Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Sthreedhanam |


ഗർഭകാല പരിചരണം ആയുർവേദത്തിൽ
ഗർഭിണി തന്‍റെ ഗർഭാശയത്തിനുള്ളിൽ മറ്റൊരു ജീവന് പാലനവും പോഷണവും നൽകുന്നുവെന്നതിനാൽ അവൾക്ക് മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി പ്രത്യേകം സംരക്ഷണവും പരിചരണവും നൽകേണ്ടതാണ്. ആയുർവേദ ശാസ്ത്രപ്രകാരം ഗർഭിണിയെ രണ്ടു ഹൃദയത്തോടുകൂടിയവൾ എന്ന അർഥത്തിൽ ദൗഹൃദിനി എന്നു പറയുന്നു. ഈ ദൗഹൃദിനിയെ വെള്ളം നിറച്ച മണ്‍കുടം പോലെ പരിചരിക്കണമെന്നാണ് കശ്യപമഹർഷി പറയുന്നത്. കുടത്തിന് ചെറിയ ആഘാതമേറ്റാൽ കുടം പൊട്ടാനും വെള്ളം പുറത്തു പോകുവാനുമിടയാകും. അതുകൊണ്ട് ഗർഭിണിക്ക് ശാരീരികമായോ മാനസികമായോ യാതൊരു ആഘാതങ്ങളുമേൽക്കാതെ അവളെ എപ്പോഴും സൂക്ഷിച്ച് സംരക്ഷിക്കേണ്ടതാണ്. അതിനായി ഗർഭിണി ആഹാരം, ജീവിതചര്യ ഇവ പ്രത്യേകം ശ്രദ്ധിച്ച് ചിട്ടപ്പെടുത്തേണ്ടതുണ്ട്. ശരിയായ ഗർഭകാല സംരക്ഷണം സുഖപ്രസവത്തിനും, പ്രസവാനന്തരമുള്ള ആരോഗ്യത്തിനും ശിശുവിെൻറ സൗഖ്യത്തിനും സഹായിക്കും.

ആഹാരം

ഗർഭത്തിെൻറ വളർച്ചയും പോഷണവും പൂർണമായും മാതാവിെൻറ ആഹാരത്തിലൂടെ മാത്രമാണെന്നതിനാൽ ഗർഭിണിയുടെ ആഹാരത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഗർഭകാലത്ത് ശിശുവിേൻറതു കൂടാതെ മാതാവിെൻറ ശരീരവളർച്ച അധികരിക്കുന്നതിനാൽ കൂടുതൽ ഉൗർജം ആവശ്യമായി വരുന്നു. ഗർഭകാലത്തെ ഗർഭിണിയുടെ ആഹാരം ലഘുവും ദഹിക്കുവാൻ എളുപ്പമുള്ളതും, പോഷകമൂല്യമധികമുള്ളതും, മാംസ്യം, ധാതുക്കൾ, വിറ്റാമിനുകൾ, അന്നജം ഇവയടങ്ങിയതുമായിരിക്കണം. എല്ലാ രസങ്ങളുമടങ്ങിയതും താരതമ്യേന മാംസ്യാംശം അധികവും കൊഴുപ്പും അന്നജവും വളരെ അധികരിക്കാതെയും പാൽ അധികം ഉൾപ്പെടുത്തിയതുമായ ആഹാരം വേണം ഗർഭിണിക്ക് നൽകുവാൻ.

കൂടാതെ ആവശ്യത്തിന് ജലാംശവും ദ്രവപദാർഥങ്ങളും ആഹാരത്തിലുൾപ്പെടുത്തണം. പ്രത്യേകിച്ചും ഉഷ്ണകാലത്ത് ഗർഭിണികൾ 22.5 ലിറ്റർ ദ്രവാംശം ദിവസവും ആഹാരത്തിലുൾപ്പെടുത്തണം. ഇതിൽ 500 മില്ലി ലിറ്റർ ശരീരത്തിെൻറ തന്നെ ചയാപചയം മൂലം നിർമിക്കപ്പെടുന്നു. ആഹാര പദാർത്ഥത്തിലൂടെ 500 മില്ലി ലിറ്റർ ജലാംശം ലഭിക്കുന്നു. ബാക്കി 11.5 ലിറ്റർ ദ്രവരൂപത്തിൽ ഗർഭിണി കഴിക്കണം.

ഗർഭിണി ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഘടകങ്ങൾ

അന്നജം 600 ഗ്രാം (ചോറ്, ദോശ, ഇഡ്ലി)
മാംസം 60 ഗ്രാം (പയർ വർഗങ്ങൾ, മീൻ, മുട്ട, ഇറച്ചി)
ഇരുന്പ് 50 മില്ലിഗ്രാം (ചീരയില, മുരിങ്ങയില, ബീൻസ്, ബീറ്റ്റൂ്)
കാൽസ്യം 1 ഗ്രാം (പാൽ)
വിറ്റാമിൻ സി 50 മില്ലിഗ്രാം (പഴവർഗങ്ങൾ)
വിറ്റാമിൻ ബി 10 മില്ലിഗ്രാം (തവിട്, കരൾ)
ഫോളിക് ആസിഡ് 1 മില്ലി ഗ്രാം ( ഇലക്കറികൾ, കരൾ, ഇറച്ചി)
വിറ്റാമിൻഎ 6000IU (പച്ചക്കറികൾ,വെണ്ണ,പാൽ, നെയ്യ്, കരൾ)
വിറ്റാമിൻ ഡി 400IU (സൂര്യപ്രകാശമേറ്റുണ്ടാകും )
കൊഴുപ്പ് 50 ഗ്രാം (എണ്ണ, വെണ്ണ, നെയ്യ്)

ഏകദേശം അഞ്ച് ഗ്രാം ഉപ്പ് ദിവസവും ആഹാരത്തിലുൾപ്പെടുത്തി കഴിക്കണം. അധികമായ വിയർപ്പുള്ളവർക്ക് 10 ഗ്രാം വരെയാകാം (വിയർപ്പിലൂടെ ഉപ്പിെൻറ അംശം നഷ്ടപ്പെടുമെന്നതിനാൽ). എന്നാൽ അവസാനമാസങ്ങളിൽ ഉപ്പിെൻറ അംശം കുറയ്ക്കുക തന്നെ വേണം. അല്ലെങ്കിലത് രക്താതിമർദം, നീര് ഇവയുണ്ടാക്കും.

