വിരൽതുന്പിൽ ആഘോഷ വിസ്മയങ്ങൾ ഒളിപ്പിച്ച് വെഡിംഗ് സ്ട്രീറ്റ്
ഒരു വിവാഹമെത്തിയാൽ പിന്നെ വിവാഹ നിശ്ചയം, മനസമ്മതം, മധുരംവെപ്പ്,മൈലാഞ്ചിയിടൽ, വിരുന്ന് എന്നിങ്ങനെ ആഘോഷങ്ങളുടെ ഒരു ഘോഷയാത്രയാണ്. വരനും വധുമാണ് ഈ ദിവസങ്ങളിലെ ശ്രദ്ധാകേന്ദ്രങ്ങളെങ്കിലും അവരോടൊപ്പം തന്നെ ശ്രദ്ധയാകർഷിക്കുന്നതാണ് വിവാഹ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങളും. പലരും ഇതൊക്കെ എവിടെ തുടങ്ങണം എന്നു പോലും അറിയാതെ സംശയിച്ചു നിൽക്കും. ആഘോഷങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും ഒരു ആശങ്കയും വേണ്ട. വിരൽ തുന്പിൽ ഇതു സംബന്ധിച്ച വിവിരവിസ്മയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ംംം.ംലററശിഴെേൃലലേ.ശി എന്ന പോർട്ടലിൽ ഒന്നു കയറിയാൽ മതി.
വിവാഹ ആഘോഷത്തെക്കുറിച്ചുള്ള സന്പൂർണ വിവരങ്ങളും വിരൽ തുന്പിലെത്തിക്കുന്ന ഓണ്‍ലൈൻ പോർട്ടലാണ് വെഡിംഗ് സ്ട്രീറ്റ് .

വിവാഹ ആഘോഷങ്ങളിലെ ഏറ്റവും പുതിയ ട്രെന്‍റുകളെക്കുറിച്ചുള്ള വാർത്തകൾ, വിവാഹത്തിനായുള്ള ഷോപ്പിംഗ്, ഫോട്ടോ, വീഡിയോ തുടങ്ങിയ സേവനദാതാക്കളുടെ വിവരങ്ങൾ, മധുവിധുയാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള സഹായങ്ങൾ എന്നിവയെല്ലാം ഒറ്റ പോർട്ടലിലൂടെ ആവശ്യക്കാർക്ക് ലഭ്യമാകും. വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സന്പൂർണ വിവരങ്ങളടങ്ങിയ ഇത്തരത്തിലൊരു പോർട്ടൽ ഇതല്ലാതെ മറ്റൊന്നില്ലെന്നാണ് സംരംഭത്തിന്‍റെ സാരഥി കോട്ടയം സ്വദേശി ജോണ്‍ കുര്യൻ പറയുന്നത്.

2012 ൽ ആരംഭിച്ച പോർട്ടലിന് നിലവിൽ ദിവസേന ആയിരത്തിലധികം ഉപഭോക്താക്കളുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലായി എഴുപത്തിയയ്യായിരത്തിലധികം ഫോളോവേഴ്സും വെഡിംഗ് ചാനൽ എന്ന യൂടൂബ് ചാനലിന് 1000 ത്തിനടുത്ത് സബ്സ്ക്രൈബർമാരുമുണ്ട്. ആഗോളതലത്തിലുള്ള ഒരു പ്ലാറ്റ്ഫോമാണ് വെഡിംഗ് സ്ട്രീറ്റ് പോർട്ടൽ. വിദേശമലയാളികളാണ് വെഡിംഗ് പോർട്ടലിന്‍റെ ഉപഭോക്താക്കളിൽ കൂടുതലും.

വിവാഹ ആഘോഷ വാർത്തകൾ മുതൽ ഫിനിഷിംഗ് അക്കാദമി വരെ

വിദേശത്തായാലും സ്വദേശത്തായാലും പ്രശസ്തരുടെ വിവാഹ വാർത്തകൾ കൗതുകം തന്നെയാണ്. അവരുടെ വിവാഹവസ്ത്രം, ആഭരണം, ആഘോഷങ്ങൾ, ആചാരം, പുതിയ ട്രെൻഡുകൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ താൽപര്യമില്ലാത്തവർ അധികമുണ്ടാവില്ല. കൂടാതെ ഒരു വിവാഹത്തിനായി ഒരുങ്ങുന്നവരാണെങ്കിൽ തീർച്ചയായും ഇതെല്ലാം ശ്രദ്ധിക്കും. പക്ഷേ, ഇതെല്ലാം അറിയണമെങ്കിൽ കല്ല്യാണം കൂടാൻ പോകാൻ പറ്റില്ലല്ലോ. വിഷമിക്കേണ്ട വെഡിംഗ് ഡെയിലി എന്ന ഓണ്‍ലൈൻ ന്യൂസ് സൈറ്റ് വഴി ഈ വിവരങ്ങളെല്ലാം വെഡിംഗ് പോർട്ടൽ നിങ്ങൾക്കായി എത്തിക്കും.

