Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Sthreedhanam |


സ്നേഹസംഗീതം പകർന്ന് റോസ്
സാംസ്കാരിക നഗരത്തിലെ സംഗീത പാരന്പര്യമുള്ള കുടുംബത്തിൽ ജനിച്ച റോസ് ഹാൻസ് പിതാവ് റപ്പായി പകർന്ന് നൽകിയ സംഗീതം രുചിച്ചാണ് പിച്ചവച്ച് തുടങ്ങിയത്. 1995ലാണ് റോസും ഭർത്താവ് ഹാൻസ് ജോർജും വയനാടൻ ചുരം കയറുന്നത്. ഇരുപത്തിരണ്ടു വർഷം മുൻപ് പൂരങ്ങളുടെ നാട്ടിൽ നിന്നു കേരളത്തിെൻറ വടക്കേ അരികിലുള്ള വയനാിട്ടിലേക്ക് എത്തുന്പോൾ നൂറുകണക്കിന് ശിഷ്യർക്ക് സംഗീതം പകർന്ന് നൽകാനായിരിക്കുമെന്ന് റോസ് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. സംഗീതം പഠിക്കാനായി വിവിധ പ്രായത്തിലുള്ളവരാണ് ഇന്ന് വയനാിലെ കേരള സംഗീത കലാക്ഷേത്രത്തിൽ എത്തുന്നത്. അഞ്ചുവയസു മുതൽ അറുപതു വയസുകാർ വരെ റോസിെൻറ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുന്നു.

തുടക്കം കലോത്സവ വേദിയിൽ നിന്ന്

സ്കൂൾ കലോത്സവ വേദികളിലെ നിറ സാന്നിധ്യമായ റോസിന് പിന്നീട് പുറകോ് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിതാവ് റപ്പായി പകർന്നു നൽകിയ സംഗീതം നിരവധി വർഷങ്ങളിൽ കലോത്സവ വേദികളിൽ ആസ്വാദകരെ ആനന്ദത്തിൽ ആറാടിച്ചു. അമച്വർ ആർട്ടിസ്റ്റ് മാത്രമായിരുന്നില്ല തൃശൂർ ആലപ്പാട്ട് കീറ്റിക്ക റപ്പായി. എഴുത്തും പാട്ടും അഭിനയവും ഒരുപോലെ ഹൃദയത്തിലും വേദിയിലും കൊണ്ടുനടന്ന കലാകാരനായിരുന്നു അദ്ദേഹം. ആ ഉൗർജ്ജം തന്നെയാണ് പ്രീഡിഗ്രി പഠനത്തിന് ശേഷം തൃശൂർ എസ്ആർവി മ്യൂസിക് കോളജിൽ നിന്ന് സംഗീതം പഠനം തുടരുന്നതിന് പ്രചോദനമായത്. ദേവീ സ്തുതികൾ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നും ഉയരുന്നതിൽ കുടുംബത്തിൽ പല എതിർപ്പുകളും ഉയർന്നു. എന്നാൽ പിതാവ് റപ്പായി നൽകിയ പിൻബലമാണ് സംഗീത പഠനം തുടരുന്നതിന് സഹായിച്ചത്. അ റോസ്ലിയും സഹോദരങ്ങളും സംഗീതത്തിൽ പ്രഗൽഭരാണെങ്കിലും കുടുംബത്തിൽ സംഗീതം ജീവിതവ്രതമാക്കിയത് റോസ് മാത്രമാണ്.

1990ൽ തൃശൂർ എസ്ആർവി സംഗീത കോളജിൽ നിന്നു ഗാനഭൂഷണം നേടി. നാലു വർഷത്തെ സംഗീത പഠനം ഓൾ ഇന്ത്യാ റേഡിയോ തൃശൂർ നിലയത്തിൽ ജോലി ചെയ്യുന്നതിന് സഹായിച്ചു. തംബുരു ആർട്ടിസ്റ്റായി മൂന്നു വർഷം ഓൾ ഇന്ത്യാ റേഡിയോയിൽ പ്രവർത്തിച്ചു. വീണ, തംബുരു, കീ ബോർഡ് എന്നിവയിൽ ഇക്കാലത്ത് പ്രാവീണ്യം നേടി. പ്രധാനമായും തംബുരുവിലാണ് റോസ് തെൻറ പ്രാവീണ്യം തെളിയിച്ചത്.