മാസാനുമാസ ആഹാരക്രമം

ഒന്നാം മാസം : പാൽ, പഞ്ചസാര ചേർത്ത് തിളപ്പിച്ച് ധാരാളം നൽകണം. മധുരരസപ്രധാനവും തണുത്തതും ദ്രവവുമായ പഥ്യാഹാരം നൽകാം. ആദ്യ മാസങ്ങളിൽ (16 /18 ആഴ്ചകൾ) ആഹാരരുചിക്കുറവ്, ദഹനക്കുറവ്, ഓക്കാനം, ഛർദ്ദി ഇവ ഉണ്ടാകുമെന്നതിനാൽ ദ്രവവും ലഘുവുമായ ആഹാരപദാർത്ഥങ്ങൾ നൽകുന്നതായിരിക്കും ഏറെ നന്ന്.

രണ്ടാം മാസം

മധുരഗണങ്ങളിലെ ഒൗഷധങ്ങൾ ചേർത്തു കാച്ചിയ പാലോ, കാകോളി ചേർത്തു പാകം ചെയ്ത പാലോ തണുപ്പിച്ച് പഞ്ചസാര ചേർത്ത് നൽകാം. ആഹാരം അധികവും ദ്രവരൂപത്തിലായിരിക്കണം.

മൂന്നാം മാസം

പാൽ, തേൻ, മധുരരസദ്രവ്യങ്ങൾ, നെയ്യ്, തണുത്തതും ദ്രവരൂപത്തിലുള്ളതുമായ ആഹാരദ്രവ്യങ്ങൾ ഇവ അധികമായി മൂന്നാമത്തെ മാസത്തിൽ നൽകാം. പാൽ ഒരു സന്പൂർണാഹാരമായതിനാലും മറ്റ് ആഹാരപദാർത്ഥങ്ങൾ ഓക്കാനം, അരുചി ഇവയാൽ കഴിക്കാൻ പ്രയാസമുള്ളതിനാലും പാൽ അധികം അളവിൽ ഇക്കാലത്ത് നൽകുന്നത് ഉത്തമമായിരിക്കും.

നാലാം മാസം

മാംസധാതുവിൽ വൃദ്ധി നാലാമത്തെ മാസം മുതലുണ്ടാകുന്നു. എന്നതിനാൽ മാംസം ആഹാരത്തിൽ ചേർത്ത് നൽകുന്നതും (മത്സ്യം, ഇറച്ചി) മാംസ്യം അധികമടങ്ങിയിുള്ള പയറുവർഗങ്ങൾ അധികം നൽകുന്നതും നന്ന്.

അഞ്ചാം മാസം

നെയ്യ്, ചെന്നെല്ലരി, പാൽ ചേർത്ത് പാകം ചെയ്തത്, ജന്തുക്കളുടെ മാംസം, ഞവരയരിച്ചോറ്, അടപതിയൻ കിഴങ്ങ് ഇവ ആഹാരത്തിൽ ചേർത്ത് അഞ്ചാമത്തെ മാസത്തിൽ നൽകാവുന്നതാണ്.

ആറാം മാസം

മധുരഗണത്തിലെ ദ്രവ്യങ്ങൾ (ഓരില, മൂവില, അടപതിയൻ കിഴങ്ങ്, കുറുന്തോട്ടി) പാൽ ചേർത്ത് തിളപ്പിച്ച് അതിൽ നിന്നെടുക്കുന്ന വെണ്ണ കഴിക്കുവാൻ നൽകാം. ഞെരിഞ്ഞിലിട്ടു വച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ഗർഭകാലത്തുണ്ടാകുന്ന നീര് മാറ്റാനും ഗർഭജന്യ വിഷമതകളും മറ്റുമുണ്ടാകാതെ സൂക്ഷിക്കുവാനും സഹായിക്കും.

ഏഴാം മാസം

ആറാമത്തെ മാസത്തിൽ ശീലിക്കാൻ പറഞ്ഞവതന്നെ ഏഴാമത്തെ മാസത്തിലും ശീലിക്കാം. കൂടാതെ പൃഥക് പർണടാദിയോ (വിദാരിഗന്ധാദിയോ) ഗണത്തിലെ ഒൗഷധങ്ങൾ ചേർത്തുവച്ച് കഷായമോ, അതിൽ നിന്നെടുക്കുന്ന നെയ്യോ കഴിക്കുവാനുപയോഗിക്കാം. ഇവ ദേഹത്തെ ആരോഗ്യകരമാക്കുന്നതും മൂത്രത്തിെൻറ അളവിനെക്കൂട്ടി നീരും രക്താതിമർദവും മറ്റുമുണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യും.

എട്ടാം മാസം

ചോറ് പാലും നെയ്യും ചേർത്ത് നൽകാം.

ഒന്പതാം മാസം

മാംസരസം, പാകം ചെയ്ത ചെന്നെല്ലരിച്ചോറ്, എണ്ണയോ, നെയ്യോ ചേർത്തുണ്ടാക്കുന്ന പലതരം പലഹാരങ്ങൾ, പാൽ, തേൻ, പഞ്ചസാര, വാഴപ്പഴം, പയർവർഗങ്ങൾ, ജന്തുമാംസം മുതലായവ ആഹാരത്തിലുൾപ്പെടുത്തി കഴിക്കേണ്ടതാണ്.

ജീവിതചര്യ

ജോലി

ഗർഭിണി നേരത്തെ ചെയ്തുകൊണ്ടിരുന്ന തരം ജോലികൾ തുടരാവുന്നതാണ്. ക്ഷീണവും തളർച്ചയും തോന്നുന്പോൾ ജോലി മതിയാക്കണം. കഠിനാധ്വാനം, ഭാരമെടുക്കൽ, അധികസമയം നിന്നുകൊണ്ടോ, കാൽ കുത്തിയിരുന്നോ ചെയ്യുന്ന ജോലികൾ ഇവ ഒഴിവാക്കണം. പ്രത്യേകിച്ചും ആദ്യത്തെ മൂന്നുമാസവും അവസാനത്തെ ആറ് ആഴ്ചകളിലും.