ഷോപ്പിംഗ്

വിവാഹ ആഘോഷാവസരത്തിലെ പ്രധാന ഭാഗങ്ങളിലൊന്ന് ഷോപ്പിംഗാണ്. വിവാഹ നിശ്ചയം, മനസമ്മതം, മധുരംവെപ്പ്, മൈലാഞ്ചിയിടൽ, വിരുന്ന്, ഏറെ പ്രധാനപ്പെട്ട വിവാഹദിനം അന്നൊക്കെ വരനും വധുവും അണിഞ്ഞൊരുങ്ങി ആരെയും ആകർഷിക്കുന്നവരായി നിൽക്കുന്പോൾ അവർക്കൊപ്പമുള്ള ഫ്ളവർ ഗേൾസ്, ബന്ധുക്കൾ, കൂട്ടുകാർ എന്നിവരും ആകർഷകമായി അണിഞ്ഞൊരുങ്ങുന്ന കാര്യത്തിൽ ഇന്ന് ഒട്ടും പിന്നിലല്ല. വധുവരൻമാരോടുള്ള വാത്സല്യവും സ്നേഹവും പ്രകടിപ്പിക്കാൻ എല്ലാവരും ആകർഷകമായിതന്നെ അണിഞ്ഞൊരുങ്ങിയാണ് വിവാഹാഘോഷത്തിനെത്തുക.
ആഭരണവും വസ്ത്രവും കഴിഞ്ഞാൽ പിന്നെയുള്ളത് ആചാരപ്രകാരമായ വസ്തുക്കളാണ്. പലപ്പോഴും വിവാഹം ആകുന്പോഴാണ് പലരും ഇത്തരത്തിലുള്ള വസ്തുക്കളുടെ പേരു പോലും കേൾക്കുന്നത്. കൃത്യസമയത്ത് എവിടെപ്പോയി ഇതൊക്കെ കണ്ടെത്തും എന്നുള്ള ചിന്തയായി പിന്നെ. വരുന്ന അതിഥികൾക്കെല്ലാം ഒരു സുവനീർ നൽകണമെന്ന് ആഗ്രഹിക്കുന്നവരും ചുരുക്കമല്ല.

വിവാഹത്തിന് പോകുന്പോൾ വരനും വധുവിനും എന്തെങ്കിലും സമ്മാനം കൊടുക്കണം. എന്തു കൊടുക്കും എന്ന് അന്വേഷിച്ചു നടക്കുന്നവരും കുറവല്ല. ഇവർക്കെല്ലാം പരിഹാരം നിർദേശിക്കാനും ഇഷ്ടപ്പെട്ട വസ്തുക്കൾ തെരഞ്ഞെടുക്കാനും വെഡിംഗ് പോർ്ടൽ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈൻ ഷോപ്പിംഗ് സോണാണ് വെഡ് സോണ്‍.


മേക്കപ്പ്, വീഡിയോ, ഫോട്ടോ, കാറ്ററിംഗ്....

മേക്കപ്പിനായി ഏതു ബ്യൂട്ടീഷനെ വിളിക്കും ആരു ചെയ്താലായിരിക്കും നന്നാവുക. അയാൾ ചെയ്താൽ നന്നായിരുന്നു പക്ഷേ, അയാളെ എങ്ങനെ ബന്ധപ്പെടും. ഫോട്ടോ ഗ്രാഫർ, വീഡിയോ ഗ്രാഫർ, കാറ്ററിംഗ് സർവീസ്, ഡിസൈനർ, മേക് അപ്പ് ആർട്ടിസ്റ്റ്, ട്രാവൽ ഏജന്‍റുമാർ, എന്‍റർടെയിനർ എന്നീ സേവന ദാതാക്കളുടെ കാര്യത്തിലും ഇതേ സംശയം തന്നെയായിരിക്കും പലർക്കും. ഇവരെ കണ്ടെത്താനായി ഓടി നടക്കാൻ സമയവുമുണ്ടാകില്ല. വെഡിംഗ് സ്ട്രീറ്റിലെ വെണ്ടേഴ്സ് ലെയിനിൽ കയറിയാൽ മതി അവിടെയുണ്ട് ഇത്തരം സേവനദാതാക്കളുടെ വിവരങ്ങളെല്ലാം. ഓരോരുത്തരുടെയും ബജറ്റിനനുസരിച്ചുള്ള സേവനദാതാക്കളെ ഇവിടെ നിന്നും കണ്ടെത്താം.

പണം പാഴാക്കാതിരിക്കാം

ആഘോഷങ്ങൾ അത്യാവശ്യമാണ് എന്നു കരുതി അമിതമായാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. എവിടെ യൊക്കെ ചെലവു ചുരുക്കാം. എങ്ങനെ പണം പാഴാക്കാതെ വിവാഹ ആഘോഷങ്ങൾ സംഘടിപ്പിക്കാം എന്ന കാര്യത്തിൽ സഹായിക്കാൻ വെഡിംഗ് ഗൈഡിനെയും പോർട്ടൽ ലഭ്യമാക്കുന്നു.