തൃശൂർ കമല, പെരുന്പാവൂർ വാസുദേവൻ, പാലക്കാട് സീതാലക്ഷ്മി തുടങ്ങിയ ഗുരുക്കൻമാരുടെ ശിക്ഷണത്തിലാണ് റോസ് സംഗീതം അഭ്യസിച്ചത്. പിന്നീട് തിരൂർ കേന്ദ്രീയ വിദ്യാലയത്തിൽ സംഗീതാധ്യാപികയായി. തുടർന്ന് വേദികളിൽ നിന്ന് വേദികളിലേക്കുള്ള പ്രയാണമായിരുന്നു. നൂറു കണക്കിന് സംഗീത കച്ചേരികളിലാണ് തെൻറ പ്രാഗൽഭ്യം തെളിയിച്ചത്.

കേരള സംഗീത കലാക്ഷേത്രം പിറക്കുന്നു

1993ലാണ് തൃശൂർ സ്വദേശിയായ ഹാൻസ് ജോർജുമായുള്ള വിവാഹം. സംഗീത പാരന്പര്യമുള്ള കടുംബമായിരുന്നില്ല ഹാൻസ് ജോർജിേൻറത്. എന്നാൽ റോസിന് സർവ പിന്തുണയും നൽകുന്നതിൽ ഭർത്താവ് ശ്രദ്ധിച്ചു. 1995ൽ ജോലി സംബന്ധമായ ആവശ്യവുമായി വയനാട്ടിൽ എത്തി. ഇതോടെയാണ് സംഗീതാധ്യാപനത്തിൽ പുതിയ ചുവടുവയ്പ് നടത്തിയത്. ശാസ്ത്രീയ സംഗീതത്തെ സാധാരണക്കാർക്ക് പരിചയപ്പെടുത്തുന്നതിന് കേരള സംഗീത കലാക്ഷേത്രമെന്ന സംഗീത വിദ്യാലയം പിറവിയെടുത്തത് 22 വർഷം മുൻപാണ്. തുടക്കത്തിൽ എട്ട് വിദ്യാർഥികളുമായി പ്രവർത്തനം തുടങ്ങിയ കേരള സംഗീത കലാക്ഷേത്രത്തിൽ ഇപ്പോൾ നൂറോളം വിദ്യാർഥികളാണ് സംഗീതം അഭ്യസിക്കുന്നത്. നിലവിൽ 1500 ഓളം ശിഷ്യസന്പത്തുണ്ട് റോസിന്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലായി വയനാട്ടിൽ മൂന്ന് സംഗീത വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.


ഇതിനിടെ വയനാട്ടുകാരനായ ഖാലിദ് എന്ന നവാഗത സംവിധായകെൻറ അതാരായിരുന്നു എന്ന ചിത്രത്തിൽ അമ്മവേഷം ചെയ്തു. ചിത്രത്തിൽ ഗാനങ്ങളും ആലപിച്ചു. ജ·ാന്തരങ്ങൾ, അതിരുകൾ, ഇനിയെങ്കിലും, പരിവർത്തനങ്ങൾ, സൈബർകോം, ക്വട്ടേഷൻ, സമയമായി തുടങ്ങിയ ടെലിഫിലിമുകളിലും റോസ് പാടിയിട്ടുണ്ട്.

ചെന്പൈ സംഗീതോത്സവത്തിൽ കേരള സംഗീത കലാക്ഷേത്രത്തിൽ നിന്നുള്ള കുട്ടികൾ എല്ലാത്തവണയും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ വർഷം 14 കുികളാണ് ചെന്പൈ സംഗീതോത്സവത്തിൽ പങ്കെടുത്തത്. 1997ൽ കേരളോത്സവത്തിലും കേരള സ്കൂൾ കലോത്സവങ്ങളിൽ 2010ലും 2013ലും സംഗീതത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് കേരള സംഗീത കലാക്ഷേത്രത്തിലെ കലാകാരൻമാർ തങ്ങളുടെ കഴിവ് തെളിയിച്ചത്.

