എ​നി​ടൈം മെ​സേ​ജിം​ഗ് ആ​പ്പു​മാ​യി ആ​മ​സോ​ണ്‍
എ​നി​ടൈം മെ​സേ​ജിം​ഗ് ആ​പ്പു​മാ​യി ആ​മ​സോ​ണ്‍
Saturday, August 5, 2017 3:45 AM IST
ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നു​ക​ളെ ത​ട​ഞ്ഞ് പ്ലേ​സ്റ്റോ​റി​ൽ ക​യ​റാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. എ​ന്നി​ട്ടും പു​തി​യ മെ​സേ​ജിം​ഗ് ആ​പ്പു​ണ്ടാ​ക്കാ​ൻ ആ​മ​സോ​ണ്‍ അ​ണി​യ​റ​യി​ൽ നീ​ക്കം സ​ജീ​വ​മാ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഓ​ണ്‍​ലൈ​ൻ റീ​ട്ടെ​യി​ൽ ഭീ​മ​നാ​യ ആ​മ​സോ​ണ്‍ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷ​മാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സ​ന​ത്തി​ന് തു​നി​ഞ്ഞി​റ​ങ്ങി​യ​ത്.

സോ​ഷ്യ​ൽ നെ​റ്റ്‌വർ​ക്കു​ക​ളെ​പ്പോ​ലും മ​ല​ർ​ത്തി​യ​ടി​ക്കു​ന്ന വി​ധ​മു​ള്ള ഫീ​ച്ച​റു​ക​ൾ നി​റ​ഞ്ഞ​താ​യി​രി​ക്കും എ​നി​ടൈം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന മെ​സ​ഞ്ച​റെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. മെ​സേ​ജിം​ഗ്, വോ​യ്സ്-​വീ​ഡി​യോ കോ​ളു​ക​ൾ, ഫോ​ട്ടോ ഷെ​യ​റിം​ഗ്, ഫോ​ട്ടോ-​വീ​ഡി​യോ ഫി​ൽ​റ്റ​റു​ക​ൾ, മെ​ൻ​ഷ​നിം​ഗ്, സ്റ്റി​ക്ക​റു​ക​ൾ, ജി​ഫു​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മേ ഗെ​യി​മു​ക​ൾ ക​ളി​ക്കാ​നും മെ​സ​ഞ്ച​റി​ലൂ​ടെ സാ​ധി​ക്കും. ഓ​ണ്‍​ലൈ​നി​ലൂ​ടെ സാ​ധ​ന​ങ്ങ​ൾ​ക്കോ സേ​വ​ന​ങ്ങ​ൾ​ക്കോ ഓ​ർ​ഡ​ർ ന​ൽ​ക​ൽ, റി​സ​ർ​വേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ​യും ചെ​യ്യാം. എ​ൻ​ക്രി​പ്റ്റ​ഡ് രീ​തി​യി​ലാ​യി​രി​ക്കും സേ​വ​നം. കം​പ്യൂ​ട്ട​റി​ലും മൊ​ബൈ​ൽ ഡി​വൈ​സു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കും. ആ​മ​സോ​ണി​ൽ​നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല.