ബിസിനസുകാർക്ക് ഇനി സ്വന്തം വാട്ട്സ്ആപ്പ്
ബിസിനസുകാർക്ക് ഇനി സ്വന്തം വാട്ട്സ്ആപ്പ്
Tuesday, January 30, 2018 2:15 PM IST
കാ​ത്തി​രി​പ്പ് അ​വ​സാ​നി​ച്ചു. ഒ​ടു​വി​ലി​താ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തിക്ക​ഴി​ഞ്ഞു. സം​ഭ​വം എ​ന്താ​ണെന്ന​ല്ലേ? വാ​ട്സ്ആ​പ്പ് ഫോ​ർ ബി​സി​ന​സ്. സം​ശ​യി​ക്കേ​ണ്ട, സം​ഭ​വം അ​തു​ത​ന്നെ ന​മ്മു​ടെ ഫോ​ണി​ലു​ള്ള വാ​ട്സ്ആ​പ്പി​ന്‍റെ ബി​സി​ന​സ് പ​തി​പ്പാ​ണ് വാ​ട്സ്ആ​പ്പ് ഫോ​ർ ബി​സി​ന​സ്. യു​എ​സ്, യു​കെ, ഇ​റ്റ​ലി, ഇ​ന്തോ​നേ​ഷ്യ, മെ​ക്സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ‌ വാ​ട്സ്ആ​പ് ഫോ​ർ‌ ബി​സി​ന​സ് അ​വ​ത​രി​പ്പി​ച്ച​ത്. ഏ​റ്റ​വു​മ​ധി​കം വാ​ട്സ്ആപ് ഉ​പ​യോ​ക്താ​ക്ക​ളു​ള്ള ഇ​ന്ത്യ​യി​ലേ​ക്ക് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് പു​തി​യ ആ​പ് എ​ത്തി​യ​ത്.

വാ​ട്സ്ആ​പ്പ് ഫോ​ർ ബി​സി​ന​സ് എ​ന്തി​ന്?

ചെ​റു​തും വ​ലു​തു​മാ​യ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി​യാ​ണ് വാ​ട്സ്ആ​പ്പ് പു​തി​യ പതിപ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ജ്വ​ല്ല​റി​യി​ൽ​നി​ന്നോ ബി​ൽ​ഡിം​ഗ് ക​ന്പ​നി​ക​ളി​ൽ നി​ന്നോ ആ​ശം​സ​ക​ൾ വ​രാ​റി​ല്ലേ., ഇ​നി അ​ത് വാ​ട്സ്ആ​പ്പി​ലൂ​ടെ​യാ​യി​രി​ക്കും വ​രിക. പു​തി​യ ഒാ​ഫ​റു​ക​ൾ അ​റി​യി​ക്കാ​നും ആ​ശം​സ​ക​ൾ നേ​രാ​നും സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്പ​ന്ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​നും വാ​ട്സ്ആ​പ്പ് ഫോ​ർ ബി​സി​ന​സ് സ​ഹാ​യി​ക്കും.

ലാ​ൻ​ഡ് ഫോ​ൺ ഉ​ണ്ടോ?

ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ന്‍റെ ഫോ​ൺ​ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ട്സ്ആ​പ്പ് ഫോ​ർ ബി​സി​ന​സ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ലാ​ൻ​ഡ്ഫോ​ൺ ന​ന്പ​റും അ​ക്കൗ​ണ്ട് ആ​ക്‌​ടി​വേ​റ്റ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കാം. ആ​ദ്യ​മാ​യാ​ണ് വാ​ട്സ്ആപ്പി​ൽ ലാ​ൻ​ഡ്ഫോ​ൺ ന​ന്പ​ർ ഉ​പ​യോ​ഗിക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ലാ​ൻ​ഡ് ഫോ​ൺ​ന​ന്പ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ വെ​രി​ഫി​ക്കേ​ഷ​ൻ സ​മ​യ​ത്ത് കോ​ൾ മീ ​എ​ന്ന ഒാ​പ്ഷ​ൻ സെ​ല​ക്‌​ട് ചെ​യ്താ​ൽ മ​തി.

മൂ​ന്നു​ത​രം അ​ക്കൗ​ണ്ട്

മൂ​ന്നു​ത​ര​ത്തി​ലു​ള്ള വാ​ട്സ്ആ​പ്പ് ബി​സി​ന​സ് അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ട്. അ​ൺ​ക​ൺ​ഫേം​ഡ്, ക​ൺ​ഫേ​ം​ഡ്, വെ​രി​ഫൈ​ഡ് എ​ന്നി​ങ്ങ​നെ​യാ​ണ് ആ ത​രം​തി​രി​വു​ക​ൾ. ഏ​തെ​ങ്കി​ലും ഒ​രു ന​ന്പ​ർ ന​ൽ​കി ബി​സി​ന​സ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചാ​ൽ അ​ത് അ​ൺ​ക​ഫേംഡ് അ​ക്കൗ​ണ്ടാ​യി പ​രി​ഗ​ണി​ക്കും. ഇ​തി​ൽ പേ​രി​നു നേ​രേ ചാ​ര​നി​റ​ത്തി​ലു​ള്ള ചോ​ദ്യചി​ഹ്നം കാ​ണും. ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ന്‍റെ അ​തേ ന​ന്പ​റി​ലാ​ണ് അ​ക്കൗ​ണ്ടെ​ങ്കി​ൽ പേ​രി​നു​നേ​രേ ചാ​ര​നി​റ​ത്തി​ലു​ള്ള ശ​രി അ​ട​യാ​ളം (ടിക്ക് മാർക്ക്) ഉ​ണ്ടാ​യി​രി​ക്കും. ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത് അ​ക്കൗ​ണ്ട് കൺഫേംഡാ​ണെ​ന്നും എ​ന്നാ​ൽ അ​ക്കൗ​ണ്ടി​ന്‍റെ കാ​ര്യ​ത്തി​ൽ വാ​ട്സ്ആ​പ്പി​ന് യാ​തൊ​രു ഉ​റ​പ്പും ഇ​ല്ലെ​ന്നു​മാ​ണ്.