ബിഎസ്എസ് അംഗീകാരം

ഭാരത സർക്കാരിെൻറ പ്ലാനിംഗ് കീഷന് കീഴിലുള്ള ഭാരത് സേവക് സമാജ് (ബിഎസ്എസ്) അംഗീകാരമുള്ള വയനാട്ടിലെ ഏക സ്ഥാപനമാണ് റോസ് ഹാൻസിെൻറ കേരള സംഗീത കലാക്ഷേത്രം. ബിഎസ്എസിനു കീഴിൽ ആറു വർഷം നീണ്ടുനിൽക്കുന്ന ഡിപ്ലോമ കോഴ്സാണ് നടത്തുന്നത്. സ്വരപൂർണ, ഗാനപൂർണ, രാഗപൂർണ എന്നിവയിൽ ലെവൽ ഒന്ന്, രണ്ട് എന്നിങ്ങനെ ഓരോ വർഷം നീണ്ടുനിൽക്കുന്ന പഠനമാണ് നടക്കുന്നത്. ഇവിടെനിന്ന് 10 വിദ്യാർഥികൾ സ്വരപൂർണയിൽ പരീക്ഷ എഴുതിയതിൽ എല്ലാവരും പാസായി. നാലു പേർക്ക് ഡിസ്റ്റിംഗ്ഷനുമുണ്ട്.

സംഗീതം എളുപ്പത്തിൽ പഠിക്കുന്നതിനുള്ള സൂത്രവാക്യങ്ങൾ റോസിെൻറ കൈയിലുണ്ട്. സ്വരവിന്യാസങ്ങൾ ജീവിതവുമായി ബന്ധപ്പെടുത്തി ഉദാഹരണങ്ങൾ സഹിതമാണ് സംഗീതം പകർന്നു നൽകുന്നത്.

രണ്ടു പതിറ്റാണ്ട് പിന്നി സംഗീത ജീവിതത്തിൽ 2011ൽ ആർ് ഓഫ് കൾച്ചറൽ മൊമെൻറസ് ഓഫ് ഇന്ത്യ കലാദർപ്പണം അവാർഡ് നൽകി ആദരിച്ചു. തുടർന്ന് നിരവധി പുരസ്കാരങ്ങൾ റോസിനു ലഭിച്ചു. ഭർത്താവ് ഹാൻസ് ജോർജും ബിരുദ വിദ്യാർഥിയായ മകൻ റോഷൻ ഹാൻസും പിന്തുണയേകി റോസിനൊപ്പമുണ്ട്.