യൂടൂബ് ചാനൽ

ആഘോഷകരമായി നടത്തിയ കല്യാണം മറ്റുള്ളവർക്കു കണ്ടാസ്വദിക്കാനായി വെഡിംഗ് ചാനൽ എന്ന യൂടൂബ് ചാനലിൽ അപ്ലോഡ് ചെയ്യാം. അതോടൊപ്പം മറ്റള്ളവരുടെ ആഘോഷങ്ങളെ കാണുകയും ചെയ്യാം.

നിങ്ങളുടെ വിവാഹആഘോഷങ്ങളുടെ സവിശേഷതകൾ പങ്കുവെയ്ക്കാനും വിവാഹം കഴിഞ്ഞവരുടെ അനുഭവങ്ങൾ അറിയാനുമായി വെഡിംഗ് ടെയിൽ. റിസപ്ഷൻ, വിവാഹവേദിയുടെ അലങ്കാരം, വധൂവരൻമാരുടെ കൂട്ടുകാരുടെ വസ്ത്രധാരണം എന്നിവയിലെ ഏറ്റവും പുതിയ രീതികൾ ലഭ്യമാക്കുന്ന പാറ്റേണ്‍സ് ഗാലറി എന്നിവയും വെഡിംഗ് സ്ട്രീറ്റ് ഒരുക്കുന്നുണ്ട്.

ഫിനിഷിംഗ് അക്കാദമി

വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലുള്ള രണ്ടു പേർ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പലർക്കും പല സംശയങ്ങളും പേടികളുമൊക്കെയുണ്ടാകാം. അതൊക്കെ ഇല്ലാതാക്കി ആത്മവിശ്വാസത്തോടെ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാൻ വേണ്ട നിർദേശങ്ങളും വർക്ഷോപ്പുകളും ഉൾപ്പെടുത്തിയിട്ടുള്ള ഫിനിഷിംഗ് അക്കാദമി എന്നിവയെല്ലാം ഉൾപ്പെട്ടതാണ് പോർട്ടൽ.

ഓണ്‍ലൈൻ ക്ഷണക്കത്തുകൾ

വധൂവരൻമാരുടെ ചിത്രങ്ങളും പാസ് വേർഡ് സംരംക്ഷണവുമുള്ള ഓണ്‍ലൈൻ ക്ഷണക്കത്തുകൾ വിവാഹ ആഘോഷങ്ങളിലെ പുതിയ ട്രെൻഡാണ്. വെഡിംഗ്സ്ട്രീറ്റ് ഓൺലൈൻ ക്ഷണക്കത്ത് തയ്യാറാക്കി നൽകുന്നുണ്ട്. ഇവർ ആദ്യമായി ഇത് ചെയ്തത് സീരിയൽ താരം മേഘ്ന വിൻസെന്‍റിനും ഡിംപിൾ റോസിനുമാണെന്നും ജോണ്‍ കുരിയൻ പറഞ്ഞു. വധൂ വരൻമാരുടെ ഫോട്ടോകൾ, വീഡിയോകൾ എന്നിവയെല്ലാം വിവാഹിതരാകാൻ പോകുന്നവർക്കു തന്നെ അപ് ലോഡ് ചെയ്യാം. വിവാഹം നടക്കുന്ന സ്ഥലത്തിന്‍റെ വിശദാംശങ്ങൾ അറിയാൻ ഗൂഗിൾ മാപ്പും ഉണ്ടാകും. വാട്സാപ്പ്, ഇമെയിൽ എന്നിവ വഴി പേഴ്സണലായി ഇത് അയച്ചു നൽകുകയും ചെയ്യാം. പാസ് വേർഡ് സുരക്ഷയുള്ളതിനാൽ എല്ലാവർക്കും തുറക്കാനും സാധിക്കില്ല.

ഹണിമൂണിനായി ഇവിടെപ്പോകാം

വിവാഹത്തിനുശേഷം ഹണിമൂണ്‍ എവിടെ വേണം എന്നുള്ള ചോദ്യത്തിനും ഉത്തരം വെഡിംഗ് സ്ട്രീറ്റ് നൽകും. ഇന്ത്യക്കാർക്ക ്പ്രിയപ്പെട്ട ലോകത്തിലെ മിക്കവാറും എല്ലാ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളും ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രഗത്ഭരുമായി ചേർന്നാണ് ഇത് സാധ്യമാക്കുന്നത്.

എല്ലാം വിരൽ തുന്പിൽ എത്തിക്കാൻ വെഡിംഗ് സ്ട്രീറ്റുള്ളപ്പോൾ വിവാഹ ആഘോഷത്തെക്കുറിച്ചോർത്ത് ഇനി ടെൻഷൻ വേണ്ട.