സൂര്യകാന്തിയിൽ നിന്ന് എണ്ണ മാത്രമല്ല, തേനും
സൂര്യകാന്തിയിൽ നിന്ന് എണ്ണ മാത്രമല്ല, തേനും
Tuesday, December 12, 2017 6:28 AM IST
സൂര്യകാന്തിയിൽ നിന്ന് എണ്ണമാത്രമല്ല, തേനും ലഭിക്കും. സമശീതോഷ്ണ മേഖ ലയിലെ എണ്ണക്കുരുവാണ് സൂര്യ കാന്തി. സസ്യഎണ്ണയുടെ പ്രധാന ഉറവിടം. പൂവിടലിനെ തുടർന്ന് സൂര്യകാന്തിച്ചെടി ചൊരിയുന്ന പൂന്തേൻ അഥവാ നെക്ടർ ശേഖരിക്കാൻ തേനീച്ചയെ തോട്ട ത്തിലിറക്കാം. ഇങ്ങനെ സൂര്യകാന്തിത്തോട്ടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചാൽ ഇവമൂലമുണ്ടാ കുന്ന പരപരാഗണം മൂലം ഭാരം കൂടിയ വിത്തുകളുമുണ്ടാകും. ഇതിൽ നിന്ന് കൂടുതൽ എണ്ണ ലഭ്യമാകും. ഒപ്പം തേനും ശേഖരിക്കാം. 30 കിലോ തേൻവരെ ഒരു ഇറ്റാലിയൻ തേനീച്ചക്കൂട്ടിൽ നിന്നു ലഭിക്കും.

വർധിച്ച തോതിലുള്ള ആന്‍റി ഓക്സിഡന്‍റുകളുടെയും ആന്‍റി കാൻസർ, ആന്‍റിറ്റ്യൂമർ വസ്തു ക്കളുടെയും സാന്നിധ്യം കാൻസർ ചികിത്സയിൽ സൂര്യകാന്തിതേനി നെ ഫലപ്രദമായ ഒൗഷധമാക്കു ന്നു. ഈ തേനിലുള്ള ആന്‍റി ഓക്സിഡന്‍റുകൾ ക്രമാതീതമായ കോശവിഭജനം തടയുകയും പുതിയ കോശനിർമാണത്തിന് സഹായിക്കുകയും ചെയ്യും. കൂടാ തെ രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് വാർദ്ധക്യത്തെ കുറച്ച് നിത്യയൗവനം കാത്തുസൂക്ഷി ക്കും. കോശങ്ങളെ പുനർജീവിപ്പി ക്കാനും സഹായിക്കുന്നു.

ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ജർമനി, സ്പെയിൻ എന്നിവരാണ് സൂര്യകാന്തിതേനിന്‍റെ മുഖ്യ ഉപഭോക്താക്കൾ. ജപ്പാനിലും ചൈന യിലും കാനഡയിലും സ്കൂൾ കുട്ടികൾക്ക് സർക്കാർ വിതരണം നടത്തുന്ന തേനിൽ മുൻപന്തി യിൽ നിൽക്കുന്നത് സൂര്യകാന്തി തേനാണ്. പതിവായ ഉപയോഗം കൊണ്ട് തേനിലെ സ്നേഹാ മ്ലങ്ങൾ ദഹനേന്ദ്രിയത്തിന്‍റെ പ്രവ ർത്തനം ഉത്തേജിപ്പിച്ച് ദഹനം വർധിപ്പിച്ച് വിശപ്പുണ്ടാക്കും. ഇത് കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹാ യിക്കും. തേനിലെ എൻസൈമു കളും ജീവകങ്ങളും ശരീരത്തിന്‍റെ തേജസും ഓജസും വർധിപ്പിക്കും.

