Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Auto Spot |


കരുത്തൻ റെഡിഗോ
ഡസ്റ്ററും ടെറാനോയും പോലെ, സണ്ണിയും സ്കാലയും പോലെ. സഹോദര മോഡലുകളാണ് ക്വിഡും റെഡിഗോയും. റെനോ ക്വിഡിന്‍റെ ഡാറ്റ്സണ്‍ വകഭേദം.

എസ്യുവി ലുക്കുമായി എത്തി വിപണി കീഴടക്കിയ റെനോ ക്വിഡിന്‍റെ എൻജിനും പ്ലാറ്റ്ഫോമുമെല്ലാമാണ് റെഡിഗോയ്ക്കും ഉപയോഗിക്കുന്നത്. റെഡിഗോയ്ക്ക് പക്ഷേ, ഒരു ടോൾ ബോയ് ഹാച്ച്ബാക്ക് രൂപമാണ്. ക്വിഡിനെക്കാൾ വിലയും കുറവ്. കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ മാരുതി ആൾട്ടോയോടും ഹ്യുണ്ടായി ഇയോണിനോടുമാണ് ഈ സഹോദര മോഡലുകളുടെ മത്സരം. ക്വിഡിന്‍റേതുപോലെ കൂടുതൽ കരുത്തുറ്റ ഒരു ലിറ്റർ എൻജിനുമായി ഈ മത്സരം കൊഴുപ്പിക്കുകയാണ് ഇപ്പോൾ റെഡിഗോ. ഒരു ലിറ്റർ എൻജിനുള്ള റെനോ ക്വിഡിനെ അടുത്തറിയാം.

രൂപകൽപ്പന

പിൻഭാഗത്ത് ഒരു ലിറ്റർ ബാഡ്ജ് ഉണ്ടെന്നത് ഒഴികെ 800 സിസി റെഡിഗോയുമായി ഒരു ലിറ്റർ വകഭേദത്തിന് വ്യത്യാസമില്ല. മാരുതി വാഗണ്‍ ആറിനെപ്പോലെ ടോൾ ബോയ് രൂപകൽപ്പനയാണ് റെഡിഗോയ്ക്ക്. ക്രോസ് ഓവറിന്‍റെ തലയെടുപ്പുണ്ട്. മുൻഭാഗത്തെക്കാൾ രൂപഭംഗി പിൻഭാഗത്തിനാണ്.

ക്വിഡിന്‍റേതുപോലെ സിഎംഎഫ് എ പ്ലാറ്റ്ഫോമിലാണ് റെഡിഗോയും നിർമിച്ചിരിക്കുന്നത്. എന്നാൽ ബോഡി അളവുകളിൽ ഇവ തമ്മിൽ ചെറിയ വ്യത്യാസമുണ്ട്. നീളം, വീതി എന്നിവ ക്വിഡിനാണ് കൂടുതൽ . എന്നാൽ കൂടുതൽ ഉയരം റെഡിഗോയ്ക്കുണ്ട്. എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ തന്നെ ഏറ്റവും ഉയരമുള്ളത് റെഡിഗോയ്ക്കാണ്. കൂട്ടത്തിലേയ്ക്കും ചെറുതാണ് മാരുതി ആൾട്ടോ 800.

എതിരാളികളെ അപേക്ഷിച്ച് കൂടുതലുണ്ട് ഗ്രൗണ്ട് ക്ലിയറൻസ്. വലിയ ഹന്പുകളെയും പേടികൂടാതെ മറികടക്കാൻ 185 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ( ക്വിഡിന് 180 മില്ലിമീറ്റർ) സഹായിക്കുന്നു. എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ ആദ്യമായി എൽഇഡി ഡേ ടൈം റണ്ണിംഗ് ലാംപുകൾ റെഡിഗോ നൽകുന്നു . ഹെഡ്ലാംപ് ഓണാക്കുന്പോൾ ഡേ ടൈം റണ്ണിംഗ് ലാംപുകൾ സ്വയം ഓഫാകും. എൽഇഡികൾക്ക് അൽപ്പം കൂടി പ്രകാശതീവ്രത വേണ്ടിയിരുന്നു.

