വെ​രി​ഫൈ​ഡ് ബാ​ഡ്ജു​മാ​യി വാ​ട്ട്സ് ആപ്പും
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ബി​​​​സി​​​​ന​​​​സ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു വെ​​​​രി​​​​ഫൈ​​​​ഡ് ബാ​​​​ഡ്ജു​​​​മാ​​​​യി വാ​​​​ട്സ് ആ​​പ്. പ​​​​ച്ച​​​​നി​​​​റ​​​​ത്തി​​​​ലു​​​​ള്ള ബാ​​​​ഡ്ജ് ആ​​ണ് വാ​​ട്ട്സ് ആ​​പ് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വാ​​ട്ട്സ് ആ​​പ് മു​​​​ഖേ​​​​ന​​​​യു​​​​ള്ള ബി​​​​സി​​​​ന​​​​സ് സ്ഥാ​​​​പ​​​​നങ്ങ​​​​ളു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം പ്ര​​​​യോ​​​​ജ​​​​ന​​​​ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്നാ​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ബാ​​​​ഡ്ജ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ​​വ​​​​രു​​​​ന്ന മെ​​​​സേ​​​​ജു​​​​ക​​​​ൾ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യാ​​​​നാ​​​​കാ​​​​ത്ത ത​​​​ര​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണം.


ഈ ​​​​ആ​​​​ക്കൗ​​​​ണ്ടു​​​​മാ​​​​യി ചാ​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കു പ്ര​​​​ത്യേ​​​​ക നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നും വാ​​ട്ട്സ് ആ​​​പ് ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. വാ​​ട്ട്സ് ആ​​പ്പ് പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സേ​​​​വ​​​​നം നി​​​​ല​​​​വി​​​​ൽ ഏ​​​​താ​​​​നും രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മേ ല​​​​ഭ്യ​​​​മാ​​​​കൂ.