Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Auto Spot |


തിരിച്ചുവരവിന്‍റെ കോന്പസ്
രണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ പാ​ര​ന്പ​ര്യ​മു​ണ്ട് അ​മേ​രി​ക്ക​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ജീ​പ്പി​ന്. 1940 മു​ത​ൽ വി​ല്ലീ​സി​ലൂ​ടെ നി​ര​ത്തി​ലേ​ക്കി​റ​ങ്ങി​യ ജീ​പ്പി​ന് പി​ന്നെ തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല. ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന നി​ര​വ​ധി മോ​ഡ​ലു​ക​ൾ ജീ​പ്പി​ൽ​നി​ന്നു പി​റ​വി​യെ​ടു​ത്തു. 1948ൽ ​വി​ല്ലീ​സ് ജീ​പ്പ് അ​സം​ബി​ൾ ചെ​യ്യാ​നു​ള്ള ലൈ​സ​ൻ​സ് നേ​ടി മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യാ​ണ് ജീ​പ്പി​നെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. പി​ന്നീ​ടു​ള്ള മ​ഹീ​ന്ദ്ര​യു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ജീ​പ്പി​ന്‍റെ മോഡലുകളുടെ ഛായ ​പ്ര​തി​ഫ​ലി​ച്ചി​ട്ടു​മു​ണ്ട്. അ​ര നൂ​റ്റാ​ണ്ട് പി​ന്നി​ട്ട​പ്പോ​ൾ വാ​ഹ​ന​വി​പ​ണി​യി​ൽ എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ജീ​പ്പ് ചു​വ​ടു​വ​ച്ചി​രി​ക്കു​ന്ന​ത്, കൂ​ട്ടി​ന് ഫി​യ​റ്റും. ഇ​റ്റാ​ലി​യ​ൻ-​അ​മേ​രി​ക്ക​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫി​യ​റ്റ് ക്രൈ​സ്‌ലർ ഓ​ട്ടോ​മൊ​ബൈ​ൽ​സി​ന്‍റെ (എ​ഫ്സി​എ) പൂ​ന​യി​ലു​ള്ള നി​ർ​മാ​ണ പ്ലാ​ന്‍റി​ൽ​നി​ന്നാ​ണ് കോ​ന്പ​സ് ജ​ന്മം​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജീ​പ്പി​നു​വേ​ണ്ടി മാ​ത്രം 28 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം എ​ഫ്സി​എ ഇ​വി​ടെ ന​ട​ത്തി​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വ്രാം​ഗ്‌​ള​ർ, ഗ്രാ​ൻ​ഡ് ചെ​റോ​ക്കി എ​ന്നീ മോ​ഡ​ലു​ക​ൾ ജീ​പ്പി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ എ​ത്തി​യേ​ക്കും. പ​ത്തു ല​ക്ഷം മു​ത​ൽ വി​ല​യാ​രം​ഭി​ക്കു​ന്ന ജീ​പ്പി​ന്‍റെ കോം​പാ​ക്ട് എ​സ്‌യു​വി റെ​നെ​ഗേ​ഡ് 2018ലെ ​ഓ​ട്ടോ എ​ക്സ്പോ​യി​ൽ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

മേ​ഡ് ഇ​ൻ ഇ​ന്ത്യ പ​രി​വേ​ഷ​ത്തോ​ടെ നി​ര​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന മോ​ഡ​ലാ​ണ് കോ​ന്പ​സ്. ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളെ മാ​ത്ര​മ​ല്ല, ലോ​ക​ത്ത് റൈ​റ്റ് ഹാ​ൻ​ഡ് ഡ്രൈ​വിം​ഗു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഇ​വി​ടെ​നി​ന്ന് ക​യ​റ്റി അ​യ​യ്ക്കാ​നാ​ണ് ക​ന്പ​നി​യു​ടെ തീ​രു​മാ​നം. ക്രോ​സ് ഓ​വ​ർ/​എ​സ‌്‌യു​വി വി​ഭാ​ഗ​ത്തി​ൽ ഇ​പ്പോ​ൾ കു​തി​പ്പു തു​ട​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ജീ​പ്പി​ന്‍റെ ഈ 5 ​സീ​റ്റ​ർ വാ​ഹ​നം വ​ലി​യ വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