ഇന്‍റീരിയറിൽ അൽപ്പം മാറ്റമുണ്ട്. ഗ്രേയ്ക്ക് പകരം ബ്ലാക്ക് നിറത്തിലാണ് ഡാഷ്ബോർഡും സീറ്റ് കവറും. വളരെ ലളിതമാണ് റെഡിഗോയുടെ ഡാഷ്ബോർഡ്. യുഎസ്ബി , ഓക്സിലറി ഇൻപുട്ട്, സിഡി എന്നിവയിലൂടെ ഇതിൽ പാട്ട് കേൾക്കാം. എഫ്എം റേഡിയോയുമുണ്ട്. പവർ വിൻഡോ സ്വിച്ചുകൾ ഗീയർലിവറിനു മുന്നിലാണ് നൽകിയിരിക്കുന്നത്. ഉപയോഗിച്ച് ശീലമാകും വരെ ഇത് കൈകാര്യം ചെയ്യുക അത്ര സുഖകരമല്ല. റിമോട്ട് സെൻട്രൽ ലോക്കിംഗ് ഒരു ലിറ്റർ ക്വിഡിന് അധികമായുള്ള ഫീച്ചറാണ്.

പൊക്കം കൂടിയവർക്കും സുഖകരമായി യാത്ര ചെയ്യാവുന്ന വിധം ഉയരം കൂടിയ ഇന്‍റീരിയറാണ് റെഡിഗോയുടെ. ഹെഡ് ലെഗ് റൂം ആവശ്യത്തിലേറെയുണ്ട്.
സീറ്റുകൾ മെലിഞ്ഞതാണെങ്കിലും പിൻഭാഗത്തിനു നല്ല സപ്പോർട്ട് ലഭിക്കുന്നുണ്ട്. തുടകൾക്കും വേണ്ടത്ര താങ്ങ് കിട്ടുന്നു. പിൻസീറ്റിൽ രണ്ട് മുതിർന്നവർക്ക് സുഖകരമായി ഇരിക്കാം. മൂന്നാമതൊരാളെകൂടി ഇരുത്തണമെങ്കിൽ മറ്റു യാത്രക്കാർ കാര്യമായി ഒതുങ്ങിക്കൊടുക്കണം. ഇന്‍റീരിയർ നിലവാരം ആൾട്ടോയെക്കാൾ മെച്ചമാണ്. ഇക്കാര്യത്തിൽ ഏറ്റവും മികവുള്ളത് ഹ്യുണ്ടായി ഇയോണിനാണ്.

വലിയ അനലേഗ് സ്പീഡോമീറ്ററും ചെറിയൊരു ഡിജിറ്റൽ ഡിസ്പ്ലേയും പിന്നെ സ്ഥിരം ഇൻഡിക്കേറ്ററുകളും അടങ്ങുന്നതാണ് ഇൻസ്ട്രമെന്‍റ് ക്ലസ്റ്റർ . ടാക്കോ മീറ്റർ, ഓഡോ മീറ്റർ, ഫ്യുവൽ ലെവൽ ഇൻഡിക്കേറ്റർ, ശരാശരി മൈലേജ്, ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന ദൂരം, ഗീയർഷിഫ്ട് ഇൻഡിക്കേറ്റർ എന്നിങ്ങനെ ഒരുപാട് വിവരങ്ങൾ ചെറിയ ഡിജിറ്റൽ ഡിസ്പ്ലേയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.


