവശ്യങ്ങൾക്ക് വഴിമാറ്റി. വലിയ നെൽപ്പാടങ്ങൾ പല കൃഷിയിടങ്ങളായി മുറിക്ക പ്പെട്ടതും, പച്ചക്കറി, മരച്ചീനി മുതലായ കൃഷികൾക്കായി നെൽകൃഷിയിടങ്ങൾ വഴിമാറി യതും, തൊഴിലാളി ലഭ്യതക്കു റവും, അധികവേതന വും കാലാകാല ങ്ങളിൽ കണ്ടറി ഞ്ഞ മാറ്റങ്ങളാണ്.

ഭൂപരിഷ്കാരനയങ്ങൾ നെൽപ്പാടങ്ങൾ മുറിക്കപ്പെടു വാനും, പാട്ടകൃഷിയിലേക്കുള്ള മാറ്റത്തിനും കാരണമായി. കാർഷിക മേഖലയിലെ അവശ്യ വസ്തുക്കളായ വിത്ത്, വളം, കീടനാശിനി, കളനാശിനി എന്നിവയുടെ വില വർധനവ് വൻ തോതിൽ കടമെടുക്കുവാൻ കർഷകരെ നിർബന്ധിതരാക്കി. കാർഷിക കന്പോളത്തിലേക്ക് ആഗോള കുത്തകകൾ വന്നതും, ഉപോത്പന്ന വിപണി മെച്ചപ്പെ ടാത്തതും, കൊയ് ത്തിനു ശേഷമുള്ള വിൽപ്പന ഇടപാടു കളിലെ കർഷക സൗഹൃ ദമല്ലാത്ത ഇടപെടലുകളും നെൽകൃഷിക്ക് ഭീഷണി ഉയർ ത്തുന്നുണ്ട്.

കാർഷിക കലണ്ടറിൽ നിജ പ്പെടുത്തിയുള്ള കൃഷി മുറകൾ നടത്തുന്നതിലുള്ള ബുദ്ധിമു ട്ടുകളും ഗുണനിലവാരമുള്ള വിത്തിന്‍റെ ലഭ്യതക്കുറവും പുത്തൻ കാർഷിക ഗവേഷണ ഫലങ്ങളെ ക്കുറിച്ചുള്ള അറിവി ല്ലായ്മയും നെൽകൃഷി യിലെ പ്രശ്നങ്ങൾ രൂക്ഷമാ ക്കുന്നു. മാറിവരുന്ന കാലാവസ്ഥയിൽ രോഗ, കീട, കള പ്രശ്നങ്ങളിൽ വരുന്ന പുതിയ ആവിർഭാവ ങ്ങളും അവയുടെ മാറ്റങ്ങളും കർഷകർക്കും കാർഷി ക ഗവേഷകർക്കും എന്നും തലവേദനയായി മാറുന്നു. നെൽ കൃഷിയിലെ പരന്പരാഗത രീതിക ളും അനുഭവ സന്പത്തിന്‍റെ കുറവും യുവ തലമു റയെ ഈ കൃഷിയിലേക്ക് കാര്യമായി ആകർഷിക്കുന്നില്ല.

പരിഹാരം

* ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് കർഷകരും, ഉദ്യോഗസ്ഥരും, ഗവേഷകരും വിശിഷ്യ മാറിവരുന്ന സർക്കാരു കളുമാണ്.

* നെൽവയൽ നീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ജലസ്രോത സുകളുടെ ഡേറ്റാ ബാങ്ക് ഓരോ പഞ്ചായത്തിലും രൂപീകരിക്കുക. അവയുടെ ശുദ്ധീകരണത്തിനും പുനരു ദ്ധാരണത്തിനും വാട്ടർഷെഡ് മാനേജ്മെന്‍റ് കമ്മിറ്റി മുൻകൈ യെടുക്കുക.