ഉറക്കം

ഗർഭിണി ദിവസവും രാത്രി എട്ടു മണിക്കൂർ തുടർച്ചയായി ഉറങ്ങണം. കുറഞ്ഞത് ആറു മണിക്കൂറെങ്കിലും. ഉച്ചയ്ക്ക് ആഹാരം കഴിച്ചതിനുശേഷം രണ്ടു മണിക്കൂർ ഉറങ്ങുന്നത് അവരുടെ ആരോഗ്യത്തിനും ശിശുവിെൻറ വളർച്ചയ്ക്കും ഉപകാരപ്രദമായിരിക്കും.

വ്യായാമം

പ്രത്യേകിച്ച് അസുഖം ഇല്ലെങ്കിൽ പൂർണവിശ്രമം ഒഴിവാക്കണം. കാരണം ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിഞ്ഞ് ശരീരഭാരം അമിതമാകാനിടയാകും. തുറസായ സ്ഥലത്ത് ശുദ്ധവായു ശ്വസിച്ചുകൊണ്ട് നടക്കുന്നത് നന്ന്. അധികദൂരം യാത്ര ചെയ്യുക, ബസിലും ഓട്ടോറിക്ഷയിലും ദേഹം കുലുങ്ങിക്കൊണ്ടുള്ള യാത്ര ഇവ ഒഴിവാക്കണം. പ്രത്യേകിച്ചും ആദ്യത്തെ മൂന്നുമാസവും അവസാനത്തെ ആറ് ആഴ്ചകളിലും. ചെറിയ തരം യോഗമുറകൾ നാലാം മാസം മുതൽ ചെയ്യാവുന്നതാണ്. എന്നാൽ വജ്രാസനം, ഭുജംഗാസനം, സർവാംഗാസനം മുതലായവയും എയ്റോബിക് എക്സർസൈസും ഗർഭിണികൾ ഒഴിവാക്കണം.

കുളി

ദിവസവും കുളിച്ച് വൃത്തിയായ വസ്ത്രങ്ങൾ ധരിക്കണം. ഏഴാം മാസം മുതൽ ദേഹത്ത് തൈലം പ്രത്യേകിച്ചും ധന്വന്തരം കുഴന്പ് തേച്ച് ചെറിയ ചൂടുവെള്ളത്തിൽ കുളിക്കണം. കാൽവണ്ണ ഉരുണ്ടുകയറുക, നടുവേദന, കാൽ കഴപ്പ് ഇവയുള്ളവർ, കുളിക്കുവാനുപയോഗിക്കുന്ന വെള്ളത്തിൽ ആവണക്ക്, കരിനൊച്ചി, കൂവളം ഇവയിലേതെങ്കിലും ചേർത്ത് വെള്ളം തിളപ്പിച്ച് തണുപ്പിച്ചുപയോഗിക്കുന്നത് നന്ന്.

വസ്ത്രധാരണം

അയഞ്ഞതും മൃദുവും ധരിക്കുവാൻ സുഖമുള്ളതുമായ വസ്ത്രം ധരിക്കണം. കറുപ്പ്, ചുവപ്പ് ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഗർഭകാലത്ത് ഒഴിവാക്കുന്നത് നന്ന്. കട്ടി കുറഞ്ഞ വസ്ത്രം പ്രത്യേകിച്ചും വയറിലും മറ്റും അധികം മുറുകിപ്പോകാതെ ധരിക്കണം.

മലശോധന

ഗർഭകാലത്ത് ഗർഭവളർച്ചയിൽ വൻകുടലിലും മറ്റും സമ്മർദ്ദമേൽക്കാമെന്നതിനാൽ മലബന്ധമുണ്ടാകുവാൻ സാധ്യതയുണ്ട്. അതുമൂലം ഗർഭിണികൾക്ക് വായുശല്യം, നടുവേദന ഇവയുണ്ടാാം. ശരിയായ രീതിയിലുള്ള ആഹാരം, ധാരാളം ദ്രവം, പച്ചക്കറികൾ, പാൽ ഇവയുടെ ഉപയോഗം മലബന്ധമകറ്റുവാൻ സഹായിക്കും. ഉണങ്ങിയ മുന്തിരി കഴിക്കുന്നത് നന്ന്. കൂടാതെ വെണ്ണ, നെയ്യ് ഇവ ഉപയോഗിക്കുന്നതും ശരിയായ മലശോധന ഉണ്ടാകുവാൻ സഹായിക്കും.


ലൈംഗികബന്ധം

ആദ്യത്തെ മൂന്നുമാസവും അവസാനത്തെ ആറ് ആഴ്ചയും ലൈംഗികബന്ധം ഒഴിവാക്കുന്നത് നന്ന്. അമിതമായ ലൈംഗികബന്ധം ഗർഭമലസൽ, സമയമെത്തുംമുൻപ് പ്രസവിക്കൽ, രക്തസ്രാവം ഇവയ്ക്ക് കാരണമാകും.
* കിടന്നിട്ടും ഇരുന്നിട്ടും പെന്ന്െ ചാടിയെഴുന്നേൽക്കാതിരിക്കുക.
* അധികം പൊക്കമുള്ള, മടന്പുള്ള ചെരിപ്പിടാതിരിക്കുക.
* നാലാം മാസം മുതൽ മലർന്നുകിടക്കാതിരിക്കുക, (ഒരുവശം ചരിഞ്ഞു കിടക്കാം).
* പൊക്കമുള്ള സ്റ്റൂൾ, കസേര, മേശ മുതലായവയ്ക്കുമേൽ കയറരുത്.

സുഖപ്രസവത്തിനായി പ്രത്യേക പരിചരണം

ഗർഭമുണ്ടായതറിഞ്ഞതു മുതൽ എല്ലാ മാസവും പ്രത്യേകം ശുശ്രൂഷ ചെയ്യുന്നതു കൂടാതെ ഏഴാം മാസം മുതൽ ഒൗഷധരൂപേണ കുറുന്തോട്ടി വേര് പാൽ ചേർത്ത് തിളപ്പിച്ച് പാൽക്കഷായമായി പ്രസവം വരെ ദിവസവും കഴിക്കുന്നത് ഗർഭകാലത്തുണ്ടാകുന്ന മലബന്ധം, നെഞ്ചെരിച്ചിൽ ഇവയകറ്റുന്നതു കൂടാതെ നീരും മറ്റുമുണ്ടാകാതിരിക്കുവാൻ സഹായിക്കും. ഗർഭാശയത്തിലേക്ക് ശരിയായ രക്തചംക്രമണമുണ്ടാക്കുന്നതു മൂലം പ്രസവസമയത്ത് ശരിയായ ഗർഭാശയ പ്രവർത്തനത്തിലൂടെ വേദന കുറഞ്ഞ് സുഖപ്രസവം നടക്കുവാൻ സഹായിക്കും. കൂടാതെ എട്ടാം മാസം മുതൽ നൽകുന്ന കഷായവസ്തിയും മലബന്ധമകറ്റി, സുഖപ്രസവത്തിലേക്ക് നയിക്കും. ഒന്പതാം മാസം മുതൽ തൈല വസ്തിയും തൈലത്തിൽ മുക്കിയ തുണി ധരിക്കുന്ന ചികിത്സാവിധിയായ പിചുധാരണവും പ്രസവം വരെ ചെയ്യുക. അതും സുഖപ്രസവത്തെ സാദ്ധ്യമാക്കും. കൂടാതെ ഏഴാം മാസം മുതൽ കുഴന്പ് പുരി പതുക്കെ തടവുക, എന്നി് ചെറിയ ചൂടുവെള്ളം കൊണ്ട് കുളിക്കുക. ഇവയും സുഖപ്രസവം പ്രദാനം ചെയ്യും.

