ധനകാര്യ ലക്ഷ്യത്തിനനുസരിച്ച് അസറ്റ് അലോക്കേഷൻ നടത്താം
ധനകാര്യ ലക്ഷ്യത്തിനനുസരിച്ച് അസറ്റ് അലോക്കേഷൻ നടത്താം
Thursday, August 10, 2017 12:25 AM IST
സന്പാദ്യശീലമെന്നത് ഇന്ത്യക്കാരുടെ രക്തത്തിലുള്ളതാണ്. പാരന്പര്യമായിത്തന്നെ ലഭിച്ചിട്ടുള്ളതാണ്. സന്പത്തിനോടുള്ള സമീപനവും ഇത്തരത്തിലുള്ളതാണ്. എന്തു നേടിയാലും അതു തനിക്കു മാത്രമുള്ളതല്ലെന്ന കാഴ്ചപ്പാടാണ് ഇന്ത്യക്കാർക്കുള്ളത്. അതു മറ്റുള്ളവർക്കും കൂടിയുള്ളതാണ് എന്നതാണ് ഇന്ത്യൻ ദർശനം. അതുകൊണ്ടുതന്നെ വരുമാനത്തിൽ ഒരു ഭാഗം സന്പാദിക്കുന്നു. പാരന്പര്യമായി അതു ബാങ്ക് ഡിപ്പോസിറ്റിലോ പോസ്റ്റോഫീസ് നിക്ഷേപത്തിലോ ലഘുസന്പാദ്യപദ്ധതികളിലോ ആണ്. ചെന്നെത്തുന്നത. താരതമ്യേനെ ഉയർന്ന സുരക്ഷിതത്വമാണ് വരുമാനം കുറഞ്ഞാലും ഇവയിൽ നിക്ഷേപിക്കുവാൻ നിക്ഷേപകനെ പ്രേരിപ്പിക്കുന്നത്.

മറ്റ് ആസ്തികളും ധാരാളം

എന്നാൽ ബാങ്ക് ഡിപ്പോസിറ്റ് പോലെ മറ്റു നിരവധി നിക്ഷേപാസ്തികളും ഉപകരണങ്ങളും നിലവിലുണ്ട്. കന്പനികളുടെ ഓഹരികൾ, ഗവണ്‍മെന്‍റിന്‍റെ വായ്പാ ഉപകരണങ്ങൾ, കന്പനി ഡിപ്പോസിറ്റുകൾ, ആഗോള കന്പനികളുടെ ഓഹരികൾ,... തുടങ്ങി നിരവധി ആസ്തികൾ നിക്ഷേപത്തിനു ലഭ്യമാണ്.

ബാങ്ക് ഡിപ്പോസിറ്റിനെ മാത്രം ആശ്രയിക്കുന്നത്, ഫൈ കോഴ്സ് ഡിന്നറിനു പോയിട്ട് സൂപ്പ് മാത്രം കഴിച്ചു തിരികെ പോരുന്നതുപോലെയാണ്. സന്തുലന ഭക്ഷണം കഴിക്കുന്നതുപോലെ തന്നെയാണ് സന്തുലിത നിക്ഷേപ ശേഖരമുണ്ടാക്കുന്നതും.

നേട്ടം നൽകുന്ന നിരവധി ആസ്തികൾ മുന്നിലുള്ളപ്പോഴും സുരക്ഷിതത്വത്തിന്‍റെ പേരിൽ അതിൽനിന്നൊഴിഞ്ഞ് ബാങ്ക് ഡിപ്പോസിറ്റിനെ മാത്രം ആശ്രയിക്കുന്നത് സൂപ്പ് കഴിച്ച് മടങ്ങുന്നതുപോലെയാണ്.

ഓരോ ആസ്തിക്കും അതിന്‍റേതായ ശക്തിയും ദൗർബല്യവുമുണ്ട്. ചിലത് സുരക്ഷ നൽകുന്പോൾ ചിലത് ഉയർന്ന റിട്ടേണ്‍ നൽകുന്നു. ഉദാഹരണത്തിന് സെൻസെക്സ് കഴിഞ്ഞ 27 വർഷക്കാലത്ത് 14.6 ശതമാനം വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്. ശരാശരി നിക്ഷേപകന് വിവിധ ആസ്തികളുടെ കോന്പിനേഷൻ നേരിട്ടു തെരഞ്ഞെടുത്തു നിക്ഷേപം നടത്തുക പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്.

നിക്ഷേപകർക്ക് ഇഷ്ടമുള്ള ആസ്തിയിൽ നിക്ഷേപം നടത്തുന്നതിനുള്ള വഴിയാണ് മ്യൂച്വൽ ഫണ്ടുകൾ. നിരവധി ഇനത്തിലുള്ള മ്യൂച്വൽ ഫണ്ട് പദ്ധതികളുണ്ട്.

