നോ​ക്കി​യ 9: അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്തം
നോ​ക്കി​യ 9:  അ​ഭ്യൂ​ഹ​ങ്ങ​ൾ  ശ​ക്തം
Friday, October 27, 2017 4:10 AM IST
ആ​പ്പി​ൾ 10നെ നേ​രി​ടാ​നു​ള്ള നോ​ക്കി​യ​യു​ടെ പു​തി​യ മോ​ഡ​ലാ​യ നോ​ക്കി​യ 9ൽ ​എ​ന്തൊ​ക്കെ വി​സ്മ​യ​ങ്ങ​ളാ​കും ഉ​ണ്ടാ​കു​ക? ഏ​താ​നും ആ​ഴ്ച​ക​ളാ​യി അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ല​വി​ധ​ത്തി​ൽ തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത് നോ​ക്കി​യ 9ന്‍റെ ബാ​ക്ക് ക​വ​ർ എ​ന്ന പേ​രി​ലു​ള്ള ചി​ത്ര​മാ​ണ്. പി​ൻ​വ​ശ​ത്ത് ര​ണ്ടു കാ​മ​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഇ​തോ​ടെ ഉ​റ​പ്പാ​യി. ക​വ​റി​ൽ ഡി​സൈ​ൻ​ഡ് ബൈ ​എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് പ​റ്റി​ക്ക​ൽ അ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ. ഫോ​ണി​ൽ ഫിം​ഗ​ർ​പ്രി​ന്‍റ് സെ​ൻ​സ​ർ ഉ​ണ്ടാ​കു​മെ​ന്നും ഗ്ലാ​സ് ഫി​നി​ഷി​ലു​ള്ള ക​വ​റി​ന്‍റെ ഡി​സൈ​നി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്.

ആ​പ്പി​ളി​നു പു​റ​മേ സാം​സ​ങ്ങ്, എ​ൽ​ജി തു​ട​ങ്ങി​യ​വ​യു​ടെ​യും ഹൈ-​എ​ൻ​ഡ് മോ​ഡ​ലു​ക​ൾ​ക്ക് വെ​ല്ലു​വി​ളി​യു​യ​ർ​ത്താ​ൻ നോ​ക്കി​യ 9നു ​ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 6 ജി​ബി, 8 ജി​ബി റാം ​ഓ​പ്ഷ​നു​ക​ളോ​ടെ​യാ​കും ഫോ​ണ്‍ എ​ത്തു​ക. ഐ​പി68 സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ, 128 ജി​ബി ഇ​ന്‍റേണ​ൽ സ്റ്റോ​റേ​ജ് എ​ന്നി​വ​യ്ക്കു പു​റ​മേ ഐ​റി​സ് സ്കാ​ന​റും ഫോ​ണി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു. 55,000 രൂ​പ​യ്ക്കു മു​ക​ളി​ലാ​കും വി​ല.


അ​തേ​സ​മ​യം ക​ന്പ​നി​യു​ടെ ഏ​റ്റ​വും വി​ല കു​റ​ഞ്ഞ മോ​ഡ​ൽ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന നോ​ക്കി​യ 2 അ​വ​ത​രി​പ്പി​ക്കാ​നും എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ ഒ​രു​ങ്ങു​ക​യാ​ണ്. ഏ​താ​ണ്ട് 6500 രൂ​പ​യാ​കും ഈ ​മോ​ഡ​ലി​ന്‍റെ വി​ല. ഈ ​ര​ണ്ടു മോ​ഡ​ലു​ക​ളും എ​ന്നു വി​പ​ണി​യി​ലെ​ത്തും എ​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭ്യ​മ​ല്ല.