പ്രസവാനന്തര ശുശ്രൂഷ

ഗർഭിണിയെ പ്രസവശേഷം അതായത് മറുപിള്ള പുറത്തുവന്നതിനുശേഷം മുതൽ ഒന്നരമാസക്കാലം പ്രത്യേകം ആഹാരം, വിശ്രമം ഇവ നൽകി പരിചരിക്കണം. ഇക്കാലത്ത് ഇവരെ സൂതിക എന്ന് പറയുന്നു.
പ്രസവിച്ചശേഷം സ്ത്രീയുടെ ആരോഗ്യം, ശരീരഘടന, ദഹനശക്തി, ശീലിച്ചുപോന്ന ആഹാരക്രമം ഇവയനുസരിച്ച് ആഹാരം നിശ്ചയിക്കണം. ആദ്യത്തെ 23 ദിവസത്തേക്ക് വിശപ്പും ദഹനശക്തിയും വളരെ കുറവായിരിക്കും. അതുകൊണ്ട് ആ ദിവസങ്ങളിൽ ഉപ്പിട്ട കഞ്ഞിവെള്ളം, നല്ല വെന്ത പൊടിയരിക്കഞ്ഞി ഇവ നൽകാം. പഞ്ചകോലം നന്നായി പൊടിച്ച് അൽപം നെയ്യ് ചേർത്ത് ചൂടുകഞ്ഞി നൽകുന്നത് ദഹനശക്തി നന്നാക്കുന്നതു കൂടാതെ വേദനയെ അകറ്റുവാനും സഹായിക്കും. പാൽ ചേർത്ത് കഞ്ഞിയും നൽകാം. ചൂടുവെള്ളം കൊണ്ട് ദേഹം കഴുകിയശേഷം കഞ്ഞി നൽകുന്നതാണ് നന്ന്.

മൂന്നു ദിവസത്തിനുശേഷം യവം, മുതിര ഇവ വെന്തവെള്ളം (യൂഷം), ഇവ ചേർത്ത ലഘുവായ ദഹിക്കുവാനെളുപ്പമുള്ള ആഹാരം 12 ദിവസം വരെ നൽകാം. മത്സ്യമാംസങ്ങൾ 12 ദിവസം കഴിഞ്ഞതിനുശേഷം നൽകണം. ജീരകമോ ചുക്കോ ഇട്ട് തിളപ്പിച്ചാറിയ വെള്ളം ദാഹമനുസരിച്ച് നൽകണം. അൽപവും അമിതവുമായി വെള്ളം ദ്രവ പദാർത്ഥം ഉപയോഗിക്കാതെ ശ്രദ്ധിക്കണം.

ഏഴുദിവസം കഴിഞ്ഞാൽ പുറമെ എപ്പോഴും വാതഹരമായതും മുറിവുണക്കുന്നതും ക്ഷതക്ഷീണമകറ്റുന്നതുമായ ധന്വന്തരം കഷായമോ വിദാര്യാദി കഷായമോ, ലഘുപഞ്ചമൂല കഷായമോ രണ്ടുപ്രാവശ്യം വീതം നൽകാം. കുഴന്പുപുരി വയറിൽ തടവിയശേഷം കട്ടിയും വീതിയുമുള്ള തുണികൊണ്ട് ചുറ്റിക്കെുന്നത് ഗർഭമൊഴിഞ്ഞ് വീർത്തിരിക്കുന്ന വയറിനുള്ളിൽ വായുകയറി ശല്യം ചെയ്യാതിരിക്കാൻ സഹായിക്കും.

വിശ്രമം

പ്രസവശേഷം സ്ത്രീക്ക് ഏറ്റവും അത്യാവശ്യം വിശ്രമമാണ്. കുറഞ്ഞത് 15 ദിവസം പ്രസവിച്ചു കിടക്കണം. അത്യാവശ്യത്തിന് മലമൂത്ര വിസർജ്ജനങ്ങൾക്ക് മാത്രം എഴുന്നേറ്റു നടന്നാൽ മതി. കിടക്കുകയാണെങ്കിലും കൈകാലുകൾ അനക്കിക്കൊണ്ടിരിക്കുക, എഴുന്നേറ്റിരുന്ന് കുഞ്ഞിന് പാൽകൊടുക്കുക ഇവയാവാം. വിശ്രമമില്ലായ്മ അമിതരക്തസ്രാവത്തിനും, പനി, ദേഹനീര് മുതലായവയ്ക്കും കാരണമാകും.
കൂടാതെ ഗർഭാശയം പുറകോട്ടോ, താഴേയ്ക്കോ ഇറങ്ങിവരാനും കാരണമാകും. വിശ്രമത്തോടൊപ്പം ഉറങ്ങുന്നതും നന്ന്. അതും ശാരീരിക മാനസിക ക്ലേശങ്ങളിൽ നിന്ന് മോചനം നേടുവാൻ സഹായിക്കും. ഉറക്കം കുറയുന്നത് പാൽ കുറയ്ക്കും. വിശപ്പില്ലായ്മ, ക്ഷീണം, തലവേദന, ദേഹം വേദന ഇവയുമുണ്ടാകും.

