Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Business |


ഒരു രാജ്യം, ഒരു നികുതി അനന്തര ഫലങ്ങൾ വ്യത്യസ്തം
ഒരു രാജ്യം, ഒരു നികുതി: ഇതാണു മുദ്രാവാക്യമെങ്കിലും ജിഎസ്ടി വരുന്പോൾ വിവിധ വ്യവസായങ്ങൾക്ക് വ്യത്യസ്തമായ നിരക്കുകളായിരിക്കും. ഏതിനം വ്യവസായത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ച് നികുതികൾ വ്യത്യസ്തമായി നിശ്ചിയിച്ചിട്ടുണ്ട്.
മാനുഫാക്ചറിംഗ്, വിതരണം, റീട്ടെയിലിംഗ് അല്ലെങ്കിൽ സേവനം എന്നതെല്ലാം കണക്കാക്കി നിരക്കിലും മാറ്റം വരുന്നു.

ഉത്പാദന മേഖല: ജിഎസ്ടിയുടെ വരവ് ഇന്ത്യൻ മാനുഫാക്ചറിംഗ് മേഖലയിൽ മത്സരക്ഷമത കൊണ്ടുവരികയും പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് നിരവധി പരോക്ഷ നികുതികളും ഉയരുന്ന ഭരണച്ചെലവുകളും. ജിഎസ്ടിയുടെ വരവ് ഈ ഭാരങ്ങൾ കുറയ്ക്കുകയും കരുത്തുറ്റ വളർച്ചയ്ക്കു കളമൊരുക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

സേവനദാതാക്കൾ: 2014 മാർച്ച് അനുസരിച്ച് രാജ്യത്ത് ഏതാണ്ട് 12,76,861 സേവന നികുതി അസ്സസീ ആണുള്ളത്. ഇവയിൽ ഏറ്റവും മുന്നിലുള്ള 50 സേവനദാതാക്കളാണ് സേവനനികുതിയുടെ 50 ശതമാനവും നൽകുന്നത്. ഐടി, ടെലികമ്യൂണിക്കേഷൻ, ഇൻഷുറൻസ്, ബിസിനസ് സപ്പോർട്ട്, ബാങ്കിംഗ് ധനകാര്യമേഖല തുടങ്ങിയവരാണ് സേവനനികുതിയുടെ നല്ലൊരു പങ്കും നൽകുന്നത്. ജിഎസ്ടി നടപ്പാക്കിയതിനുശേഷം ഇവയുടെ പ്രവർത്തനത്തിൽ കാര്യമായ മാറ്റം വരുന്നില്ല. കംപ്ലിയൻസ് ഭാരം കുറയുകയും ചെയ്യുന്നു. നികുതി നിരക്ക് ഉയർത്തിയിട്ടുള്ളതിനാൽ പല സേവനങ്ങൾക്കും ചെലവേറും.

ലോജിസ്റ്റിക്സ്: ഇന്ത്യ പോലുള്ള രാജ്യത്തിന്‍റെ സന്പദ്ഘടനയുടെ നട്ടെല്ലാണ് ലോജിസ്റ്റിക് മേഖല. ജിഎസ്ടിയുടെ വരവ് മികച്ച ലോജിസ്റ്റിക് സംവിധാനം രൂപപ്പെടുവാൻ ഇടയാക്കും. കേന്ദ്ര സർക്കാരിന്‍റെ മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഇത് ഉൗർജം നൽകും.

ഇകൊമേഴ്സ്്: ഇന്ത്യയിൽ അതിവേഗം വളരുന്ന മേഖലയാണ് ഇകൊമേഴ്സ്. ജിഎസ്ടി ഈ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തും. ഒരു ശതമാനം സ്രോതസിൽ നികുതിയാണ് ജിഎസ്ടിയിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് എങ്ങനെ ബാധിക്കുമെന്ന് ഭാവിയിൽ അറിയാം. ഇപ്പോഴത്തെ സാഹചര്യത്തിൽ വളർച്ച തുടരാനാണ് സാധ്യത.