പു​തു​മ മാ​ത്രം: ജീ​പ്പി​ന്‍റെ കോ​ന്പ​സി​ൽ എ​ൻ​ജി​നു​ൾ​പ്പെ​ടെ എ​ല്ലാം പു​തു​മ​യു​ള്ള​താ​ണ്. 1.4 ലി​റ്റ​ർ മ​ൾ​ട്ടി​എ​യ​ർ ട​ർ​ബോ പെ​ട്രോ​ൾ എ​ൻ​ജി​നും 2.0 ലി​റ്റ​ർ മ​ൾ​ട്ടി ജെ​റ്റ്- II എ​ൻ​ജി​നു​മാ​ണ് കോ​ന്പ​സി​ന്‍റെ ക​രു​ത്ത്. ര​ണ്ട് എ​ൻ​ജി​നും ആ​റ് സ്പീ​ഡ് മാ​ന്വ​ൽ ഗി​യ​ർ​ബോ​ക്സി​ലെ​ത്തു​ന്പോ​ൾ ടോ​പ് എ​ൻ​ഡ് പെ​ട്രോ​ൾ മോ​ഡ​ൽ ഒ​രു പ​ടി മു​ക​ളി​ലു​ള്ള എ​ൻ​ജി​ൻ ഫീ​ച്ച​ർ ന​ല്കു​ന്നു. ഏ​ഴു സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​നാ​ണ് ഈ ​മോ​ഡ​ലി​ലു​ള്ള​ത്. ഒ​രു​പ​ക്ഷേ പെ​ട്രോ​ൾ കോ​ന്പ​സി​ൽ 9 സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് വേ​രി​യ​ന്‍റ് അ​ടു​ത്ത വ​ർ​ഷം പു​റ​ത്തി​റ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളു​മു​ണ്ട്. ഡീ​സ​ലി​ൽ 4x4 ആ​ണ് ടോ​പ് എ​ൻ​ഡ് വേ​രി​യ​ന്‍റ്.

ജീ​പ്പി​ന്‍റെ ഗ്രാ​ൻ​ഡ് ചെ​റോ​ക്കി​യു​ടെ ഡി​സൈ​ൻ ഉ​ൾ​ക്കൊ​ണ്ടാ​ണ് കോ​ന്പ​സി​ന്‍റെ പി​റ​വി. പ്ര​ത്യേ​കി​ച്ച് ഷെ​റോ​ക്കീ​യു​ടെ മു​ൻ​ഭാ​ഗം അ​തു​പോ​ലെ പ​റി​ച്ചു​വ​ച്ചി​രി​ക്കു​ന്നു​വെ​ന്നു പ​റ​യാം.
വ​ലി​യ ഹെ​ഡ്‌​ലാ​ന്പു​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ക​റു​പ്പി​ന്‍റെ അ​ഴ​ക് ചാ​ലി​ച്ച, ജീ​പ്പി​ന്‍റെ വ്യ​ക്തി​ത്വം കാ​ണി​ക്കു​ന്ന ക്രോം ​ലൈ​നു​ക​ളോ​ടു കൂ​ടി​യ ഏ​ഴ് സ്ലാ​റ്റ് ഗ്രി​ല്ലാ​ണ് മു​ൻ​വ​ശ​ത്തെ മു​ഖ്യ ആ​ക​ർ​ഷ​ണം. ക​ന്പ​നി​യു​ടെ ഡി​സൈ​ന​ർ മാ​ർ​ക്ക് അ​ല​ൻ പ​റ​യു​ന്ന​തു​പോ​ലെ മൃ​ഗ​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ​ പോ​ലെ​യാ​ണ് കോ​ന്പ​സി​ന്‍റെ എ​ൽ​ഇ​ഡി ലൈ​നു​ക​ളോ​ടു​കൂ​ടി​യ ഹെ​ഡ്‌​ലാ​ന്പു​ക​ൾ. അ​തേ​സ​മ​യം ഡേ ​ടൈം റ​ണ്ണിം​ഗ് ലാ​ന്പ് (ഡി​എ​ൽ​ആ​ർ) അ​ല്ല ഈ ​എ​ൽ​ഇ​ഡി​ക​ൾ. ഡി​എ​ൽ​ആ​ർ ഫോ​ഗ് ലാ​ന്പി​നൊ​പ്പം ബംപറി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​മു​ണ്ട്. ജീ​പ് ലോ​ഗോ ഗ്രി​ല്ലി​നു മു​ക​ളി​ലാ​യി ബോ​ണ​റ്റി​ൽ ഉ​റ​പ്പി​ച്ച​പ്പോ​ൾ ഗ്രി​ല്ലി​നും എ​യ​ർ​ഡാ​മി​നും മ​ധ്യ​ത്തി​ലാ​യി ഗ്രി​ല്ലു​പോ​ലെ ചെ​റി​യ സ്ലാ​റ്റു​ക​ൾ അ​ധി​ക​മാ​യു​ണ്ട്. ബം​പ​റി​ലെ ക​റു​പ്പ് ശ​രീ​രം മു​ഴു​വ​ൻ വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു​വെ​ന്നു പ​റ​യാം.