ലഗേജ് സ്പേസിന്‍റെ കാര്യത്തിൽ ക്വിഡാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം റെഡിഗോയ്ക്കുണ്ട്, 222 ലിറ്റർ. നാല് പേരുടെ ലഗേജ് വയ്ക്കാൻ ഇത് ധാരാളം മതി. സുരക്ഷയുടെ കാര്യത്തിൽ കൂടുതലൊന്നും റെഡിഗോയും നൽകുന്നില്ല, ഈ വിഭാഗത്തിൽപെട്ട മറ്റു മോഡലുകളെപ്പോലെ ഡ്രൈവർ എയർബാഗ് മാത്രമുണ്ട്. എബിഎസ് ഇല്ല.

എൻജിൻ ഡ്രൈവ്

റെനോ ക്വിഡിൽ ഉപയോഗിക്കുന്ന 999 സിസി, മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് റെഡിഗോയുടെ ബോണറ്റിനടിയിലുമുള്ളത്. 67 ബിഎച്ച്പി91 എൻഎം ആണ് എൻജിൻ ശേഷി. റെഡിഗോയുടെ 800 സിസി എൻജിനെ അപേക്ഷിച്ച് 13 ബിഎച്ച്പി19 എൻഎം അധികം. അഞ്ച് സ്പീഡ് മാന്വൽ ഗീയർബോക്സാണിതിന്. ലിറ്ററിന് 22.50 കിലോമീറ്റർ മൈലേജ് കന്പനി വാഗ്ദാനം ചെയ്യുന്നു.

ഇനി റെഡിഗോ സ്റ്റാർട്ട് ചെയ്ത് നോക്കാം. 800 സിസി എൻജിനെ അപേക്ഷിച്ച് ഐഡ്ലിംഗിൽ വിറയൽ കുറവുണ്ട്. ക്വിഡിലേതുപോലെ ഫസ്റ്റ് ഗീയറിനു സമീപത്താണ് റിവേഴ്സ് ഗീയർ . ഗീയർനോബിനു താഴെയുള്ള വലയം വലിച്ചുയർത്തി പിടിച്ച് വേണം റിവേഴ്സ് ഗീയർ ഇടാൻ. കുറഞ്ഞ ആർപിഎമ്മിൽ കൂടുതൽ ടോർക്ക് ലഭിക്കുന്നതിനാൽ ഗീയർ മാറ്റം കുറവ് മതി. മണിക്കൂറിൽ 40 കിമീ വേഗത്തിൽ നാലാം ഗീയറിൽ കൊണ്ടുനടക്കാം. സെക്കൻഡ് ഗീയറിൽ തന്നെ കയറ്റം വലിക്കുന്നുണ്ട്. 185 മില്ലിമീറ്റർ എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് മഴക്കാലത്ത് പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്രയ്ക്ക് അനുകൂലഘടകമാണ്.

അവസാനവാക്ക്

വിലക്കുറവുള്ള ചെറിയ കാർ നോക്കുന്നവർക്ക് പരിഗണിക്കാവുന്ന നല്ല മോഡൽ. പൊക്കമുള്ളവരെയും റെഡിഗോ തൃപ്തിപ്പെടുത്തും. കരുത്ത് കുറവാണെന്ന പരാതി ഒരു ലിറ്റർ എൻജിനുള്ള ഡാറ്റ്സണ്‍ പരിഹരിക്കുന്നു. ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് പോലുള്ള നിലവാരം കൂടിയ ഫീച്ചറുകൾ വേണ്ടവർ ക്വിഡ് പരിഗണിക്കുക.

വില

ക്വിഡിനെ അപേക്ഷിച്ച് 42,000 രൂപയോളം കുറവാണ് റെഡിഗോയുടെ വില. സമാന 800 സിസി റെഡിഗോ വകഭേദത്തെക്കാൾ 23,000 രൂപ അധികം കൊടുത്താൽ മതി, ഒരു ലിറ്റർ എൻജിനുള്ള റെഡിഗോയ്ക്ക്. കൊച്ചി എക്സ്ഷോറൂം വിലയും ഫീച്ചറുകളും
ടി ഓപ്ഷൻ 3.70 ലക്ഷം രൂപ

എസി, പവർ സ്റ്റിയരിംഗ്, ഡിജിറ്റൽ ടാക്കോ മീറ്റർ, പവർ വിൻഡോ, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ, സെൻട്രൽ ലോക്കിംഗ്, റിമോട്ട് കീ, സിഡി പ്ലേയർ, ആന്‍റിന, ഇമ്മൊബിലൈസർ എന്നിവ പ്രധാന ഫീച്ചറുകൾ .