വ്യായാമം

ആദ്യത്തെ 15 ദിവസം പൂർണവിശ്രമമാണ് വേണ്ടത്. 15 ദിവസത്തിനുശേഷം കുറേശെ നടക്കുന്നത് നന്ന്. അതു വീടിനുള്ളിൽ ആഹാരം കഴിക്കുവാനും കുഞ്ഞിന് പാൽ നൽകുവാനുമാകുന്നത് നന്ന്. ഒപ്പം ചെറിയ രീതിയിൽ ദേഹം അനക്കിയുള്ള വ്യായാമമുറകൾ ചെയ്യാം. മലർന്ന് തളർന്ന് കിടന്നുകൊണ്ട് ശ്വാസം ഉള്ളിലേയ്ക്കെടുത്ത് രണ്ടുകാലുകളും ഒരുമിച്ച് പൊക്കുക, ഓരോ കാലായി മടക്കി വയറിലേക്ക് അടുപ്പിക്കുക. നിവർത്തുക മുതലായ വ്യായാമങ്ങൾ ചെയ്യാം.

മലമൂത്രവിസർജ്ജനം

പ്രസവാനന്തരം വയറൊഴിയുന്നതിനാലും ഗർഭാശയത്തിെൻറ സമ്മർദ്ദമില്ലാതാകുന്നതിനാലും വയറിനുള്ളിലും കുടലിലും അമിതമായി വായു നിറയുവാൻ കാരണമാകും. മലബന്ധവുമുണ്ടാകും. ആയതിനാൽ ആദ്യദിവസങ്ങളിൽ മലബന്ധത്തെ അകറ്റുന്ന ദോഷകരമല്ലാത്ത ഒൗഷധം അൽപമാത്രയിൽ കഴിക്കുന്നത് നന്ന്. അത് വായുശല്യത്തെ അകറ്റും ധന്വന്തരം ഗുളിക, ഹിംഗ്വാദി ഗുളിക ഇവ നന്ന്.

മലബന്ധമില്ലെങ്കിലും യഥാസമയത്ത് മലമൂത്രവിസർജ്ജനത്തിനായെഴുന്നേറ്റു പോകുവാൻ മടികാണിച്ചാലും മലബന്ധവും മൂത്രതടസവും മൂത്രത്തിൽ അണുബാധയും ഉണ്ടാകും. മൂത്രതടസത്തിന് ആദ്യം ചെറിയ ചൂടുവെള്ളം കൊണ്ട് മൂത്രാശയത്തിനു മുകളിലും മൂത്രദ്വാരത്തിനുമുകളിലും ധാര ചെയ്യണം. അണുബാധയാണെന്നു തീർച്ചയായാൽ പുനർന്നവാദി കഷായം, ചന്ദ്രപ്രഭാവടി, ഗോക്ഷുരാദി ഗുൽഗുലു ഇവ കഴിക്കണം.

രോഗാണുവിമുക്തമാക്കൽ

പ്രസവിച്ചശേഷം കിടത്തുന്ന മുറി ഗുൽഗുലു, അകിൽ ഇവ കത്തിച്ചുവരുന്ന പുകയേൽപിച്ച് രോഗാണുവിമുക്തമാക്കാം. മുറിവ് കഴുകുവാൻ ത്രിഫല കഷായം ഉപയോഗിക്കണം. മുറിവുണങ്ങുവാൻ ജാത്യാദിഘൃതം ഇടയ്ക്കിടെ പുരണം. കുളിക്കാൻ നാൽപാമരപ്പയിു തിളപ്പിച്ച വെള്ളമുപയോഗിക്കണം. മുലക്കണ്ണുകൾ പാൽ കൊടുത്തശേഷം ചൂടുവെള്ളം കൊണ്ടു കഴുകുകയോ ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് തുടയ്ക്കുകയോ വേണം.
* പഞ്ചകോലാസവവും, അശോകാരിഷ്ടവും ചേർത്ത് ലഘുവായ ആഹാരം കഴിച്ചശേഷം കുടിക്കുന്നത് വേദനയകറ്റുവാനും അമിത രക്തസ്രാവമുണ്ടാകാതിരിക്കുവാനും സഹായിക്കും.
* നാലാം ദിവസം മുതലോ ആൻറി ബയോിക് ഒൗഷധങ്ങൾ കഴിച്ചുകഴിഞ്ഞതിനുശേഷമോ ധന്വന്തരം കഷായം രാവിലേയും രാത്രിയും കഴിക്കാം.
* ഒരു ആഴ്ച കഴിഞ്ഞ് ജീരകാരിഷ്ടവും ദശമൂലാരിഷ്ടവും തുല്യ അളവിലെടുത്ത് രാവിലേയും രാത്രിയും ആഹാരശേഷം കഴിക്കണം. ഇതു മൂന്നു ആഴ്ച വരെ തുടരാം. എണ്ണ തേച്ച് കുളി, ഒപ്പം ഇത്തരം അരിഷ്ടങ്ങളുടെ ഉപയോഗം ഇവ പ്രസവസമയത്തുണ്ടായ വേദന, രക്തസ്രാവം മൂലമുണ്ടായ ക്ഷീണം ഇവയെ അകറ്റുവാൻ സഹായിക്കും. ഒപ്പം നല്ല പാലുണ്ടാകുവാനും ഫലപ്രദമാണ്. അരിഷ്ടം കഴിച്ച് ഒരാഴ്ച കഴിഞ്ഞു ലേഹ്യം നൽകാം. അതു ശരീരഘടനയും അവരുടെ ആരോഗ്യാവസ്ഥയുമനുസരിച്ച് തെരഞ്ഞെടുക്കാം.
ഉലുവയിട്ടുവയ്ക്കുന്ന പാൽകഞ്ഞി, ശതാവരിക്കിഴങ്ങ് പാലിലരച്ച് തിളപ്പിച്ചു കുടിക്കുക, ആശാളിയരി പായസം വച്ചു കഴിക്കുക. ഇവ മുലപ്പാൽ കൂട്ടുവാൻ സഹായിക്കും. അമ്മ എത്രപാൽ കുടിക്കുന്നുവോ അത്രയധികം പാലുണ്ടാകും.