അദീപ് ബേബി

ഉദാഹരണം അനശ്വര
ഉദാഹരണം സുജാത എന്ന സിനിമ കണ്ടിറങ്ങുന്പോൾ കൈയടിക്കുകയും കണ്ണ് തുടയ്ക്കുകയും ചെയ്യാത്തവരുണ്ടാവില്ല. അത്രമാത്രം നമ്മൾ സുജാതയേയും ആതിരയേയും ഇഷ്ടപ്പെട്ടുപോകും. സുജാത എന്ന അമ്മയുടെ വേദനകളും ആവലാതികളും മഞ്ജു വാര്യർ എന്ന മലയാളത്തിെ...
ഗർഭാശയഗള കാൻസറിനെ അറിയാം
ഗർഭാശയഗളത്തെ ബാധിക്കുന്ന അർബുദമാണ് ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ കാൻസർ. യോനിയിൽനിന്നു ഗർഭാശയത്തിലേക്കുള്ള പ്രവേശനമാർഗമാണ് ഗർഭാശയഗളം അഥവാ സെർവിക്സ് (Cervix). ആഗോളതലത്തിൽ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ രണ്ടാംസ്ഥാനമാണ് ഗർഭ...
ഫേസ്ബുക്കിൽ രചിച്ച വിജയഗാഥ
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്താണ് മാപ്രാണം എന്ന ഗ്രാമം. ഇവിടെ ഉമ വിനേഷിെൻറ വീണ്ടുമുറ്റത്തെത്തുന്പോൾത്തന്നെ ആരുടേയും നാവിൽ കൊതിയൂറും. അടുപ്പിൽ തയാറാകുന്ന അച്ചാറിെൻറയും, തേങ്ങ വറുത്തുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയുടേയു...
കാൻസറിനെ അറിയാം
കാൻസർ -മനുഷ്യനെ ഇത്രയധികം വിഹ്വലപ്പെടുത്തുന്ന വേറെ വാക്ക് വിരളമാണ്. ആരും ഓർക്കാനിഷ്ടപ്പെടാത്ത, മരണം എന്ന സത്യത്തെപ്പറ്റിയും ജീവിതത്തിെൻറ മൂല്യത്തെപ്പറ്റിയും നമ്മെ ഒരുനിമിഷം ഓർമപ്പെടുത്തുന്നതാണ് കാൻസർ എന്ന രോഗനിർണയം. ജീവിതശൈ...
ഒവേറിയൻ കാൻസർ: തുടക്കത്തിൽത്തന്നെ ചികിത്സിക്കണം
ഇന്നത്തെക്കാലത്ത് മാറിയ ജീവിത ശൈലിയും, അനാരോഗ്യകരമായ ഭക്ഷണരീതികളുമെല്ലാം പലരുടെയും ആരോഗ്യസ്ഥിതിയെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ആരോഗ്യം ശ്രദ്ധിക്കാത്തവരുടെ കാര്യമെടുത്താൽ സ്ത്രീകൾ അല്ലെങ്കിൽ വീട്ടമ്മമാർ ആയിരിക്കും മുൻ...
60+ സ്ത്രീകളുടെ ഭക്ഷണം
കാലം കടന്നുപോകുന്നതിനനുസരിച്ച് ഓരോരുത്തരിലും വാർധക്യം സംഭവിക്കുന്നു. എന്നാൽ പുരുഷ·ാരെ അപേക്ഷിച്ച് സ്ത്രീകളിൽ വാർധക്യത്തിലെ ശാരീരികമാറ്റങ്ങൾ നേരത്തെ നടക്കും. പോഷകസമൃദ്ധമായ ആഹാരക്രമം വാർധക്യാരിഷ്ടതകളെ ഒരു പരിധിവരെ ചെറുത്തുന...
സംഗീതമയം
സംഗീത ശ്രീകാന്ത് തിരക്കിലാണ്. കാരണം സംഗീതം ആസ്പദമാക്കിയുള്ള ഏതു സംഗീത പരിപാടിയുടെയും ആങ്കറിംഗ് ചെയ്യുന്നത് സംഗീതയാണ്. യുവസംവിധായകരായ രാഹുൽരാജ്, അലക്സ് പോൾ, ബിജിപാൽ, എം. ജയചന്ദ്രൻ എന്നിവർ ഈ ഗായികയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അ...
മാനസികാരോഗ്യം: ഗർഭകാലത്തും പ്രസവശേഷവും
ഗർഭാവസ്ഥയിലും ശേഷവും ശരീരത്തിേൻറതുപോലെ മനസിെൻറയും ആരോഗ്യം പ്രധാനമാണ്. മിക്ക സ്ത്രീകളും പൂർണ മാനസികാരോഗ്യത്തോടെ ഇവ തരണം ചെയ്യാറുണ്ട്. ഗർഭാവസ്ഥയിലും ശേഷവും സ്ത്രീകളിൽ കാണുന്ന സന്തോഷവും സന്തുഷ്ടിയും ഇതിനു തെളിവാണല്ലൊ.
...