ഫാർമ: പൊതുവേ ജിഎസ്ടി ഹെൽത്ത്കെയർ, ഫാർമ വ്യവസായത്തിന് ഗുണമാകുമെന്നാണു കരുതുന്നത്. രാജ്യമൊട്ടാകെ ഒറ്റ വിപണിയാണ് മരുന്ന നിർമാതാക്കൾക്കു ലഭിക്കുക. നികുതിഘടന ലളിതമാകുകയും ചെയ്യും. മെഡിക്കൽ ടൂറിസം പുഷ്ടിപ്പെടുവാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്.

ടെലികമ്യൂണിക്കേഷൻ: ജിഎസ്ടി നടപ്പാകുന്നതോടെ ടെലികോം മേഖലയിൽ വില താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഇൻവെന്‍ററി മാനേജ്മെന്‍റിലൂടെ ഉത്പാദകർക്ക് ചെലവു കുറയ്ക്കാൻ സാധിക്കും. ഹാൻഡ് സെറ്റ് നിർമാതാക്കൾക്ക് ഇനി സംസ്ഥാനാടിസ്ഥാനത്തിലുള്ള വേർഹൗസ് സെറ്റ് അപ് വേണമെന്നില്ല. ലോജിസ്റ്റിക് ചെലവും കുറയ്ക്കാൻ സാധിക്കും.

ടെക്സ്റ്റൈൽസ് : രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയാണ് തുണി വ്യവസായം. നൈപുണ്യമുള്ളവരും ഇല്ലാത്തവരുമായ കോടിക്കണക്കിനാളുകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. കയറ്റുമതിയുടെ 10 ശതമാനവും ടെക്സ്റ്റൈൽ മേഖല സംഭാവന ചെയ്യുന്നു. ഇപ്പോഴത്തെ നികുതി നിരക്കുമായി താരതമ്യം ചെയ്യുന്പോൾ കാര്യമായ ആഘാതം ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല പോസീറ്റീവാണെന്നും വലിയിരുത്തുന്നു. കോട്ടണ്‍ തുണിത്തരങ്ങൾ 57 ശതമാനവും മിശ്രിത തുണിത്തരങ്ങൾക്ക് 11114 ശതമാനവുമാണ് നിലവിലുള്ള നികുതി നിരക്ക്. ഇതിനു പുറമേ വാറ്റ്, ഒക്ടറോയി തുടങ്ങിയവയൊക്കെ ഉണ്ട്.

വിവിധ തരം അഗ്രി മെഷിനറിയുടെ നികുതി നിരക്ക് യഥാക്രമം 8.79 ശതമാനം, 13.79 ശതമാനം എന്നിവയിൽനിന്ന് 5 ശതമാനവും 12 ശതമാനവുമാകും. പരുത്തി വസ്ത്രങ്ങൾക്കും നൂലിനും അഞ്ചു ശതമാനമാണ് നിരക്ക്. നൂലിന് ഇപ്പോൾ നികുതി പൂജ്യമാണ്. ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് 12.5 ശതമാനമായിരുന്നു ഇതുവരെയുള്ള നികുതി നിരക്ക്. മനുഷ്യനിർമിത നൂലിന് 18 ശതമാനമാണ് നിരക്ക്. ഫാബ്രിക്കിന് നികുതി ഇല്ലാതിരുന്നത് 5 ശതമാനമാക്കി. ആയിരം രൂപയ്ക്കു താഴെയുള്ള റെഡിമേഡിന്‍റെ നികുതി ഏഴിൽനിന്ന് അഞ്ചു ശതമാനമാക്കി. ആയിരം രൂപയ്ക്കു മുകളിലുള്ളതിന് 12 ശതമാനമാക്കി.
കോട്ടണ്‍, ഫാബ്രിക് ജോബ് വർക്കിനു നേരത്തെ നിശ്ചയിച്ചിരുന്ന 18 ശതമാനം ജിഎസ്ടി അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇതിനു നികുതിയില്ലായിരുന്നു.

