പ്രമേഹവും വിറ്റാമിൻ-ഡിയുടെ അപര്യാപ്തതയും
ലോകമെങ്ങും വിറ്റാമിൻ- ഡിയുടെ അപര്യാപ്തത വർധിച്ചുവരികയാണ്. കുറച്ചു വർഷങ്ങളായി ഗവേഷകർ വിറ്റാമിൻ ഡിയുടെ അപര്യാപ്തതയും ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തതും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടത്തിവരുന്നു. വിറ്റാമിൻ- ഡിയുടെ അപര്യാപ്തതമൂലം പ്രമേഹവും നാഡികളുടെ തകരാറുകൾ മൂലം കൈകാലുകളിൽ വേദനയുണ്ടാകുന്നതുപോലെയുള്ള സങ്കീർണ്ണതകളും ഉണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിൻ- ഡിയുടെ അപര്യാപ്തത ഹൃദയസംബന്ധമായ അസുഖങ്ങളും രക്തക്കുഴലുകളിലെ രോഗങ്ങളും വർധിക്കുന്നതിനും കാരണമാകുന്നുണ്ട്.

വിറ്റാമിൻ-ഡിയും പ്രമേഹവും

വിറ്റാമിൻ- ഡിയുടെ കുറവ് മൂലം പ്രമേഹം, പ്രമേഹത്തിെൻറ സങ്കീർണതകൾ മൂലം നാഡികൾക്കുണ്ടാകുന്ന കേടുപാട്, വൃക്കകൾ പ്രവർത്തനരഹിതമാവുക, കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവയാൽ മരണനിരക്ക് വർധിക്കുന്നുണ്ട്. പ്രമേഹരോഗമുള്ള മുതിർന്നവർ ഇൻസുലിൻ ഉപയോഗിക്കുന്നില്ലെങ്കിൽ വിറ്റാമിൻ- ഡി സപ്ലിമെൻറുകൾ കഴിക്കണം. മുപ്പതു വർഷം നീണ്ടുനിന്ന പഠനം അനുസരിച്ച് കുട്ടികൾ ആദ്യവർഷം ദിവസവും വിറ്റാമിൻ- ഡി സപ്ലിമെൻറുകൾ ഉപയോഗിക്കുന്നത് ഇൻസുലിൻ ഉപയോഗിക്കേണ്ടിവരുന്ന പ്രമേഹം ഉണ്ടാകാനുള്ള സാധ്യതകൾ കുറയ്ക്കും. വിറ്റാമിൻഡി സപ്ലിമെൻറുകൾ കഴിക്കുന്ന പ്രമേഹരോഗികൾക്ക് ഇൻസുലിൻ കുറഞ്ഞ അളവിൽ മതിയാകും എന്ന് വിലയിരുത്തപ്പെടുന്നു. വിറ്റാമിൻ ഡി കുറവുള്ളവരിൽ പ്രമേഹത്തിെൻറ സങ്കീർണതകൾ കൂടുതൽ കണ്ടുവരികയും പ്രമേഹം മൂലമുള്ള മരണം നേരത്തെയാകുന്നതിന് കാരണമാകുകയും ചെയ്യും.

നാഡികളുടെ കേടുപാടുകൾ

പ്രമേഹരോഗികളിൽ മൂന്നിലൊന്നുപേർക്കും നാഡികളുടെ തകരാറുകൾ മൂലം തരിപ്പ്, ഞെുന്നതുപോലെയുള്ള വേദന, അസ്വസ്ഥകൾ എന്നിവ ഉണ്ടാകുന്നു. പ്രമേഹരോഗികൾ വിറ്റാമിൻ ഡി സപ്ലിമെൻറുകൾ കഴിക്കുകയാണെങ്കിൽ പ്രമേഹരോഗം മൂലം നാഡികൾക്ക് കുറഞ്ഞതോതിലേ നാശം സംഭവിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്താം. നാഡികൾക്ക് സംഭവിക്കുന്ന കേടുപാടുകൾമൂലം അനുഭവപ്പെടുന്ന വേദന വിറ്റാമിൻ ഡിയുടെ അപര്യാപ്തതയുള്ള പ്രമേഹരോഗികളിൽ വഷളാവുന്നു.

