ഇയോണും സ്പോർട്ടി ആയി
കു​ഞ്ഞ​നെ​ങ്കി​ലും വ​ശീ​ക​രി​ക്കു​ന്ന സൗ​ന്ദ​ര്യം, അ​താ​ണ് ഹ്യു​ണ്ടാ​യി​യു​ടെ കു​ഞ്ഞ​ൻ കാ​ർ ഇ​യോ​ണ്‍. ചെ​റുകാ​ർ വി​പ​ണി​ക്ക് ഇ​ന്ത്യ​യി​ലെ വ​ലി​യ സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് നി​ര​ത്തി​ലെ​ത്തി​യ മോ​ഡ​ൽ. ചെ​റുകാ​ർ വി​പ​ണി​യി​ലേ​ക്ക് അ​ടു​ത്തി​ടെ പു​തി​യ കു​ഞ്ഞ​ന്മാ​ർ എ​ത്തി​യ​ത് വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും മി​ക​ച്ച മു​ന്നേ​റ്റം ഇ​യോ​ണ്‍ കാ​ഴ്ച​വ​യ്ക്കു​ന്നു​ണ്ട്. നാ​ലു വേ​രി​യ​ന്‍റു​ക​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ഇ​യോ​ണ്‍ ര​ണ്ടും മൂ​ന്നും വേ​രി​യ​ന്‍റി​ൽ മൂ​ന്നു സ്പെ​ഷ​ൽ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ച് സ്പോ​ർ​ട്സ് എ​ഡി​ഷ​ൻ മോ​ഡ​ലും അ​ടു​ത്തി​ടെ വി​പ​ണി​യി​ലെ​ത്തി​ച്ചു.

പു​റം​മോ​ടി: ചെ​റു​കാ​റു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച ഡി​സൈ​നിം​ഗാ​ണ് ഇ​യോ​ണി​ന്‍റേ​തെ​ന്ന് നി​സം​ശ​യം പ​റ​യാം. ഹ്യു​ണ്ടാ​യി​യു​ടെ കൊ​റി​യ​യി​ലെ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റിൽ വി​രി​ഞ്ഞി​റ​ങ്ങി​യ ഇ​യോ​ണി​ന്‍റെ ഡി​സൈ​ൻ ഹൈ​ദ​രാ​ബാ​ദി​ലെ ആ​ർ ആ​ൻ​ഡ് ഡി ​സെ​ന്‍റ​റി​ലാ​ണ് വ​ള​ർ​ച്ച​യെ​ത്തി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മ​റ്റു വാ​ഹ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഡി​സൈ​നിം​ഗി​ലെ ഭം​ഗി എ​ടു​ത്തു​പ​റ​യാ​നു​ണ്ട്.

എ ​പി​ല്ല​റി​ലേ​ക്ക് നീ​ണ്ടു​കി​ട​ക്കു​ന്ന ഹെ​ഡ്‌​ലാ​ന്പു​ക​ൾ മു​ൻ​ഭാ​ഗ​ത്തി​ന് അ​ഴ​കേ​കു​ന്നു. ഒ​പ്പം ഗ്രി​ല്ലി​ന്‍റെ വ​ലു​പ്പം കു​റ​ച്ച് ഹ്യു​ണ്ടാ​യി എ​ബ്ലം കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കും​വി​ധ​ത്തി​ൽ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്നു. ഗ്രി​ല്ലി​ലെ വ​ലു​പ്പ​ക്കു​റ​വ് എ​യ​ർ ഡാ​മി​ന് വ​ലു​പ്പം ന​ല്കി നി​ക​ത്തി​യി​ട്ടു​ണ്ട്. ടോ​പ് എ​ൻ​ഡ് വേ​രി​യ​ന്‍റാ​യ സ്പോ​ർ​ട്സി​നു മാ​ത്ര​മാ​ണ് മു​ന്നി​ൽ ഫോ​ഗ് ലാ​ന്പു​ള്ള​ത്.
ഹെ​ഡ്‌​ലാ​ന്പി​ൽ​നി​ന്ന് നീ​ളു​ന്ന ബോ​ഡി ലൈ​നു​ക​ൾ ടെ​യി​ൽ ലാ​ന്പി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഡോ​റി​നു താ​ഴ്ഭാ​ഗ​ത്തും ബീ​ഡിം​ഗി​നു പ​ക​രം ക​ർ​വ്ഡ് ഷേ​പ് ചേ​ർ​ത്തി​ട്ടു​ണ്ട്. റി​യ​ർ വ്യൂ ​മി​റ​റി​ൽ വേ​രി​യ​ന്‍റ് അ​നു​സ​രി​ച്ച് മാ​റ്റ​മു​ണ്ട്. മീ​ഡി​യം വേ​രി​യ​ന്‍റു​ക​ളി​ൽ ഇ​ട​തു​വ​ശ​ത്തെ മി​റ​ർ ഓ​പ്ഷ​ണ​ലാ​ണ്.