ആർത്തവവിരാമവും അനുബന്ധപ്രശ്നങ്ങളും
മാസമുറയ്ക്കു മുന്പ് വരുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളെക്കുറിച്ച് സ്ത്രീകൾ ബോധവതികളാണ്. ഇതിനെക്കുറിച്ച് അനേകം ലേഖനങ്ങളും ആരോഗ്യചർച്ചകളുമുണ്ടായിട്ടുണ്ട്. എന്നാൽ പോസ്റ്റ്മെൻസ്ട്രൽ സിൻഡ്രമിനെക്കുറിച്ച് അധികമൊന്നും പറഞ്...
തന്പുരുവിലെ ഗായിക
സുഭരഞ്ജിനിയെന്ന രഞ്ജിനി രഞ്ജിത്തിന് പാട്ടുകളോട് കുട്ടിക്കാലം മുതലെ പ്രണയമായിരുന്നു. ഏതു പാട്ടുകേട്ടാലും അതു മന:പാഠമാക്കി പാടാൻ ശ്രമിക്കുമായിരുന്ന രഞ്ജിനി വളർന്നു വലുതായി ബാങ്കുദ്യോഗസ്ഥയായപ്പോഴും സംഗീതത്തെ കൂടെക്കൂട്ടി. ഇന്...
കൗമാരക്കാരിയുടെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും
ബെല്ല 15 വയസുള്ള പ്ലസ് വണ്‍ വിദ്യാർഥിനിയാണ്. കർഷകകുടുംബമാണ് അവളുടേത്. ബെല്ലയുടെ ഐ.ക്യു ആവറേജിനു മുകളിലാണ് (118). പത്താംക്ലാസിലെ പരീക്ഷയ്ക്ക് 89 ശതമാനം മാർക്കുണ്ടായിരുന്നു. എന്നാൽ പ്ലസ്വ ണിൽ ആയപ്പോഴേക്കും പല വിഷയങ്ങൾക്കും തോ...
66-ലും അമ്മിണിചേച്ചി സൂപ്പറാ...
പ്രായം ഇത്രയുമൊക്കെയായില്ലെ ഈ അമ്മയ്ക്ക് ഇനിയെങ്കിലും അടങ്ങിയൊതുങ്ങി എവിടെയെങ്കിലും ഇരുന്നൂടെ... എന്നുള്ള മക്കളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ പോലും അങ്കമാലി പീച്ചാനിക്കാട് പൈനാടത്ത് അയ്യംപിള്ളി അമ്മിണി പൗലോസിനു നേരമില്ല. ക...
വായനക്കാരുടെ പാചകത്തിലേക്ക് വിഭവങ്ങൾ അയയ്ക്കൂ.....
സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കി വിളന്പുന്നത് ഒരു കലയാണ്. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഭവത്തിെൻറ പാചകക്കുറിപ്പ് സ്ത്രീധനം മാസികയിലൂടെ പങ്കുവെയ്ക്കാം. പുരുഷ·ാർക്കും പങ്കെടുക്കാം. മലയാളത്തിലെഴുതിയ ഒരു പാചകക്കുറിപ്പിനൊപ...
ഒരു പെണ്‍ വിജയഗാഥ
ബുള്ളറ്റിൽ ഒറ്റയ്ക്ക് ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ സഞ്ചരിക്കുക. പുരുഷന്മാർപോലും ധൈര്യപ്പെടാത്ത കാര്യമാണ്. എന്നാൽ 12,000കിലോമീറ്റർ ബുള്ളറ്റിൽ ഒറ്റയ്ക്കു യാത്ര ചെയ്തതിെൻറ ആ വേശത്തിലാണ് ഷൈനി രാജ്കുമാർ. ഷൈനി രാജ്കു...
കിഡ്നി സ്റ്റോണ്‍ ഒഴിവാക്കാം: ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ
പ്രതിവർഷം അഞ്ചുകോടി ആളുകളാണ് വൃക്കയിൽ കല്ല് (കിഡ്നി സ്റ്റോണ്‍) എന്ന പ്രശ്നവുമായി ചികിത്സ തേടുന്നത്. വൃക്കയിൽ കല്ലുണ്ടാക്കുന്നത് മൂത്രത്തിലെ രാസപദാർഥങ്ങളിൽനിന്നും രൂപപ്പെടുന്ന കട്ടിയായ ഖരവസ്തുക്കളാണ്. ചിലരിൽ കല്ലുണ്ടാകുന്നത...
പ്രതിരോധ കുത്തിവയ്പ് മറക്കല്ലേ
കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും രോഗപ്രതിരോധശേഷിക്കും പ്രതിരോധ കുത്തിവയ്പുകൾ ആവശ്യമാണ്. കുഞ്ഞിെൻറ ഒന്നാം ജ·ദിനത്തിനു മുൻപ് അഞ്ച് പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമായും എടുക്കണം. കേരളത്തിൽ 17 ശതമാനം കുട്ടികൾക്കും ആദ്...