എസ് 3.85 ലക്ഷം രൂപ
ഡേ ടൈം റണ്ണിംഗ് ലാംപുകൾ, ഡ്രൈവർ എയർബാഗ് എന്നീ ഫീച്ചറുകൾ ഇതിന് അധികമായുണ്ട്.

ടെസ്റ്റ് ഡ്രൈവ് വാഹനത്തിന് കടപ്പാട് : ഇവിഎം ഓട്ടോമോട്ടീവ് ഇന്ത്യ, തെള്ളകം പി.ഒ, കോട്ടയം.
ഫോണ്‍ : 81118 80755, 04813240111.

ഐപ് കുര്യൻ

കെ​യു​വി 100 എ​ൻ​എ​ക്സ്ടി
മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ ന​വീ​ക​രി​ച്ച കെ​യു​വി 100 (വ​ണ്‍ ഡ​ബി​ൾ ഒ) ​നി​ര​ത്തി​ലെ​ത്തി. നാ​ൽ​പ്പ​ത് പു​തി​യ ഫീ​ച്ച​റു​ക​ളും പ​രി​ഷ്കാ​ര​ങ്ങ​ളും ന​ൽ​കി​യാ​ണ് കെ​യു​വി 100 എ​ൻ​എ​ക്സ്ടി എ​ന്ന പു​തി​യ പ​തി​പ്പ് പു​റ​ത്...
പു​തി​യ എ​ക്കോസ്പോ​ര്‍​ട്ട് വി​പ​ണി​യി​ല്‍
കൊ​​​ച്ചി: ക​​​രു​​​ത്തും രൂ​​​പ​​​ഭം​​​ഗി​​​യും ഒ​​​ത്തി​​​ണ​​​ങ്ങി​​​യ പു​​​തി​​​യ ഫോ​​​ര്‍​ഡ് എ​​​ക്കോ സ്പോ​​​ര്‍​ട്ട് വി​​​പ​​​ണി​​​യി​​​ലി​​റ​​ക്കി. ഡ്യു​​​വ​​​ല്‍ ഫ്ര​​​ണ്ട് എ​​​യ​​​ര്‍ ബാ​​​ഗു​​​ക​​​ള്‍, ബോ​​​ര്‍​ഡ​​​ര...
റെ​​​നോ കാ​​​പ്ച​​​ർ
കൊ​​​ച്ചി: ഫ്രഞ്ച് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ റെ​നോ​യു​ടെ പ്രീ​മി​യം എ​സ്‌​യു​വി റെ​നോ ക്യാ​പ്ച​ർ കേ​ര​ള വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