മ്യൂച്വൽ ഫണ്ടുകളിലൂടെയുള്ള നിക്ഷേപം നൽകുന്ന നേട്ടങ്ങളെക്കുറിച്ചു പല പ്രാവശ്യം ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്. എങ്കിലും വീണ്ടും ആവർത്തിക്കുന്നത് നല്ലതാണ്.

പ്രഫഷണൽ മാനേജർമാരാണ് നിക്ഷേപത്തിനുള്ള ആസ്തികൾ തെരഞ്ഞെടുക്കുന്നത്. കുറഞ്ഞ ചെലവിൽ ഇതു സാധിക്കുന്നു. എപ്പോൾ വേണമെങ്കിലും മ്യൂച്വൽ ഫണ്ട് നിക്ഷേപം പണമാക്കി മാറ്റാം. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി റെഗുലേറ്റർ നിരന്തരം മ്യൂച്വൽ ഫണ്ടുകളെ നിരീക്ഷിക്കുന്നു. സുതാര്യത, എത്ര കുറഞ്ഞ തുകയും നിക്ഷേപിക്കാം. വൈവിധ്യമാർന്ന നിക്ഷേപ ഓപ്ഷനുകൾ.... മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങൾ ഏറെയാണ്. ഇതിൽനിന്നു നിക്ഷേപകന് അവന്‍റെ ധനകാര്യ ലക്ഷ്യം കണക്കിലെടുത്ത് നിക്ഷേപത്തിനുള്ള ഫണ്ട് തെരഞ്ഞെടുക്കാം.

യുവ നിക്ഷേപകർ

സ്ഥിരവരുമാനവും നിക്ഷേപത്തിനു നിരവധി വർഷങ്ങൾ ബാക്കി നിൽക്കുന്നതുമായ യുവാക്കൾക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തെരഞ്ഞെടുക്കാം. ഇതുവഴി സന്പത്തു ഉണ്ടാക്കുകയെന്ന യുവാക്കളുടെ ലക്ഷ്യം നേടാനാകും. ദീർഘകാലത്തിൽ മികച്ച തോതിൽ സന്പത്ത് സ്വരൂപിക്കുവാൻ സാധിക്കും.

കരിയറിന്‍റെ പകുതിയിൽ നിൽക്കുന്നവർക്ക് റിസ്കും റിട്ടേണും സന്തുലിതമാക്കേണ്ടതുണ്ട്. ഇവർക്ക് ഇക്വിറ്റിയും ഡെറ്റും ചേർന്ന മിശ്രിത നിക്ഷേപമാണ് വേണ്ടത്. ഇത്തരം നിക്ഷേപവും സന്പത്തു സൃഷ്ടിയിലേക്കു നയിക്കും.

നിക്ഷേപകർ ഇതു മറക്കരുത്

നിക്ഷേപകർ മറക്കരുതാത്ത ഒരു കാര്യമുണ്ട്. റിസ്കിന്‍റെ പേരു പറഞ്ഞ നിക്ഷേപകർ പലപ്പോഴും ഓഹരിയെ അകറ്റി നിർത്താറുണ്ട്. പലപ്പോഴും ഇക്വിറ്റിയെ കൂടാതെ മെച്ചപ്പെട്ട വെൽത്ത് ക്രിയേഷൻ സാധിക്കുകയില്ല.

മികച്ച ഇക്വിറ്റി ഫണ്ട് 20 ശതമാനത്തോളം വാർഷിക റിട്ടേണ്‍ നൽകുന്പോൾ ശരാശരി ഇക്വിറ്റി ഫണ്ട് 14-15 ശതമാനം റിട്ടേണ്‍ നൽകുന്നു. മികച്ച ഡെറ്റ് ഫണ്ടിലിത് യഥാക്രമം ഒന്പത് ശതമാനവും 7.5 ശതമാനവുമാണ്.

ഓഹരിയിൽ 20 ശതമാനവും ഡെറ്റിൽ 80 ശതമാനവും നിക്ഷേപിക്കുന്നവന് 11 ശതമാനത്തോളം റിട്ടേണ്‍ ലഭിക്കുന്പോൾ 60 ശതമാനം ഓഹരിയിലും 40 ശതമാനം ഡെറ്റിലും നിക്ഷേപിക്കുന്നയാളുടെ റിട്ടേണ്‍ 12 ശതമാനത്തിലേക്ക് ഉയരുന്നു. ദീർഘകാലത്തിൽ ഇതുണ്ടാക്കുന്ന സന്പത്തിലെ വ്യത്യാസം വളരെ വലുതാണ് എന്ന കാര്യം മറക്കാതിരിക്കുക. യോജിച്ച അസറ്റ് അലോക്കേഷൻ സന്പത്ത് സൃഷ്ടിയിൽ പ്രധാനമാണ്.