റിയൽ എസ്റ്റേറ്റ്: ഇന്ത്യൻ സന്പദ്ഘടനയിൽ പ്രധാന റോളുള്ള മേഖലയാണ് റിയൽ എസ്റ്റേറ്റ്. തൊഴിൽ സൃഷ്ടിക്കുന്ന മേഖലയും കൂടിയാണിത്. ജിഎസ്ടി റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ ആശ്വാസം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖല ജിഡിപിയിൽ 56 ശതമാനം സംഭാവന ചെയ്യുന്നതിനൊപ്പം ഏതാണ്ട് 250ലധികം അനുബന്ധ വ്യവസായങ്ങൾക്കും താങ്ങാകുന്നുണ്ട്. ഇവയുടെ ഉത്പാദന ച്ചെലവ് ജിഎസ്ടി വഴി കുറയും. അതു റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു ഗുണമാകും.

ജിഎസ്ടി റിയൽ എസ് േറ്ററ്റ് മേഖലയിൽ സുതാര്യത കൊണ്ടുവരും. ഇപ്പോൾ ഭൂമിയും കെട്ടിടവും ജിഎസ്ടിക്കു പുറത്താണ്. ഒരു വർഷത്തിനുള്ളിൽ ജിഎസ്ടിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിമന്‍റ്, ഇഷ്ടിക, സ്റ്റീൽ തുടങ്ങിയവയുടെ ജിഎസ്ടി പ്രഖ്യാപിച്ചത് കെട്ടിടനിർമാണ ചെലവു കുറയ്ക്കും. സിമന്‍റ് ജിഎസ്ടി ഇപ്പോഴത്തെ 2324 ശതമാനത്തിൽനിന്ന് 28 ശതമാനമാക്കിയിട്ടുണ്ട്. പക്ഷേ പല അഡീഷണൽ നികുതികളും ഇല്ലാതായി. സ്റ്റീൽ റോഡിന്‍റെ നികുതി 19.5 ശതമാനത്തിൽനിന്നു 18 ശതമാനമാകും. ഇഷ്ടികയുടെ ജിഎസ്ടി 28 ശതമാനമാണ് ( ഇപ്പോഴത് 2526 ശതമാനമാണ്). സെറാമിക്സ് ബ്രിക്സിന് 5 ശതമാനമാണ് നിരക്ക്. ലോജിസ്റ്റിക്സ് ചെലവു കുറയുന്നത് അനുകൂലമാകും.

വർക്ക് കോണ്‍ട്രാക്ടിന് 12 ശതമാനം ജിഎസ്ടിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നികുതി ബാധ്യത കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൃഷി: ഇന്ത്യൻ ജിഡിപിയിൽ കൃഷിയുടെ സംഭാവന ഏതാണ്ട് 16 ശതമാനത്തോളമാണ്. കാർഷികോത്പന്നങ്ങളുടെ ട്രാൻസ്പോർട്ടേഷനാണ് ഈ മേഖല നേരിട്ടിരുന്ന ഒരു പ്രശ്നം. മറ്റൊന്ന് നിയന്ത്രിത വിപണികളും. ജിഎസ്ടി രാജ്യമൊട്ടാകെ ഒററ നികുതി കൊണ്ടുവരുന്നത് കാർഷികമേഖലയെ സംബന്ധിച്ചിടത്തോളം പോസീറ്റീവ് ആണ്.


സപ്ലൈ ചെയിൻ സംവിധാനം മെച്ചപ്പെടുത്തുവാൻ ജിഎസ്ടി സഹായിക്കും. അന്തർ സംസ്ഥാന കടത്തുസമയം കുറയും. പല സംസ്ഥാനങ്ങളിലുമുണ്ടായിരുന്ന എൻട്രി ടാക്സ് ഇല്ലാതാകും.

വളത്തിനു വില കൂടും ഇപ്പോഴത്തെ 6 ശതമാനം നികുതി 12 ശതമാനം ജിഎസ്ടിയാകും. ട്രാക്ടറിന്‍റെ കാര്യത്തിലും സ്ഥിതി ഇതാണ്. കംപോണന്‍റസിന് 28 ശതമാനമാണ് ജിഎസ്ടി നിരക്ക്. ട്രാക്ടറുകൾക്കു 3000040000 രൂപ വില കൂടുമെന്നാണ് കണക്കാക്കുന്നത്.
പാലും പാലുത്പന്നങ്ങളും കൃഷിക്കു പുറത്തായി. പാലിന് പൂജ്യം ജിഎസ്ടിയാണെങ്കിലും ചില പാലുത്പന്നങ്ങൾക്ക് 5 മുതൽ 18 ശതമാനം വരെ ജിഎസ്ടി നൽകണം.