റെ​നോ കൊ​ച്ചി ഷോ​റൂ​മി​ൽ ടി​വി​എ​സ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​...
പ്രീമിയം ക്രോസ്ഓവറിലെ പ്രീമിയം എസ്‌യുവി
ഇന്ത്യയിൽ ആദ്യത്തെ പ്രീ​മി​യം ക്രോ​സ്ഓ​വ​ർ രൂപത്തിലുള്ള പ്രീമിയം എസ്‌യുവിയായി റെ​നോ ഇ​ന്ത്യ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പു​തി​യ മോ​ഡ​ലാ​ണ് കാ​പ്ച​ർ. എ​സ്‌​യു​വി വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​...
ഹോണ്ട ‌ഗ്രാസിയ വിപണിയിൽ
ന്യൂ​ഡ​ൽ​ഹി: ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ 125 സിസി ‌പ്രീ​മി​യം സ്കൂ​ട്ട​ർ ഗ്രാസി​യ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. വില 57,897 രൂ​പ(​എ​ക്സ് ഷോ​റൂം)​. ആ​ക്ടീ​വ 125ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ സ്പോ​ർ​ട്ടി ലു​ക...
"ദോ​സ്ത് +' വി​പ​ണി​യി​ൽ
ഹി​ന്ദു​ജ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള വാ​ണി​ജ്യ വാ​ഹ​ന നി​ർ​മ്മാ​താ​ക്ക​ളാ​യ അ​ശോ​ക് ലെയ് ലാ​ൻ​ഡ് ചെ​റി​യ വാ​ണി​ജ്യ വാ​ഹ​ന​മാ​യ ’’ദോ​സ്ത് പ്ല​സ് കേ​ര​ള നി​ര​ത്തി​ലെ​ത്തി​ച്ചു. ര​ണ്ടു ട​ണ്‍ മു​ത​ൽ 3.5 ട​ണ്‍ വ​രെ...
വി​ല്പ​നാന​ന്ത​ര സേ​വ​ന​ത്തി​നു ഹ്യുണ്ടാ​യി​ക്ക് അം​ഗീ​കാ​രം
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച വി​​​ല്പ​​നാ​​​ന​​​ന്ത​​​ര സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന കാ​​​ർ ഉ​​​ത്പാ​​​ദ​​​ക​​​രാ​​​യി ത​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യി മു​​ൻ​​നി​​ര കാ​​​ർ നി​​​ർ​​​മാ​​​താ​​ക്ക​​ളാ​...
എക്കോസ്പോർട്ടിനു പുതിയ ഫീച്ചറുകൾ
ഫോ​ർ​ഡ് അ​ടു​ത്ത മാ​സം വി​പ​ണി​യി​ലി​റ​ക്കു​ന്ന എ​ക്കോ​സ്പോ​ർ​ട്ടി​ന്‍റെ പു​തി​യ പ​തി​പ്പി​ൽ എ​ൻ​ജി​ൻ മു​ത​ൽ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ക​ന്പ​നി അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ പു​തി​യ 1.5 ലി​റ്റ...
ടാ​റ്റാ നെ​ക്സോ​ണ്‍
പു​തു ത​ല​മു​റ​യി​ലെ നെ​ക്സ്റ്റ് ലൈ​ഫ് സ്റ്റൈ​ൽ എ​സ് യു വി ആ​യ ടാ​റ്റാ നെ​ക്സോ​ണു​മാ​യി ടാ​റ്റാ മോ​ട്ടോ​ഴ്സ് ഇ​ന്ത്യ​ൻ നി​ര​ത്തി​ലെ​ത്തി. കോം​പാ​ക്ട് എ​സ് യു വി മേ​ഖ​ല​യി​ലേ​യ്ക്ക് ടാ​റ്റാ മോ​ട്ടോ​ഴ്സ് ആ​ദ്യ​മാ​യാ​ണ് ...
കരുത്തൻ റെഡിഗോ
ഡസ്റ്ററും ടെറാനോയും പോലെ, സണ്ണിയും സ്കാലയും പോലെ. സഹോദര മോഡലുകളാണ് ക്വിഡും റെഡിഗോയും. റെനോ ക്വിഡിന്‍റെ ഡാറ്റ്സണ്‍ വകഭേദം.

