ഫേസ്ബുക്കിൽ രചിച്ച വിജയഗാഥ
ഫേസ്ബുക്കിൽ രചിച്ച വിജയഗാഥ
Friday, November 17, 2017 4:27 AM IST
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്താണ് മാപ്രാണം എന്ന ഗ്രാമം. ഇവിടെ ഉമ വിനേഷിെൻറ വീണ്ടുമുറ്റത്തെത്തുന്പോൾത്തന്നെ ആരുടേയും നാവിൽ കൊതിയൂറും. അടുപ്പിൽ തയാറാകുന്ന അച്ചാറിെൻറയും, തേങ്ങ വറുത്തുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയുടേയുമൊക്കെ മണമാണ് ഇവിടെ എത്തുന്നവരെ വരവേൽക്കുന്നത്. കൊതിമൂത്ത് ഇത്തിരി വാങ്ങി കഴിക്കാം എന്നുകരുതിയാൽ നടക്കില്ല. കാരണം ഇവിടെ ഉണ്ടാക്കുന്ന സാധനങ്ങളൊക്കെ നേരത്തേതന്നെ ബുക്ക് ചെയ്യപ്പെട്ടവയാണ്. പാകമായാൽ അവയൊക്കെ പാക്കറ്റുകളിലായി ഓർഡർ നൽകിയവരുടെ വീട്ടിലെത്തും. വീടിനുള്ളിൽ പാചകം തകൃതിയായി നടക്കുകയാണ്. ഉമ വിനേഷ് എന്ന യുവ വീട്ടമ്മയുടെ നേതൃത്വത്തിലാണ് പാചകം നടക്കുന്നത്. ആള് ചില്ലറക്കാരിയൊന്നുമല്ല. വി.വി വാരിയേഴ്സ് ഹോം മെയ്ഡ് ഫുഡ് പ്രോഡക്ട്സ് എന്ന ഫേസ്ബുക്ക് പേജിെൻറ സഹായത്തോടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ താനുണ്ടാക്കുന്ന നാടൻ ഭക്ഷണവിഭവങ്ങൾ എത്തിക്കുന്ന ഒരു യുവ സംരംഭകയാണ് ഉമ.

പാരന്പര്യത്തിന്‍റെ സ്വാദ്

ചെറുപ്പം മുതൽ കൃഷിയോട് താത്പര്യമുള്ള ആളായിരുന്നു ഉമ. വിവാഹശേഷം തെൻറ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ വീടിനോട് ചേർന്ന് ഒരുക്കിയ പച്ചക്കറിത്തോത്തിൽ നട്ടുവളർത്തി. സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ സജീവമായിരുന്ന ഉമ നിരവധി ഫേസ്ബുക്ക് കാർഷിക ഗ്രൂപ്പുകളിൽ അംഗമായിരുന്നു. ഈ ഗ്രൂപ്പുകളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ കൃഷികാര്യങ്ങളിൽ ഉമയെ ഏറെ സഹായിച്ചു. കൃഷിക്കൊപ്പംതന്നെ ഉമയ്ക്ക് പ്രിയപ്പെട്ടതായിരുന്നു പാചകം. മുത്തശിയും അമ്മയുമായിരുന്നു പാചകത്തിൽ ഉമയുടെ ഗുരുക്കൻമാർ. അവർ വച്ചുതരുന്ന രുചിയൂറും വിഭവങ്ങൾ കഴിക്കുന്പോൾ ഈ രണ്ടുചിമേളം എങ്ങനെ മറ്റുള്ളവർക്കും നുകർന്നു നൽകാം എന്നതായിരുന്നു ഉമയുടെ ചിന്ത. തൃശൂരിെൻറ തനതു രുചിക്കൂട്ടുകൾ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ഉമയുടെ ആഗ്രഹത്തിൽനിന്നാണ് വി.വി വാരിയേഴ്സ് ഹോം മെയ്ഡ് ഫുഡ് പ്രോഡക്ട്സ് എന്ന ഫേസ്ബുക്ക് പേജിെൻറ പിറവി.