പാട്ടത്തിനുഭൂമി നൽകുന്പോൾ അതിനു ജിഎസ്ടി നൽകണം. നേരത്തെയിത് കാർഷിക വരുമാനമായാണ് കണക്കാക്കിയിരുന്നത്. ഇരുപതു ലക്ഷം രൂപ വരെ ജിഎസ്ടി നൽകേണ്ടതില്ല. മാത്രവുമല്ല ലഭിക്കുന്ന പാട്ടത്തുക കാർഷികവരുമാനമായി കണക്കാക്കുകയുമില്ല.

എഫ്എംസിജി: ഇന്ത്യൻ സന്പദ്ഘടനയിൽ ഏറ്റവും വേഗം വളരുന്ന മേഖലയാണ് എഫ്എംസിജി. വിപണി വലുപ്പം ഇപ്പോൾ ഏതാണ്ട് 1310 കോടി ഡോളറാണ്. ഇപ്പോഴത്തെ നികുതി നിരക്ക് ഏതാണ്ട് 2224 ശതമാനമാണ്. ജിഎസ്ടിയുടെ വരവോടെ അത് 1820 ശതമാനമായി കുറയും. ലോജിസ്റ്റിക് ചെലവും കുറയും. ഇപ്പോൾ എഫ്എംസിജികൾ 27 ശതമാനം ലോജിസ്റ്റിക് കോസ്റ്റായി നൽകുന്നുണ്ട്. അത് 1.5 ശതമാനമായി കുറുയമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോമൊബൈൽസ്: ജിഎസ്ടി നടപ്പാക്കുന്നത് കാർ ഉത്പാദനത്തിന്‍റെ ചെലവ് കുറയ്ക്കും. കാർ വാങ്ങുന്ന സംസ്ഥാനത്തു നികുതി വരുമാനം ലഭിക്കുന്നതിനാൽ അതു ഓട്ടോമൊബൈൽ വളർച്ചയ്ക്ക് കരുത്തു പകരും. ലോജിസ്റ്റിക് ചെലവും കുറയും.
ജിഎസ്ടി നിരക്കുകൾ ചില വിഭാഗം കാറുകളുടെ വില കുറയ്ക്കുന്പോൾ ചിലവയുടെ വിലയിൽ വർധനയുണ്ടാക്കും. 1200 സിസിയിൽ താഴെയുള്ള ചെറുകാറുകൾക്ക് പെട്രോളിന് 28 ശതമാനം ജിഎസ്ടിയും ഒരു ശതമാനം സെസുമാണ്. ഡീസലിന് 28 ശതമാനം ജിഎസ്ടിയും മൂന്നു ശതമാനം സെസുമാണ്. കൂടാതെ ഫ്രീസർവീസ്, വാറന്‍റി തുടങ്ങിയവയ്ക്കും ജിഎസ്ടി നൽകണം. ചുരുക്കത്തിൽ ചെറുകാറുകൾക്കു വില വർധിക്കും.

12001500 സിസിയിലുള്ള കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും മൂന്നു ശതമാനം സെസുമാണ്. 350 സിസിക്കു മുകളിലുള്ള ബൈക്കുകൾക്കും ഇതേ നിരക്കാണ്. ഇപ്പോൾ 39 ശതമാനമാണ് നിരക്ക്. എന്നാൽ ഹൈബ്രിഡ് കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസും നൽകണം.

1500 സിസിക്കു മൂകളിലുള്ള കാറുകൾക്ക് 28 ശതമാനം ജിഎസ്ടി റേറ്റും 15 ശതമാനം സെസും നൽകണം.

ലക്ഷ്വറി കാറുകളുടെ നിരക്ക് 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസുമാണ്. ഇപ്പോൾ 5255 ശതമാനത്തിലുള്ള നിരക്ക് ഇതോടെ 4245 ശതമാനമായി താഴും.