തൊണ്ടിമുതലിലെ യഥാർഥ പോലീസ്
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ എസ്ഐ സാജൻ മാത്യുവായി പ്രേക്ഷകരുടെ കൈയടി നേടിയ സിബി തോമസ് കാസർഗോഡ് ആദൂർ സ്റ്റേഷനിലെ സിഐ ആണ്. കുട്ടിക്കാലം മുതൽ സിനിമ മോഹവുമായി നടന്ന സിബി തോമസ് തെൻറ ആദ്യ സിനിമയിൽ എത്തുന്നതു പോല...
എൻഡോമെട്രിയോസിസിനെ അറിയാം
സ്ത്രീകളിൽ കണ്ടുവരുന്ന ആർത്തവസംബന്ധിയായ ഒരു രോഗമാണ് എൻഡോമെട്രിയോസിസ് ((ENDOMETRIOSIS))). ആഗോളതലത്തിൽ 10 മുതൽ 25 ശതമാനം വരെ സ്ത്രീകളിൽ ഈ രോഗം കാണാറുണ്ട്. അവയിൽ കൂടുതലും 20നും 40നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ്. ആർത്...
ഗർഭധാരണം 35നു ശേഷമാകുന്പോൾ
കാലം മാറി. പണ്ടത്തെപ്പോലെ 20 ൽ കല്യാണം കഴിക്കാനൊന്നും ന്യൂജെൻ പെണ്‍പിള്ളേർ തയ്യാറല്ല. ഉപരിപഠനത്തിനു ശേഷം ആഗ്രഹിച്ച ജോലിയും നേടി, ബാച്ച്ലർ ലൈഫ് ആസ്വദിച്ചതിനുശേഷം മതി കല്യാണമെന്നു ചിന്തിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിയി...
കുരുന്നുകളെ കുടുക്കും വീഡിയോ ഗെയിം
നാലു വയസുകാരനായ കുക്കുവിന് ഭക്ഷണം കഴിക്കാൻ വലിയ മടിയാണ്. ഭക്ഷണം കാണുന്പോൾ തന്നെ അവൻ കരയാൻ തുടങ്ങും. ആ കരച്ചിൽ മാറുന്നത് കൈയിൽ മൊബൈൽ ഫോണ്‍ കിട്ടികഴിഞ്ഞാലാണ്. മൊബൈൽ ഫോണിൽ എത്രനേരം വേണമെങ്കിൽ ഗെയിം കളിക്കാൻ കുക്കുവിന് മടിയി...
സ്ത്രീകൾക്ക് ഹൃദയപൂർവം
ചികിത്സയും ശുശ്രൂഷയും ലഭിക്കുന്നതിൽ പുരുഷ·ാരെ അപേക്ഷിച്ച് സ്ത്രീകൾ അവഗണിക്കപ്പെടുന്നു എന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല. നിസാരമായ അസ്വാസ്ഥ്യങ്ങൾക്കുപോലും പുരുഷ·ാർ വൈദ്യസഹായം തേടുന്പോൾ മാരകമായ രോഗങ്ങൾക്കടിമപ്പെട്ട് സ്ത്രീക...
സ്പെയിനിലെ മലയാളി തിളക്കം
ഏതൊരു പുരുഷെൻറയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്നു പറയുന്നതുപോലെ ഏതൊരു സ്ത്രീയുടെ വിജയത്തിനു പിന്നിലും ഒരു പുരുഷനുണ്ടായിരിക്കും. അവളിൽ മാത്രം വിശ്വാസമർപ്പിച്ചു കൂടെ നിന്നൊരാൾ അച്ഛൻ! തിരുവനന്തപുരം സ്വദേശിയായ ...
സ്നേഹസംഗീതം പകർന്ന് റോസ്
സാംസ്കാരിക നഗരത്തിലെ സംഗീത പാരന്പര്യമുള്ള കുടുംബത്തിൽ ജനിച്ച റോസ് ഹാൻസ് പിതാവ് റപ്പായി പകർന്ന് നൽകിയ സംഗീതം രുചിച്ചാണ് പിച്ചവച്ച് തുടങ്ങിയത്. 1995ലാണ് റോസും ഭർത്താവ് ഹാൻസ് ജോർജും വയനാടൻ ചുരം കയറുന്നത്. ഇരുപത്തിരണ്ടു വർഷം മ...
ചർമത്തിനും വേണം സംരക്ഷണം
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമം. അന്തരീക്ഷത്തിലെ മാലിന്യങ്ങളിൽനിന്നും മനുഷ്യശരീരത്തെ രക്ഷിക്കുന്ന കാവൽക്കാരൻകൂടിയാണ് ചർമം. വിവിധ രാസപദാർഥങ്ങൾക്കും അണുക്കൾക്കുമെതിരേ പൊരുതുന്ന ചുമതലയും ചർമം വഹിക്കുന്നു. അതുകൊണ്ട...
