എ​ക്സ്ബോ​ക്സ് ക​ളി കാ​ര്യ​മാ​കു​ന്നു
നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി ഗെ​യിം പ്രേ​മി​ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന എ​ക്സ്ബോ​ക്സ് വ​ണ്‍ ക​ണ്‍​സോ​ളി​ന്‍റെ ഒ​റി​ജി​ന​ൽ വേ​ർ​ഷ​ന്‍റെ വി​ല്പ​ന മൈ​ക്രോ​സോ​ഫ്റ്റ് നി​ർ​ത്തി. ഓ​ണ്‍​ലൈ​ൻ സ്റ്റോ​റി​ൽ പു​തി​യ എ​ക്സ്ബോ​ക്സ് വ​ണ്‍ കി​ട്ടാ​നി​ല്ല. മൈ​ക്രോ​സോ​ഫ്റ്റ് സ്റ്റോ​റി​ൽ റീ​ഫ​ർ​ബി​ഷ്ഡ് മോ​ഡ​ലു​ക​ൾ മാ​ത്ര​മാ​ണ് വി​ല്പ​ന​യ്ക്കു​ള്ള​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണം മൈ​ക്രോ​സോ​ഫ്റ്റ് നി​ർ​ത്തി​യ​താ​യാ​ണ് സൂ​ച​ന.

കൂ​ടു​ത​ൽ ശ​ക്തി​യു​ള്ള എ​ക്സ്ബോ​ക്സ് വ​ണ്‍ എ​സ് വേ​ർ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​തോ​ടെ പ​ഴ​യ പ​തി​പ്പി​ന് ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞി​രു​ന്നു. ബി​ൽ​റ്റ്-​ഇ​ൻ ബ്ലൂ-​റേ പ്ലെ​യ​ർ അ​ട​ക്ക​മാ​ണ് വ​ണ്‍ എ​സ് എ​ന്ന ക​ന​ക്കു​റ​വു​ള്ള മോ​ഡ​ൽ ക​ന്പ​നി പു​റ​ത്തി​റ​ക്കി​യ​ത്.


അ​തേ​സ​മ​യം എ​ക്സ്ബോ​ക്സ് വ​ണ്‍ എ​ക്സ് എ​ന്ന പു​ത്ത​ൻ ക​ണ്‍​സോ​ൾ ഉ​ട​നെ പു​റ​ത്തി​റ​ക്കാ​നി​രി​ക്കു​ക​യാ​ണ് മൈ​ക്രോ​സോ​ഫ്റ്റ്. പ്ലേ​സ്റ്റേ​ഷ​ൻ 4 പ്രോ​യ്ക്കു​ള്ള മ​റു​പ​ടി​യാ​വും ഈ ​മോ​ഡ​ൽ. ലോ​ക​ത്തെ ഏ​റ്റ​വും പ​വ​ർ​ഫു​ൾ ആ​യ ക​ണ്‍​സോ​ൾ എ​ന്നാ​ണ് മൈ​ക്രോ​സോ​ഫ്റ്റ് ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ട്രൂ 4​കെ ദൃ​ശ്യ​വ്യ​ക്ത​ത​യാ​വും ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ഒ​പ്പം ഏ​താ​നും ഗെ​യി​മു​ക​ൾ സൗ​ജ​ന്യ​മാ​യും ല​ഭി​ക്കും. മു​ന്പു പു​റ​ത്തി​റ​ക്കി​യ മോ​ഡ​ലു​ക​ളേ​ക്കാ​ൾ ചെ​റു​താ​കും എ​ക്സ്ബോ​ക്സ് വ​ണ്‍ എ​ക്സ് എ​ന്നും സൂ​ച​ന​യു​ണ്ട്. ന​വം​ബ​ർ ഏ​ഴി​ന് വി​ല്പ​ന​യ്ക്കെ​ത്തു​ന്ന പു​തി​യ മോ​ഡ​ലി​നാ​യി ബു​ക്കിം​ഗ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.