മാനസികാരോഗ്യം: ഗർഭകാലത്തും പ്രസവശേഷവും
മാനസികാരോഗ്യം: ഗർഭകാലത്തും പ്രസവശേഷവും
Monday, October 30, 2017 3:18 AM IST
ഗർഭാവസ്ഥയിലും ശേഷവും ശരീരത്തിേൻറതുപോലെ മനസിെൻറയും ആരോഗ്യം പ്രധാനമാണ്. മിക്ക സ്ത്രീകളും പൂർണ മാനസികാരോഗ്യത്തോടെ ഇവ തരണം ചെയ്യാറുണ്ട്. ഗർഭാവസ്ഥയിലും ശേഷവും സ്ത്രീകളിൽ കാണുന്ന സന്തോഷവും സന്തുഷ്ടിയും ഇതിനു തെളിവാണല്ലൊ.

മാനസിക പ്രശ്നങ്ങൾ മൂന്നു തരം

ഇക്കാലഘത്തിൽ സ്ത്രീകളിൽ അനുഭവപ്പെക്കോവുന്ന മാനസിക പ്രശ്നങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിക്കാം. ഗർഭിണിയാകുന്നതിനു മുന്പു തന്നെ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ, ഗർഭകാലത്ത് പുതിയതായി ആരംഭിക്കുന്ന മാനസിക പ്രശ്നങ്ങൾ, പ്രസവശേഷം ഉണ്ടായേക്കാവുന്ന മാനസിക പ്രശ്നങ്ങൾ എന്നിവായണിവ.

ഗർഭാവസ്ഥയെക്കുറിച്ചുള്ള അനാവശ്യമായ ആകുലതകൾ, സമ്മർദം എന്നിവ സ്ത്രീകളിൽ മാനസികമായ അസ്വസ്ഥതകൾക്കു കാരണമാകാറുണ്ട്. കുഞ്ഞിനു ജ·ം നൽകാനുള്ള മാനസികവും, വൈകാരികവും സാമൂഹികവുമായ സുരക്ഷിതത്വവും സംതൃപ്തിയും ഗർഭിണികളിൽ രൂപപ്പെടണം. സുഖപ്രസവത്തിന് സന്തോഷകരമായ മാനസികാവസ്ഥയും പ്രധാനമാണ്. നമ്മുടെ നാട്ടിലെ പരന്പരാഗത രീതിയുടെ ഭാഗമായി പ്രസവത്തിനായി സ്വന്തം വീിലേക്കു മടങ്ങിയെത്തുന്നതു ഗർഭിണികളുടെ മാനസികാരോഗ്യം നിലനിർത്തുന്നതിനു സഹായകമാകും.

10/ 15 ശതമാനം ഗർഭിണികൾ വിഷാദരോഗവും ആകുലതയും അനുഭവിക്കുന്നവരാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ കുറച്ചുപേരെങ്കിലും ഗർഭധാരണത്തിനു ശേഷം ഉടലെടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്.

പ്രസവശേഷം ഏതാണ്ട് അന്പതു ശതമാനം പേരിലെങ്കിലും ചെറിയ തോതിലുള്ള വിഷാദാവസ്ഥ കണ്ടുവരാറുണ്ട്. ഇതിനോടനുബന്ധിച്ചുള്ള ഉറക്കമില്ലായ്മ, താത്പര്യക്കുറവ്, വ്യസന ചിന്തകൾ, കരച്ചിൽ മുതായ ലക്ഷണങ്ങൾ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇല്ലാതാവുന്നുവെന്നതും ശ്രദ്ധേയമാണ്.


പ്രസവാനന്തരം ഏതാണ്ടു 15 ശതമാനം സ്ത്രീകളിൽ ചികിത്സ ആവശ്യമായേക്കാവുന്ന വിഷാദരോഗം കണ്ടുവരാറുണ്ട്. സങ്കീർണമായ ഗർഭധാരണവും പ്രസവവും, സാമൂഹ്യസൂരക്ഷിതത്വത്തിെൻറ കുറവ്, മുൻകാലത്തു ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾ എന്നിവ ഇവരുടെ വിഷാദരോഗവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ചെറിയ ശതമാനം സ്ത്രീകളിൽ പ്രസവശേഷം മറ്റു മാനസിക രോഗങ്ങളുടെ ലക്ഷണങ്ങൾ ചിലപ്പോൾ കണ്ടുവരാറുണ്ട്. ഇവയ്ക്കു ഫലപ്രദമായ ചികിത്സകളും ലഭ്യമാണ്.

ചികിത്സ

ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഗർഭിണികളും മുലയൂട്ടുന്നവരും ചികിത്സകൾ നടത്തുകയും മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യാവൂ. ഗർഭകാലത്തും പ്രസവശേഷവും തങ്ങൾക്കുണ്ടാവുന്ന മാനസിക വിഷമങ്ങളെക്കുറിച്ച് അടുത്ത ബന്ധുക്കളുമായോ ഡോക്ടർമാരുമായോ തീർച്ചയായും സംസാരിച്ചിരിക്കേണ്ടതാണ്.

ഗർഭകാലവും പ്രസവകാലവും കഴിയുന്നത്രയും സന്തോഷകരവും സമ്മർദരഹിതവുമായി ചെലവഴിക്കാൻ സാധിച്ചാൽ അത് ആരോഗ്യകരമായ മാതൃത്വത്തിലേക്കുള്ള കാൽവയ്പാകും.

ഡോ. സഞ്ജു ജോർജ്
സീനിയർ സൈക്യാട്രിക് കണ്‍സൾട്ടന്‍റ്
രാജഗിരി ഹോസ്പിറ്റൽ, ചുണങ്ങംവേലി, ആലുവ