17 ഇ​ഞ്ച് സി​ൽ​വ​ർ അ​ലോ​യ് വീ​ൽ വാ​ഹ​ന​ത്തി​ന് കൂ​ടു​ത​ൽ ഉ​യ​ര​വും പ്രൗ​ഢി​യും ന​ല്കു​ന്നു. മ​നം​മ​യ​ക്കു​ന്ന ഡി​സൈ​നാ​ണ് കോ​ന്പ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തി​നു​മു​ള്ള​ത്. ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യു​ള്ള ടെ​യി​ൽ​ലാ​ന്പു​ക​ൾ​ക്ക് എ​ൽ​ഇ​ഡി ഗൈ​ഡ് ലൈ​റ്റും ന​ല്കി​യി​രി​ക്കു​ന്നു. വി​ൻ​ഡ്ഷീ​ൽ​ഡി​നു തൊ​ട്ടു​താ​ഴെ ലോ​ഗോ.

എ​ക്സോ​ട്ടി​ക് റെ​ഡ്, ബ്രി​ല്യ​ന്‍റ് ബ്ലാ​ക്ക്, മി​നി​മ​ൽ ഗ്രേ, ​വോ​ക്ക​ൽ വൈ​റ്റ്, ഹൈ​ഡ്രോ ബ്ലൂ ​എ​ന്നീ അ​ഞ്ചു ക​ള​ർ ഓ​പ്ഷ​നു​ക​ളി​ലാ​ണ് കോ​ന്പ​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്.
ഉ​ൾ​വ​ശം: ഡോറുകളിൽ സെൻ സർ ഉള്ളതിനാൽ തുറക്കാൻ താക്കോൽ വേണ്ട. ഉ​ൾ​വ​ശം ബ്ലാ​ക്ക്-​ഓ​ഫ് വൈ​റ്റ് കോം​പി​നേ​ഷ​നി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ൻ​ട്ര​ൽ ക​ണ്‍സോ​ളി​ലെ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​റി​ൽ ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, ഡു​വ​ൽ ടോ​ണ്‍ ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ൾ സി​സ്റ്റം, യു​എ​സ്ബി/​ഓ​ക്സി​ല​റി ക​ണ​ക്ടി​വി​റ്റി സം​വി​ധാ​നം ചാ​ർ​ജിം​ഗ് പോ​ർ​ട്ട് എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ട്രാ​ക്‌​ഷ​ൻ മോ​ഡ് ക്ര​മീ​ക​രി​ക്കാ​നു​ള്ള നോ​ബും ഇ​വി​ടെ​ത്ത​ന്നെ​യാ​ണ്.

ലെ​ത​ർ ക​വ​റിം​ഗു​ള്ള ത്രീ ​സ്പോ​ക് അ​ഡ്ജ​സ്റ്റ​ബി​ൾ സ്​റ്റി​യ​റിം​ഗി​ൽ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം ക​ണ്‍ട്രോ​ൾ യൂ​ണി​റ്റ് ന​ല്കി​യി​ട്ടു​ണ്ട്.

അ​ഞ്ചു പേ​ർ​ക്ക് സു​ഖ​മാ​യി യാ​ത്ര ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ലാ​ണ് സീ​റ്റിം​ഗ്. ബ​ക്ക​റ്റ് സീ​റ്റു​ക​ളും പ്രീ​മി​യം നി​റ​വും ആ​ഡം​ബ​രം ഉ​യ​ർ​ത്തു​ന്നു. പു​റ​ത്ത് ചെ​റി​യ വാ​ഹ​ന​മെ​ന്നു തോ​ന്നി​ക്കു​മെ​ങ്കി​ലും വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ളി​ലു​ണ്ട്.