അ​ർ​ധ​ച​ന്ദ്ര​ന്‍റെ രൂ​പ​ത്തി​ലു​ള്ള ടെ​യി​ൽ ലാ​ന്പു​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​ന്നു. ബം​പ​ർ പു​റ​ത്തേ​ക്ക് അ​ല്പം ത​ള്ളി നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലാ​യ​തി​നാ​ൽ മ​സ്കു​ലാ​ർ രൂ​പം എ​ടു​ത്തു​കാ​ണി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ത്തി​ന് കു​റ​ച്ചു​കൂ​ടി വ​ലു​പ്പം തോ​ന്നി​ക്കാ​ൻ ഈ ​ഘ​ട​ന സ​ഹാ​യി​ക്കു​ന്നു.

ട​യ​ർ: മാ​ഗ്ന, സ്പോ​ർ​ട്സ് (ടോ​പ് എ​ൻ​ഡ്) വേ​രി​യ​ന്‍റി​ൽ 13 ഇ​ഞ്ച് ട്യൂ​ബ്‌​ലെ​സ് ട​യ​റു​ക​ളും ഡി​ലൈ​റ്റ്, എ​റ വേ​രി​യ​ന്‍റു​ക​ളി​ൽ 12 ഇ​ഞ്ച് ട​യ​റു​ക​ളും.

ഉ​ൾ​വ​ശം: ഉ​ൾ​വ​ശ​ത്തെ ആ​ഡം​ബ​ര​ത്തി​ന് ഹ്യു​ണ്ടാ​യി ഒ​രു കു​റ​വും വ​രു​ത്തി​യി​ട്ടി​ല്ല. ചെ​റു​കാ​റാ​ണെ​ങ്കി​ൽ​കൂ​ടി നി​ല​വാ​ര​മു​ള്ള മെ​റ്റീ​രി​യ​ലാ​ണ് ഉ​ള്ളി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഡു​വ​ൽ ടോ​ണ്‍ ഡാ​ഷ് ബോ​ർ​ഡ്, ഹൈ​റ്റ് അ​ഡ്ജ​സ്റ്റ​ബി​ൾ സ്റ്റി​യ​റിം​ഗ് വീ​ൽ (ടോ​പ് എ​ൻ​ഡി​ന്), നി​ല​വാ​ര​മു​ള്ള എ​സി, യു​എ​സ്ബി-​ഓ​ക്സി​ല​റി ക​ണ​ക്ടി​വി​റ്റി​യു​ള്ള എം​പി3-​റേ​ഡി​യോ സി​സ്റ്റം തു​ട​ങ്ങി​യ​വ​യാ​ണ് സെ​ന്‍റ​ർ ക​ണ്‍സോ​ളി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ.


അ​തി​വേ​ഗം കാ​ബി​നെ ത​ണു​പ്പി​ക്കാ​ൻ എ​സി​ക്കു ക​ഴി​യു​ന്നു​ണ്ട്. കൂ​ടാ​തെ മു​ന്നി​ൽ പ​വ​ർ വി​ൻ​ഡോ, പി​ന്നി​ൽ റോ​ട്ട​റി വി​ൻ​ഡോ, ഡോ​റു​ക​ളി​ൽ ആം ​റെ​സ്റ്റ്, ബോ​ട്ടി​ലു​ക​ൾ വ​യ്ക്കാ​ൻ നി​ര​വ​ധി സ്റ്റോ​റേ​ജ് സ്പേ​സു​ക​ൾ തു​ട​ങ്ങി​യ​വ​യു​മു​ണ്ട്.

സു​ര​ക്ഷ: ടോ​പ് വേരി​യ​ന്‍റു​ക​ളി​ൽ ഡ്രൈ​വ​ർ സൈ​ഡി​ൽ എ​യ​ർ​ബാ​ഗ്.
സ്റ്റോ​റേ​ജ്: 215 ലി​റ്റ​ർ ബൂ​ട്ട് സ്പേ​സ്. പി​ൻ​സീ​റ്റ് മ​ട​ക്കി​യാ​ൽ സ്പേ​സ് കൂട്ടാം.
എ​ൻ​ജി​ൻ: 814 സി​സി 5 സ്പീ​ഡ് മാ​ന്വ​ൽ ഗി​യ​ർ​ബോ​ക്സ് എ​സ്ഒ​എ​ച്ച്സി മൂ​ന്നു സി​ലി​ണ്ട​ർ പെ​ട്രോ​ൾ എ​ൻ​ജി​ൻ 56 പി​എ​സ് പ​വ​റി​ൽ 76 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഐ10​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന അ​തേ എ​ൻ​ജി​നാ​ണ് ഇ​യോ​ണി​ലു​മു​ള്ള​ത്. മൈ​ലേ​ജ് ഉ​യ​ർ​ത്താ​നാ​യി ഒ​രു സി​ലി​ണ്ട​ർ കു​റ​ച്ച​താ​ണ്.