* ഭൂമി സംബന്ധ മായ നിയമങ്ങളെയും നടപടികളെയും കുറിച്ച് സാധാരണ ജനങ്ങളിൽ അവ ബോധം സൃഷ്ടിക്കുക. നില വിലുള്ള നിയമങ്ങൾക്ക് കാലോ ചിതമായ മാറ്റങ്ങൾ വരുത്തുന്പോൾ നെൽകൃഷിയുടെ വിസ്തൃതി കുറയുന്നില്ല എന്ന് ഉറപ്പുവരു ത്തണം. ഭൂപരിഷ്കാരങ്ങൾ ചെറു കിട പാവപ്പെട്ട കർഷകന്‍റെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉതകുന്നതാകണം

* കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുത്തു നിൽക്കാനുതകുന്ന വിത്തിനങ്ങൾ രൂപപ്പെടുത്തുന്ന തിനും, വിളപരിപാലന, വിളസംര ക്ഷണ, സംസ്കരണ പ്രവർത്തന ങ്ങൾക്കും അതിന്‍റെ ഗവേഷണ ത്തിനും കൂടുതൽ ധനസഹായം നല്കണം.

* യുവസംരംഭകരെ കൃഷിയി ലേക്കും മറ്റ് അനുബന്ധ പ്രസ്ഥാന ങ്ങളിലേക്കും ആകർഷിക്കുവാൻ പുതിയ പാക്കേജുകൾ രൂപപ്പെടു ത്തണം.

* കർഷകരുടെ സമഗ്രമായ വികസനം മുൻനിർത്തി കാർഷികോത്പന്നങ്ങൾക്ക് ആദായകര മായ വില, സമഗ്രമായ ഇൻഷ്വറൻസ് പ്രോജക്ട് എന്നിവ സാർഥക മാകണം.

* തരിശു കൃഷിക്കുള്ള ആനു കൂല്യ ങ്ങ നൽകുന്പോൾ ആ കൃഷിഭൂമിയുടെ വരും വർഷങ്ങ ളിലെ കൃഷിക്കു കൂടി ആനു കൂല്യം നൽകണം.


* കാർഷിക കലണ്ടർ അനു വർത്തിക്കാതെയുള്ള കൃഷിയിട ങ്ങളെ ആനുകൂല്യ ങ്ങളിൽ നിന്നും ഒഴിവാക്കിയാൽ സമയബന്ധി തമായി കൃഷിയിറ ക്കാനാകും.

* പാടശേഖരങ്ങളിലെ പുറം ബണ്ടുകളുടെ ബലപ്പെടുത്തൽ, വരിനെല്ല് നിയന്ത്രണ പാക്കേ ജിനുള്ള ധനസഹായം, യന്ത്രവത്കരണ കൃഷിക്കുള്ള പ്രോത് സാഹനം എന്നീ കാര്യങ്ങൾക്ക് ഉൗന്നൽ നൽകണം. ശാസ്ത്രീയ കൃഷിയിലൂടെ അധികവിളവ് ലഭിക്കുന്ന കർഷകർക്ക് ബോണ സ്, ഉപഹാരം എന്നിവ ഏർപ്പെ ടുത്തുന്നത് പ്രകൃതിസുരക്ഷിത കൃഷിയെ പ്രോത്സാഹിപ്പിക്കും.

കർഷകരുടെ നിലങ്ങൾ ആഴ്ച യിൽ ഒരിക്കലെങ്കിലും ശാസ്ത്രീയ മായി വീക്ഷിച്ച് ഉപദേശം നല്കി യാൽ പ്രശ്നങ്ങൾ രൂക്ഷമാകുന്നത് തടഞ്ഞ് കൃഷിയെ സംരക്ഷിക്കാം.

* ബ്ലോക്കടിസ്ഥാനത്തിൽ കാലാ വസ്ഥാ പ്രവചനവും അഡ്വൈസറികളും നല്കുന്നത് വിളപരി പാലന സംരക്ഷണ പ്രവർത്തന ങ്ങളുടെ കാര്യക്ഷമത കൂട്ടാൻ സാധിക്കും.

* പ്രകൃതിക്ഷോഭം, പുതിയ രോഗകീടബാധകൾ എന്നിവയുടെ ആനുകൂല്യം സമയബന്ധി തമായി നടപ്പാക്കാൻ ഡ്രോണ്‍ പോലുള്ള ഉപകരണങ്ങളെ ആശ്ര യിക്കുക.