പ്രസവശേഷം ചെയ്യുന്ന വ്യായാമങ്ങൾ

രാവിലെയാണ് യോഗാസനം ചെയ്യുവാൻ ഏറ്റവും ഉത്തമമായ സമയം. ഇതിനു പറ്റിയില്ലെങ്കിൽ വൈകുന്നേരം ചെയ്യാം. വയർ നിറഞ്ഞിരിക്കുന്പോൾ യോഗാഭ്യാസം പാടില്ല. യോഗ ചെയ്യുന്നതിന് മുൻപ് മലമൂത്രവിസർജ്ജനം ചെയ്യണം. യോഗാസനം ചെയ്യുന്പോൾ മനസ് തിരക്കുകളൊക്കെ വി് ശാന്തമായിരിക്കണം. പ്രാണായാമം, മകരാസനം, ഭുജംഗാസനം, അർദ്ധപവനമുക്താസനം, ത്രികോണാസനം തുടങ്ങിയ ആസനങ്ങൾ നിത്യവും ശീലിക്കാവുന്നതാണ്.

||

ഡോ.കുഞ്ഞുലക്ഷ്മി എം.പി
അസോസിയേറ്റ് കണ്‍സൾട്ടന്‍റ്
ആസ്റ്റർ ആയുർവൈദ്യ.

ഗർഭധാരണം 35നു ശേഷമാകുന്പോൾ
കാലം മാറി. പണ്ടത്തെപ്പോലെ 20 ൽ കല്യാണം കഴിക്കാനൊന്നും ന്യൂജെൻ പെണ്‍പിള്ളേർ തയ്യാറല്ല. ഉപരിപഠനത്തിനു ശേഷം ആഗ്രഹിച്ച ജോലിയും നേടി, ബാച്ച്ലർ ലൈഫ് ആസ്വദിച്ചതിനുശേഷം മതി കല്യാണമെന്നു ചിന്തിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിയി...
കുരുന്നുകളെ കുടുക്കും വീഡിയോ ഗെയിം
നാലു വയസുകാരനായ കുക്കുവിന് ഭക്ഷണം കഴിക്കാൻ വലിയ മടിയാണ്. ഭക്ഷണം കാണുന്പോൾ തന്നെ അവൻ കരയാൻ തുടങ്ങും. ആ കരച്ചിൽ മാറുന്നത് കൈയിൽ മൊബൈൽ ഫോണ്‍ കിട്ടികഴിഞ്ഞാലാണ്. മൊബൈൽ ഫോണിൽ എത്രനേരം വേണമെങ്കിൽ ഗെയിം കളിക്കാൻ കുക്കുവിന് മടിയി...
സ്ത്രീകൾക്ക് ഹൃദയപൂർവം
ചികിത്സയും ശുശ്രൂഷയും ലഭിക്കുന്നതിൽ പുരുഷ·ാരെ അപേക്ഷിച്ച് സ്ത്രീകൾ അവഗണിക്കപ്പെടുന്നു എന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല. നിസാരമായ അസ്വാസ്ഥ്യങ്ങൾക്കുപോലും പുരുഷ·ാർ വൈദ്യസഹായം തേടുന്പോൾ മാരകമായ രോഗങ്ങൾക്കടിമപ്പെട്ട് സ്ത്രീക...
സ്പെയിനിലെ മലയാളി തിളക്കം
ഏതൊരു പുരുഷെൻറയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്നു പറയുന്നതുപോലെ ഏതൊരു സ്ത്രീയുടെ വിജയത്തിനു പിന്നിലും ഒരു പുരുഷനുണ്ടായിരിക്കും. അവളിൽ മാത്രം വിശ്വാസമർപ്പിച്ചു കൂടെ നിന്നൊരാൾ അച്ഛൻ! തിരുവനന്തപുരം സ്വദേശിയായ ...
സ്നേഹസംഗീതം പകർന്ന് റോസ്
സാംസ്കാരിക നഗരത്തിലെ സംഗീത പാരന്പര്യമുള്ള കുടുംബത്തിൽ ജനിച്ച റോസ് ഹാൻസ് പിതാവ് റപ്പായി പകർന്ന് നൽകിയ സംഗീതം രുചിച്ചാണ് പിച്ചവച്ച് തുടങ്ങിയത്. 1995ലാണ് റോസും ഭർത്താവ് ഹാൻസ് ജോർജും വയനാടൻ ചുരം കയറുന്നത്. ഇരുപത്തിരണ്ടു വർഷം മ...
ചർമത്തിനും വേണം സംരക്ഷണം
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമം. അന്തരീക്ഷത്തിലെ മാലിന്യങ്ങളിൽനിന്നും മനുഷ്യശരീരത്തെ രക്ഷിക്കുന്ന കാവൽക്കാരൻകൂടിയാണ് ചർമം. വിവിധ രാസപദാർഥങ്ങൾക്കും അണുക്കൾക്കുമെതിരേ പൊരുതുന്ന ചുമതലയും ചർമം വഹിക്കുന്നു. അതുകൊണ്ട...
കുഞ്ഞിന് മുലപ്പാൽ നൽകാം
ദീർഘകാലത്തെ ആരോഗ്യത്തിന് ആദ്യവർഷങ്ങളിലെ പോഷകങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ശൈശവത്തിൽ മുലപ്പാലിനോളം വലിയ സമ്മാനം കുട്ടികൾക്ക് ലഭിക്കാനില്ല. എന്നാൽ, ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം ലഭിക്കുന്ന...
തിരുവോണ സദ്യയൊരുക്കാം
അത്തപ്പൂക്കളവും മാവേലിയും ഓണസദ്യയുമെല്ലാം മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എവിടെയാണെങ്കിലും തിരുവോണത്തിന് സദ്യയുണ്ണാനായി മലയാളികൾ സ്വന്തം വീട്ടിലേക്ക് ഓടിയെത്തും. തൂശനിലയിൽ വിളന്പുന്ന ഓണസദ്യക്ക് മറ്റൊരിടത്തും ലഭിക്കാത്ത ...
ഓണമധുരത്തിന് 10 തരം പായസം
പായസത്തിെൻറ മധുരമില്ലാതെ ഒരു ഓണസദ്യയും പൂർണമാകുന്നില്ല. തൂശനിലയിൽ പപ്പടവും പഴവും ചേർത്ത് പായസം കഴിക്കുന്പോൾ സദ്യക്ക് ഇരി മധുരമേറുന്നു. ഒന്നാം ഓണമായ ഉത്രാടം മുതൽ നാലാം ഓണമായ ചതയം വരെ പായസം വയ്ക്കുന്പോൾ മടുപ്പില്ലാതിരിക്കാൻ ര...
സ്വഭാവ വൈകല്യം തിരിച്ചറിയാം
ടോം നാലാം ക്ലാസ് വിദ്യാർഥിയാണ്. ഏതെങ്കിലും തരത്തിൽ അവന് അസ്വസ്ഥതയുണ്ടായാൽ ബെഡിൽ കിടന്ന് തല ശക്തിയായി മുട്ടിക്കും. ചിലപ്പോൾ ഭിത്തിയിൽ മുട്ടി തല മുഴയ്ക്കുകയും ചെയ്യും. അടുത്ത കാലത്ത് ഒരു ദിവസം തലയിൽ നിന്ന് രക്തം വന്നു. ഡോക്ട...
ഓൾ റൗണ്ടർ ദിവ്യ
ദിവ്യ ഒരു ഓൾ റൗണ്ടറാണ്. നല്ലൊരു അഭിനേത്രി, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, ആങ്കർ ഒക്കെയായി ആളാകെ ബിസിയാണ്. സീരിയലിെൻറ ഷൂട്ടിനിടെ തൊടുപുഴയിൽ വച്ചാണ് എറണാകുളം പള്ളുരുത്തി സ്വദേശിയായ ദിവ്യയെ കണ്ടത്. ദിവ്യയുടെ വിശേഷങ്ങളിലേക്ക്...
...
അറിഞ്ഞു ചികിത്സിക്കണം, അലർജി
പ്രായഭേദമെന്യേ പലരെയും ബുദ്ധിമുട്ടിക്കുന്ന അസുഖമാണ് അലർജി. ചൊറിച്ചിൽ, തുമ്മൽ, ശരീരമാസകലം ചുവന്നുതടിക്കൽ, നീറ്റൽ തുടങ്ങിയവയൊക്കെയാണ് അലർജിയുടെ ലക്ഷണങ്ങൾ. അലർജിക്ക് കാരണമാവുന്നത് എന്തുതരം വസ്തുവാണെന്ന് തിരിച്ചറിയാൻ ശ്രമിക്കാത...
തിളങ്ങും സൗന്ദര്യത്തിനു പഴങ്ങൾ
സുന്ദരമായ ചർമം ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവരുടെയും സ്വപ്നമാണത്. സൗന്ദര്യമുള്ള, തിളങ്ങുന്ന ചർമം എന്നത് നമ്മൾ കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന കാര്യം മറക്കരുത്. പക്ഷേ സൗന്ദര്യം വർധിപ്പിക്കാനായി ഏതുതരം ഭക്ഷണരീതി തെ...
മൈഗ്രെയിന് ഹോമിയോ ചികിത്സ
ഏവരേയും അലട്ടുന്ന രോഗമാണ് തലവേദന. അസഹനീയമായ ഈ വേദന നിസാരമാവില്ല. ചില്ലപ്പോഴത് മൈഗ്രെയ്നിെൻറ തുടക്കമാകാം.