എ​ൻ​ജി​ൻ: ഇ​ന്ത്യ​യി​ൽ ര​ണ്ട് എ​ൻ​ജി​ൻ ഓ​പ്ഷ​നാ​ണ് ജീ​പ്പ് ന​ല്കു​ന്ന​ത്. 2.0 ലി​റ്റ​ർ 4 സി​ലി​ണ്ട​ർ ട​ർ​ബോ​ ചാ​ർ​ജ്ഡ് മ​ൾ​ട്ടി​ജെ​റ്റ് 11 ഡീ​സ​ൽ എ​ൻ​ജി​ൻ 173 പി​എ​സ് പ​വ​റി​ൽ 360എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്പോ​ൾ, 1.4 ലി​റ്റ​ർ 4 സി​ലി​ണ്ട​ർ ട​ർ​ബോ​ ചാ​ർ​ജ്ഡ് മ​ൾ​ട്ടി​ എ​യ​ർ പെ​ട്രോ​ൾ എ​ൻ​ജി​ൻ 162 പി​എ​സ് പ​വ​റി​ൽ 250 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

ഡീ​സ​ൽ എ​ൻ​ജി​നി​ൽ 4x2 (റി​യ​ർ വീ​ൽ ഡ്രൈ​വ്) വേ​രി​യ​ന്‍റാ​ണ് ബേ​സ് മോ​ഡ​ൽ. ടോ​പ് വേ​രി​യ​ന്‍റു​ക​ളാ​യ ഡീ​സ​ൽ ലി​മി​റ്റ​ഡ്/​ഡീ​സ​ൽ ലി​മി​റ്റ​ഡ് (ഒ) 4x4 ​ഓ​പ്ഷ​നി​ലാ​ണ് എ​ത്തു​ന്ന​ത്.
സു​ര​ക്ഷ: ആ​ന്‍റി ലോ​ക്ക് ബ്രേ​ക്കിം​ഗ് സി​സ്റ്റം (എ​ബി​എ​സ്), ഇ​ല​ക്‌​ട്രോ​ണി​ക് ബ്രേ​ക്ക് ഡി​സ്ട്രി​ബൂ​ഷ​ൻ (ഇ​ബി​ഡി), ഇ​ല​ക്‌​ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി ക​ണ്‍ട്രോ​ൾ (ഇ​എ​സ്പി), ട്രാ​ക്‌​ഷ​ൻ ക​ണ്‍ട്രോ​ൾ, ഹി​ൽ സ്റ്റാ​ർ​ട്ട് അ​സി​സ്റ്റ്, പാ​നി​ക് ബ്രേ​ക്ക് അ​സി​സ്റ്റ് (ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് അ​പ്ലൈ ചെ​യ്താ​ൽ ഈ ​സം​വി​ധാ​നം കൂ​ടു​ത​ൽ മ​ർ​ദം ന​ല്കി വാ​ഹ​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്നു), ഇ​ല​ക്‌​ട്രോ​ണി​ക് റോ​ൾ ​ഓ​വ​ർ മി​റ്റി​ഗേ​ഷ​ൻ (ബ്രേ​ക്ക്, ട്രാ​ക്‌​ഷ​ൻ ക​ണ്‍ട്രോ​ൾ, എ​ൻ​ജി​ൻ ടോ​ർ​ക്ക് ക​ണ്‍ട്രോ​ൾ തു​ട​ങ്ങി​യ​വ ഒ​രു​മി​ച്ച് അ​പ്ലൈ ചെ​യ്യു​ന്ന സം​വി​ധാ​നം), മു​ന്നി​ൽ ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ എ​ന്നി​വ ബേ​സ് മോ​ഡ​ൽ മു​ത​ലു​ള്ള​വ​യ്ക്കു​ണ്ട്. 4x4 വേ​രി​യ​ന്‍റി​ന് ആ​റ് എ​യ​ർ​ബാ​ഗ്.

കൂ​ടാ​തെ ഫോ​ഗ് ലാ​ന്പു​ക​ൾ, റി​യ​ർ​വ്യൂ കാ​മ​റ, റി​യ​ർ പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ൾ, മാ​ന്വ​ലി ഡി​മ്മിം​ഗ് ഇ​ന്‍റേ​ണ​ൽ റി​യ​ർ​വ്യൂ മി​റ​ർ തു​ട​ങ്ങി​യ​വ​യും സു​ര​ക്ഷ ഉ​യ​ർ​ത്തു​ന്നു​ണ്ട്.
വി​ല: 15.7-21.4 ല​ക്ഷം രൂ​പ.