* കാർഷിക മേഖലയിലുള്ള ഉദ്യോഗസ്ഥരുടെ കൃഷിയിട സന്ദർശനത്തിന് കൂടുതൽ സംവിധാനങ്ങളും സഹായങ്ങളും നല്കണം.

* ജൈവകൃഷി പ്രോത്സാ ഹിപ്പിക്കുന്പോൾ അവയിൽ നിന്നുള്ള ഉപോത്പന്നങ്ങളുടെ പ്രവർത്തനത്തിനും സംവിധാനം ഉണ്ടാകണം. ജൈവകർഷകരുടെ കൂട്ടായ്മയും വിപണനവും ഏകോ പിപ്പിക്കുക.

* കാർഷികോപാധികളായ വളം, കീടനാശിനി, വിത്ത് തുടങ്ങിയവ യുടെ നിലവാരം ഉറപ്പുവരുത്തി കൂടുതൽ ആനുകൂല്യങ്ങൾ കർഷ കർക്ക് നല്കണം.

* കർഷക പെൻഷൻ വർധിപ്പി ക്കുന്പോൾ പുതിയ നിബന്ധന കൾ ഉണ്ടാകണം.

* കർഷകതൊഴിലാളി യൂണിറ്റു കളുടെ പ്രവർത്തനങ്ങൾ പഞ്ചാ യത്തുകളുടെയും കൃഷിഭവനു കളുടെയും കൂട്ടുത്തരവാദിത്വ ത്തിൽ നിജപ്പെടുത്തണം.

* നെൽകർഷക തൊഴിലാളി കൾക്ക് പ്രത്യേകിച്ചും കീടരോഗ, കളനിയന്ത്രണ മരുന്നുകളുടെ ഉപയോഗം കൂടുതലുളളവർക്ക് പ്രോട്ടക്ഷൻ ജാക്കറ്റ് നിർബന്ധ മാക്കുക.

* കൃഷിയിടം തരിശിടുന്നതിന് കർശനമായ നിയമ നടപടികൾ ഏർപ്പെടുത്തണം.

* കർഷക തൊഴിലാളികളുടെ സമഗ്ര വികസനത്തിന് അവരുടെ മക്കൾക്ക് കാർഷിക മേഖലയു മായി ബന്ധപ്പെട്ട് പ്രവർത്തി ക്കുവാൻ പ്രോത്സാഹനം നൽ കണം.

* നെൽകർഷകരുടെ മക്കൾക്ക് കൃഷിശാസ്ത്രം പഠിക്കുന്നതി നുള്ള സൗകര്യങ്ങൾ ഏർപ്പെടു ത്തണം.

മുകൾപ്പറഞ്ഞ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്പോഴും പരിഹാര ങ്ങൾക്ക് ഉൗന്നൽ നല്കുന്പോഴും നെൽകൃഷി മേഖലയിൽ ഏറെ പുരോഗതി ഉണ്ടായിട്ടുണ്ടെന്നത് വിസ്മരിച്ചുകൂട. നെൽകൃഷി തരംതാണ കൃഷി എന്നതിൽ നിന്നും മാറി, യുവജനങ്ങളും പെൻഷൻകാരായ ഉദ്യോഗ സ്ഥരും നെൽകൃഷിയിലും യന്ത്ര വത്കൃത കാർഷിക മുറകളിലും താത്പര്യം കാണിക്കുന്നുണ്ട്. തൊഴിലുറപ്പ്, കുടുംബശ്രീ പോലുള്ള പദ്ധതികൾ പുതിയ തലമുറയിലെ സ്ത്രീ, പുരുഷ തൊഴിലാളികളെ കൃഷിയിലേക്ക് അടുപ്പിച്ചു. കഴിഞ്ഞ നാളുകളിൽ കാർഷിക മേഖലയിൽ വന്നിട്ടുള്ള പുതിയ പദ്ധതികളും കാർഷിക നയങ്ങളും ഗവേഷണഫലങ്ങളും കർഷകർക്ക് എന്നും പ്രയോജനം ചെയ്യുന്നതാണ്. ജൈവകൃഷിയും യന്ത്രവത്കൃത കാർഷിക മുറകളും പരീക്ഷണ കുതുകി കളായ കർഷകരുടെ ഇടയിൽ ഇന്ന് പ്രചാരത്തിലുണ്ട്.

