യമഹ ഫാസിനോ
ഇറ്റാലിയൻ ബ്രാൻഡായ വെസ്പയുടെ സ്കൂട്ടറുകളെപ്പോലെ റിട്രോ സ്റ്റൈൽ ഉള്ള മോഡലാണ് യമഹ ഫാസിനോ. പൊക്കം കുറഞ്ഞവർക്കാണ് ഈ സ്കൂട്ടർ കൂടുതൽ ഇണങ്ങുക. ബോഡി ഘടകങ്ങൾ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചതാണ്. ഫാസിനോയുടെ കുറഞ്ഞ ഭാരവും ചെറിയ ടേണിംഗ് റേഡിയസുമെല്ലാം ട്രാഫിക് തിരക്കുകളിലെ യാത്ര സുഖകരമാക്കുന്നു.

സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസിന് 21 ലിറ്റർ കപ്പാസിറ്റിയുണ്ട്. 110 സിസി സ്കൂട്ടർ വിഭാഗത്തിൽ ഏറ്റവും മികച്ച മൈലേജ് നൽകുന്ന മോഡൽ എന്ന പ്രത്യേകത ഫാസിനോയ്ക്കുണ്ട്. ലിറ്ററിന് 66 കിലോമീറ്റർ ആണ് യമഹ വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഫാസിനോയുടെ 113 സിസി എൻജിന് ഏഴ് ബിഎച്ച്പി 8.1 എൻഎം ആണ് ശേഷി. മുൻ ചക്രത്തിന് ടെലിസ്കോപ്പിക് ഫോർക്ക് സസ്പെൻഷനാണ്. ഡിസ്ക് ബ്രേക്കുള്ള വകഭേദം ഇല്ലെന്നത് പോരായ്മ.