ബാങ്കിംഗ്, ഫിനാൻസ്: ഫണ്ട്, ഫീസ് തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ബാങ്കിംഗ്ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, ലീസ് ഇടപാടുകൾ, ഹയർ പർച്ചേസ് മേഖലകളിൽ ഇപ്പോഴത്തെ നിരക്കിനേക്കാൾ ജിഎസ്ടിയിൽ നിരക്ക് ഉയരും. 18 ശതമാനമാണ് നിരക്ക്.

ഇപ്പോൾ അഖിലേന്ത്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ബാങ്ക്, എൻബിഎഫ്സി സ്ഥാപനങ്ങൾക്ക് ഒരു കേന്ദ്രീകൃത രജിസ്ട്രേഷൻ മതി. ജിഎസ്ടിയിൽ അവ പ്രവർത്തിക്കുന്ന ഓരോ സംസ്ഥാനത്തും രജിസ്ട്രേഷൻ വേണം. രജിസ്ട്രേഷനു പുറമേ റിട്ടേണ്‍സ് ഫയലിംഗും അതിൽ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും വർധിക്കുന്നു. അതായത് കേന്ദ്രീകൃത പ്രവർത്തനത്തിൽനിന്നു സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിലേക്കു നീങ്ങണം. ഇതു ചെലവു കൂട്ടുന്ന ഏർപ്പാടാണ്.

ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിൽ സേവന ദാതാക്കൾക്ക് നിരവധി പ്രശ്നങ്ങളാണ് ഉയർത്തുന്നത്. ഡിജിറ്റൈസേഷൻ, കേന്ദ്രീകൃത പ്രക്രിയ എന്നിവ മൂലം അക്കൗണ്ടുമായി ബന്ധിപ്പിച്ചുള്ള സേവനം ലഭ്യമാക്കുന്ന സ്ഥലം നിശ്ചയിക്കുക പ്രയാസമാണ്. മാത്രവുമല്ല പ്രഫഷണലുകൾ, മാനുഫാക്ചേഴ്സ്, വ്യാപാരികൾ, ജോലിക്കാർ തുടങ്ങിയവർ കൂടെക്കൂടെ മറ്റ് സ്ഥലങ്ങളിലേക്കു നീങ്ങാറുണ്ട്. ഇതു മൂലം കൂടുതൽ രേഖകൾ സൂക്ഷിക്കുവാൻ സേവനദാതാവ് നിർബന്ധിതമാകും.

അക്കൗണ്ടുമായി ബന്ധിപ്പിച്ചല്ലാത്ത ധനകാര്യ സേവനങ്ങളുടെ കാര്യത്തിൽ ഇതിലും പ്രയാസമാണ് സേവനദാതാക്കൾക്കുണ്ടാകുന്നത്. സേവനം ഒരിടത്താണെങ്കിൽ അതിന്‍റെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങൾ മറ്റൊരു സ്ഥലത്തായിരിക്കും. ചുരുക്കത്തിൽ ബാങ്ക്, എൻബിഎഫ്സി തുടങ്ങിയവയുടെ പ്രവർത്തനം, ഇടപാടുകൾ, അക്കൗണ്ടിംഗ്, കംപ്ലിയൻസ് തുടങ്ങിയവയിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

ഇടപാടുകാരെ സംബന്ധിച്ചിടത്തോളം ബാങ്കിംഗ് ഇനി അൽപംകൂടി ചെലവേറിയതായിരിക്കും. ബാങ്കിംഗ് , ധനകാര്യമേഖലയിൽ ഇപ്പോൾ 15 ശതമാനമാണ് സേവന നികുതി. ജിഎസ്ടി വരുന്പോൾ നികുതി 18 ശതമാനമായി ഉയരും. മാത്രവുമല്ല ബാങ്കുകളും ഇടപാടുകാരും ജിഎസ്ടി കംപ്ലിയൻസ് പാലിക്കുവാൻ കൂടുതൽ ശ്രമം നടത്തേണ്ടതായി വരികയും ചെയ്യും. ഡിപ്പോസിറ്റിന് പലിശ നൽകൽ, സേവിംഗ്സ് അക്കൗണ്ട് പലിശ നൽകൽ, വായ്പ വിതരണം ചെയ്യൽ തുടങ്ങിയ ഫണ്ടധിഷ്ഠിത പ്രവർത്തനങ്ങൾക്ക് സേവന നികുതി ഉണ്ടായിരുന്നില്ല. ജിഎസ്ടി നിയമത്തിൽ അതു പ്രത്യേകം പറയുന്നില്ലെങ്കിൽ നികുതി നൽകേണ്ടതായി വരും.

