ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി യാത്രയുടെ കൂട്ടുകാരി
ഒറ്റയ്ക്ക്  ഇന്ത്യ ചുറ്റി യാത്രയുടെ കൂട്ടുകാരി
Wednesday, December 20, 2017 4:07 AM IST
അവളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും അവൾ രണ്ട് ചക്രങ്ങൾ ഘടിപ്പിച്ചു; മുന്നോട്ട് കുതിക്കാൻ ആക്സിലറേറ്ററും. രാധിക റാവുവെന്ന 26കാരി ഒറ്റയ്ക്ക് തെൻറ ബൈക്കിൽ ഏഴു മാസം കൊണ്ട് താണ്ടിയത് 22,000 ത്തിലധികം കിലോമീറ്ററാണ്. 29 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളും സന്ദർശിച്ചു. ഇന്ത്യ മുഴുവനായി കാണുക, കാമറയിൽ ചിത്രങ്ങൾ പകർത്തുക ഈ ആഗ്രഹങ്ങളുടെ പുറത്താണ് രാധിക റാവു യാത്ര ആരംഭിച്ചത്. യാത്ര പുറപ്പെടുന്നതിനു മുന്പ് നീയൊരു പെണ്ണല്ലേ നിനക്ക് ഒറ്റയ്ക്ക് ഇതിനൊക്കെ കഴിയുമോ എന്നു സംശയിച്ചവർക്കു മുന്പിൽ ഉത്തരമായി രാധിക റാവു പുഞ്ചിരിച്ചു നിൽക്കുന്നു. രാധിക റാവുവിെൻറ യാത്രാവിശേഷങ്ങളിലേക്ക്...

യാത്രയിലൂടെ

ഇക്കഴിഞ്ഞ ഏപ്രിൽ ഒന്പതിനാണ് ചെന്നൈയിലെ വസതിയിൽ നിന്ന് രാധിക ഏകയായി യാത്ര പുറപ്പെത്. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൂടെയായിരുന്നു പര്യടനം. പിന്നീട് കാഷ്മീരിലേക്ക്. ശേഷം മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പിന്നിട്ടു. പിന്നീടാണ് സൗത്ത് ഇന്ത്യയിലേക്ക് കടന്നത്. കർണാടകയിൽ നിന്ന് വയനാടൻ ചുരമിറങ്ങി കോഴിക്കോട്ടെത്തി. രാധികയുടെ അടുത്ത ലക്ഷ്യം കൊച്ചിയായിരുന്നു. നവംബർ 19ന് യാത്ര തുടങ്ങിയിടത്തു തന്നെ അവസാനിപ്പിച്ചു.

യാത്ര തുടങ്ങുന്പോൾ സാന്പത്തികമായിരുന്നു വെല്ലുവിളി. സ്പോണ്‍സർഷിപ്പിനായി നിരവധിപേരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പലരുടെയും സംശയം ഒരു പെണ്ണായ നിനക്കിത് കഴിയുമോയെന്നായിരുന്നു. ചിലർ പുച്ഛിച്ച് തള്ളി. അവസാനം സുഹൃത്തുക്കളിൽ നിന്നു സമാഹരിച്ച 50,000 രൂപയുമായാണ് യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം താമസത്തി നും ഭക്ഷണത്തിനുമായി ആശ്രയിച്ചത് സ്കൂളുകളെയും അനാഥാലയങ്ങളെയും മറ്റുമാണ്. കേന്ദ്ര സർക്കാർ ജീവനക്കാരിയായ അമ്മയുടെ സുഹൃത്തുക്കൾ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നത് യാത്രയ്ക്ക് സഹായകമായെന്ന് രാധിക റാവു പറഞ്ഞു. യാത്രയ്ക്കിടയിലും നിരവധിപേർ സാന്പത്തികമായി സഹായിച്ചു.

യാത്രയിലെ ഇടവേളകളിൽ സ്കൂൾ വിദ്യാർഥികൾ, അനാഥക്കുട്ടികൾ, മറ്റ് സാഹസികർ എന്നിവരുമായി ആശയവിനിമയം നടത്തുവാനും രാധിക സമയം കണ്ടെത്തി. വിവിധ സംസ്കാരങ്ങളിലുള്ളവരുമായി അടുത്തിടപഴകാൻ സാധിച്ചത് വേറിട്ടൊരു അനുഭവമായിാണ് രാധിക കരുതുന്നത്.