എസ്യുവി ലുക്കുമായി എത്തി വിപണി കീഴടക്കിയ റെനോ ക്വിഡിന്‍റെ എൻജിനും പ്ലാറ്റ്ഫോമുമെല്ലാ...
എകെ-47ൽ നിന്ന് ഇലക്‌ട്രിക് ബൈക്കിലേക്ക്
മോ​സ്കോ: എ​കെ-47 എ​ന്ന യ​ന്ത്ര​ത്തോ​ക്കി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച റ​ഷ്യ​ൻ ക​ന്പ​നി പു​തി​യ ബി​സി​ന​സ് സം​രം​ഭ​ത്തി​ലേ​ക്ക് തി​രി​യു​ന്നു. തോ​ക്കി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ ഏ​ഴു പ​തി​റ്റാ​ണ്ടി​ലേ​ക്കു ക​ട​ക്കു​ന്ന​ ക​ലാ​...
ഇ​ല​ക്‌ട്രിക് ബ​സു​മാ​യി ടാ​റ്റ
ഗോ​​​​ഹ​​​​ട്ടി: ടാ​​​​റ്റ​​ മോ​​​​ട്ടോ​​​​ഴ്സ് നി​​​​ർ​​​​മി​​​​ച്ച ഇ​​​​ല​​​​ക്‌​​ട്രി​​ക് ബ​​​​സി​​​​ന്‍റെ ആ​​​​ദ്യ പ​​​​രീ​​​​ക്ഷ​​​​ണ ഓ​​​​ട്ടം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​...
റോയൽ എൻഫീൽഡ് വിയറ്റ്നാമിലേക്ക്
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​രു​ച​ക്ര വാ​ഹ​ന മാ​ർ​ക്ക​റ്റാ​യ വി​യ​റ്റ്നാ​മി​ലേ​ക്ക് റോ​യ​ൽ എ​ൽ​ഫീ​ൽ​ഡ്. ക​മ്പ​നി​യു​ടെ പ്ര​മു​ഖ മോ​ഡ​ലു​ക​ളാ​യ ബു​ള്ള​റ്റ് 500, ക്ലാ​സി​ക് 500, കോ​ണ്ടി​നെ​ന്‍റ​ൽ ജി...
ഇത് അതുക്കും മേലേ
സ​ബ് കോം​പാ​ക്ട് എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സ് ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച മോ​ഡ​ലാ​ണ് നെ​ക്സോ​ണ്‍. മ​റ്റു ചെ​റു എ​സ്‌​യു​വി​ക​ളെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും നെ​ക്സോ​ണി...
റെ​നോ കേ​ര​ള​ത്തി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കും
പ്ര​മു​ഖ വാ​ഹ​ന ക​ന്പ​നി​യാ​യ റെ​നോ കേ​ര​ള​ത്തി​ലെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കും. അ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ന്പ​നി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 10 പു​തി​യ ഡീ​ല​ർ​ഷി​പ്പു​ക​ൾ ആ​രം​ഭി​ച്ചു. സെ​പ്തം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പു​തി​യ എ​ട്ട് ...
കാറുകൾക്ക് സുരക്ഷയൊരുക്കാൻ ഇവയൊക്കെ
റോ​ഡ​പ​ക​ട​ങ്ങ​ൾ അ​ടി​ക്ക​ടി വ​ർ​ധി​ച്ചു​വ​രു​ന്നു. മി​ക്ക അ​പ​ക​ട​ങ്ങ​ളു​ടെ​യും വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​ത് കാ​റു​ക​ളി​ൽ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ്. കാ​റു​ക​ളി​ൽ അ​ത്യാ​വ​ശ്യം ഉ​ണ്ടാ​യി​രി​ക്ക...
അ​ശോ​ക് ലെയ്‌ലാൻഡ് ദോ​സ്ത് പ്ല​സ്
കൊ​​​ച്ചി: അ​​​ശോ​​​ക് ലെ​​യ്‌​​ലാ​​ൻ​​ഡ് ചെ​​​റി​​​യ വാ​​​ണി​​​ജ്യ വാ​​​ഹ​​​ന​​​മാ​​​യ ദോ​​​സ്ത് പ്ല​​​സ് വി​​പ​​ണി​​യി​​ലി​​റ​​ക്കി. ര​​​ണ്ടു മു​​​ത​​​ൽ 3.5 ട​​​ണ്‍ വ​​​രെ ഭാ​​​ര​​​വും പേ ​​​ലോ​​​ഡ് ശേ​​​ഷി 1.475 ട​​​ണ്...
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കില്ല: ടൊയോട്ട
ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​യി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ (ടി​കെ​എം) വൈ​സ് ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​റു​മാ​യ ശേ​ഖ​ർ വി​ശ്വ​നാ​ഥ​ൻ. രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്...
തമിഴ്നാട്ടിൽ പോഷെ 7,000 കോടി രൂപ നിക്ഷേപിക്കും
ചെ​ന്നൈ: യൂ​റോ​പ്യ​ൻ വാ​ഹ​നി​ർ​മാ​താ​ക്ക​ളാ​യ പോ​ഷെ ത​മി​ഴ്നാ​ട്ടി​ൽ വ​ൻ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്നു. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി ഇ​തേ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ പോ​ഷെ നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി...
