ഐ ​ഫോ​ണ്‍ 8 , 8 പ്ല​സ് എ​ന്നി​വ​യ്ക്കൊപ്പം അപ്രതീക്ഷിത വിസ്മയവുമായി ആപ്പിൾ
കുപ്പർത്തീനോ: കാ​​​​ത്തി​​​​രി​​​​പ്പി​​​​നൊ​​​​ടു​​​​വി​​​​ൽ ഐ ​​​​ഫോ​​​​ണ്‍ ശ്രേ​​​​ണി​​​​യി​​​​ലെ പു​​തി​​യ മോ​​ഡ​​ലു​​ക​​ളു​​മാ​​യി ആ​​പ്പി​​ൾ എ​​ത്തി. ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലു​​​​ള്ള ആ​​​​പ്പി​​​​ൾ ആ​​​​സ്ഥാ​​​​ന​​​​ത്തെ സ്റ്റീ​​​​വ് ജോ​​​​ബ്സ് തീ​​​​യ​​​​റ്റ​​​​റി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​പ്പി​​​​ൾ സി​​​​ഇ​​​​ഒ ടീം ​​​​കു​​​​ക്ക് ആ​​​​ണ് ഐ ​​​​ഫോ​​​​ണ്‍ 8, 8 പ്ല​​​​സ് എ​​​​ന്നീ മോ​​​​ഡ​​​​ലു​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, ഈ ​​​​മോ​​​​ഡ​​​​ലു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ആ​​രും പ്ര​​തീ​​ക്ഷി​​ക്കാ​​ത്ത മ​​റ്റൊ​​രു വി​​സ്മ​​യംകൂ​​ടി ടീം ​​​​കു​​​​ക്ക് ക​​​​രു​​​​തി​​​​വ​​​​ച്ചി​​​​രു​​​​ന്നു.

ആ​​​​ദ്യ ഐ ​​​​ഫേ​​​​ണ്‍ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ പ​​​​ത്താം വാ​​​​ർ​​​​ഷി​​​​കം പ്ര​​​​മാ​​​​ണി​​​​ച്ചു​​​​ള്ള സ​​​​മ്മാ​​​​നം; ഐ​​​​ഫോ​​​​ണ്‍ 10. ​​ഐ ​​ഫോ​​​​ണ്‍ 8, 8 പ്ല​​​​സ് എ​​​​ന്നി​​​​വ മുൻപിറങ്ങിയ ഐ ഫോ​​​​ണു​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യാ​​​​ണ് ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. അ​​​​തി​​​​നാ​​​​ൽ​​ത്ത​​​​ന്നെ ഐ ​​​​ഫോ​​​​ണ്‍ ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​വ​​​​യി​​​​ൽ ദൃ​​​​ശ്യ​​​​മാ​​​​കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ഐ​​​​ഫോ​​​​ണ്‍ 10 ​​കൈ​​​​ക്കു​​​​ന്പി​​​​ളി​​​​ലെ വി​​​​സ്മ​​​​യംത​​ന്നെ ആ​​ണെ​​ന്നു പ​​​​റ​​​​യാം. അ​​​​ത്ര​​​​യ്ക്കു വി​​സ്മ​​യി​​പ്പി​​ക്കു​​ന്ന പ്ര​​ത്യേ​​ക​​ത​​ക​​ളു​​മാ​​യാ​​ണ് ​​ഐ ​​ഫോ​​​​ണ്‍10 ന്‍റെ വ​​​​ര​​​​വ്. യൂ​​​​സ​​​​റു​​​​ടെ മു​​​​ഖം നോ​​​​ക്കി ലോ​​​​ക്ക് തു​​​​റ​​​​ക്കു​​​​ന്ന ഫീ​​​​ച്ച​​​​റാ​​​​ണ് ഐ ​​​​ഫോ​​​​ണ്‍ പ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ആ​​​​ക​​​​ർ​​​​ഷ​​​​ണം.


മ​​​​റ്റു ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ: ഹോം ​​​​ബ​​​​ട്ട​​​​ണ്‍ ഇ​​​​ല്ലാ​​​​തെ​​​​യാ​​​​ണ് ഐ ​​​​ഫോ​​​​ണ്‍ പ​​​​ത്തി​​​​ന്‍റെ വ​​​​ര​​​​വ്. സ്ക്രീ​​​​ൻ സ്വൈ​​​​പ് ചെ​​​​യ്താ​​​​ണ് ഹോം ​​​​സ്ക്രീ​​​​നി​​​​ലെ​​​​ത്തേ​​​​ണ്ട​​​​ത്. രാ​​​​ത്രി​​​​യി​​​​ൽ പോ​​​​ലും യൂസ​​​​റു​​​​ടെ മു​​​​ഖം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന ഫേ​​​​സ് ഡി​​​​റ്റ​​​​ക്ഷ​​​​ൻ സം​​​​വി​​​​ധാ​​​​നം, 5.8 ഇ​​​​ഞ്ച് സൂ​​​​പ്പ​​​​ർ റെ​​​​റ്റി​​​​ന ഡി​​​​സ്പ്ലേ, ഒ​​​​എ​​​​സ്: ഐ​​​​ഒ​​​​എ​​​​സ് 11, ഏ​​​​ഴു​​ മെ​​​​ഗാ പി​​​​ക്സ​​ൽ മു​​​​ൻ കാ​​​​മ​​​​റ, 12 മെ​​​​ഗാ​​​​പി​​​​ക്സ​​​​ൽ പി​​​​ൻ കാ​​​​മ​​​​റ, ബേ​​​​സ​​​​ൽ ലെ​​​​ഡ് ഡി​​​​സൈ​​​​ൻ.

ഐ ​​​​ഫോ​​​​ണ്‍ പ​​​​ത്ത് ന​​​​വം​​​​ബ​​​​ർ മു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്നാ​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. 64 ജി​​​​ബി പ​​​​തി​​​​പ്പി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 89,000 രൂ​​​​പ​​​​യാ​​​​ണ് വി​​​​ല. 256 ജി​​​​ബി മോ​​​​ഡ​​​​ലി​​​​ന് 1.2 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.