യാത്രയിലുടനീളം ഉൗഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പലരും സ്വന്തം മകളെപ്പോലെ സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്തു. മോശം അനുഭവം ഒരിടത്തു നിന്നും ഉണ്ടായില്ല. ചില സ്ഥലത്തു നിന്നു മടങ്ങാൻ തുടങ്ങിയപ്പോൾ കുറച്ചു ദിവസം കൂടി തങ്ങളോടൊപ്പം തങ്ങാൻ പലരു നിർബന്ധിച്ചത് മറക്കാൻ കഴിയില്ല. രാധികയുടെ വാക്കുകളിൽ ആവിശ്വാസത്തിെൻറ തിളക്കം.


കേരളത്തോട് പ്രിയം, പക്ഷേ റോഡുകൾ...

വളർന്നതും പഠിച്ചതും ചെന്നൈയിൽ ആണെങ്കിലും തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലാണ് രാധിക റാവു ജനിച്ചത്. പക്ഷേ കേരളത്തിലൂടെയുള്ള യാത്രാനുഭവങ്ങൾ പറയുന്പോൾ രാധികയ്ക്ക് ഇപ്പോഴും ഭയമാണ്.

വളരെ വീതി കുറഞ്ഞ റോഡാണ് കേരളത്തിലേത്. ഈ റോഡിലൂടെ ബസുകൾ അമിത വേഗത്തിൽ പായുന്നത് കണ്ടാൽ പേടിയാകും. പലപ്പോഴും അമിത വേഗത്തിൽ എതിരെ വന്ന ബസുകൾ ഇടിക്കുമെന്ന് പേടിച്ച് ബൈക്ക് റോഡിൽ നിന്നും മാറ്റിയിട്ടുണ്ട്. മറ്റു വാഹനങ്ങളും വളരെ അശ്രദ്ധമായാണ് ഓടിക്കുന്നത്. പക്ഷേ കേരളത്തിലെ നാടൻ കപ്പയും മീൻകറിയുമൊക്കെ രാധികയുടെ നാവിൽ ഇപ്പോഴും കൊതിയുണർത്തുന്നു. കേരളത്തിലെ ഭക്ഷണത്തിന് പ്രത്യേക രുചിയാണെന്നു രാധിക പറയുന്നു.

വയനാട് സുന്ദരി

വയനാടാണ് കേരളത്തിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലം. വയനാടിെൻറ കാനനഭംഗിയും പച്ചപ്പും ഒരു പ്രത്യേക അനുഭവമാണ് സാനിക്കുന്നത്. വീണ്ടും ഇന്ത്യ മുഴുവൻ കറങ്ങുന്നതിനെക്കുറിച്ച് ആലോചന ഇല്ലെങ്കിലും കേരളത്തിലേക്ക് ഇടയ്ക്കിടയ്ക്ക് ഞാൻ എത്തും. കേരളം എന്നെ അത്രയ്ക്ക് ആകർഷിച്ചു.

യാത്രയ്ക്ക് കൂട്ട് അവഞ്ചർ

ബജാജ് അവഞ്ചർ 220 ബൈക്കാണ് രാധിക റാവു യാത്രയ്ക്കായി തിരഞ്ഞെടുത്തത്. കാര്യമായ മോഡിഫിക്കേഷനൊന്നും ബൈക്കിൽ ചെയ്തിട്ടില്ല. ചെറിയ അറ്റകുറ്റപ്പണിക്കുള്ള ഉപകരണങ്ങൾ കൈയിൽ കരുതി. ഒരു എക്സ്ട്രാ ക്ലച്ചും, ആക്സിലേറ്ററും പിടിപ്പിച്ചു. യാത്രയ്ക്കിടെ കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് ചെയ്തു. ഒരിക്കൽ പോലും യാത്രയിൽ വാഹനം ചതിച്ചില്ലെന്നു പറയുന്പോൾ രാധികയുടെ കണ്ണിൽ സാരഥിയോട് പ്രത്യേക സ്നേഹം.

ഐടി ഉദ്യോഗസ്ഥനായ അച്ഛൻ ജനാർദനെൻറയും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയായ അമ്മ സരസ്വതിയുടെയും പിന്തുണ തെൻറ സാഹസികതയ്ക്കുണ്ടെന്ന് പറയുന്പോൾ ആ കണ്ണുകളി ൽ അഭിമാനം. ചെന്നൈ കലാക്ഷേത്രയിൽ നിന്ന് സംഗീതം അഭ്യസിച്ചെങ്കിലും ഫോട്ടോഗ്രഫിയും സാഹസിക യാത്രകളുമാണ് രാധികയുടെ ഇഷ്ടങ്ങൾ.

ബിജോ ടോമി
ഫോട്ടോ: അഖില്‍ പുരുഷോത്തമന്‍