സംസ്ഥാന പുനരാവിഷ്കൃത വിള ഇൻഷ്വറൻസ് പദ്ധതിയും പ്രകൃതിക്ഷോഭത്തിനുള്ള ഇൻഷ്വ റൻസ് പരിരക്ഷയും കർഷകർക്ക് ലഭ്യമാണ്. പാഡിമിഷൻ, പാഡി ബോർഡ് പോലുള്ള പ്രസ്ഥാന ങ്ങൾ തുടങ്ങുന്നതും നെൽവയൽ നികത്തലിന് യാതൊരു വിട്ടുവീഴ് ചയും ഇല്ലാത്ത മനോഭാവം നിലനിർത്തുന്നതും നെൽവയൽ സംരക്ഷണത്തിന് ഉതകുന്ന താണ്. പരിസ്ഥിതിയോടും വരും തലമുറയോടുമുള്ള നമ്മുടെ കടപ്പാടാണ് നെൽവയൽ സംരക്ഷ ണത്തിന്‍റെ കാതൽ.

നെൽകൃഷിയുള്ളവൻ രാജാവാ കുന്ന കാലം വളരെ വിദൂരമല്ല. ഇന്ന് ഒരു കിലോ അരിക്ക് 50രൂപ വരെ പൊതുവിപണിയുള്ളപ്പോൾ വരുംകാലങ്ങളിലെ സ്ഥിതി ഉൗഹിക്കാവുന്നതേയുള്ളൂ. കർഷകതൊഴിലാളികളുടെ ആത്മവിശ്വാസത്തിന്‍റെ ആവേശക രമായ കൃഷിപ്പാട്ടും ഒത്തൊരു മയുടെ കൊയ്ത്തു പാട്ടും കർഷക മുഖത്തെ മന്ദഹാസവും സാമൂഹിക അംഗീകാരവും തൊഴിലാളികളുടെ ആത്മവിശ്വാ സവും വീണ്ടും ഉയരട്ടെ.