ഓട്ടോസ്പോട്ട് /ഐബി

ഇ​ല​ക്‌ട്രിക് ബ​സു​മാ​യി ടാ​റ്റ
ഗോ​​​​ഹ​​​​ട്ടി: ടാ​​​​റ്റ​​ മോ​​​​ട്ടോ​​​​ഴ്സ് നി​​​​ർ​​​​മി​​​​ച്ച ഇ​​​​ല​​​​ക്‌​​ട്രി​​ക് ബ​​​​സി​​​​ന്‍റെ ആ​​​​ദ്യ പ​​​​രീ​​​​ക്ഷ​​​​ണ ഓ​​​​ട്ടം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​...
റോയൽ എൻഫീൽഡ് വിയറ്റ്നാമിലേക്ക്
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​രു​ച​ക്ര വാ​ഹ​ന മാ​ർ​ക്ക​റ്റാ​യ വി​യ​റ്റ്നാ​മി​ലേ​ക്ക് റോ​യ​ൽ എ​ൽ​ഫീ​ൽ​ഡ്. ക​മ്പ​നി​യു​ടെ പ്ര​മു​ഖ മോ​ഡ​ലു​ക​ളാ​യ ബു​ള്ള​റ്റ് 500, ക്ലാ​സി​ക് 500, കോ​ണ്ടി​നെ​ന്‍റ​ൽ ജി...
ഇത് അതുക്കും മേലേ
സ​ബ് കോം​പാ​ക്ട് എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സ് ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച മോ​ഡ​ലാ​ണ് നെ​ക്സോ​ണ്‍. മ​റ്റു ചെ​റു എ​സ്‌​യു​വി​ക​ളെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും നെ​ക്സോ​ണി...
റെ​നോ കേ​ര​ള​ത്തി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കും
പ്ര​മു​ഖ വാ​ഹ​ന ക​ന്പ​നി​യാ​യ റെ​നോ കേ​ര​ള​ത്തി​ലെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കും. അ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ന്പ​നി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 10 പു​തി​യ ഡീ​ല​ർ​ഷി​പ്പു​ക​ൾ ആ​രം​ഭി​ച്ചു. സെ​പ്തം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പു​തി​യ എ​ട്ട് ...
കാറുകൾക്ക് സുരക്ഷയൊരുക്കാൻ ഇവയൊക്കെ
റോ​ഡ​പ​ക​ട​ങ്ങ​ൾ അ​ടി​ക്ക​ടി വ​ർ​ധി​ച്ചു​വ​രു​ന്നു. മി​ക്ക അ​പ​ക​ട​ങ്ങ​ളു​ടെ​യും വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​ത് കാ​റു​ക​ളി​ൽ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ്. കാ​റു​ക​ളി​ൽ അ​ത്യാ​വ​ശ്യം ഉ​ണ്ടാ​യി​രി​ക്ക...
അ​ശോ​ക് ലെയ്‌ലാൻഡ് ദോ​സ്ത് പ്ല​സ്
കൊ​​​ച്ചി: അ​​​ശോ​​​ക് ലെ​​യ്‌​​ലാ​​ൻ​​ഡ് ചെ​​​റി​​​യ വാ​​​ണി​​​ജ്യ വാ​​​ഹ​​​ന​​​മാ​​​യ ദോ​​​സ്ത് പ്ല​​​സ് വി​​പ​​ണി​​യി​​ലി​​റ​​ക്കി. ര​​​ണ്ടു മു​​​ത​​​ൽ 3.5 ട​​​ണ്‍ വ​​​രെ ഭാ​​​ര​​​വും പേ ​​​ലോ​​​ഡ് ശേ​​​ഷി 1.475 ട​​​ണ്...
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കില്ല: ടൊയോട്ട
ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​യി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ (ടി​കെ​എം) വൈ​സ് ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​റു​മാ​യ ശേ​ഖ​ർ വി​ശ്വ​നാ​ഥ​ൻ. രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്...
തമിഴ്നാട്ടിൽ പോഷെ 7,000 കോടി രൂപ നിക്ഷേപിക്കും
ചെ​ന്നൈ: യൂ​റോ​പ്യ​ൻ വാ​ഹ​നി​ർ​മാ​താ​ക്ക​ളാ​യ പോ​ഷെ ത​മി​ഴ്നാ​ട്ടി​ൽ വ​ൻ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്നു. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി ഇ​തേ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ പോ​ഷെ നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി...
ചരിത്രം തിരുത്തി മാരുതി സുസുകി ഡിസയർ