മൈ​ലേ​ജ്: 21.1 kmpl
വി​ല: സ്പെഷൽ എഡിഷൻ
എ​റ+ : 3,82,486 രൂ​പ
മാ​ഗ്ന+ : 4,07,836 രൂ​പ

ഡ്രൈ​വിം​ഗ്: മി​ക​ച്ച യാ​ത്രാ​സു​ഖം ന​ല്കു​ന്നു​ണ്ടെ​ങ്കി​ലും 1, 3, 5 ഗി​യ​ർ സ്ലോ​ട്ടു​ക​ൾ അ​ല്പം അ​ടു​ത്ത​ടു​ത്താ​യ​തി​നാ​ൽ ഗി​യ​ർ ഷി​ഫ്റ്റിം​ഗി​ന് അ​ല്പം ത​ട​സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. മൂ​ന്നു സി​ലി​ണ്ടറേ ഉള്ളൂവെങ്കിലും വാ​ഹ​ന​ത്തി​ന് വി​റ​യ​ലോ എ​ൻ​ജി​ൻ ശ​ബ്ദ​മോ കാ​ര്യ​മാ​യി ഉ​ണ്ടാ​കു​ന്നി​ല്ല.

ടെ​സ്റ്റ് ഡ്രൈ​വ്

പോ​പ്പു​ല​ർ ഹ്യു​ണ്ടാ​യി കോ​ട്ട​യം മൊബൈൽ: 8138946470

സ്പോ​ർ​ട്സും സ്പോ​ർ​ട്സ് എ​ഡി​ഷ​നും

ര​ണ്ടും ര​ണ്ടാ​ണ്. ഇ​യോ​ണി​ന്‍റെ ടോ​പ് എ​ൻ​ഡ് വേ​രി​യ​ന്‍റാ​ണ് സ്പോ​ർ​ട്സ് (sportz). അ​തേ​സ​മ​യം, സ്പോ​ർ​ട്സ് എ​ഡി​ഷ​ൻ എ​ന്ന​ത് മാ​ഗ്ന പ്ല​സി​ലും എ​റ പ്ല​സി​ലും മൂ​ന്ന് അ​ഡീ​ഷ​ണ​ൽ ഫീ​ച്ച​റു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് സ്പോ​ർ​ട്ടി ഭാ​വം ന​ല്കി​യി​രി​ക്കു​ന്ന​താ​ണ്. ഇ​ത് സ്പെ​ഷ​ൽ എ​ഡി​ഷ​നാ​​ണ്. പോ​ളാ​ർ വൈ​റ്റ് നി​റ​ത്തി​ൽ മാ​ത്ര​മേ ഈ ​സ്പെ​ഷ​ൽ എ​ഡി​ഷ​ൻ ല​ഭി​ക്കൂ.

സ്പോ​ർ​ട്സ് എ​ഡി​ഷ​ൻ

സൈ​ഡ് ബോ​ഡി മോ​ൾ​ഡിം​ഗി​ൽ ഗ്രാ​ഫി​ക്സ്, റൂ​ഫ് റെ​യി​ൽ, 6.2 ഇ​ഞ്ച് ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം എ​ന്നി​വ​യാ​ണ് സ്പോ​ർ​ട്സ് എ​ഡി​ഷ​നി​ൽ അ​ധി​ക​മാ​യു​ള്ള​ത്. വ​ശ​ങ്ങ​ളി​ലെ ഗ്രാ​ഫി​ക്സ് ഭം​ഗി​യാ​കു​ന്നു​ണ്ടെ​ങ്കി​ലും റ​ബ​ർ ബീ​ഡിം​ഗ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ ഡോ​റു​ക​ൾ​ക്ക് സം​രം​ക്ഷ​ണ​മാ​കു​മാ​യി​രു​ന്നു. ട​ച്ച് സ്ക്രീ​നെ ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ൽ വി​വി​ധോ​ദ്ദേശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാം.

ഓട്ടോസ്പോട്ട് / ഐബി