ചരിത്രം തിരുത്തി മാരുതി സുസുകി ഡിസയർ
ന്യൂ​ഡ​ൽ​ഹി: ഒ​രു പ​തി​റ്റാ​ണ്ട​ത്തെ കു​തി​പ്പി​ന് ഓ​ഗ​സ്റ്റി​ൽ അ​വ​സാ​നം. പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വാ​ഹ​നവ​ല്പ​ന​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​ർ​ന്ന മാ​രു​തി സു​സു​കി ആ​ൾ​ട്ടോ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട...
ടാറ്റാ നെക്സോൺ വിപണിയിൽ
ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ഴ്സ് സ​ബ്കോം​പാ​ക്ട് എ​സ്‌​യു​വി നെ​ക്സോ​ണി​നെ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 1.2 ലി​റ്റ​ർ റെ​വ​ട്രോ​ൺ പെ​ട്രോ​ൾ എ​ൻ​ജി​നി​ലും 1.5 ലി​റ്റ​ർ‌ റെ​വോ​ടോ​ർ​ക്ക് ഡീ​സ​ൽ എ​ൻ​ജി​നി​ലും നി​ര​ത്തി​ലെ​ത്ത...
ഡ്രൈ​വ​റില്ലാ ട്രാ​ക്ട​റു​മാ​യി മ​ഹീ​ന്ദ്ര
കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര ആ​​​ദ്യ ഡ്രൈ​​​വ​​​റില്ലാ ട്രാ​​​ക്ട​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ചെ​​​ന്നൈ​​​യി​​​ലെ മ​​​ഹീ​​​ന്ദ്ര റി​​​സ​​​ർ​​​ച്ച് വാ​​​ലി​​​യി​​​ലാ​​​ണു ട്രാ​​​ക്ട​​​ർ വി​​​ക​​​സ...
നിസാൻ മൈക്ര ഫാഷൻ ട്രെൻഡിൽ
ഉ​ത്സ​വ​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും പു​തി​യ വാ​ഹ​ന​ങ്ങ​ളും മു​ന്പ് നി​ര​ത്തി​ലെ​ത്തി​യ​വ​യു​ടെ മു​ഖം മി​നു​ക്കി​യ വേ​രി​യ​ന്‍റു​ക​ളും നി​ർ​മാ​താ...
നി​സാ​ൻ മൈ​ക്ര ഫാ​ഷ​ൻ എ​ഡി​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: പ്ര​​​മു​​​ഖ വാ​​​ഹ​​​നനി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ നി​​​സാ​​​ൻ ഇ​​​ന്ത്യ ഫാ​​​ഷ​​​ൻ ബ്രാ​​​ൻ​​​ഡാ​​​യ യു​​​ണൈ​​​റ്റ​​​ഡ് ക​​​ളേ​​​ഴ്സ് ഓ​​​ഫ് ബെ​​​ന​​​റ്റ​​​ണു​​​മാ​​​യി ചേ​​​ർ​​​ന്നു ലി​​​മി​​​റ്റ​​​ഡ് എ​​​ഡി...
സെസ് വർധന: വാഹന നിർമാതാക്കൾക്ക് ആശ്വാസം
ന്യൂ​ഡ​ൽ​ഹി: കാ​റു​ക​ളു​ടെ സെ​സ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന തോ​തി​ൽ വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന (സി​യാം) ആ​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി. ചെ​റു​കാ​റു​ക​ൾ​ക്ക് സെ​സ് വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ലും സി​യാ...
ആനിവേഴ്സറി എഡിഷനുമായി ഫോക്സ്‌വാഗൺ
മും​ബൈ: ഇ​ന്ത്യ​യി​ലെ​ത്തി​യി​ട്ട് ഒ​രു പ​തി​റ്റാ​ണ്ടു പി​ന്നി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ഫോ​ക്സ്‌​വാ​ഗ​ൺ നാ​ല് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ കാ​റു​ക​ൾ പു​റ​ത്തി​റ​ക്കി. പോ​ളോ ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ, അ​മി​യോ ആ​...
പത്തു ലക്ഷം രൂപയ്ക്കുള്ളിലെ പ്രീമിയം ഹാച്ച്ബാക്കുകൾ
പു​​തി​​യ വാ​​ഹ​​നം വാ​​ങ്ങാ​​ൻ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​വ​​ർ കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ ന​​ല്കു​​ന്ന​​വ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​മെ​​ന്ന​​തി​​ൽ സം​​ശ​​യ​​മി​​ല്ല. ഹാ​​ച്ച്ബാ​​ക്ക് മോ​​ഡ​​ലു​​...
ഹ്യൂ​ണ്ടാ​യി​ നെ​ക്സ്റ്റ് ജെ​ൻ വെ​ർ​ണ
ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഹ്യൂ​ണ്ടാ​യി മോ​ട്ടോ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ "​നെ​ക്സ്റ്റ് ജെ​ൻ വെ​ർ​ണ’ വി​പ​ണി​യി​ലെ​ത്തു​ന്നു.

