ഗോ​പ്രോ വാ​ങ്ങാം, വി​ല​ക്കു​റ​വി​ൽ
ഗോ​പ്രോ വാ​ങ്ങാം,  വി​ല​ക്കു​റ​വി​ൽ
Thursday, January 18, 2018 2:28 PM IST
ജ​ന​പ്രി​യ ആ​ക്ഷ​ൻ കാ​മ​റ നി​ർ​മാ​താ​ക്ക​ളാ​യ ഗോ​പ്രോ അ​വ​രു​ടെ ഫ്ളാ​ഗ്ഷി​പ് കാ​മ​റ​യാ​യ ഹീ​റോ6 ബ്ലാ​ക്കി​ന് വി​ല​കു​റ​ച്ചു. 45,000 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന കാ​മ​റ​യ്ക്ക് ഇ​പ്പോ​ൾ 37,000 രൂ​പ ന​ൽ​കി​യാ​ൽ മ​തി. മ​റ്റു മോ​ഡ​ലു​ക​ളാ​യ ഹീ​റോ5 ബ്ലാ​ക്ക്, ഹീ​റോ5 സെ​ഷ​ൻ എ​ന്നി​വ​യ്ക്ക് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഗ​ണ്യ​മാ​യി വി​ല​ കു​റ​ച്ചി​രു​ന്നു. 27,000 രൂ​പ​യും 18,000 രൂ​പ​യു​മാ​ണ് ഇ​വ​യു​ടെ വി​ല. അ​മേ​രി​ക്ക​യി​ൽ ഇ​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ​ വി​ല​യ്ക്ക് കാ​മ​റ ല​ഭി​ക്കും.

ഹീ​റോ6 ബ്ലാ​ക്ക് ജി​പി1 പ്രോ​സ​സ​റി​ൽ അ​ധി​ഷ്ഠി​ത​മാ​ണ്. 4 ക്വാ​ളി​റ്റി​യോ​ടെ ഒ​രു സെ​ക്ക​ൻ​ഡി​ൽ 60 ഫ്രെ​യി​മു​ക​ൾ ഷൂ​ട്ട് ചെ​യ്യാം. ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യ സ്റ്റെ​ബി​ലൈ​സേ​ഷ​ൻ കാ​മ​റ​യ്ക്കു​ണ്ടെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. ഫു​ട്ടേ​ജു​ക​ൾ വീ​ഡി​യോ ആ​ക്കാ​നു​ള്ള ആ​പ്പു​മു​ണ്ട്. ട​ച്ച് സൂം ​സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് കാ​മ​റ​യു​ടെ വ​ര​വ്.


10 മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ൽ വാ​ട്ട​ർ പ്രൂ​ഫ് ആ​ണ് കാ​മ​റ. 10 ഭാ​ഷ​ക​ൾ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വോ​യ്സ് ക​ണ്‍​ട്രോ​ൾ, വൈ-​ഫൈ, ബ്ലൂ​ടൂ​ത്ത്, നോ​യ്സ് റി​ഡ​ക്്ഷ​നോ​ടെ സ്റ്റീ​രി​യോ ഓ​ഡി​യോ റിക്കോ​ർ​ഡിം​ഗ് എ​ന്നീ ഫീ​ച്ച​റു​ക​ളു​മു​ണ്ട്.