ഇ​നി മി​ന്നും നെ​റ്റ്!
നെ​റ്റി​നു സ്പീ​ഡി​ല്ല എ​ന്ന പ​രാ​തി​ക്ക് ഇ​നി വ​കു​പ്പു​ണ്ടാ​കി​ല്ല- ബ്രോ​ഡ്ബാ​ൻ​ഡി​ന്‍റെ വേ​ഗ​ത സ്ഥി​ര​മാ​യി നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ റി​സീ​വ​ർ ഗ​വേ​ഷ​ക​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കി. ഒ​രു സെ​ക്ക​ൻ​ഡി​ൽ 10,000 മെ​ഗാ​ബി​റ്റ്സ് എ​ന്ന ഡാ​റ്റാ റേ​റ്റ് സ്ഥി​ര​മാ​യി ല​ഭി​ക്കാ​ൻ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഉ​പ​യോ​ക്താ​ക്ക​ൾ കൂ​ടു​ത​ൽ ഉ​ണ്ടാ​കു​ന്ന റ​ഷ് അ​വ​റു​ക​ളി​ൽ നെ​റ്റി​ന്‍റെ വേ​ഗ​ത 30 ശ​ത​മാ​നം വ​രെ​യാ​ണ് കു​റ​യാ​റു​ള്ള​ത്. ആ ​പ്ര​ശ്നം ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. സൂ​പ്പ​ർ​ഫാ​സ്റ്റ് ഇ​ന്‍റ​ർ​നെ​റ്റ് താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ചെ​ല​വി​ൽ ല്യ​മാ​ക്കാ​മെ​ന്നാ​ണ് അ​വ​രു​ടെ പ്ര​തീ​ക്ഷ.

2025-ഓ​ടെ ഇ​ന്‍റ​ർ​നെ​റ്റി​ന് ഇ​ന്നു​ള്ള​തി​ന്‍റെ നൂ​റി​ര​ട്ടി വേ​ഗ​ത വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​നാ​യ സെ​സ​ർ എ​ർ​കി​ലി​ൻ​ക് പ​റ​യു​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് കൂ​ടു​ത​ൽ വ്യാ​പ​ക​മാ​വു​ക​യും, എ​ച്ച്ഡി വീ​ഡി​യോ, ഓ​ണ്‍​ലൈ​ൻ ഗെ​യി​മിം​ഗ് എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. സ്മാ​ർ​ട് ഡി​വൈ​സു​ക​ൾ​ക്ക് 5ജി ​ല​ഭ്യ​മാ​യാ​ലേ മി​ക്ക സ​ർ​വീ​സു​ക​ളും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വൂ. ഇ​ത്ത​ര​ത്തി​ൽ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും പു​തി​യ ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ റി​സീ​വ​ർ ടെ​ക്നോ​ള​ജി സ​ഹാ​യ​ക​ര​മാ​വു​മെ​ന്ന് എ​ർ​കി​ലി​ൻ​ക് പ​റ​യു​ന്നു.

വി​വി​ധ ത​രം​ഗ​ദൈ​ർ​ഘ്യ​ത്തി​ലും വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള പ്ര​കാ​ശ ര​ശ്മി​ക​ളി​ലൂ​ടെ​യു​മാ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​പ്ര​കാ​രം ഡാ​റ്റ എ​ത്തു​ക. ഓ​രോ ഉ​പ​യോ​ക്താ​വി​നും പ്ര​ത്യേ​ക ത​രം​ഗ​ദൈ​ർ​ഘ്യം ല​ഭി​ക്കു​ന്ന​തി​ലൂ​ടെ ബാ​ൻ​ഡ് വി​ഡ്ത് ഷെ​യ​റിം​ഗ് മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​കും. കോ​ഹെ​റ​ന്‍റ് റി​സീ​വ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​തു യാ​ഥാ​ർ​ഥ്യ​മാ​ക്കാ​മെ​ങ്കി​ലും അ​തി​നു ചെ​ല​വേ​റും. പു​തി​യ ടെ​ക്നോ​ള​ജി​ക്ക് ആ ​പ​രി​മി​തി​യു​മി​ല്ല.

എ​ന്താ​യാ​ലും ഇ​ന്നു​ള്ള​തൊ​ന്നു​മ​ല്ല യ​ഥാ​ർ​ഥ സ്പീ​ഡ് എ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.