കുഞ്ഞിന് മുലപ്പാൽ നൽകാം
ദീർഘകാലത്തെ ആരോഗ്യത്തിന് ആദ്യവർഷങ്ങളിലെ പോഷകങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ശൈശവത്തിൽ മുലപ്പാലിനോളം വലിയ സമ്മാനം കുട്ടികൾക്ക് ലഭിക്കാനില്ല. എന്നാൽ, ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം ലഭിക്കുന്ന...
തിരുവോണ സദ്യയൊരുക്കാം
അത്തപ്പൂക്കളവും മാവേലിയും ഓണസദ്യയുമെല്ലാം മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എവിടെയാണെങ്കിലും തിരുവോണത്തിന് സദ്യയുണ്ണാനായി മലയാളികൾ സ്വന്തം വീട്ടിലേക്ക് ഓടിയെത്തും. തൂശനിലയിൽ വിളന്പുന്ന ഓണസദ്യക്ക് മറ്റൊരിടത്തും ലഭിക്കാത്ത ...
ഓണമധുരത്തിന് 10 തരം പായസം
പായസത്തിെൻറ മധുരമില്ലാതെ ഒരു ഓണസദ്യയും പൂർണമാകുന്നില്ല. തൂശനിലയിൽ പപ്പടവും പഴവും ചേർത്ത് പായസം കഴിക്കുന്പോൾ സദ്യക്ക് ഇരി മധുരമേറുന്നു. ഒന്നാം ഓണമായ ഉത്രാടം മുതൽ നാലാം ഓണമായ ചതയം വരെ പായസം വയ്ക്കുന്പോൾ മടുപ്പില്ലാതിരിക്കാൻ ര...
സ്വഭാവ വൈകല്യം തിരിച്ചറിയാം
ടോം നാലാം ക്ലാസ് വിദ്യാർഥിയാണ്. ഏതെങ്കിലും തരത്തിൽ അവന് അസ്വസ്ഥതയുണ്ടായാൽ ബെഡിൽ കിടന്ന് തല ശക്തിയായി മുട്ടിക്കും. ചിലപ്പോൾ ഭിത്തിയിൽ മുട്ടി തല മുഴയ്ക്കുകയും ചെയ്യും. അടുത്ത കാലത്ത് ഒരു ദിവസം തലയിൽ നിന്ന് രക്തം വന്നു. ഡോക്ട...
ഓൾ റൗണ്ടർ ദിവ്യ
ദിവ്യ ഒരു ഓൾ റൗണ്ടറാണ്. നല്ലൊരു അഭിനേത്രി, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, ആങ്കർ ഒക്കെയായി ആളാകെ ബിസിയാണ്. സീരിയലിെൻറ ഷൂട്ടിനിടെ തൊടുപുഴയിൽ വച്ചാണ് എറണാകുളം പള്ളുരുത്തി സ്വദേശിയായ ദിവ്യയെ കണ്ടത്. ദിവ്യയുടെ വിശേഷങ്ങളിലേക്ക്...
...
അറിഞ്ഞു ചികിത്സിക്കണം, അലർജി
പ്രായഭേദമെന്യേ പലരെയും ബുദ്ധിമുട്ടിക്കുന്ന അസുഖമാണ് അലർജി. ചൊറിച്ചിൽ, തുമ്മൽ, ശരീരമാസകലം ചുവന്നുതടിക്കൽ, നീറ്റൽ തുടങ്ങിയവയൊക്കെയാണ് അലർജിയുടെ ലക്ഷണങ്ങൾ. അലർജിക്ക് കാരണമാവുന്നത് എന്തുതരം വസ്തുവാണെന്ന് തിരിച്ചറിയാൻ ശ്രമിക്കാത...
LATEST NEWS
കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഓ​സ്ക​ർ പി​സ്റ്റോ​റി​യ​സി​ന്‍റെ ത​ട​വ് ഇ​ര​ട്ടി​യാ​ക്കി
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഓ​ടു​ന്ന ബ​സി​ൽ കൗ​മാ​ര​ക്കാ​ർ യു​വാ​വി​ന്‍റെ ക​ഴു​ത്തു​മു​റി​ച്ചു കൊലപ്പെടുത്തി
പെഷവാറിൽ ചാവേർ സ്ഫോടനം: ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
സ​ഭ സ​മ്മേ​ളി​ക്കെ വി​വാ​ഹം കൂ​ടാ​ൻ 100 എം​എ​ൽ​എ​മാ​ർ കൂ​ട്ട അ​വ​ധി​യി​ൽ
മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ർ​ണാ​ട​ക​യി​ൽ ക്രൂ​ര​പീ​ഡ​നം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.