മഹീന്ദ്ര ആൻഡ് മഹീന്ദ്ര അമേരിക്കയിലേക്ക്
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അമേരിക്കയിലേക്ക്
Wednesday, July 19, 2017 4:13 AM IST
ന്യൂ​യോ​ർ​ക്ക്/​മും​ബൈ: ഇ​ന്ത്യ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര അ​മേ​രി​ക്ക​യി​ലേ​ക്ക്. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം​ത​ന്നെ അ​മേ​രി​ക്ക​യി​ലെ ക​ന്പ​നി​യു​ടെ ആ​ദ്യ നി​ർ​മാ​ണ​യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം​ തു​ട​ങ്ങു​മെ​ന്ന് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് മ​ഹീ​ന്ദ്ര പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ വാ​ഹ​ന​നി​ർ​മാ​ണ ക​മ്പ​നി അ​മേ​രി​ക്ക​യി​ൽ യൂ​ണി​റ്റ് തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഓ​ഫ് റോ​ഡ് യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ല്കി​യാ​യി​രി​ക്കും അ​മേ​രി​ക്ക​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന മാ​ർ​ക്ക​റ്റാ​യ​തി​നാ​ലാ​ണ് മ​ഹീ​ന്ദ്ര അ​മേ​രി​ക്ക​യെ ല​ക്ഷ്യം​വ​ച്ച​ത്.


150 കോ​ടി ഡോ​ള​ർ മു​ത​ൽ മു​ട​ക്കി 250 കോ​ടി വ​രു​മാ​ന​മാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. 3,000 പേ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​വും സൃ​ഷ്ടി​ക്കും. ക​മ്പ​നി​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ടെ​ക്നി​ക്ക​ൽ സെ​ന്‍റ​റി​ൽ ത​യാ​റാ​ക്കി​യ ഡി​സൈ​നി​ലാ​യി​രി​ക്കും ഓ​ഫ് റോ​ഡ് യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ക.
വ​ർ​ഷം​തോ​റും ചു​രു​ങ്ങി​യ അ​ള​വി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ പ​ദ്ധ​തി. ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഹൈ​വേ​യി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള അ​നു​മ​തി​യി​ല്ലാത്തതിനാൽ വ​ലി​യ അ​ള​വി​ലു​ള്ള ഉ​ത്പാ​ദ​നം ല​ക്ഷ്യ​മി​ടു​ന്നി​ല്ലെന്ന് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര എം​ഡി പ​വ​ൻ ഗോ​യ​ങ്ക പ​റ​ഞ്ഞു.