വൃക്കകളിൽ ഉണ്ടാകുന്ന സ്വാധീനം

പ്രമേഹരോഗികളിൽ സാധാരണയായി ഉണ്ടാകുന്ന വൃക്കരോഗങ്ങൾ വിറ്റാമിൻ- ഡി അളവ് കുറയുന്നതിന് ഒരു കാരണമാണ്. ഇത്തരം രോഗികൾ വിറ്റാമിൻഡി സപ്ലിമെൻറുകൾ കഴിക്കുന്നത് ഹൃദ്രോഗവും മരണവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടുവരുന്നു.


കണ്ണുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ

പ്രമേഹരോഗികളിൽ അധികമായി നേത്രരോഗങ്ങൾ കണ്ടുവരുന്നു. പ്രമേഹം അന്ധതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. വിറ്റാമിൻ ഡിയുടെ കുറവും കണ്ണുകൾ നേരത്തെ പ്രായമാകുന്നതും കണ്ണുകളിൽ കാഴ്ച സാധ്യമാക്കുന്ന പടലം വളരെ നേരത്തെ നേർത്തുവരുന്നതും തിൽ ബന്ധമുണ്ടെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിുണ്ട്. വിറ്റാമിൻഡിയുടെ അപര്യാപ്തത ഉള്ള പ്രമേഹരോഗികളിൽ കണ്ണിെൻറ ആരോഗ്യം മോശമാവുകയും അവരിൽ ധാരാളം സങ്കീർണതകൾ ഉണ്ടാവുകയും ചെയ്യും.

പ്രധാന കാര്യങ്ങൾ

1. വിറ്റാമിൻ ഡിയുടെ അപര്യാപ്തത ലോകമെങ്ങും വളരെ ഉയർന്ന നിരക്കിൽ കണ്ടുവരുന്നു പ്രത്യേകിച്ച് പ്രമേഹബാധിതരിൽ
2. പ്രമേഹരോഗത്തിെൻറ വളർച്ച, നീണ്ടുനില്ക്കുന്ന സങ്കീർണ്ണതകൾ, പ്രമേഹത്തിെൻറ ചികിത്സ എന്നിവയിൽ വിറ്റാമിൻഡി പ്രധാന പങ്കുവഹിക്കുന്നു.
3. വിറ്റാമിൻ ഡിയുടെ അപര്യാപ്തത ദീർഘകാലമായി നിലനിൽക്കുന്നത് പ്രമേഹത്തിെൻറ സങ്കീർണ്ണതകൾക്ക് ഒരു കാരണമാണ്. ഇത് വേദനാജനകമായ ലക്ഷണങ്ങൾ ഉണ്ടാക്കുകയും കൂടുതൽ നാഡികൾ നശിക്കുന്നതിന് കാരണമാകുകയും ചെയ്യും.
4. പ്രമേഹബാധിതരിൽ സങ്കീർണമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് വിറ്റാമിൻ ഡി സപ്ലിമെൻറുകൾ ആവശ്യമായ തോതിൽ കഴിക്കുന്നത് ഗുണകരമാണ്. അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇത് ഫലപ്രദമാണ്.
5. വിറ്റാമിൻഡി ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് കൂാൻ സഹായിക്കുകയും അങ്ങനെ പ്രമേഹം തടയുവാനും നിയന്ത്രിക്കാനും സങ്കീർണതകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും കഴിയും.
6. വിറ്റാമിൻഡി സപ്ലിമെൻറുകൾ കഴിച്ചുകൊണ്ടുള്ള ചികിത്സാരീതി പ്രമേഹത്തിെൻറ സങ്കീർണതകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നു. അതിനാൽ വിറ്റാമിൻഡി സപ്ലിമെൻറുകൾ സാധാരണ ആളുകളിൽ പ്രമേഹം ഉണ്ടാകുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും ചെലവു കുറഞ്ഞ വഴിയാണ്. പ്രമേഹരോഗം കുറയ്ക്കുന്നതിനും അതിെൻറ വിവിധ സങ്കീർണതകൾ ചികിത്സിക്കുന്നതിനും സുരക്ഷിതവും ഫലപ്രദവുമായ ഒരു മാർഗമാണ് വിറ്റാമിൻഡി സപ്ലിമെൻറുകൾ.

||

ഡോ. പ്രദീപ് വി. ഗാഡ്ജ്
ഡയബറ്റോളജിസ്റ്റ്, ഗാഡ്ജസ്റ്റ് ഡയബറ്റിക് കെയർ സെന്‍റർ, മുംബൈ