എം​ഫോ​ണ്‍ 7എ​സ് അ​വ​ത​രി​പ്പി​ച്ചു
എം​ഫോ​ണ്‍ 7എ​സ് അ​വ​ത​രി​പ്പി​ച്ചു
Monday, October 30, 2017 2:20 AM IST
കൊ​​​ച്ചി: എം​​​ഫോ​​​ണി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ സ്മാ​​​ർ​​​ട്ട്ഫോ​​​ണാ​​​യ എം​​​ഫോ​​​ണ്‍ 7 എ​​​സ് ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ബം​​​ഗ​​ളൂ​​​രു പാ​​​ല​​​സ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ എം​​​ഫോ​​​ണ്‍ ചെ​​​യ​​​ർ​​​മാ​​​ൻ റോ​​​ജി അ​​​ഗ​​​സ്റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ർ​​​ണാ​​​ട​​​ക ആ​​​ഭ്യ​​​ന്ത്ര മ​​​ന്ത്രി രാ​​​മ​​​ലിം​​​ഗ റെ​​​ഡ്ഡി​​​യാ​​​ണ് എം​​​ഫോ​​​ണി​​​ന്‍റെ പു​​​തി​​​യ പ​​​തി​​​പ്പു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. മ​​​ന്ത്രി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, രാ​​​ഷ്‌ട്രീ-​​​സാ​​​മൂ​​​ഹ്യ, ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള പ്ര​​​മു​​​ഖ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്ത ച​​​ട​​​ങ്ങി​​​ൽ ബോ​​​ളി​​​വു​​​ഡ് പി​​​ന്ന​​​ണി ഗാ​​​യി​​​ക ശ്ര​​​ദ്ധ പ​​​ണ്ഡി​​​റ്റ് ഒ​​​രു​​​ക്കി​​​യ സം​​​ഗീ​​​ത​​നി​​​ശ​​​യും നി​​​ര​​​വ​​​ധി ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ന്നു.

ഈ ​​​വ​​​ർ​​​ഷം ഇ​​​തു ഏ​​​ഴാ​​​മ​​​ത്തെ മോ​​​ഡ​​​ലാ​​​ണ് എം​​​ഫോ​​​ണ്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ദു​​​ബാ​​​യി​​​ൽ ന​​​ട​​​ന്ന എം​​​ഫോ​​​ണ്‍ ബ്രാ​​​ൻ​​​ഡി​​​ന്‍റെ ഗ്ലോ​​​ബ​​​ൽ ലോ​​ഞ്ചി​​​ൽ മൂ​​​ന്നു സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ മോ​​​ഡ​​​ലു​​​ക​​​ളും ഓ​​​ണ​​​ത്തി​​​ന് മൂ​​ന്നു ഫീ​​​ച്ച​​​ർ ഫോ​​​ണു​​​ക​​​ളും വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഡ്യൂ​​​വ​​​ൽ കാ​​​മ​​​റ​​​യും, മൂ​​​ന്ന് , നാ​​​ല്, ആ​​​റ്, എ​​​ട്ട് ജി​​​ബി റാ​​​മു​​​ക​​​ളി​​​ൽ നാ​​​ലു വ്യ​​​ത്യ​​​സ്ത വേ​​​ർ​​​ഷ​​​നു​​​ക​​​ളും എം​​​ഫോ​​​ണ്‍ത​​​ന്നെ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് അ​​​ടി​​​സ്ഥാ​​​ന എം​​​യു ഒ​​​എ​​​സ് എ​​​ന്നി​​​വ​​​യാ​​​ണ് എം​​​ഫോ​​​ണി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ.


5.5 ഇ​​​ഞ്ച് അ​​​മോ​​​ലെ​​​ഡ് അ​​​ൾ​​​ട്രാ എ​​​ച്ച്ഡി ഡി​​​സ്പ്ലെ, 8 ജി​​​ബി റാം, 2.5 ​​​ജി​​​എ​​​ച്ച്എ​​​സ് ഡെ​​​കാ​​​കോ​​​ർ പ്രൊ​​സ​​സ​​​ർ, 16 + 16 എം​​​പി ഡ്യൂ​​​വ​​​ൽ റി​​​യ​​​ർ കാ​​​മ​​​റ, 13 എം​​​പി ഫ്ര​​​ണ്ട് കാ​​​മ​​​റ, 256 ജി​​​ബി സ്റ്റോ​​​റേ​​​ജ് ക​​​പ്പാ​​​സി​​​റ്റി തു​​​ട​​​ങ്ങി​​​യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ ഉ​​​ള്ള സൂ​​​പ്പ​​​ർ പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ വേ​​​രി​​​യ​​​ന്‍റ് മു​​​ത​​​ൽ 5.5 ഇ​​​ഞ്ച് എ​​ച്ച്ഡി ഡി​​​സ്പ്ലെ, 3 ജി​​​ബി റാം, 13 + 5 ​​​എം​​​പി ഡ്യൂ​​​വ​​​ൽ റി​​​യ​​​ർ കാ​​​മ​​​റ, 8 എം​​​പി ഫ്ര​​​ണ്ട് കാ​​​മ​​​റ, 32 ജി​​​ബി സ്റ്റോ​​​റേ​​​ജ് ക​​​പ്പാ​​​സി​​​റ്റി​​​യു​​​ള്ള ബ​​​ജ​​​റ്റ് വേ​​​രി​​​യ​​​ന്‍റ് വ​​​രെ​​​യു​​​ള്ള നാ​​​ലു വ്യ​​​ത്യ​​​സ്ത വേ​​​രി​​​യ​​​ന്‍റുകളിലാ​​​ണ് എം​​​ഫോ​​​ണ്‍ 7എ​​​സ് ഇ​​​റ​​​ങ്ങു​​​ന്ന​​​ത്.