സ്മാർട്ടായ വീട്ടമ്മ

വിവിധതരം അച്ചാറുകളും കൊണ്ടാങ്ങളും ചമ്മന്തിപ്പൊടികളുമൊക്കയായിരുന്നു ഉമയുടെ ഉത്പന്നങ്ങൾ. തൃശൂരിലെ കാർഷിക ചന്തയായ നാട്ടുചന്തകളിൽ എത്തിച്ചായിരുന്നു ആദ്യകാല വിതരണം. പിന്നീട് കടകളിൽ കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ കടകളിൽ ഉത്പന്നത്തിെൻറ ഗുണമേ·യ്ക്കായിരുന്നില്ല പ്രാധാന്യം. അച്ചാറുകളും മറ്റും കൂടുതൽകാലം കേടാകാതിരിക്കാൻ അവയിൽ പ്രിസർവേറ്റീവ്സ് ചേർക്കാൻ കടക്കാർ ആവശ്യപ്പെു. എന്നാൽ ലാഭത്തിനുവേണ്ടി തെൻറ ഉത്പന്നങ്ങളുടെ ഗുണമേ· അടിയറവുവയ്ക്കാൻ ഉമ തയാറായിരുന്നില്ല. അങ്ങനെ കടകൾ വഴിയുള്ള വിതരണം അവസാനിപ്പിച്ചു. പിന്നീടാണ് താൻ സജീവമായിരിക്കുന്ന നവമാധ്യമങ്ങളിലൂടെ തെൻറ ഉത്പന്നങ്ങളെ ലോകത്തിനു പരിചയപ്പെടുത്താൻ ഉമ തീരുമാനിക്കുന്നത്. ഇതിനായി വി.വി വാരിയേഴ്സ് ഹോം മെയ്ഡ് ഫുഡ് പ്രോഡക്ട്സ് എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. തെൻറ ഉത്പന്നങ്ങളുടെ പേരുകൾ ഉമ ഈ പേജിൽ പോസ്റ്റ് ചെയ്യും. ആവശ്യക്കാർ അവരുടെ അഡ്രസ് ഫേസ്ബുക്ക് സന്ദേശമായി ഉമയ്ക്ക് അയച്ചാൽ അവ കൊറിയറിൽ ദിവസങ്ങൾക്കുള്ളിൽ വീട്ടിലെത്തും. ഇന്ത്യക്കുള്ളിലെവിടേയും യുഎഇ, യുകെ, യുഎസ്എ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലും ഉമയുടെ ഉത്പന്നങ്ങൾ പറന്നെത്തും.

ഫേസ്ബുക്കും വാട്സ്ആപ്പുമൊന്നും വെറുതേ കുത്തിക്കളിച്ചിരുന്ന് സമയം കളയാനുള്ള സ്ഥലങ്ങളല്ല മറിച്ച് അവയെ സ്വന്തം കാലിൽ നിൽക്കാനുള്ള ഉപാധിയായി മാറ്റുകയാണ് ഈ വീട്ടമ്മ.


ഓരോന്നും ഒന്നിനൊന്ന് മെച്ചം

അച്ചാറുകൾ, വിവിധതരം ചമ്മന്തിപ്പൊടികൾ, കൊണ്ടാങ്ങൾ, കറിക്കൂട്ടുകൾ, എണ്ണപ്പലഹാരങ്ങൾ, പൊടികൾ... അങ്ങനെ ഉമയുടെ അടുക്കളയിൽ ഉണ്ടാക്കുന്ന ഓരോ ഭക്ഷണവും ഒന്നിനൊന്ന് മെച്ചമാണ്. ഇതു പറയുന്നത് മറ്റാരുമല്ല ഉമയുടെ ഭക്ഷണം ഉപയോഗിക്കുന്നവർ തന്നെയാണ്. ഉമയുടെ ഫേസ്ബുക്ക് പേജിൽ ഈ രുചിയെ പ്രകീർത്തിക്കുന്ന പോസ്റ്റുകളും കമൻറുകളും നിരവധിയാണ്. ഈ വിജയത്തിെൻറ രഹസ്യം എന്താണെന്ന് ചോദിച്ചാൽ ഉമയ്ക്ക് ഒറ്റ ഉത്തരമേയുള്ളു കലർപ്പില്ലാത്ത പാചകം. ഉണ്ടാക്കുന്ന ഉത്പന്നങ്ങളിലൊന്നും യാതൊരുവിധ കെമിക്കൽസോ, പ്രിസർവേറ്റീവ്സോ ചേർക്കുന്നില്ല. അച്ചാറുംമറ്റും ഉണ്ടാക്കാനുള്ള പച്ചക്കറികൾ സമീപപ്രദേശങ്ങളിലുള്ള ജൈവകർഷകരുടെ കൈകളിൽനിന്നാണ് വാങ്ങുന്നത്. ഇവയിൽ ചേർക്കുന്ന മസാലക്കൂട്ടുകളൊക്കെ ഉമ വീട്ടിൽത്തന്നെ വറുത്തുപൊടിച്ച് ഉണ്ടാക്കിയെടുക്കുന്നതാണ്. രാസപദാർഥങ്ങളൊന്നും ചേർക്കാത്ത പപ്പടങ്ങളാണ് ഉമയുടെ മറ്റൊരു സ്പെഷൽ. കപ്പപപ്പടം, ഉരുളക്കിഴങ്ങ് പപ്പടം തുടങ്ങി പപ്പടങ്ങളിലും പല വെറൈറ്റികളുണ്ട്.