ന്യൂ​ഡ​ൽ​ഹി: ഒ​രു പ​തി​റ്റാ​ണ്ട​ത്തെ കു​തി​പ്പി​ന് ഓ​ഗ​സ്റ്റി​ൽ അ​വ​സാ​നം. പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വാ​ഹ​നവ​ല്പ​ന​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​ർ​ന്ന മാ​രു​തി സു​സു​കി ആ​ൾ​ട്ടോ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട...
ടാറ്റാ നെക്സോൺ വിപണിയിൽ
ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ഴ്സ് സ​ബ്കോം​പാ​ക്ട് എ​സ്‌​യു​വി നെ​ക്സോ​ണി​നെ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 1.2 ലി​റ്റ​ർ റെ​വ​ട്രോ​ൺ പെ​ട്രോ​ൾ എ​ൻ​ജി​നി​ലും 1.5 ലി​റ്റ​ർ‌ റെ​വോ​ടോ​ർ​ക്ക് ഡീ​സ​ൽ എ​ൻ​ജി​നി​ലും നി​ര​ത്തി​ലെ​ത്ത...
ഡ്രൈ​വ​റില്ലാ ട്രാ​ക്ട​റു​മാ​യി മ​ഹീ​ന്ദ്ര
കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര ആ​​​ദ്യ ഡ്രൈ​​​വ​​​റില്ലാ ട്രാ​​​ക്ട​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ചെ​​​ന്നൈ​​​യി​​​ലെ മ​​​ഹീ​​​ന്ദ്ര റി​​​സ​​​ർ​​​ച്ച് വാ​​​ലി​​​യി​​​ലാ​​​ണു ട്രാ​​​ക്ട​​​ർ വി​​​ക​​​സ...
നിസാൻ മൈക്ര ഫാഷൻ ട്രെൻഡിൽ
ഉ​ത്സ​വ​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും പു​തി​യ വാ​ഹ​ന​ങ്ങ​ളും മു​ന്പ് നി​ര​ത്തി​ലെ​ത്തി​യ​വ​യു​ടെ മു​ഖം മി​നു​ക്കി​യ വേ​രി​യ​ന്‍റു​ക​ളും നി​ർ​മാ​താ...
നി​സാ​ൻ മൈ​ക്ര ഫാ​ഷ​ൻ എ​ഡി​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: പ്ര​​​മു​​​ഖ വാ​​​ഹ​​​നനി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ നി​​​സാ​​​ൻ ഇ​​​ന്ത്യ ഫാ​​​ഷ​​​ൻ ബ്രാ​​​ൻ​​​ഡാ​​​യ യു​​​ണൈ​​​റ്റ​​​ഡ് ക​​​ളേ​​​ഴ്സ് ഓ​​​ഫ് ബെ​​​ന​​​റ്റ​​​ണു​​​മാ​​​യി ചേ​​​ർ​​​ന്നു ലി​​​മി​​​റ്റ​​​ഡ് എ​​​ഡി...
സെസ് വർധന: വാഹന നിർമാതാക്കൾക്ക് ആശ്വാസം
ന്യൂ​ഡ​ൽ​ഹി: കാ​റു​ക​ളു​ടെ സെ​സ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന തോ​തി​ൽ വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന (സി​യാം) ആ​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി. ചെ​റു​കാ​റു​ക​ൾ​ക്ക് സെ​സ് വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ലും സി​യാ...
ആനിവേഴ്സറി എഡിഷനുമായി ഫോക്സ്‌വാഗൺ
മും​ബൈ: ഇ​ന്ത്യ​യി​ലെ​ത്തി​യി​ട്ട് ഒ​രു പ​തി​റ്റാ​ണ്ടു പി​ന്നി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ഫോ​ക്സ്‌​വാ​ഗ​ൺ നാ​ല് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ കാ​റു​ക​ൾ പു​റ​ത്തി​റ​ക്കി. പോ​ളോ ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ, അ​മി​യോ ആ​...
പത്തു ലക്ഷം രൂപയ്ക്കുള്ളിലെ പ്രീമിയം ഹാച്ച്ബാക്കുകൾ
പു​​തി​​യ വാ​​ഹ​​നം വാ​​ങ്ങാ​​ൻ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​വ​​ർ കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ ന​​ല്കു​​ന്ന​​വ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​മെ​​ന്ന​​തി​​ൽ സം​​ശ​​യ​​മി​​ല്ല. ഹാ​​ച്ച്ബാ​​ക്ക് മോ​​ഡ​​ലു​​...
ഹ്യൂ​ണ്ടാ​യി​ നെ​ക്സ്റ്റ് ജെ​ൻ വെ​ർ​ണ
ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഹ്യൂ​ണ്ടാ​യി മോ​ട്ടോ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ "​നെ​ക്സ്റ്റ് ജെ​ൻ വെ​ർ​ണ’ വി​പ​ണി​യി​ലെ​ത്തു​ന്നു.

