ടൊയോട്ട ഡ്രൈവ് ദ നേഷൻ മൂന്നാം പതിപ്പിനു തുടക്കം
കൊ​ച്ചി: ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​റി​ന്‍റെ ആ​ദ്യ ര​ണ്ടു​ ഘ​ട്ട​ത്തി​ലെ ഡ്രൈ​വ് ദ ​നേ​ഷ​ൻ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​തോ​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ​ക്ക് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ മി​ക​ച്ച സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു.

പു​തി​യ പ്ലാ​റ്റി​നം എ​ത്തി​യോ​സ് വാ​ങ്ങു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും റി​ട്ട​യ​ർ ചെ​യ്ത​വ​ർ​ക്കും മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ഡ്രൈ​വ് ദ ​നേ​ഷ​ൻ പ​ദ്ധ​തി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്.


പ്ലാ​റ്റി​നം എ​ത്തി​യോ​സ്, ലി​വ എ​ന്നി​വ​യു​ടെ വി​ല ജി​എ​സ്ടി​ക്കു ശേ​ഷം കു​റ​ച്ചി​രു​ന്നു. മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഫാ​മി​ലി ഓ​ഫ​ർ സ​ഹി​തം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഈ ​വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാം.

ഫാ​മി​ലി ഓ​ഫ​ർ എ​ന്ന പേ​രി​ൽ മൂ​ല്യ​വ​ർ​ധി​ത സേ​വ​ന​ങ്ങ​ളും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കു​ന്നു​മുണ്ട്.