താരം വറുത്ത നാരങ്ങ

ഉമയുടെ ഉത്പന്നങ്ങളിൽ ഏറ്റവുമധികം ചെലവുള്ളത് വറുത്തനാരങ്ങ അച്ചാറിനാണ്. വെള്ളവും എണ്ണയുമൊന്നും ചേർക്കാതെ ഉണ്ടാക്കുന്ന ഈ അച്ചാറിന് അതിെൻറ യഥാർഥ രുചി ലഭിക്കണമെങ്കിൽ കുറഞ്ഞത് ആറുമാസമെങ്കിലും ഭരണിയിലിരിക്കണം. അതുകൊണ്ടുതന്നെ അച്ചാറുകളുടെ കൂട്ടത്തിലെ വിവിഐപിയാണ് വറുത്തനാരങ്ങ അച്ചാർ. മുത്തശിയാണ് ഇതിെൻറ രഹസ്യക്കൂട്ട് ഉമയ്ക്ക് നൽകിയത്. തുടങ്ങാൻ ആഗ്രഹിക്കുന്നത് എത്ര ചെറിയ സംരംഭമാണെങ്കിലും ഇത്തരത്തിൽ നുടെ കൈയൊപ്പ് പതിപ്പിച്ച ഉത്പന്നം ഉണ്ടാകണമെന്നാണ് ഉമയുടെ അഭിപ്രായം. വറുത്ത നാരങ്ങയ്ക്കു പുറമേ വറുത്ത നെല്ലിക്ക, ഉണക്ക നെല്ലിക്ക, എരുമാങ്ങ, തക്കാളിവെളുത്തുള്ളി അച്ചാർ, കൊപ്പമര കൊണ്ടാം, വടുകപ്പുളി കൊണ്ടാം എന്നിവയ്ക്കും നല്ല ഡിമാൻഡുണ്ട്. വീട്ടിലെ ആവശ്യങ്ങൾക്കുമാത്രമല്ല സദ്യകൾക്കും മറ്റുമുള്ള ബൾക്ക് ഓഡറുകളും ഉമ സ്വീകരിക്കുന്നുണ്ട്. ആവശ്യക്കാർ ഒരാഴ്ച മുന്പെങ്കിലും പറയണമെന്നു മാത്രം.

ശക്തി കുടുംബം

അച്ഛനും അമ്മയും ഭർത്താവും മകനുമടങ്ങുന്ന കുടുംബമാണ് ഈ സംരംഭത്തിൽ ഉമയുടെ സഹായികൾ. പാചകത്തിനും വിതരണത്തിനുമൊക്കെ സഹായിക്കുന്നത് ഇവർതന്നെ. നാവിൽ പുളിയും മധുരവും ഒരുപോലെ നിറയ്ക്കുന്ന പുളിഇഞ്ചിയുടെ പിന്നിലെ കൈകൾ അച്ഛേൻറതാണെന്ന് ഉമ പറയുന്നു. ഉമയുടെ രണ്ടുചിക്കൂട്ടുകൾ വൻകരകൾ കടക്കുന്പോൾ വിടരുന്നത് ഈ കുടുംബത്തിെൻറ സ്വപ്നങ്ങൾകൂടിയാണ്.

വിരൽത്തുന്പിൽ വിപണി

തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയില്ല എന്നു പറഞ്ഞ് മടിപിടിച്ചിരിക്കരുതെന്നാണ് ഉമ പറയുന്നത്. ആധുനികസാങ്കേതിക വിദ്യയുടെ വളർച്ചയോടെ വിപണി നമ്മുടെ വിരൽത്തുന്പിൽ എത്തിയിരിക്കുകയാണ്. അത് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ആർക്കും വിജയം നേടാം. അതിനുള്ള ഉദാഹരണം താൻതന്നെയാണെന്ന് ഉമ പറയുന്നു. പാചകത്തിനു പുറമേ പുതിയൊരു പരീക്ഷണത്തിനുകൂടി ഒരുങ്ങുകയാണ് ഉമ ഇപ്പോൾ. വസ്ത്രനിർമാണ രംഗത്തേക്കും കടന്നുവരാൻ ഈ യുവ സംരംഭക ആഗ്രഹിക്കുന്നു. അതിെൻറ ആദ്യപടിയായി ഫാഷൻ ഡിസൈനിംഗ് പഠിക്കുകയാണ് ഉമ ഇപ്പോൾ.

റോസ്മേരി ജോണ്‍