എന്താണ് മൈഗ്രെയ്ൻ അഥവാ കൊടിഞ്ഞി

പൂർവികർ കൊടിഞ്ഞി എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന മൈഗ്രെയ്നെ നിസാരമ...
ചർമസംരക്ഷണം ആയുർവേദത്തിൽ
ശരീരത്തിലെ ഏറ്റവും വലിയ അവയവമായി കരുതപ്പെടുന്ന ചർമം ഒരു വ്യക്തിയുടെ ആത്യന്തികമായ ആരോഗ്യത്തിെൻറ പ്രതിഫലനംകൂടിയാണ്. അതുകൊണ്ടുതന്നെ ചർമസംരക്ഷണത്തിനും ചർമപോഷണത്തിനും ആയുർവേദം ഏറെ പ്രാധാന്യം കൽപിക്കുന്നു. നാം കഴിക്കുന്ന ആഹാരത്ത...
വീട്ടമ്മ വീട്ടിൽ ഒതുങ്ങാനുള്ളതല്ല
വർഷങ്ങൾക്കു മുന്പുള്ള കഥയാണ്. 1994ൽ ഐശ്വര്യ റായ് ലോകസുന്ദരി കിരീടം തലയിൽ ചാർത്തുന്പോൾ ഇവിടെ ദിവ്യ വാണിശേരി എന്ന കോട്ടയംകാരിയുടെ മനസിൽ ഒരു കൊച്ചു കനൽ വീണിരുന്നു. എന്നെങ്കിലും ഒരു നാൾ ഫാഷൻ ലോകം ഒരിക്കലെങ്കിലും കീഴടക്കണമെന്...
നഖം മിനുക്കാം
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാഞ്ചികൊണ്ടും പല നിറങ്ങളിലെ നെയിൽ പോളിഷുകൊണ്ടും നഖങ്ങൾ മനോഹരമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്...
ചർമകാന്തി നിലനിർത്തുന്ന ഭക്ഷണം
ശരിയായ ഭക്ഷണക്രമം നമ്മുടെ ചർമത്തിന് പ്രസരിപ്പും ഓജസും പ്രദാനം ചെയ്യുന്നു. ചർമം വരളാതിരിക്കാൻ ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ചർമകാന്തി നിലനിർത്തുന്ന ഭക്ഷണക്രമത്തെക്കുറിച്ച് വായിക്കാം...