ഡോ. നിമ്മി ജോസ്
അസിസ്റ്റന്‍റ് പ്രഫസർ, നെല്ല് ഗവേഷണകേന്ദ്രം,
മങ്കൊന്പ് , ആലപ്പുഴ

വളര്‍ത്തുപക്ഷി മേഖലയിലെ വെല്ലുവിളികള്‍, സമീപനങ്ങള്‍
ഭാരതത്തിൽ പ്രതിവർഷം 47,000 കോടി രൂപയുടെ വിനിമയം നടക്കുന്ന വളർത്തുപക്ഷി മേഖല, കാർഷിക
തിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി
കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ
കർഷകനാകുമോ ഈ വിശുദ്ധ പശുക്കളെ പോറ്റാൻ
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 38ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം
പ്രശ്നങ്ങൾക്കു നടുവിലും പ്രത്യാശയായി നെൽകൃഷി
കാർഷിക സംസ്കാരത്തിന്‍റെ നെടുംതൂണായ നെൽകൃഷി പാലക്കാട്, കുട്ടനാട്, കോൾ നിലങ്ങളിലൊഴികെ
കാർഷികമേഖല കര കയറാൻ
മധ്യപ്രദേശിലെ മൻസോറിൽ വിലയിടിവിൽ പ്രതിഷേധിച്ച് തെരുവിൽ സമരത്തിനിറങ്ങിയ കർഷകർ വെടിയേറ്റു
ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത്
ഉച്ചാറൽ സമയത്ത് (പകൽ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാൽ
സകുടുംബം കൃഷി
സകുടുംബം കൃഷി’ ഇന്ന് കൃഷിയിൽ വേണ്ടതും ഇതുതന്നെയാണ്. ഭക്ഷണം ഒൗഷധമാകേണ്ടതാണ്. ഒൗഷധം പോട്ടെ
തൊടിയിൽ കളയാനുള്ളതല്ല ജാതിത്തോട്
സുഗന്ധവിളകളിലെ ഒരു പ്രധാന വിളയാണ് ജാതി. ജാതിക്കയും ജാതിപത്രിയും ആയുർവേദത്തിലും
വരുമാനവും വിനോദവും നൽകി പ്രദീപ്കുമാറിന്‍റെ അലങ്കാരക്കോഴികൾ
ആദായത്തിലുപരി സ്വന്തം വീട്ടിലെ ഉപയോഗത്തിന് വ്യത്യസ്ത മുട്ടകൾ തരികയും, ഒഴിവുസമയങ്ങളിൽ
അത്യുത്പാദനശേഷിയുള്ള കശുമാവിനങ്ങൾ
ഇന്ത്യയിൽ കശുമാവ് കൃഷിയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് വിസ്തൃതിയിലും ഉത്പാദനത്തലും
രാജപ്രൗഢിയോടെ രാജമല്ലി
ഇടക്കാലത്ത് മലയാളികളുടെ വീട്ടുമുറ്റങ്ങളിൽ നിന്നും പൂന്തോ ട്ടങ്ങളിൽ നിന്നും അപ്രത്യക്ഷമായ
മാങ്ങയുടെ വലിപ്പമുള്ള ജാതി
കണ്ടാൽ മാങ്ങയാണോ എന്നു തെറ്റിധരിക്കും. അത്രയ്ക്കു വലിപ്പം. 70 / 73 ജാതിക്ക ഒരുകിലോ തൂങ്ങും.
വീണ്ടുമൊരു ഞാറ്റുവേലക്കാലം; നട്ടുവളർത്താം ശാസ്ത്രീയമായി
മലയാളക്കരയിൽ കാർ ഷികവർഷത്തിന് തിരശീല ഉയരുന്നത് മേടമാസം ഒന്നാം തീയതി. മേടത്തിൽ ആരംഭിച്ച്
മഴക്കാലത്തും മത്സ്യസമൃദ്ധിക്ക് അടുക്കളക്കുളങ്ങൾ
ജലത്തിന്‍റെ പിഎച്ചിലുണ്ടാകുന്ന മാറ്റങ്ങൾ, വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചിൽ...മത്സ്യം വളർത്തുന്ന കർഷകർ
വർഷകാല കൃഷിക്ക് കാന്താരി
നമ്മുടെ മണ്ണിൽ എല്ലാ കാലാവസ്ഥയിലും വളരുന്ന മുളകിനത്തിലെ സൂപ്പർ താരമാണ് കാന്താരി മുളക്.
കൃഷിയെ പ്രണയിക്കുന്ന യുവത്വം
കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം കോളജ് കുമാര·ാരുടെയും കുമാരിമാരുടെയും കൂട്ടായ്മ കാണണമെങ്കിൽ
ബൈജുവിന്‍റേത് കാടകൾ നൽകിയ ജീവിതം
