ലാ​ൻ​ഡ് റോ​വ​റി​ന്‍റെ പു​തി​യ ഡി​സ്ക​വ​റി എ​സ് യു​ വി
ലാ​ൻ​ഡ് റോ​വ​റി​ന്‍റെ പു​തി​യ ഡി​സ്ക​വ​റി എ​സ് യു​ വി
Thursday, January 4, 2018 3:37 PM IST
ലാ​ൻ​ഡ് റോ​വ​റി​ന്‍റെ അ​ഞ്ചാം ത​ല​മു​റ ഡി​സ്ക​വ​റി ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി. ഏ​ഴ് സീ​റ്റു​ക​ളു​ള്ള പ്രീ​മി​യം സ്പോ​ർ​ട്സ് യൂ​ട്ടി​ലി​റ്റി വാ​ഹ​ന​മാ​ണ് പു​തി​യ ഡി​സ്ക​വ​റി. വി​സ്താ​ര​മേ​റി​യ ഉ​ൾ​വ​ശ​വും മി​ക​ച്ച രൂ​പ​ക​ൽ​പ്പ​ന​യു​മാ​ണ് ഡി​സ്ക​വ​റി​യു​ടെ പ്ര​ത്യേ​ക​ത. 71.38 ല​ക്ഷം രൂ​പ​യാ​ണ് മും​ബൈ​യി​ലെ എ​ക്സ് ഷോ​റൂം വി​ല.

മൂ​ന്നു ലി​റ്റ​ർ ഡീ​സ​ൽ, മൂ​ന്നു ലി​റ്റ​ർ പെ​ട്രോ​ൾ മോ​ഡ​ലു​ക​ൾ ല​ഭ്യ​മാ​ണ്. പെ​ർ​മ​ന​ന്‍റ് ഫോ​ർ വീ​ൽ ഡ്രൈ​വ്, സിം​ഗി​ൾ സ്പീ​ഡ് ട്രാ​ൻ​സ്ഫ​ർ ബോ​ക്സ്, ടു ​സ്പീ​ഡ് ബോ​ക്സ് എ​ന്നി​വ ഏ​ത് ത​ര​ത്തി​ലു​ള്ള റോ​ഡു​ക​ളി​ലും മി​ക​ച്ച യാ​ത്ര​യൊ​രു​ക്കും. പാ​ർ​ക്ക് അ​സി​സ്റ്റ്, ഡ്രൈ​വ് പ്രോ ​പാ​യ്ക്ക്, യാ​ത്രാ​വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ക്യൂ ​അ​സി​സ്റ്റോ​ടു കൂ​ടി​യ ക്രൂ​സ് ക​ണ്‍​ട്രോ​ൾ എ​ന്നി​വ യാ​ത്ര​യി​ൽ ഏ​റെ സ​ഹാ​യ​ക​മാ​ണ്. 360 ഡി​ഗ്രി കാ​ഴ്ച സാ​ധ്യ​മാ​ക്കു​ന്ന സ​റൗ​ണ്ട് കാ​മ​റ​യും 25.4 സെ​ന്‍റീ​മീ​റ്റ​ർ ട​ച്ച്സ്ക്രീ​ൻ ഡി​സ്പ്ലേ​യു​മു​ണ്ട്.


അ​ഞ്ച് മി​നി ടാ​ബ്ല​റ്റു​ക​ളും ര​ണ്ട് ലി​റ്റ​ർ ബോ​ട്ടി​ലു​ക​ളും ആം ​റെ​സ്റ്റ് സ്്റ്റോ​റേ​ജി​ൽ സൂ​ക്ഷി​ക്കാം. ഒ​ൻ​പ​ത് യു​എ​സ്ബി പോ​ർ​ട്ടു​ക​ൾ ഉ​ള്ള​തി​നാ​ൽ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ഡി​വൈ​സു​ക​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധി​ക്കും.