മാസശന്പളക്കാരുടെ ഇഷ്ട നിക്ഷേപം മ്യൂച്വൽ ഫണ്ട്
മാസശന്പളക്കാരുടെ  ഇഷ്ട നിക്ഷേപം മ്യൂച്വൽ ഫണ്ട്
Thursday, September 7, 2017 3:22 AM IST
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മാസ ശന്പളക്കാർക്കിടയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് പ്രിയമേറുന്നു. ശന്പളക്കാരിൽ 50 ശതമാനം പേരും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനാണ് താൽപര്യം. ഇത് സുരക്ഷിതമാണെന്നും അവർ കരുതുന്നു
എന്നാൽ ബിസിനസുകാർക്കിടയിൽ മ്യൂച്വൽ ഫണ്ടിന് കുറഞ്ഞ സ്ഥാനമേയുള്ളു. ബിസിനസുകാരിൽ ഏഴു ശതമാനം മാത്രമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് ഇഷ്ടപ്പെടുന്നത്.

രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന കന്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് നിക്ഷേപകർക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ.

മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിച്ചിട്ടുള്ളവരിൽ 25 ശതമാനം പേരും സ്ഥിരമായി പ്രതിമാസം നിക്ഷേപം നടത്തുന്നവരാണ്. തങ്ങളുടെ കൈവശം അധിക പണമുള്ളപ്പോഴാണ് 57 ശതമാനം പേർ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപത്തിന് മുതിരുന്നത്.

മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരിൽ 23 ശതമാനം പേരും മ്യൂച്വൽ ഫണ്ടിനെ ഏറ്റവും മികച്ച നിക്ഷേപമായി പരിഗണിക്കുന്പോൾ അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 27 ശതമാനം പേർക്കും ഇതേ അഭിപ്രായമാണുള്ളത്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരിൽ അറുപത് ശതമാനം പേരും അവരുടെ നീക്കിയിരിപ്പ് വരുമാനത്തിന്‍റെ 20 ശതമാനം വരെ നിക്ഷേപം നടത്തുന്നു. ഇരുപത്തിയെട്ടു ശതമാനം പേർ 20 മുതൽ 40 ശതമാനം വരെ ഇത്തരത്തിൽ നിക്ഷേപിക്കുന്നു.

നിക്ഷേപത്തിന്‍റെ കാര്യം വരുന്പോൾ മികച്ച ഉപദേശം ലഭിക്കുകയെന്നത് ഏറ്റവും പ്രധാനമാണെന്നു സർവ്വേയിൽ പങ്കെടുത്തവരിൽ 26 ശതമാനം പേർ പറയുന്നു. ഉപഭോക്തൃ സേവനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് പറയുന്നവരുടെ എണ്ണം അതിലും താഴെയാണ്. എന്നാൽ 57 ശതമാനം പേർ സേവനത്തിനുള്ള കമ്മീഷൻ, മികച്ച നിക്ഷേപ ഉപദേശം, ഉപഭോക്തൃ സേവനം എന്നിവയ്ക്ക് ഒരേ പോലെ പ്രാധാന്യം നൽകുന്നവരാണ്.

റിസ്ക് കുറഞ്ഞ നിക്ഷേപം

റിസ്ക് കൂടിയ നിക്ഷേപമായി മ്യൂച്വൽ ഫണ്ടിനെ കാണുന്നുവർ വെറും 2.5 ശതമാനമേയുള്ളു. ഓഹരി വിപണിയിൽ ഡേ ട്രേഡിംഗ് നടത്തുന്നതാണ് ഏറ്റവും അപകടകരമെന്ന് 60 ശതമാനം കരുതുന്നു.

മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ ഉയർന്ന ലാഭത്തിന് പ്രാധാന്യം നൽകുന്നവരുടെ എണ്ണം കൂടുതലാണ്. 42 ശതമാനം പേർക്കും ഉയർന്ന ലാഭം തന്നെയാണ് ഏറ്റവും പ്രധാനമെന്ന് സർവ്വേയിൽ തെളിയുന്നു. എന്നാൽ 33 ശതമാനം പേർ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ സുരക്ഷിതത്വത്തിനാണ് പ്രാമുഖ്യം കൊടുക്കുന്നത്.

