ലി​ത്തി​യം അ​യോ​ണ്‍ ബാ​റ്റ​റി​യു​മാ​യി ഹീ​റോ ഇ​ല​ക്ട്രി​ക്
ലി​ത്തി​യം അ​യോ​ണ്‍ ബാ​റ്റ​റി ഘ​ടി​പ്പി​ച്ച ഇ​ല​ക്ട്രി​ക് ബൈ​ക്കു​ക​ൾ ഹീ​റോ ഇ​ല​ക്ട്രി​ക് വി​പ​ണി​യി​ലി​റ​ക്കി. ക​ന്പ​നി​യു​ടെ ഒ​പ്റ്റി​മ ഡി ​എ​ക്സ് എ​ൽ​ഐ, ഫോ​ട്ടോ​ണ്‍ ഇ-​ബൈ​ക്കു​ക​ളി​ലാ​ണ് ലി​ത്തി​യം അ​യോ​ണ്‍ ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ സ​മ​യം ചാ​ർ​ജ് നീ​ണ്ടു നി​ൽ​ക്കു​മെ​ന്ന​താ​ണ് ലി​ത്തി​യം ബാ​റ്റ​റി​യു​ടെ പ്ര​ത്യേ​ക​ത. ഒ​രു ത​വ​ണ ചാ​ർ​ജ് ചെ​യ്താ​ൽ 70 കി​ലോ​മീ​റ്റ​ർ വ​രെ ഓ​ടാം. ചാ​ർ​ജ് ചെ​യ്യാ​ൻ കു​റ​ഞ്ഞ സ​മ​യം മ​തി എ​ന്ന​തും ബാ​റ്റ​റി വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ചാ​ർ​ജ് ചെ​യ്യാ​മെ​ന്ന​തും മ​റ്റ് സ​വി​ശേ​ഷ​ത​ക​ളാ​ണ്. ലെ​ഡ് ആ​സി​ഡ് ബാ​റ്റ​റി മോ​ഡ​ലു​ക​ൾ പൂ​ർ​ണ​മാ​യും ചാ​ർ​ജ് ചെ​യ്യാ​ൻ 7-8 മ​ണി​ക്കൂ​റാ​വ​ശ്യ​മെ​ങ്കി​ൽ ലി​ത്തി​യം ബാ​റ്റ​റി​യ്ക്ക് 4-5 മ​ണി​ക്കൂ​ർ മ​തി.


രാ​ജ്യ​ത്ത് വി​ൽ​ക്കു​ന്ന ഓ​രോ 10 ഇ-​ബൈ​ക്കു​ക​ളി​ൽ ആ​റും ഹീ​റോ ഇ​ല​ക്ട്രി​ക്കി​ന്‍റെ​താ​ണെ​ന്ന് ഹീ​റോ ഇ​ല​ക്ട്രി​ക് മാ​ർ​ക്ക​റ്റി​ങ് ത​ല​വ​ൻ മ​നു​കു​മാ​ർ പ​റ​ഞ്ഞു. ലി​ത്തി​യം അ​യോ​ണ്‍ ഇ- ​ബൈ​ക്കു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഈ ​മേ​ഖ​ല​യി​ൽ സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തും ഹീ​റോ ഇ​ല​ക്ട്രി​ക്കാ​ണ്. 12 വ​ർ​ഷം മു​ൻ​പ് ഇ-​ബൈ​ക്ക് വി​പ​ണി​യി​ൽ പ്ര​വേ​ശി​ച്ച ഹീ​റോ ഇ​തി​ന​കം ഒ​രു ല​ക്ഷ​ത്തി​ലേ​റെ ഇ-​ബൈ​ക്കു​ക​ൾ വി​റ്റ​ഴി​ച്ചി​ട്ടു​ണ്ട്.