പഴങ്ങളും പച്ചക്കറികളു...
മഴക്കാല ഭക്ഷണം
എത്ര കണ്ടാലും എത്ര പറഞ്ഞാലും തീരാത്തതാണ് മഴയുടെ സൗന്ദര്യം; പക്ഷേ ആ സൗന്ദര്യം ആസ്വദിക്കുന്നത് ശ്രദ്ധയുള്ള ഭക്ഷണത്തോടൊപ്പം തന്നെ വേണം. മണ്‍സൂണ്‍ കാലത്തെ വൃത്തിരഹിതമായ ചുറ്റുപാട് പലതരത്തിലുള്ള കീടങ്ങളും ബാക്ടീരിയയും പെരുകുന്ന...
മാളവികാ വിജയം
മാളവിക സിനിമകളിൽ അരങ്ങേറ്റം കുറിച്ചത് നിദ്രയിലൂടെയായിരുന്നു. പിന്നീട് ഹീറോ,916
ഉൾപ്പെടെ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നല്ല വേഷങ്ങൾ ലഭിക്കുന്നു. കരിയറിന്‍റെ തുടക്കത്തിൽതന്നെ ജയറാമിനൊപ്പം നടനിലു...
പഞ്ചകർമ്മ ചികിത്സ സ്ത്രീകൾക്ക്...
ആയുർവേദത്തിലെ പ്രധാന ചികിത്സാപദ്ധതികളിലൊന്നാണ് പഞ്ചകർമ്മം. ശരിയായ രീതിയിൽ, കൃത്യമായ പഥ്യത്തോടെ ചെയ്താൽ രോഗശമനത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ ഗുണകരമാണിത്. സ്ത്രീകളിലെ ജീവിതശൈലീരോഗങ്ങളുൾപ്പെടെയുള്ളവയ്ക്ക് ഫലപ്രദമായ പ...
വയർ കുറയ്ക്കാം
ഇന്ന് സ്ത്രീകളെ അലുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വയർചാടൽ. മുൻപ് സ്ത്രീകളിൽ വയർതള്ളൽ പ്രശ്നങ്ങളും അതുസംബന്ധിച്ചുണ്ടാകുന്ന വിഷമതകളും ഇത്രയധികം ഉണ്ടായിരുന്നില്ല. പൊതുവേ പറഞ്ഞാൽ പ്രസവശേഷമാണ് സ്ത്രീകളിൽ വയർചാടൽ കൂടുതലായും കാണുന...
വരയുടെ വൃന്ദാവനം
വരകളുടേയും വർണങ്ങളുടേയും ലോകത്താണ് ബിന്ദു പി. നന്പ്യാരുടെ ജീവിതം. നിറങ്ങളോട് കുട്ടിക്കാലത്ത് തുടങ്ങിയ ഇഷ്ടം ഇന്ന് ബിന്ദുവിന് ജീവിതവഴി കൂടിയാണ്. കണ്ണൂർ ജില്ലയിലെ ചിറക്കൽ പുതിയാപ്പറന്പിലെ വൃന്ദാവൻ ആർട്ട് ഗാലറിയിൽ ചെന്നാൽ കാണാ...
മെട്രോയുടെ പുലിക്കുട്ടികൾ
എന്നെങ്കിലും ഒരിക്കൽ മെട്രോയിൽ ഒന്നു സഞ്ചരിക്കണമെന്നു മാത്രമേ കരുതിയിരുന്നുള്ളൂ...ഇത്ര പെട്ടെന്ന് അതു സാധ്യമാകുമെന്നോ മെട്രോയുടെ ഭാഗഭാക്കാകാൻ സാധിക്കുമെന്നോ കരുതിയിരുന്നില്ല.. ഇതു കൊച്ചി മെട്രോയിൽ ലോക്കോ പൈലറ്റുമാരായ...
ഇവർ ജീവിതം മെനയുകയാണ്; നിശബ്ദരായി
തയ്യൽ മെഷീനുകളുടെ നിലയ്ക്കാത്ത താളമല്ലാതെ ഈ തയ്യൽക്കടയിൽ സംസാരം കേൾക്കാനാവില്ല. നിരയായിട്ടിരിക്കുന്ന തയ്യൽ മെഷീനുകൾക്കു പിന്നിൽ പതിനെട്ടു വനിതകൾ തയ്യലിെൻറ സൂക്ഷ്മതയിലും ജാഗ്രതയിലുമാണ്. പല പ്രായക്കാരായ ഈ വനിതകളെല്ലാം ആശയവിനിമ...
വേദനകളോടു ബൈ പറയാം
മുട്ടിനും നടുവിനും കൊളുത്തി വലിക്കുന്നതുപോലുള്ള വേദന ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ വിരളമായിരിക്കും. മുട്ടുവേദനയും നടുവേദനയും മൂലം വിഷമിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. ഏറെ സമയം നിന്ന് ജോലി ചെയ്യേണ്ടി...
ശാന്തി ജയയുടെ കാവ്യസഞ്ചാരം
സാധാരണകാഴ്ചയ്ക്ക് ദൃശ്യമാകാത്ത ഒരന്വേഷണത്തിെൻറ വഴിയിലൂടെയാണ് യുവകവി. ശാന്തി ജയയുടെ കാവ്യസഞ്ചാരം. ആ ഏകാന്തസഞ്ചാരത്തിനിടയിൽ കവി കണ്ടെടുക്കുന്ന സത്യങ്ങൾക്കു ചിലപ്പോൾ മനുഷ്യരക്തത്തിെൻറ ചവർപ്പുണ്ടാകും, നിലവിളികളിൽ ഉറഞ്ഞുപോയ കണ്ണ...
പ്രമേഹവും വിറ്റാമിൻ-ഡിയുടെ അപര്യാപ്തതയും
ലോകമെങ്ങും വിറ്റാമിൻ- ഡിയുടെ അപര്യാപ്തത വർധിച്ചുവരികയാണ്. കുറച്ചു വർഷങ്ങളായി ഗവേഷകർ വിറ്റാമിൻ ഡിയുടെ അപര്യാപ്തതയും ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തതും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടത്തി...
കർക്കടകവും ആയുർവേദവും
കേരളീയരെ സംബന്ധിച്ചിടത്തോളം കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണം വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. അതിൽ ആയുർവേദം അനുശാസിക്കുന്ന ജീവിതചര്യകളും ചികിത്സാ രീതികളും പണ്ടു മുതൽക്കെ അനുവർത്തിച്ചുവരുന്നു.

കൊടുംവേനലിൽ നിന്നും...
പ്രണയ നൈരാശ്യത്തിന്‍റെ മന:ശാസ്ത്രം
ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി ആരുണ്ട്. ഇന്ന് പ്രണയവും പ്രണയനൈരാശ്യവും കൗമാരക്കാരുടെ ജീവിതത്തിൽ സാധാരണ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. യുവജനങ്ങളിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് 90% ആളുകളും (പ്രണയിച്ചവരിൽ 90%...
LATEST NEWS
ബീ​ഫു​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ ശി​വ​സേ​ന​ക്കാ​ർ മ​ർ​ദി​ച്ചു
ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ൽ
വി​വാ​ദ പു​സ്ത​കം: ദ​ളി​ത് ചി​ന്ത​ക​ൻ കാ​ഞ്ച ഐ​ല​യ്യ​യ്ക്കു നേ​രെ ചെ​രി​പ്പേ​റ്
പഞ്ചാബിൽ മാധ്യമപ്രവർത്തകനും അമ്മയും കൊല്ലപ്പെട്ട നിലയിൽ
രോഹിംഗ്യ: രാജ്യത്തെ മുസ്‌ലിംകൾക്കു ഗുണം ചെയ്യില്ലെന്ന് ശിവസേന
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.