വിപണി ഇടിയുന്പോൾ മ്യൂച്വൽ ഫണ്ട് വിൽക്കില്ല

ഓഹരി വിപണിയിൽ ഇടിവ് സംഭവിക്കുന്പോൾ മ്യൂച്വൽ ഫണ്ടുകൾ വിൽക്കുമെന്ന് പറയുന്നത് കേവലം നാലു ശതമാനം പേർ മാത്രമാണ്. ഈ സാഹചര്യത്തിൽ ഓഹരികളാണ് വിൽക്കുകയെന്നാണ് 30 ശതമാനം പേരും പറയുന്നത്.

ഓഹരി വിപണി ഉയരത്തിലെത്തുന്പോൾ സർവ്വേയിൽ പങ്കെടുത്തവരിൽ 54 ശതമാനം പേരും ആഗ്രഹിക്കുന്നത് നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കാനാണ്. മുപ്പത്തഞ്ചു ശതമാനം പേരാണ് ഈ അവസരത്തിൽ മ്യുച്വൽ ഫണ്ടുകളിൽ നിക്ഷേപത്തിന് താൽപര്യപ്പെടുന്നത്.
എന്നാൽ ഓഹരി വിപണിയിൽ ഇടിവ് സംഭവിക്കുന്പോൾ മ്യുച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനാണ് താൽപര്യമെന്ന് പറയുന്നവരുടെ എണ്ണം കൂടുതലാണ്. 44 ശതമാനം പേർ. മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപ കാലയളവിൽ ഓഹരിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൽ ഉയർന്ന ലാഭം മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ലഭിക്കുമെന്ന് സർവ്വേയിൽ പങ്കെടുത്തവരിൽ 63 ശതമാനം പേരും കരുതുന്നു.

"മ്യൂച്വൽ ഫണ്ട്: ഏറ്റവും റിസ്ക് കുറഞ്ഞ നിക്ഷേപം’


പ്രമുഖ നിക്ഷേപ സേവന കന്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് നിക്ഷേപകർക്കിടയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് നടത്തിയ സർവേയിൽനിന്ന്.

1. നിക്ഷേപത്തിനായി മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കുവാൻ ആഗ്രിഹിക്കുന്നവരുടെ പ്രായം
പ്രായം ശതമാനം
31-40 വയസ് 23.16 %
41-50 വയസ് 19.03 %
51-60 വയസ് 26.59 %

2. നിക്ഷേപത്തിനായി മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കുവാൻ ആഗ്രിഹിക്കുന്ന വിഭാഗങ്ങൾ
വിഭാഗം ശതമാനം
ശന്പളക്കാർ 49.68 %
ബിസിനസുകാർ 07.03 %
പ്രഫഷണൽ 10.73 %
മറ്റുള്ളവർ 32.55 %

3. മ്യൂച്വൽ ഫണ്ടിൽ എപ്പോഴൊക്കെ നിക്ഷേപിക്കുന്നു.
സമയം ശതമാനം
മാസംതോറും 25.60 %
അധികപണം വരുന്പോൾ 56.66%
വിപണി ഉയരുന്പോൾ 1.41 %
വിപണി താഴുന്പോൾ 16.33 %

4. വരുമാനത്തിന്‍റെ എത്ര ശതമാനം മൂലധന വിപണിയിൽ നിക്ഷേപിക്കുന്നു
വരുമാന ശതമാനം ശതമാനം
0-20 % 59.53 %
20-40 % 28.08 %
40-50 % 7.02%
50+ % 5.38 %

5. ഓഹരി വിപണിയിലെ നിക്ഷേപം എവിടെ
ഇനം ശതമാനം
ഓഹരി 83.44%
മ്യൂച്വൽ ഫണ്ട് 57.21 %
ഡെറിവേറ്റീവ് 4.76 %
ഡേ ട്രേഡിംഗ് 14.55 %
മുകളിലെ എല്ലാറ്റിലും 5.84 %

