ഹീറോ മയിസ്ട്രോ എഡ്ജ്
വിപുലമായ സർവീസ് ശൃംഖലയുടെ മികവുള്ള ഹീറോ മോട്ടോ കോർപ്പിന്‍റെ ഏറ്റവും വിൽപ്പനയുള്ള സ്കൂട്ടറാണ് മയിസ്ട്രോ എഡ്ജ്. ജൂപ്പിറ്ററിനെപ്പോലെ കൂടുതൽ ഫീച്ചറുകൾ മയിസ്ട്രോ എഡ്ജിനുണ്ട്.

എൽഇഡി ടെയ്ൽ ലാംപ്, ഇമ്മൊബിലൈസർ , സൈഡ് സ്റ്റാൻഡ് നിവർന്നിരുന്നാൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം, സർവീസ് സമയം അറിയിക്കുന്ന സംവിധാനം എന്നിവ ഇതിൽ പെടുന്നു. സീറ്റ് ഉയർത്താതെ പെട്രോൾ നിറയ്ക്കാം. ടെയ്ൽ ലാംപിനു മുകൾ ഭാഗത്ത് ഫ്യുവൽ ഫില്ലർ ക്യാപ് മറച്ച് വച്ചിരിക്കുന്നു. ഇഗ്നീഷൻ കീ തിരിച്ച് ഇത് തുറക്കാം.


ബോഡി പ്ലാസ്റ്റിക് നിർമിതമാണ്. ഏറ്റവും വലുപ്പമേറിയതാണ് സീറ്റിനടയിലെ സ്റ്റോറേജ് സ്പേസ്. 22 ലിറ്റർ ശേഷിയുള്ള സ്റ്റോറേജ് സ്ഥലത്ത് ലൈറ്റും മൊബൈൽ ചാർജിംഗ് പോയിന്‍റുമുണ്ട്. മുൻ ചക്രത്തിന് ടെലിസ്കോപ്പിക് ഫോർക്ക് സസ്പെൻഷനാണ്. മുന്നിൽ 12 ഇഞ്ചും പിന്നിൽ 10 ഇഞ്ചും വലുപ്പമുള്ള അലോയ് വീലുകൾ. ട്യൂബ് ലെസാണ് ടയറുകൾ. ഹീറോ സ്വന്തമായി വികസിപ്പിച്ച എട്ട് ബിഎച്ച്പി8.7 എൻഎം ശേഷിയുള്ള 110.9 സിസി എൻജിനാണ് ഇതിന്. കന്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് ലിറ്ററിന് 65.8 കിലോമീറ്ററാണ്.