ചർമകാന്തി നിലനിർത്തുന്ന ഭക്ഷണം
ശരിയായ ഭക്ഷണക്രമം നമ്മുടെ ചർമത്തിന് പ്രസരിപ്പും ഓജസും പ്രദാനം ചെയ്യുന്നു. ചർമം വരളാതിരിക്കാൻ ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ചർമകാന്തി നിലനിർത്തുന്ന ഭക്ഷണക്രമത്തെക്കുറിച്ച് വായിക്കാം...

പഴങ്ങളും പച്ചക്കറികളും

നമ്മുടെ അനുദിന ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക. അവയിൽ ധാരാളം വിറ്റാമിനുകളും ആൻറി ഓക്സിഡൻറ്സും അടങ്ങിയിരിക്കുന്നു. ഇവ നമ്മുടെ ചർമത്തെ സംരക്ഷിക്കുന്നു. സിട്രസ് ഫ്രൂട്ട്സായ ഓറഞ്ച്, നാരങ്ങ, മുന്തിരി, മന്താറിൻ എന്നിവ ചർമത്തിെൻറ സ്വാഭാവിക ആകൃതി നിലനിർത്താൻ സഹായിക്കും. ഇവയുടെ കുറവ് ത്വക് രോഗങ്ങൾക്കും ചർമം ചുളിയാനും വരണ്ടതാക്കുവാനും കാരണമാകുന്നു.

മാംസ്യത്തിന്‍റെ പ്രാധാന്യം

പാേൻറാന്തെനിക് ആസിഡ് (വിറ്റമിൻ ആ5) ഉൗർജോൽപാദനത്തിനും ഫാറ്റ് മെറ്റബോളിസം നടക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടുതലായി അടങ്ങിയിരിക്കുന്നത് കോഴിയിറച്ചി, കരൾ, മുട്ട, തവിടോടുകൂടിയ ധാന്യങ്ങൾ എന്നിവയിലാണ്.

റൈബോഫ്ളാവിെൻറ കുറവ് ചുണ്ടുകളിലെ വിള്ളൽ, ഉണങ്ങാത്ത മുറിവ്, ത്വക്കിലെ അസ്വസ്ഥത (ചർമവീക്കം) എന്നിവയിലേക്ക് നയിക്കുന്നു. ഇത് കൂടുതലായി അടങ്ങിയിരിക്കുന്നത് പാൽ, പാലുത്പന്നങ്ങൾ (പാൽക്കട്ടി, തൈര്) എന്നിവയിലും ചീര, വെണ്ണപ്പഴം, കൂണ്‍, ചിക്ക്പീസ് എന്നിവയിലുമാണ്.

||

വെള്ളം കുടിക്കണം

ചർമത്തിെൻറ ആരോഗ്യത്തിന് നിർജലീകരണം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽതന്നെ വെള്ളം, പച്ചക്കറികൾ, പഴവർഗങ്ങൾ (ജ്യൂസ്) എന്നിവ ധാരാളമായി ഉപയോഗിക്കുക. ഒരുദിവസം ഒന്നര/രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം. വിറ്റാമിൻഎ സമൃദ്ധമായ കാരറ്റ് ത്വക്കിന് ക്ഷീണമുണ്ടാക്കാതെ സംരക്ഷിക്കുന്നു.

മുഴുധാന്യങ്ങൾ, നട്സ്, പച്ചക്കറികൾ, യീസ്റ്റ് എന്നിവയിൽ നിന്നുമാണ് വിറ്റാമിൻ ബി നമുക്ക് ലഭിക്കുന്നത്. ബയോട്ടിൻ, റൈബോഫ്ളാവിൻ, പാെൻറാന്തെനിക് ആസിഡ് എന്നിവ ചർമത്തിെൻറ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ബയോട്ടിൻ (ബി7) കൂടുതലായി ഉള്ളത് സോയാബീൻ, ഓട്സ്, ബാർലി, കോണ്‍ എന്നിവയിലാണ്.


കൊളാജെൻ ഒരു സ്പോഞ്ചുപോലെ പ്രവർത്തിച്ച് ചർമത്തിലെ ഈർപ്പം നിലനിർത്തുന്നു. കൊളാജെൻ ഉത്പാദനത്തിന് സഹായിക്കുന്നത് വിറ്റാമിൻസി ആണ്. സിങ്കിലുള്ള ആൻറി ഇൻഫ്ളമേറ്ററി കഴിവുപയോഗിച്ച് ത്വക്കിെൻറ മൃദുത്വം നിലനിർത്തുന്നു.

കൊഴുപ്പ്

കൊഴുപ്പ് ത്വക്കിെൻറ ഒരു ഭാഗമാണ്. ഇത് ത്വക്കിെൻറ സംരക്ഷകരാണ്. ത്വക്കിൽ ആവശ്യത്തിന് കൊഴുപ്പില്ലാതിരുന്നാൽ ജലാംശം പെന്നെട്ട് നഷ്ടപ്പെടുകയും ചർമം വരണ്ടുപോവുകയും ചെയ്യും. പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്സ് (PUFA)ചർമത്തിൽ ഇൻട്രാ സെല്ലുലാർ ലിക്വിഡ് ഉണ്ടാക്കാൻ സഹായിക്കുന്നു. രണ്ടു തരത്തിലുള്ള ഫാറ്റി ആസിഡുകളായ ഒമേഗ 3യും ഒമേഗ 6ഉം നമുക്ക് കിട്ടുന്നത് ഭക്ഷണത്തിൽ നിന്നാണ്. ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്നത് സാൽമണ്‍, അയില, മത്തി എന്നീ മത്സ്യങ്ങളിലും ഫ്ളാങ്ക് സീഡ് എന്നിവയിലുമാണ്. ഒമേഗ 6 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്നത് സണ്‍ഫ്ളവർ ഓയിൽ, കോണ്‍ ഓയിൽ എന്നിവയിലാണ്.

ചായയും കാപ്പിയും കുറയ്ക്കാം

ആൽക്കഹോൾ, ബിവറേജ് (ചായ, കാപ്പി മുതലായവ) എന്നിവയിൽ കഫീൻ അടങ്ങിയിരിക്കുന്നതിനാൽ ചർമത്തിെൻറ വരൾച്ചയ്ക്കും നിർജലീകരണത്തിനും വഴിതെളിക്കുന്നു. അതുകൊണ്ട് ഇവ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക. വിറ്റാമിൻ ഇ ചർമത്തിന് അത്യാവശ്യമായ മറ്റൊരു ഘടകമാണ്. ഇത് ധാരാളമടങ്ങിയിരിക്കുന്നത് ചീര, നട്സ്, ഒലീവ് എന്നിവയിലാണ്.

നുടെ ചർമത്തിന് ചെറിയൊരളവ് വെളിച്ചെണ്ണ അത്യാവശ്യമാണ്. ഇത് ചർമത്തിന് അയവുവരുത്തുകയും കുരുക്കളിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷൻ, ലിസി ഹോസ്പിറ്റൽ, എറണാകുളം