ആയിരം കോഴിക്ക് അരകാട മുട്ടയുടെയും ഗുണമേ·യുള്ള ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ ഇതിനകം
അറിയാം, പ്രയോജനപ്പെടുത്താം, അധിനിവേശ സസ്യങ്ങളെ
വളരെ വേഗത്തിൽ വളരുന്നതും തദേശീയ സസ്യങ്ങളുമായി ഈർപ്പം, പ്രകാശം, പോഷകവസ്തുക്കൾ
മണം തരും മുല്ല പണവും തരും
ടിവി. ചാനലുകൾ ആ വീട്ടമ്മയെ അന്വേഷിച്ച് പോയപ്പോഴാണ് നാട്ടുകാർ അവരെക്കുറിച്ച് അറിഞ്ഞത്.
ഒരുങ്ങാം, മഴക്കാല പച്ചക്കറികൃഷിക്കായി
വേനൽക്കാലം തീരാറായി. അധികം താമസിയാതെ മണ്‍സൂണ്‍ ആരംഭിക്കും. മഴയ്ക്കു മുന്പേ പച്ചക്കറികൾ
രാസവളം വാങ്ങാനും തിരിച്ചറിയൽ കാർഡ്; നയംമാറ്റം കർഷകരെ തുണക്കുമോ ?
സഹകരണ സ്റ്റോറിലോ വളക്കടയിലോ പോയി കുറഞ്ഞ വിലക്ക് വളം വാങ്ങി തിരിച്ചു പൊന്നിരുന്ന നല്ലകാലം
ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യൻ ചെറി
കേരളത്തിന്‍റെ കാലാവ സ്ഥയിൽ നന്നായി വളരു ന്നതും ഏറെ പോഷകസന്പു ഷ്ഠവുമായ ഒരു ഫലവൃ ക്ഷമാ ണ് വെസ്റ്റിന്ത്യൻ ചെറി.
കാന്പസുകൾക്ക് ഒരു കൃഷി മോഡൽ
പ്രതീക്ഷയുടെ ഇളം പച്ചപ്പ് വിരിയുന്ന കാന്പസുകൾ. കാലഘട്ടത്തിന്‍റെ മാറ്റങ്ങളെയും നൂതനമായ അറിവുകളെയും
വീട്ടുവളപ്പിൽ അരുമപ്പക്ഷികളുടെ വർണപ്രപഞ്ചം
കുട്ടിക്കാനത്ത് പ്ലാന്‍ററായി ജോലി ചെയ്തിരുന്ന കുര്യൻ ജോണിന് നേട്ടങ്ങളുടെ കഥയാണ് പറയാനുള്ളത്.
മണ്ണറിഞ്ഞുവേണം തെങ്ങിൻതൈ നടാൻ
മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ എത്രയുണ്ടെന്നറിഞ്ഞെങ്കിൽ മാത്രമെ ആ മണ്ണ് തെങ്ങു കൃഷിക്ക്
അനന്തപുരിയിലെ എള്ളുകൃഷി
എള്ള് പൂത്തുകായ്ച്ചു കിടക്കുന്ന പാടങ്ങളും എള്ളിൻ തോട്ടവും പണ്ട് കേരളത്തിൽ ധാരാളമുണ്ടായിരുന്നു
കക്കയിൽ നിന്ന് മുത്ത്, മുത്താണ് മാത്തച്ചൻ
കാൽനൂറ്റാണ്ടായി വേറിട്ടൊരു ലാഭകൃഷിയിലാണ് കാസർഗോഡ് മാലക്കല്ലിലെ കടുതോടിൽ കെ.ജെ. മാത്തച്ചൻ.
ബയോ ഡീസൽ വ്യവസായ സാധ്യതയുമായി പുന്നമരം
കാലാവസ്ഥാവ്യതിയാനം യാഥാ ർഥ്യമാകുന്ന കാലമാണിത്. ഇതിനു കാരണം ഹരിതഗൃഹവാതകങ്ങളാണ്.
കാൻസറിനേയും ഹൃദ്രോഗത്തേയും ചെറുക്കാൻ കാബേജ്
വളരെ രുചികരവും ഗുണസന്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാൻസർ,
നാളികേരം: മൂല്യവർധനയ്ക്കു യന്ത്രസഹായം
ഇന്ന് വിപണിയിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു ഉത്പന്നമാണ് നീര. തെങ്ങിന്‍റെ മുകൾഭാഗത്ത് തന്നെ
LATEST NEWS
വിശ്വാസം തെളിയിച്ച് നാഗാലാൻഡ് മുഖ്യമന്ത്രി
പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവിന് മണിക്കൂറുകൾക്കകം ആർഎസ്എസുകാർ നല്ലവർ
ടൈറ്റാനിയം: അന്വേഷണം വേണമെന്ന് വി.എസ്
കൽപ്പിച്ചില്ല, അപേക്ഷിച്ചത് മാത്രം; കോഴി വിലയിൽ നിലപാട് മയപ്പെടുത്തി സർക്കാർ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.