ഫ്യൂ​ച്ച​റി​സ്റ്റി​ക് ഡി​സൈ​ൻ, ഡൈ​നാ​മി...
"ഗു​രു’ ഐ​സി​വി ട്ര​ക്കു​മാ​യി അ​ശോ​ക് ലേലാൻഡ്
ഹി​ന്ദു​ജ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള അ​ശോ​ക് ലേ​ലാ​ൻ​ഡ് ഉ​യ​ർ​ന്ന ഇ​ന്ധ​ന ക്ഷ​മ​ത​യും കൂ​ടു​ത​ൽ ​ഭാ​രം വ​ഹി​ക്കാ​ൻ ഉ​ള്ള ശേ​ഷി​യു​മു​ള്ള ഇ​ട​ത്ത​രം വാ​ണി​ജ്യ വാ​ഹ​ന​മാ​യ "​ഗു​രു’ കേ​ര​ള വി​പ​ണി​യി​ൽ പു​റ​ത്തി​റ​ക...
അടിമുടി മാറ്റമുള്ള അഞ്ചാം തലമുറ വെർണ
ഇ​ന്ത്യ​ൻ വാ​ഹ​ന​പ്രേ​മി​ക​ളു​ടെ ബ​ജ​റ്റി​നി​ണ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ല്കാ​ൻ മ​ത്സ​രി​ക്കു​ന്ന ക​ന്പ​നി​യാ​ണ് ഹ്യു​ണ്ടാ​യ്. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ക​ന്പ​നി​യാ​യി മാ​റാ​നും ഹ്യു​ണ്ടാ​യ...
ട്ര​യം​ഫ് സ്ട്രീ​റ്റ് ട്രി​പ്പി​ൾ എ​സ്
ട്ര​യം​ഫ്, കൂ​ടു​ത​ൽ പ്ര​ത്യേ​ക​ത​ക​ളോ​ടു​കൂ​ടി​യ സ്ട്രീ​റ്റ് ട്രി​പ്പി​ൾ എ​സ് വി​പ​ണി​യി​ലെ​ത്തി. ഡ​ൽ​ഹി എ​ക്സ് ഷോ​റൂം വി​ല 8.5 ല​ക്ഷം രൂ​പ.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത രൂ​പ​ക​ൽ​പ​ന, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ, ഏ​റ്റ​വ...
ലാ​ൻ​ഡ്റോ​വ​റി​ന്‍റെ ഓ​ൾ ന്യൂ ​ഡി​സ്ക്ക​വ​റി ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു
അ​ഞ്ചാം ത​ല​മു​റ​യി​ൽ​പ്പെ​ട്ട ലാ​ൻ​ഡ് റോ​വ​റി​ന്‍റെ ’ഫാ​മി​ലി എ​സ്യു​വി’ ഓ​ൾ ന്യൂ ​ഡി​സ്ക്ക​വ​റി​യു​ടെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.

