വാഹനത്തിനു സംരക്ഷണമൊരുക്കാൻ ഐവിഎംഎസ്
വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ട് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ലെ ആ​ശ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ഐ​വി​എം​എ​സ് (Intelligent Vehicle Monitoring System). ജ​ർ​മ​നി, താ‌​യ്‌​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന ഈ ​ഉ​പ​ക​ര​ണം വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​നു ന​ല്കാ​ൻ സാ​ധി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സു​ര​ക്ഷാ​സം​വി​ധാ​ന​മാ​ണ്. പ്ര​ധാ​ന​മാ​യും മോ​ഷ്ടാ​ക്ക​ളി​ൽ​നി​ന്നു​ള്ള സു​ര​ക്ഷ​യാ​ണ് ഐ​വി​എം​എ​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഒ​രു കം​പ്യൂ​ട്ട​ർ മൗ​സി​ന്‍റെ വ​ലു​പ്പ​മു​ള്ള ഐ​വി​എം​എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സിം​കാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ്. മോ​ഷ്ടാ​ക്ക​ൾ വാ​ഹ​നം കൈ​ക്ക​ലാ​ക്കി​യെ​ന്ന് ഉ​ട​മ​യ്ക്ക് മ​ന​സി​ലാ​യാ​ൽ ഒ​രു ഫോ​ണ്‍ കോ​ൾ അ​ല്ലെ​ങ്കി​ൽ ഇ​ന്‍റ​ർ​നെ​റ്റ് മു​ഖേ​ന ഒ​രു സ​ന്ദേ​ശം ന​ല്കി ഉ​ട​ൻത​ന്നെ വാ​ഹ​നം ഓ​ഫ് ചെ​യ്യാ​ൻ ക​ഴി​യും. മാ​ത്ര​മ​ല്ല വാ​ഹ​നം എ​വി​ടെ​യാ​ണെ​ന്നും, സ​ഞ്ച​രി​ച്ച വേ​ഗം, സ​ഞ്ച​രി​ച്ച പാ​ത എ​ന്നീ വി​വ​ര​ങ്ങ​ൾ ആ​നി​മേ​ഷ​ൻ രൂ​പ​മാ​യി ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്താ​ൽ മൊ​ബൈ​ൽ ഫോ​ണി​ൽകൂ​ടി ലോ​ക​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തി​രു​ന്നും കാ​ണു​ക​യും വാഹനത്തെ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യാം.

ടാ​ക്സി കാ​റു​ക​ളി​ൽ ഡ്രൈ​വ​ർ​മാ​ർ എ​ത്ര കി​ലോ മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്, നി​ശ്ച​യി​ച്ച ദൂ​ര​ത്തി​ൽ കൂ​ടു​ത​ൽ ഡ്രൈ​വ​ർ സ​ഞ്ച​രി​ക്കു‌​ന്നു​ണ്ടോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഉ​ട​മ​യ്ക്ക് ഐ​വി​എം​എ​സ് വ​ഴി മ​ന​സി​ലാ​ക്കാം. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ത​ല​വേ​ദ​ന​ക​ൾ​ക്കു​ള്ള പ​രി​ഹാ​ര​മാ​യി ഐ​വി​എം​എ​സ് മാ​റു​മെ​ന്ന​തി​നാ​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന വാ​ഹ​ന​ത്തെ ഓ​ർ​ത്ത് ഉ​ട​മ​ക​ൾ​ക്ക് സ​മ്മ​ർ​ദ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. റെ​ന്‍റ് എ ​കാ​ർ സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് വാ​ഹ​ന​ത്തി​നു ന​ല്കാ​ൻ ക​ഴി​യു​ന്ന നൂ​റു ശ​ത​മാ​നം സു​ര​ക്ഷി​ത​ത്വ​മാ​ണി​ത്.

ഈ ​സം​വി​ധാ​നം ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും ഉ​ട​മ​യ്ക്ക് വി​വ​രം ല​ഭി​ക്കും. ഒ​രു മാ​സം വ​രെ​യു​ള്ള ഹി​സ്റ്റ​റി ഐ​വി​എം​എ​സി​നു സൂ​ക്ഷി​ക്കാ​ൻ ക​ഴി​യും.

ബി​എ​സ്എ​ൻ​എ​ൽ സിം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ഐ​വി​എം​എ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഉ​ട​മ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണി​ന്‍റെ ന​ന്പ​രു​മാ​യാ​ണ് ഇ​ത് ബ​ന്ധി​പ്പി​ക്കു​ന്ന​ത്. ദു​ബാ​യ് ഉ​ൾ​പ്പ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ വർഷങ്ങളായി ഉ​പ​യോ​ഗി​ക്കു​ന്ന ഐ​വി​എം​എ​സ് കേ​ര​ള​ത്തി​ൽ പ്ര​ചാ​ര​ത്തി​ലാ​യി വ​രു​ന്ന​തേ​യു​ള്ളു. ബാം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​രാ​ണ് ഉ​പ​ക​ര​ണ​നി​ർ​മാ​ണ​ത്തി​നു പി​ന്നി​ൽ.

വി​ല: 7,500 രൂ​പ മു​ത​ൽ.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 9846083336, 7559033720.

ഓട്ടോസ്പോട്ട് /അരുൺ ജോളി