കൂടുതൽ കരുത്തുള്ള റെഡി ഗോ
ഡാ​റ്റ്സ​ണ് ഇ​ന്ത്യ​യി​ൽ വി​ജ​യ​ക്കു​തി​പ്പ് സ​മ്മാ​നി​ച്ച മോ​ഡ​ലാ​ണ് റെ​ഡി ഗോ. ​കു​റ​ഞ്ഞ വി​ല​യി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​മാ​യി ചെ​റുകാ​റു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ​ത്തി​യ റെ​ഡി​ഗോ 1.0 ലി​റ്റ​ർ ക​രു​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി വീ​ണ്ടും വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​വ​ർ കൂ​ടി​യാ​ൽ ഡ്രൈ​വിം​ഗ് അ​നു​ഭ​വം ഉ​യ​രു​മോ? നോ​ക്കാം.

ടോ​ൾ ബോ​യ് ഡി​സൈ​നി​ൽ ശ​രീ​രം മു​ഴു​വ​ൻ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ​ര​ക​ളും മു​ഴ​ക​ളു​മാ​ണ് റെ​ഡി ഗോ​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം. വ​ലി​യ ഹെ​ഡ്‌ലൈ​റ്റു​ക​ളും ഹെ​ക്സ​ഗ​ണ​ൽ ഗ്രി​ല്ലും വാ​ഹ​ന​ത്തി​ന് ആ​ഡം​ബ​രഭാ​വം ന​ല്കു​ന്പോ​ൾ വ​ലി​യ ലൈ​നു​ക​ളും ഡേ ​ടൈം റ​ണ്ണിം​ഗ് ലാ​ന്പു​ക​ളു​മാ​യി ബം​പ​റും എ​ടു​ത്തുനി​ൽ​ക്കു​ന്നു. ഈ ​സെ​ഗ്‌​മെ​ന്‍റി​ൽ ഡേ ​ടൈം റ​ണ്ണിം​ഗ് ലാ​ന്പ് ക​രു​ത്താ​ർ​ജി​ച്ച റെ​ഡി ഗോ​യ്ക്കു മാ​ത്ര​മേ​യു​ള്ളൂ.

13 ഇ​ഞ്ച് സ്റ്റീ​ൽ റി​മ്മി​നൊ​പ്പം വീ​ൽ ക്യാ​പ്പും ന​ല്കി​യി​രി​ക്കു​ന്നു. അ​ലോ​യ് വീ​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ് 185 എം​എം. പി​ന്നി​ൽ ഉ​യ​ര​മേ​റി​യ ബം​പ​ർ, അ​തു​കൊ​ണ്ടു​ത​ന്നെ വി​ൻ​ഡ്സ്ക്രീ​നും മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മൊ​ത്ത​ത്തി​ൽ മ​റ്റു ചെ​റു ഹാ​ച്ച്ബാ​ക്കു​ക​ളെ അ​പേ​ക്ഷി​ച്ച് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​തും ആ​ക​ർ​ഷ​ക​മാ​യ​തു​മാ​യ ഡി​സൈ​നാ​ണെ​ന്നു പ​റ​യാം.

ഉ​ള്ളി​ൽ

ക​റു​പ്പി​ന്‍റെ ഭം​ഗി ആ​വോ​ളം പ്ര​ക​ടി​പ്പി​ച്ചതാണ് ഉ​ൾ​ഭാ​ഗം. 0.8 ലി​റ്റ​ർ സ്പോ​ർ​ട്സ് വേ​രി​യ​ന്‍റി​ന്‍റെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​മാ​ണ് ഡി​സൈ​നിം​ഗ്. ലോ​ക്ക്/​അ​ണ്‍ലോ​ക്ക് സ്വി​ച്ച് സെ​ൻ​ട്ര​ൽ ക​ണ്‍സോ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് പു​തു​മ​യാ​ണ്. ഒ​പ്പം റി​മോ​ട്ട് കീ​യും.
ശ​രാ​ശ​രി വ​ലു​പ്പ​മു​ള്ള നാ​ലു പേ​ർ​ക്ക് സു​ഗ​മമാ​യി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന സീ​റ്റു​ക​ൾ​ക്കൊ​പ്പം വാ​ഹ​നം മി​ക​ച്ച ഹെ​ഡ്റൂ​മും ന​ല്കു​ന്നു​ണ്ട്. എ​ന്നാ​ൽ, പി​ന്നി​ലെ ലെ​ഗ്‌റൂ​മി​ൽ യാ​ത്ര​ക്കാ​ർ അ​ല്പം അ​ഡ്ജ​സ്റ്റ് ചെ​യ്യേ​ണ്ടി​വ​രും. ഉ​യ​ര​മു​ള്ള യാ​ത്ര​ക്കാ​രെ മാ​നി​ച്ച് ഉ​യ​രമു​ള്ള ഹെ​ഡ്‌റെ​സ്റ്റാ​ണ് സീ​റ്റു​ക​ൾ​ക്കു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത് ഫി​ക്സ്ഡ് ആ​ണ്.