6. ഓഹരി വിപണിയിലെ നിക്ഷേപം നടത്തുന്പോൾ പ്രധാന്യം നൽകുന്നവ
ഇനം ശതമാനം
ബ്രോക്കറേജ് 6.07 %
നല്ല നിക്ഷേപ ഉപദേശം 26.15 %
നല്ല സേവനം 10.73 %
ഇവയെല്ലാത്തിനും 57.05 %

7. റിസ്ക് കൂടിയ നിക്ഷേപം
ഇനം ശതമാനം
ഓഹരി 17.70 %
മ്യൂച്വൽ ഫണ്ട് 2.57 %
ഡെറിവേറ്റീവ് 19.49 %
ഡേ ട്രേഡിംഗ് 60.25 %

8. നിക്ഷേപം നടത്തുന്പോൾ എന്തിനാണ് ഏറ്റവും കൂടുതൽ പ്രധാന്യം നൽകുന്നത്
ഇനം ശതമാനം
സുരക്ഷിതത്വം 32.61 %
ഉയർന്ന റിട്ടേണ്‍ 42.59 %
ലിക്വിഡിറ്റി 7.18 %
കുറഞ്ഞ റിസ്ക് 17.62 %

9. ഓഹരി വിപണിയിൽ ഏറ്റവും കൂടുതൽ റിട്ടേണ്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന വിഭാഗം
ഇനം ശതമാനം
ഓഹരി നിക്ഷേപം 58.23 %
മ്യൂച്വൽ ഫണ്ട് 35.36 %
ഡെറിവേറ്റീവ് 2.91 %
ഡേ ട്രേഡിംഗ് 3.50 %

10.വിപണി താഴേയ്ക്കു പോകുന്പോൾ ആദ്യം വിൽക്കുന്നത്
ഇനം ശതമാനം
ഓഹരി 30.33 %
മ്യൂച്വൽ ഫണ്ട് 3.91 %
ഒന്നും വിൽക്കില്ല 65.76 %
11. ഡേ ട്രേഡിംഗ്/ ഡെറിവേറ്റീവ് ഇടപാട് നടത്തിയപ്പോൾ
ഇനം ശതമാനം
നേട്ടമുണ്ടായി 11.58 %
നഷ്ടമുണ്ടായി 26.92 %
ബാധകമല്ല 65.76%

12. ബുൾ വിപണിയിൽ നിക്ഷേപം നടത്തുകയാണെങ്കിൽ (മുൻഗണ ക്രമത്തിൽ)
ഇനം ശതമാനം
നേരിട്ട് ഓഹരിയിൽ 54.14 %
മ്യൂച്വൽ ഫണ്ട് 35.40 %
ഡെറിവേറ്റീവ് 2.41 %
ഡേ ട്രേഡിംഗ് 8.05 %

13. ബെയർ വിപണിയിൽ നിക്ഷേപം നടത്തുകയാണെങ്കിൽ (മുൻഗണ ക്രമത്തിൽ)
ഇനം ശതമാനം
നേരിട്ട് ഓഹരിയിൽ 49.15 %
മ്യൂച്വൽ ഫണ്ട് 43.98 %
ഡെറിവേറ്റീവ് 2.40 %
ഡേ ട്രേഡിംഗ് 4.47 %

14. മ്യൂച്വൽ ഫണ്ടിൽനിന്ന് 3-5 വർഷത്തിൽ നേരിട്ട് ഓഹരിയിലെ നിക്ഷേപത്തേക്കാൾ കൂടുതൽ റിട്ടേണ്‍ പ്രതീക്ഷിക്കുന്നവർ
വിഭാഗം ശതമാനം
കൂടുതൽ നേട്ടം പ്രതീക്ഷിക്കുന്നവർ 63.28 %
കൂടുതൽ നേട്ടം പ്രതീക്ഷക്കാത്തവർ 36.72 %