ആ​ൻ​ഡ്രോ​യ്ഡ് "ഒ' വരുന്നു?
ഡെ​വ​ല​പ്പ​ർ പ്രി​വ്യൂ​വി​നു പി​ന്നാ​ലെ ആ​ൻ​ഡ്രോ​യ്ഡ് ഒ​യു​ടെ പൂ​ർ​ണ​രൂ​പം ഈ​ മാ​സം 21ന് ​പു​റ​ത്തി​റ​ങ്ങു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ൻ​ഡ്രോ​യ്ഡ് പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ഒ​ട്ടേ​റെ പു​ത്ത​ൻ ഫീ​ച്ച​റു​ക​ളു​മാ​യാ​വും പു​തി​യ പ​തി​പ്പി​ന്‍റെ വ​ര​വ്. അ​തു​കൊ​ണ്ടു​ത​ന്നെ മൊ​ബൈ​ൽ പ്രേ​മി​ക​ൾ അ​ത്യ​ന്തം ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ഒ-​യെ കാ​ത്തി​രി​ക്കു​ന്ന​ത്.

ഗൂ​ഗി​ൾ പി​ക്സെ​ൽ, പി​ക്സെ​ൽ എ​ക്സ്എ​ൽ മോ​ഡ​ലു​ക​ൾ​ക്കാ​യി​രി​ക്കും ആ​ൻ​ഡ്രോ​യ്ഡ് ഒ ​അ​പ്ഡേ​റ്റ് ഏ​റ്റ​വു​മാ​ദ്യം ല​ഭ്യ​മാ​കു​ക. ഈ ​മോ​ഡ​ലു​ക​ളു​ടെ പു​തു​ക്കി​യ വേ​ർ​ഷ​നു​ക​ളാ​യ പി​ക്സെ​ൽ 2, പി​ക്സെ​ൽ എ​ക്സ്എ​ൽ 2 എ​ന്നി​വ ആ​ൻ​ഡ്രോ​യ്ഡ് ഒ ​ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഒ​ക്‌ടോബ​റി​ലോ ന​വം​ബ​റി​ലോ ഈ ​ഫോ​ണു​ക​ൾ പു​റ​ത്തി​റ​ങ്ങും.


എ​ന്താ​യാ​ലും ഇ​തു​വ​രെ​യും ഒ-​യ്ക്ക് സ്വ​ന്തം പേ​രാ​യി​ട്ടി​ല്ല. ആ​ൻ​ഡ്രോ​യ്ഡ് 8.0യ്ക്ക് ​ഓ​റി​യോ എ​ന്നാ​വും പേ​രെ​ന്ന് ചി​ല​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഓ​ട്മീ​ൽ എ​ന്നാ​വു​മെ​ന്നാ​ണ് ഒ​രു​ വി​ഭാ​ഗ​ത്തി​ന്‍റെ പ​ക്ഷം. ഗൂ​ഗി​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കാ​തെ പേ​രി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു​റ​പ്പു​മി​ല്ല. ആ​ളു​ക​ളെ​ക്കൊ​ണ്ട് പ​ര​മാ​വ​ധി ഉൗ​ഹി​പ്പി​ക്കു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് ഗൂ​ഗി​ളി​ന്‍റെ പ​തി​വും.
ബാ​റ്റ​റി ഓ​പ്റ്റി​മൈ​സേ​ഷ​ൻ, നോ​ട്ടി​ഫി​ക്കേ​ഷ​നി​ലെ പു​തു​മ, പി​ക്ച​ർ-​ഇ​ൻ-​പി​ക്ച​ർ തു​ട​ങ്ങി​യ​വ ആ​ൻ​ഡ്രോ​യ്ഡ് ഒ-​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.