ചുമ, കഫക്കെട്ട്, ജലദോഷം, തൊണ്ടവേദന, ഒച്ചയടപ്പ്, ആസ് തമ, ടോണ്‍സലൈറ്റിസ്, പനി, നേത്രരോഗങ്ങൾ, പല്ലു വേദന, തലകറക്കം, മൈഗ്രേൻ, അപസ് മാരം, ഹൃദ്രോഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം, കരൾ വീക്കം, വയറ്റിലെ അസുഖങ്ങൾ, മൂത്രാശയരോഗങ്ങൾ, വന്ധ്യത, ആർത്രൈറ്റിസ്, ത്വക്കുരോഗങ്ങൾ തുടങ്ങിയവയ്ക്ക് സൂര്യകാന്തി തേൻ ഒൗഷധമാണ്.
സൂര്യകാന്തി എണ്ണ ഉത്പാദന ത്തിൽ ഒന്നാം സ്ഥാനം ഇന്ത്യ ക്കാണ്. ഏതുകാലത്തും സൂര്യ കാന്തി വളരും. എങ്കിലും പൊതു വെ കൃഷി ആരംഭിക്കുന്നത് ഡിസംബർ-ജനുവരി മാസത്തി ലാണ്. കൃഷിക്ക് നിലമുഴുതതിനു ശേഷം ഏക്കറിന് 3-4 ടണ്‍ കാലി വളം മണ്ണിൽ ചേർക്കണം. 60ഃ30 സെന്‍റിമീറ്റർ അകലത്തിൽ വിത്തു വയ്ക്കുകയാണ് പതിവ്. വിത്തു മുളച്ച് തൈവളരുന്ന സമയത്ത് തണുപ്പ് ആവശ്യമാണ്. നാലു മുതൽ ആറുവരെ ഇല വരുന്പോ ൾ പൂവിടൽ ആരംഭിക്കും. വർധിച്ച വിളവിന് നല്ല സൂര്യപ്രകാശം ആവശ്യമാണ്. തേൻ സംഭരിക്കാൻ മൈഗ്രേറ്ററി ബീകീപ്പിംഗ് രീതി ഉപയോഗിക്കാം. കാസർ ഗോട്ടെ ഏലിയാമ്മ സിബി എന്ന തേനീച്ചകർഷക ഇത്തരത്തിൽ സൂര്യകാന്തിതേൻ സംഭരിക്കുന്നുണ്ട്. ഇവിടെ തേൻസ്രോതസ് അവസാനിക്കുന്ന സമയം കർണാ ടകയിലെ കൂർഗിലെയും മൈസൂരി ലെയും സൂര്യകാന്തിപ്പാടങ്ങളിൽ തേനീച്ചപ്പെട്ടി മാറ്റിവച്ച് തേൻ ശേഖരിക്കുന്നുണ്ട് ഇവർ. പെരുംതേനീച്ച (എപ്പിസ്ഡാർ സേറ്റ), കോൽതേനീച്ച (എപ്പിസ് ഫ്ളോറിയ), ഇറ്റാലിയൻ തേനീച്ച (എപ്പിസ്മെല്ലിഫെറ), ഇന്ത്യൻ തേനീച്ച (എപ്പിസ്സെറാന ഇൻ ഡിക്ക), ചെറുതേനീച്ച (ടെട്രാഗൊ ണുലഇറിടിപ്പെന്നിസ്) എന്നീ തേനീച്ച ജനുസുകളെ തേൻ ശേഖരിക്കാൻ പ്രയോജനപ്പെടുത്താം. കൂടാതെ സൈലോകോപ്പ, ബം ബിൾ ബീസ്, കാർപ്പെന്‍റർ ബീസ,് ലീഫ് കട്ടർ ബീസ്, ഡിക്ഷർ ബീസ്, സ്വൊറ്റ് ബീസ് എന്നീ വന്യഈച്ചകളുടെ സാന്നിധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്.