ഫീ​ച്ച​റു​ക​ൾ

വ​ലി​യ ആ​ഡം​ബ​ര​മൊ​ന്നും ന​ല്കി​യി​ട്ടി​ല്ലെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട ഫീ​ച്ച​റു​ക​ളാ​ണ് റെ​ഡി ഗോ​യു​ടെ പ്ര​ത്യേ​ക​ത. ടി (​ഓ​പ്ഷ​ണ​ൽ), എ​സ് വേ​രി​യ​ന്‍റു​ക​ളി​ൽ മാ​ത്രം ല​ഭി​ക്കു​ന്ന 1.0 ലി​റ്റ​ർ എ​ൻ​ജി​നു​ള്ള വാ​ഹ​ന​ത്തി​ൽ കീ​ലെ​സ് എ​ൻ​ട്രി സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ത് സ​ർ​വ​സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും റെ​ഡി ഗോ​യി​ൽ പു​തു​മ​യാ​ണ്. 0.8 ലി​റ്റ​റി​ൽ ഇ​ത് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

സെ​ൻ​ട്ര​ൽ ക​ണ്‍സോ​ളി​ലെ മ്യൂ​സി​ക് സി​സ്റ്റ​ത്തി​ൽ ഓ​ക്സി​ല​റി, യു​എ​സ്ബി, സി​ഡി, റേ​ഡി​യോ പ്ലെ​യ​ർ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ബ്ലൂ ​ടൂ​ത്ത് ക​ണ​ക്ടി​വി​റ്റി ഇ​ല്ലാ​ത്ത​തി​നാ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഓ​ക്സി​ല​റി കേ​ബി​ളോ യു​എ​സ്ബി ബ്ലൂ ​ടൂ​ത്ത് അ​ഡാ​പ്റ്റ​റോ ഉ​പ​യോ​ഗി​ച്ചേ ഫോ​ണി​നെ പ്ലെ​യ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യൂ.

മു​ന്നി​ലെ പ​വ​ർ വി​ൻ​ഡോ​ക​ളു​ടെ സ്വി​ച്ചു​ക​ൾ ഗി​യ​ർ ഷി​ഫ്റ്റ​റി​ന്‍റെ ചു​വ​ട്ടി​ൽ സ്ഥാ​നം ​പി​ടി​ച്ചി​രി​ക്കു​ന്നു. പി​ന്നി​ലെ വി​ൻ​ഡോ​ക​ൾ മാ​ന്വ​ലാ​ണ്.

പെ​ർ​ഫോ​മ​ൻ​സ്

വ​ലി​യ 1.0 ലി​റ്റ​ർ എ​ൻ​ജി​ൻ 68 പി​എ​സ് പ​വ​റി​ൽ 91 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.
0.8 ലി​റ്റ​ർ റെ​ഡി ഗോ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ൽ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട യാ​ത്രാ​നു​ഭ​വം ന​ല്കാ​ൻ പു​തി​യ മോ​ഡ​ലി​നു ക​ഴി​യു​ന്നു​ണ്ട്. എ​ൻ​ജി​ൻ വൈ​ബ്രേ​ഷ​ൻ കാ​ബി​നു​ള്ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് കു​റ​ഞ്ഞി​ട്ടു​ണ്ട്.

മൈ​ലേ​ജ് 22.5kmpl

മൊ​ത്ത​ത്തി​ൽ

ഡ്രൈ​വിം​ഗ് അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്താ​ൻ മെ​ക്കാ​നി​ക്ക​ൽ മാ​റ്റ​ങ്ങ​ളേ 800 സി​സി​യി​ൽ​നി​ന്ന് 1000 സി​സി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​പ്പോ​ൾ റെ​ഡി ഗോ​യ്ക്കു വ​ന്നി​ട്ടു​ള്ളൂ. എ​ൻ​ജി​ന്‍റെ പ​വ​ർ കൂ​ടു​ന്ന​ത​നു​സ​രി​ച്ച് മൈ​ലേ​ജി​ൽ മാ​റ്റം വ​രു​ന്ന​തു സാ​ധാ​ര​ണ​മാ​ണ്. ഇ​വി​ടെ 25.17 കി​ലോ​മീ​റ്റ​റി​ൽ​നി​ന്ന് 22.5 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

വി​ല
3.6 ല​ക്ഷം രൂപ.

ഓട്ടോസ്പോട്ട് / ഐബി