ഫിനാൻസ് ലീസ് ഇടപാടുകൾക്ക് ഇപ്പോൾ വാറ്റും സേവന നികുതിയുമുണ്ട്. ജിഎസ്ടിയിൽ ഫിനാൻസ് ലീസിനെ ചരക്കു സപ്ലൈ ആയിട്ടാണ് കണക്കാക്കുന്നത്. ലീസ് പ്രവർത്തനത്തെ സേവനമായി കണക്കാക്കുന്നു. രണ്ടിനും ജിഎസ്ടി ബാധകമാണ്.

ഇതുവരെ ഇടപാടുകാർ എനിവേർ, എനിടൈം ബാങ്കിംഗ് സേവനമാണ് അനുഭവിച്ചുപോന്നത്. ജിഎസ്ടിയിൽ സേവനം വാങ്ങുന്ന സ്ഥലമാണ് പ്രധാനം. വായ്പയുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. ഇടപാടുകാരന്‍റെ വെരിഫിക്കേഷൻ പ്രാദേശിക ഏജൻസി നടത്തുന്നു, വായ്പാ പ്രക്രിയ കേന്ദ്രീകൃതമായി നടത്തുന്നു, വായ്പ പ്രാദേശികമായി നൽകുന്നു, തിരിച്ചടവ് ഇസിഎസ് വഴിയോ ട്രാൻസ്ഫർ വഴിയോ നടത്തുന്നു. ജിഎസ്ടിയിൽ ഓരോ പ്രക്രിയയും സപ്ലൈ പോയിന്‍റ് അടിസ്ഥാനത്തിൽ കണക്കാക്കണം.

ജിഎസ്ടി ബാങ്കിംഗ് ധനകാര്യമേഖലയിലുണ്ടാക്കുന്ന അനന്തര ഫലങ്ങൾ മനസിലാക്കാനിരിക്കുന്നതേയുള്ളു.