സൂര്യകാന്തി തോട്ടത്തിൽ മാറ്റി സ്ഥാപിക്കുന്ന തേനീച്ചയ്ക്ക് ഒരുമാസം വേണ്ടുവോളം പൂന്പൊ ടിയും പൂന്തേനും ലഭിക്കുന്നു. 20-40 ഡിഗ്രി സെൽഷ്യസ് ഉൗഷ് മാവുള്ള സമയമാണ് കൂടുതൽ തേൻ ചൊരിയുന്നത്. 1500 ചെറു പുഷ്പങ്ങൾ ചേർന്നതാണ് ഒരു പൂങ്കുല. പൂങ്കുലയുടെ ചുറ്റും ആ ദ്യം കാണുന്ന പൂക്കൾ തേനിന്‍റെ കലവറയാണ്. ലോകത്തിലെ തേനുകളിൽ മുന്തിയ ഗുണ നിലവാരമുള്ള സ്വാദിഷ്ടമായ രുചിയും മണവുമുള്ള സൂര്യ കാന്തിതേനിന് ഓറഞ്ചു കലർന്ന മഞ്ഞനിറമാണുള്ളത്.
വെള്ളായണി തേനീച്ച പരാഗ ണ ഗവേഷണകേന്ദ്രം ലബോറട്ടറി പരിശോധനയിൽ ഈ തേനിൽ 18.9 ശതമാനം ജലാംശം, 39.2 ശതമാനം ഫ്രക്ടോസ്, 37.4 ശതമാനം ഗ്ലൂക്കോസ്, 0.3 ശത മാനം സൂക്രോസ്, 3.8 അമ്ലത എന്നിവ രേഖപ്പെടുത്തി. വർധിച്ച തോതിലുള്ള (76.6) ഗ്ലൂക്കോസ്- ഫ്രക്ടോസ് സാന്നിധ്യം സൂര്യ കാന്തിതേനിനെ കുടുതൽ മധുര മുള്ളതാക്കുന്നു.

ഉയർന്ന ഗ്ലൂക്കോ സ്- ഫ്രക് ടോസ് അനുപാതം ദീർഘനാളു കൾ സൂക്ഷിക്കുന്ന തേനിനെ കട്ടപിടിപ്പിക്കുന്നു. ചൂടാക്കിയ വെള്ളത്തിൽ കുപ്പി യോടെ ഇറക്കിവെച്ച് ഇതിനെ ദ്രാവക തേനാക്കാവുന്നതാണ്. ധാതുക്കൾ, ആന്‍റിഓക്സിഡന്‍റു കൾ അഥവാ നിരോക്സീ കാരികൾ, അമ്ലങ്ങൾ, അമിനോ അമ്ലങ്ങൾ, ജീവകങ്ങൾ, എൻ സൈമുകൾ എന്നിവയും ഈ തേനിലുണ്ട്. കൂടാതെ നൈട്രോ ജീനസ് വസ്തുക്കൾ, ആൽ ക്കലോയ്ഡുകൾ, ബയോ ജനി ക്ക്സ്റ്റിമുലേറ്റേഴ്സ്, പ്ലാന്‍റ് ആന്‍റി ബയോട്ടിക്കുകൾ, ഓർഗാനിക് ആസിഡുകൾ, എസെൻഷ്യൽ ഓ യിലുകൾ, വോളറ്റയിൽ ഹോർമോ ണൽ വസ്തുക്കൾ എന്നിവയും ഈ തേനിലെ ഘടകങ്ങളാണ്.

ഹെലിയാന്തസ് ആനസ് എന്ന ശാസ്ത്ര നാമമുള്ള സൂര്യകാന്തി ഇനമാണ് ഇന്ത്യയിൽ മുഖ്യമായും കൃഷിചെയ്യുന്നത്. അസ്റ്ററേസിയെ കുടുംബത്തിൽപ്പെടുന്ന സൂര്യ കാന്തിക്ക് 70 ജനുസുകളുണ്ട്. വടക്കേ അമേരിക്കയാണ് ജ·സ്ഥലം.

ഹെലിയാന്തസ് അഥവാ സൂര്യ കാന്തിപ്പൂവ് എന്നത് ഗ്രീക്കു പദമായ ഹെലിയോസ്= സൂര്യൻ, ആന്തോസ് = പൂവ്, ഇവയിൽ നിന്നും രൂപപ്പെട്ടതാണ്. ഫോണ്‍ : 8547190984, 9847063300

പ്രഫ.ഡോ. കെ.എസ്. പ്രമീള
തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം മേധാവി, കാർഷിക കോളജ,് വെള്ളായണി.

ഡോ. സ്റ്റീഫൻ ദേവനേശൻ
മുൻ ഡീൻ, കേരള കാർഷിക സർവകലാശാല