മൂ​ന്നു ലി​റ്റ​ർ ഡീ​സ​ൽ എ​ഞ്ചി​ൻ, മൂ​ന്നു ലി​റ്റ​ർ പെ​ട്രോ​ൾ എ​ഞ്ചി​ൻ എ​ന്നീ വേ​...
റോയൽ എൻഫീൽഡിന്‍റെ പുതിയ പ്ലാന്‍റിൽ ഉത്പാദനം തുടങ്ങി
ചെ​ന്നൈ: പ്ര​മു​ഖ ഇ​രു​ച​ക്ര​വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ പു​തി​യ പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദ​നം ആ​രം​ഭി​ച്ചു. ചെ​ന്നൈ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച പു​തി​യ പ്ലാ​ന്‍റ് ക​ന്പ​നി​യു​ടെ മൂ​ന്നാ​മ​ത്തെ നി​ർ​മാ​...
ജീപ് കോന്പസിനു മികച്ച പ്രതികരണം
മും​ബൈ: ഫി​യ​റ്റ് ക്രൈസ്‌​ല​ർ ഓ​ട്ടോ​മൊ​ബൈ​ൽ​സ് (എ​ഫ്സി​എ) ഇ​ന്ത്യ​യി​ലെ​ത്തി​ച്ച അ​മേ​രി​ക്ക​ൻ ക​മ്പ​നി ജീ​പ്പി​ന്‍റെ കോ​ന്പ​സ് എ​ന്ന എ​സ്‌​യു​വി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം. ഇ​ന്ത്യ​യി​ൽ ബു​ക്കിം​ഗ് 8,000 ക​വി​ഞ്ഞു. 14.95 ല...
വാഹനത്തിനു സംരക്ഷണമൊരുക്കാൻ ഐവിഎംഎസ്
വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ട് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ലെ ആ​ശ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ഐ​വി​എം​എ​സ് (Intellig...
ഇ​ന്ത്യ​യി​ൽ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളി​റക്കാ​ൻ ഹ്യു​ണ്ടാ​യ്
മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ നി​​​​ര​​​​ത്തു​​​​ക​​​​ളി​​​​ൽ ഇ​​​​ല​​​​ക്‌​​ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​റ​​​​ക്കാ​​​​ൻ കൊ​​​​റി​​​​യ​​​​ൻ വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഹ്യു​​ണ്ടാ​​​​യ്. ഹ്യു​​​...
യമഹ ഫാസിനോ
ഇറ്റാലിയൻ ബ്രാൻഡായ വെസ്പയുടെ സ്കൂട്ടറുകളെപ്പോലെ റിട്രോ സ്റ്റൈൽ ഉള്ള മോഡലാണ് യമഹ ഫാസിനോ. പൊക്കം കുറഞ്ഞവർക്കാണ് ഈ സ്കൂട്ടർ കൂടുതൽ ഇണങ്ങുക. ബോഡി ഘടകങ്ങൾ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചതാണ്. ഫാസിനോയുടെ കുറഞ്ഞ ഭാരവും ചെറിയ ടേ...
കൂടുതൽ കരുത്തുള്ള റെഡി ഗോ
ഡാ​റ്റ്സ​ണ് ഇ​ന്ത്യ​യി​ൽ വി​ജ​യ​ക്കു​തി​പ്പ് സ​മ്മാ​നി​ച്ച മോ​ഡ​ലാ​ണ് റെ​ഡി ഗോ. ​കു​റ​ഞ്ഞ വി​ല​യി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​മാ​യി ചെ​റുകാ​റു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ​ത്തി​യ റെ​ഡി​ഗോ 1.0 ലി​റ്റ​ർ ക​രു​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത...
മാരുതി സുസുകി സിയാസ് സ്പോർട്സ് വിപണിയിൽ
ന്യൂ​ഡ​ൽ​ഹി: സി​യാ​സി​ന്‍റെ സ്പോ​ർ​ട്സ് വേ​രി​യ​ന്‍റ് (സി​യാ​സ് എ​സ്) മാ​രു​തി സു​സു​കി വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മെ​ക്കാ​നി​ക്ക​ൻ സെ​റ്റ​പ്പി​ന് യാ​തൊ​രു​വി​ധ​ത്തി​ലു​മു​ള്ള മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലു...
പുതിയ "ഹിമാലയൻ' അടുത്ത മാസം
പൂ​ന: റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ഹി​മാ​ല​യ​ൻ ഭാ​ര​ത് സ്റ്റേ​ജ്- നാ​ല് വേ​ർ​ഷ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. സെ​പ്റ്റം​ബ​ർ ആ​ദ്യവാ​രം വി​ല്പ​ന ആ​രം​ഭി​ക്കു​ന്ന ഹി​മാ​ല​യ​ന്‍റെ ബു​ക്കിം​ഗ് നേ​ര​ത്തേത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു...
കൂടുതൽ കരുതൽ വേണം, ഈ മഴക്കാലത്ത്
മ​ഴ​ക്കു​റ​വു​ണ്ടെ​ങ്കി​ലും നി​ര​ത്തു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​രു കു​റ​വു​മി​ല്ല. അ​താ​ണ് ഇ​ന്നു കേ​ര​ള​ത്തി​ലെ അ​വ​സ്ഥ. മി​ക​ച്ച നി​ല​വാ​ര​മു​ള്ള റോ​ഡു​ക​ൾ വ​ന്ന​പ്പോ​ൾ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ടി. മ​ഴ...
LATEST NEWS
അ​ർ​ഹ​രാ​യ പാ​ക് പൗ​ര​ന്മാ​ർ​ക്കെ​ല്ലാം വീ​സ; സു​ഷ​മ സ്വ​രാ​ജി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം
ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​യ്ക്കു കൈ​മാ​റി
ഏ​ക​ദി​ന പ​ര​മ്പ​ര: ആ​സ്റ്റ്ലി​ക്കു പ​ക​രം ഇ​ഷ് സോ​ദി
നവി മുംബൈ വിമാനത്താവള നിര്‍മാണ കരാര്‍ ജിവികെ കമ്പനിക്ക്
പാ​ക് ഭീ​ക​ര​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.