ഫ്യൂ​ച്ച​റി​സ്റ്റി​ക് ഡി​സൈ​ൻ, ഡൈ​നാ​മി...
"ഗു​രു’ ഐ​സി​വി ട്ര​ക്കു​മാ​യി അ​ശോ​ക് ലേലാൻഡ്
ഹി​ന്ദു​ജ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള അ​ശോ​ക് ലേ​ലാ​ൻ​ഡ് ഉ​യ​ർ​ന്ന ഇ​ന്ധ​ന ക്ഷ​മ​ത​യും കൂ​ടു​ത​ൽ ​ഭാ​രം വ​ഹി​ക്കാ​ൻ ഉ​ള്ള ശേ​ഷി​യു​മു​ള്ള ഇ​ട​ത്ത​രം വാ​ണി​ജ്യ വാ​ഹ​ന​മാ​യ "​ഗു​രു’ കേ​ര​ള വി​പ​ണി​യി​ൽ പു​റ​ത്തി​റ​ക...
അടിമുടി മാറ്റമുള്ള അഞ്ചാം തലമുറ വെർണ
ഇ​ന്ത്യ​ൻ വാ​ഹ​ന​പ്രേ​മി​ക​ളു​ടെ ബ​ജ​റ്റി​നി​ണ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ല്കാ​ൻ മ​ത്സ​രി​ക്കു​ന്ന ക​ന്പ​നി​യാ​ണ് ഹ്യു​ണ്ടാ​യ്. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ക​ന്പ​നി​യാ​യി മാ​റാ​നും ഹ്യു​ണ്ടാ​യ...
LATEST NEWS
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ട​തി​വ​ള​പ്പി​ൽ‌ ഗു​ണ്ടാ​ത്ത​ല​വ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
ക​ന​ത്ത മ​ഴ; കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു
പ​ദ്മാ​വ​തി ഇ​നി​യും വൈ​കും; കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ
കൊ​ച്ചി മെ​ട്രോ പാ​ർ​ക്കിം​ഗ് ഫീ​സും കു​റ​യ്ക്കു​ന്നു
നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ട്ട​ര ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.