ശാ​സ്ത്രം ജ​യി​ക്കും, മ​നു​ഷ്യ​ൻ വീ​ണ്ടും തോ​ൽ​ക്കും!
ഭൂ​മി​യി​ൽ മ​നു​ഷ്യ​ന്‍റെ സ്ഥാ​നം യ​ന്ത്ര​ങ്ങ​ൾ കൈ​യ​ട​ക്കു​മെ​ന്ന് പ്ര​വ​ച​നം. മ​ഷി​നോ​ട്ട​ക്കാ​രു​ടെ ജ​ല്പ​ന​മെ​ന്നു​ക​രു​തി ത​ള്ളാ​ൻ​വ​യ്യ. ഈ ​പ്ര​വ​ച​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത് സാ​ക്ഷാ​ൽ സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ് ആ​ണ്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ശ​ക്തി​പ്രാ​പി​ക്കു​ന്ന​തോ​ടെ മ​നു​ഷ്യ​ന്‍റെ നി​ല​നി​ല്പ് പ​രു​ങ്ങ​ലി​ലാ​യേ​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. ഒ​രു തി​രി​ച്ചു​വ​ര​വി​നു സാ​ധ്യ​ത​യി​ല്ലാ​ത്ത നാ​ഴി​ക​ക്ക​ല്ലു പി​ന്നി​ട്ട​തോ​ടെ ഭൂ​മി​യി​ൽ മ​നു​ഷ്യ​ന്‍റെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഭൂ​മി​യു​ടെ വ​ലി​പ്പം മ​നു​ഷ്യ​നെ സം​ബ​ന്ധി​ച്ച് തീ​രെ ചെ​റു​താ​യി വ​രി​ക​യാ​ണ്. ആ​ഗോ​ള ജ​ന​സം​ഖ്യ അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ​വി​ധം ഉ​യ​രു​ന്നു. ഒ​പ്പം ന​മ്മ​ൾ സ്വ​യം നാ​ശ​ത്തി​നു​ള്ള വ​ഴി​ക​ൾ വെ​ട്ടു​ക​യും ചെ​യ്യു​ന്നു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​കാ​ല​ത്ത് ഒ​രു സ്പീ​ഷീ​സ് ആ​യി നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ മ​നു​ഷ്യ​ൻ ഭൂ​മി​വി​ട്ട് മ​റ്റു ഗ്ര​ഹ​ങ്ങ​ൾ തേ​ടേ​ണ്ടി​വ​രും. യ​ന്ത്ര​ങ്ങ​ൾ സ്വ​യം ക​രു​ത്ത​രാ​കു​ക​യും പെ​രു​കു​ക​യും ചെ​യ്യു​ന്ന കാ​ലം വി​ദൂ​ര​മ​ല്ല- ലോ​കം ആ​ദ​രി​ക്കു​ന്ന ശാ​സ്ത്ര​ജ്ഞ​നാ​യ സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ് പ​റ​യു​ന്നു.


ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഭീ​ഷ​ണി​ക​ളെ​യാ​ണ് സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സ്വ​യം പ്ര​വ​ർ​ത്തി​ക്കാ​ൻ ശേ​ഷി​യു​ള്ള ആ​യു​ധ​ങ്ങ​ൾ​പോ​ലും വ​രും​കാ​ല​ങ്ങ​ളി​ൽ യാ​ഥാ​ർ​ഥ്യ​മാ​യേ​ക്കാം. ഭീ​ഷ​ണി​ക​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​കൂ​ടി ഗ​വേ​ഷ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു​ന​ൽ​കു​ന്നു.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക ആ​ദ്ദേ​ഹം നേ​ര​ത്തെ​യും പ​ങ്കു​വ​ച്ചി​ട്ടു​ള്ള​താ​ണ്. മ​നു​ഷ്യ​ന്‍റെ ഏ​റ്റ​വും മി​ക​ച്ച​തോ അ​ല്ലെ​ങ്കി​ൽ ഏ​റ്റ​വും വി​നാ​ശ​ക​ര​മോ ആ​യ ക​ണ്ടു​പി​ടി​ത്ത​മാ​ണ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്നാ​ണ് അ​ദ്ദേ​ഹം കേം​ബ്രി​ജ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​റ​ഞ്ഞ​ത്.