എടുക്കാം ആരോഗ്യ ഇൻഷുറൻസ് നേടാം സുരക്ഷിതത്വം
അനിലിന് ഇരുപത്തിമൂന്നാം വയസിൽ ജോലി ലഭിച്ചു. മോശമല്ലാത്ത ശന്പളവും. സുഹൃത്തിന്‍റെ നിർബന്ധം
ജി.എസ്.ടി ചെറുകിട വ്യാപാരികളെ എങ്ങനെ ബാധിക്കും?
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലുതും ധീരവും എന്നു വിശേഷിപ്പിക്കാവുന്ന നികുതി പരിഷ്കരണമാണ് ചരക്കു സേവന നികുതി
വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ
വ​നി​ത​ക​ളു​ടെ സ​മ​ഗ്ര ശാ​ക്തീ​ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ
ഒരു രാജ്യം, ഒരു നികുതി അനന്തര ഫലങ്ങൾ വ്യത്യസ്തം
ഒരു രാജ്യം, ഒരു നികുതി: ഇതാണു മുദ്രാവാക്യമെങ്കിലും ജിഎസ്ടി വരുന്പോൾ വിവിധ വ്യവസായങ്ങൾക്ക്
നികുതിലാഭ നിക്ഷേപത്തിൽ ഇഎൽഎസ്എസ് ഉണ്ടായിരിക്കണം
ഏതൊരാളുടേയും സാന്പത്തിക ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് നികുതിയാസൂത്രണം
സ്ത്രീ സംരംഭകർക്ക് സഹായമായി ഇവർ
ഏതു മേഖലയെടുത്താലും പുരുഷൻമാരേക്കാൾ ഒട്ടും പിന്നലല്ല സ്ത്രീകൾ. പുതിയ സംരഭങ്ങളുടെ കാര്യത്തിലും
ഇപിഎഫ്: ശന്പളക്കാരുടെ നിക്ഷേപാശ്രയം
ജോലിയും ശന്പളവുമൊക്കെയുള്ള നാളുകൾ ഒരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകളുമില്ലാതെ കടന്നു പോകും.
ഹാൻഡ് ലൂം ഡോർമാറ്റുകളിലൂടെ വരുമാനം നേടാം
സ്വയം സംരംഭകയാകുന്നതോടൊപ്പം തനിക്ക് ചുറ്റുമുള്ള സ്ത്രീകളിലേക്ക് തൊഴിലും അതോടൊപ്പം സാന്പത്തിക
ഗ്രാമീണ ബാങ്കിംഗിന്‍റെ മാറുന്ന മുഖം
പ്രകൃതിവിഭവങ്ങൾ, ദീർഘ ഉത്പാദന കാലയളവ്, ചഞ്ചലമായ മണ്‍സൂണ്‍ എന്നിവയെ ആശ്രയിക്കുന്നതിനൊപ്പം
സന്തോഷം പൂർണമാക്കാൻ എടുക്കാം, മറ്റേണിറ്റി ഇൻഷുറൻസ്
അച്ഛനും അമ്മയുമാകുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് സന്തോഷം പകരുന്ന കാര്യം തന്നെയാണ്.
നിക്ഷേപത്തിനൊപ്പം ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
നിങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയാൽ, താമസിയാതെ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വിൽക്കേണ്ടതായി വരും.’’
ജി​എ​സ്ടി​യി​ലേ​ക്കു മാ​റാ​ൻ കേ​ര​ളം ത​യാ​ർ
ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​യ നി​​​​കു​​​​തി പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കു രാ​​​​ജ്യം മാ​​​​റാ​​​​ൻ ഇ​​​​നി മൂ...
കൃ​ഷി​ക്കു ചി​ല്ല​റ ഉ​പ​ദ്ര​വം
കാ​ർ​ഷി​കമേ​ഖ​ല​യ്ക്ക് ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) പ്ര​ത്യേ​ക സ​ഹാ​യ​മൊ​ന്നും ചെ​യ്യു​ന്നി​ല്ല.
സാന്പത്തികാസൂത്രണം അനിവാര്യം
അരുണിന് ഇരുപത്തഞ്ചാം വയസിൽ തരക്കേടില്ലാത്ത ശന്പളത്തിൽ മികച്ച ഒരു കന്പനിയിൽ തന്നെ ജോലി കിട്ടി
ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ൽ ഭാ​​​രം
വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ആ​​​രോ​​​ഗ്യ​​​വും ജി​​​എ​​​സ്ടി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു പ​​​റ​​​യു​​​ന്നെ​​​ങ്കി​​​ലും ഉ​​...
പലിശ നിരക്ക് താഴുന്പോൾ
സ്ഥിര നിക്ഷേപങ്ങൾ പലർക്കും സന്പാദ്യത്തോടൊപ്പം വരുമാന സ്രോതസുകൂടിയാണ്. നിക്ഷേപങ്ങളുടെ പലിശ നിരക്ക് രണ്ടു വർഷമായി
