എച്ച്ടിസിയുടെ സ്മാർട്ട്ഫോണ്‍ ബിസിനസ് ഗൂഗിൾ വാങ്ങും
എച്ച്ടിസിയുടെ സ്മാർട്ട്ഫോണ്‍ ബിസിനസ് ഗൂഗിൾ വാങ്ങും
Monday, September 11, 2017 2:43 AM IST
ബെ​യ്ജിം​ഗ്/​സാ​ൻ​ഫ്രാ​ൻ​സി​സ്കോ: താ​യ്‌​വാ​നീ​സ് ക​ണ്‍സ്യൂ​മ​ർ ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​ന്പ​നി​യാ​യ എ​ച്ച്ടി​സി​യു​ടെ സ്മാ​ർ​ട്ട്ഫോ​ണ്‍ ബി​സി​ന​സ് സെ​ർ​ച്ച് എ​ൻ​ജി​ൻ ഭീ​മ​നാ​യ ഗൂ​ഗി​ൾ വാ​ങ്ങും. എ​ച്ച്ടി​സി​യു​ടെ വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി ബി​സി​ന​സാ​യ എ​ച്ച്ടി​സി വൈ​വ് ഇ​ട​പാ​ടി​ൽ ഉ​ൾ​പ്പെ​ടി​ല്ല. ക​ന്പ​നി​യെ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഗൂ​ഗി​ളി​ന്‍റെ ആ​ദ്യ ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണ്‍ പു​റ​ത്തി​റ​ക്കി​യ പാ​ര​ന്പ​ര്യം എ​ച്ച്ടി​സി​ക്കു​ണ്ട്. ഗൂ​ഗി​ളി​ന്‍റെ പി​ക്സ​ൽ‌ 2 മോ​ഡ​ൽ സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മി​ച്ച​ത് എ​ച്ച്ടി​സി​യാ​യി​രു​ന്നു.


എ​ച്ച്ടി​സി​യു​ടെ വി​റ്റു​വ​ര​വ് കു​റ​ഞ്ഞെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ഗൂ​ഗി​ളി​ന്‍റെ ഏ​റ്റെ​ടു​ക്ക​ൽ തീ​രു​മാ​നം പു​റ​ത്തു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ച്ച്ടി​സി പു​റ​ത്തു​വി​ട്ട പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ ക​ന്പ​നി​യു​ടെ 13 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന വി​റ്റു​വ​ര‌​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

2000-10 കാ​ല​ഘ​ട്ട​ത്തി​ൽ സ്മാ​ർ​ട്ട്ഫോ​ണ്‍ ബി​സി​ന​സി​ൽ കു​തി​ച്ചു​ക​യ​റി​യ എ​ച്ച്ടി​സി അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​ണ്.