നി​​​കു​​​തി​​​ബാ​​​ധ്യ​​​ത കു​​​റ​​​യു​​​ന്നി​​​ല്ല...
എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി​​​യും വാ​​​റ്റും സേ​​​വ​​​ന​​​നി​​​കു​​​തി​​​യും ഏ​​​കോ​​​പി​​​പ്പി​​​ച്ച് ജി​​​എ​​​സ്ടി വ​​​ന്ന​​​പ്പോ​​​ൾ നി​​​കു​​​തി​​​ക്കുമേ​​​ൽ ...
ജീവിത ലക്ഷ്യവും ആസൂത്രണവും എസ്ഐപിയും
ഹോട്ടലിൽ ഭക്ഷണം കഴിച്ചാൽ ബില്ലു നൽകാൻ പണം വേണം. ആശുപത്രിയിൽ പ്രവേശിച്ചാൽ
ഏ​​​ട്ടി​​​ല​​​പ്പ​​​ടി, പ​​​യ​​​റ്റി​​​ലി​​​പ്പ​​​ടി
ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു വ​​​ലി​​​യ നേ​​​ട്ട​​​മാ​​​കും എ​​​ന്നാ​...
അധികാരം നഷ്‌‌ടമായി
ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പാ​ക്കു​ന്പോ​ൾ ഒ​ന്നി​ലേ​റെ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്.
ഒ​​​രൊ​​​റ്റ പ​​​രോ​​​ക്ഷ നി​​​കു​​​തി
ജൂ​​​ൺ 30 അ​​​ർ​​​ധ​​​രാ​​​ത്രി ഭാ​​​ര​​​തം മ​​​റ്റൊ​​​രു യാ​​​ത്ര തു​​​ട​​​ങ്ങു​​​ക​​​യാ​​​ണ്. 1947 ഓ​​​ഗ​​​സ്റ്റ് 14 അ​​​ർ​​​ധ​​​രാ​​​ത്രി തു​​​ട​​​ങ്ങി​​​യ​​...
ആദ്യശന്പളം മുതൽ ആസൂത്രണം തുടങ്ങാം
ആദ്യത്തെ ശന്പളം കിട്ടുന്നതിനു തലേന്നു രാത്രി പലർക്കും ഉറക്കമില്ലാത്ത രാത്രിയാണ്. ആദ്യത്തെ
എ​ൻ​പി​എ​സ്: പെ​ൻ​ഷ​നൊ​പ്പം നി​കു​തി ലാ​ഭ​വും
സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ർ​ക്കു മാ​ത്ര​മ​ല്ല രാ​ജ്യ​ത്തെ​ല്ലാ​വ​ർ​ക്കും പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ
രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷ് ആയി സ്വീകരിച്ചാൽ
ഇന്ത്യയിലെ കള്ളപ്പണ ഇടപാടുകളൾ കൂടുതലും നടക്കുന്നത് കാഷ് ആയിട്ടാണെന്നു ഗവണ്‍മെൻറ് കരുതുന്നത്.
ആദ്യം സംരക്ഷണം; പിന്നൈ സന്പാദ്യം
ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണ് ധനകാര്യ ആസൂത്രണം. അതേപോലെ പ്രാധാന്യമുള്ള
വരും നാളുകൾ അഗ്രിബിസിനസിന്‍റേത്
കാർഷികോത്പന്നങ്ങൾക്ക് മൂല്യവർധനവിലൂടെ മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്
"ആധാര'മാകുന്ന ആധാർ
ഭാവിയിൽ സാന്പത്തിക ഇടപാടുകൾ, സർക്കാർ സേവനങ്ങൾ അങ്ങനെ ഒരു പൗരനുമായി ബന്ധപ്പെട്ട
ഭവന വായ്പയുടെ നികുതിയിളവുകൾ
ഭവന വായ്പ എടുക്കുന്പോൾ ലഭിക്കുന്ന നികുതി ഇളവുകളാണ് ഏറ്റവും പ്രധാനം. മൂന്നു വകുപ്പുകളിലാണ് വീടിന്‍റെ
വീടിലൂടെ സന്പത്ത്
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം... എന്ന ചൊല്ലുപോലെയാണ് വായ്പ എടുത്തു രണ്ടാമതൊരു വീടു വാങ്ങിയാ
സാം വാൾട്ടണ്‍: റീട്ടെയിൽ ബിസിനസിന്‍റെ കുലപതി
കച്ചവടത്തിൽ അഭിരുചിയുള്ള ഒരാൾക്ക് എത്തിപ്പെടാവുന്ന ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ആൾ ആരെന്ന
LATEST NEWS
വിശ്വാസം തെളിയിച്ച് നാഗാലാൻഡ് മുഖ്യമന്ത്രി
പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവിന് മണിക്കൂറുകൾക്കകം ആർഎസ്എസുകാർ നല്ലവർ
ടൈറ്റാനിയം: അന്വേഷണം വേണമെന്ന് വി.എസ്
കൽപ്പിച്ചില്ല, അപേക്ഷിച്ചത് മാത്രം; കോഴി വിലയിൽ നിലപാട് മയപ്പെടുത്തി സർക്കാർ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.