വാ​ട്സ് ആ​പ്പി​ന്‍റെ വി​വി​ധ വെ​രി​ഫി​ക്കേ​ഷ​ൻ ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി പേ​രി​നു​നേ​രേ പ​ച്ച​നി​റ​ത്തി​ലു​ള്ള ശ​രി അ​ട​യാ​ളം ല​ഭി​ച്ചാ​ൽ അ​ത് വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടാ​ണ്. എ​ല്ലാ​ത്ത​രം അ​ക്കൗ​ണ്ടി​ന്‍റെ​യും പ്രൊ​ഫൈ​ലി​ൽ സ്ഥാ​പ​ത്തി​ന്‍റെ വെ​ബ് അ​ഡ്ര​സ്, ലൊ​ക്കേ​ഷ​ൻ, കോ​ൺ​ടാ‌​ക്‌​ട് ഇ​ൻ​ഫ​ർ​മേ​ഷ​ൻ, പ്ര​വ​ർ​ത്ത​ന​സ​മ​യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചേ​ർ​ക്കാം.


പ​ഴ​യ വാ​ട്സ്ആ​പ്പ് ഇ​നി വേ​ണ്ടേ?

ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ളെ മാ​ത്രം ല​ക്ഷ്യംവ​ച്ചാ​ണ് പു​തി​യ ആ​പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ വ്യ​ക്തി​ക​ൾ​ക്ക് പ​ഴ​യ വാ​ട്സ്ആ​പ്പ് തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കാം. ബി​സി​ന​സ് അ​ക്കൗ​ണ്ടും വ്യ​ക്തി​പ​ര​മാ​യ അ​ക്കൗ​ണ്ടും ഒ​രു​മി​ച്ച് ഫോ​ണി​ൽ‌ ഉ​പ​യോ​ഗി​ക്കാ​ൻ പ​ഴ​യ ആ​പ് അ​ൺ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത ശേ​ഷം പു​തി​യ ആ​പ് പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണം. നി​ല​വി​ലു​ള്ള വാ​ട്സ്ആ​പ്പി​ന്‍റെ ലോ​ഗോ​യി​ൽ കോ​ൾ ചി​ഹ്ന​ത്തി​ന്‍റെ സ്ഥാ​ന​ത്ത് വാ​ട്സ്ആ​പ് ഫോ​ർ ബി​സി​ന​സ് ആ​പ്പി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ബി ​എ​ന്ന ഇംഗ്ലീഷ് അ​ക്ഷ​ര​മാ​ണ്. വാ​ട്സ്ആ​പ്പ് ഫോ​ർ ബി​സി​ന​സി​ൽ വ്യ​ക്തി​പ​ര​മാ​യു​ള്ള അ​ക്കൗ​ണ്ടും പ​ഴ​യ ന​ന്പ​റി​ലും ബി​സി​ന​സ് അ​ക്കൗ​ണ്ട് സ്ഥാ​ന​ത്തി​ന്‍റെ ന​ന്പ​റി​ലും ഒ​രു​മി​ച്ച് ഉ​പ​യോ​ഗി​ക്കാം. മെ​സേ​ജു​ക​ൾ‌ ഏ​ത് അ​ക്കൗ​ണ്ടി​ലാ​ണ് വ​ന്ന​തെ​ന്ന് ലോ​ഗോ ഉ​പ​യോ​ഗി​ച്ച് തി​രി​ച്ച​റി​യാം.

സൗ​ജ​ന്യ​മാ​ണ്, പ​ക്ഷേ...

വാ​ട്സ്ആ​പ്പ് ഫോ​ർ ബി​സി​ന​സ് പ്ലേ​സ്റ്റേ​റി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. വോ​യ്സ് കോ​ളു​ക​ൾ, മെ​സേ​ജു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം സൗ​ജ​ന്യ​മാ​ണെ​ന്നാ​ണ് ഇ​പ്പോ​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഭാ​വി​യി​ൽ സേ​വ​ന​ങ്ങ​ൾ​ക്ക് ചെ​റി​യ തു​ക ഈ​ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. വാ​ട്സ്ആ​പ്പ് വെ​ബ് പോ​ലെ കം​പ്യൂ​ട്ട​റി​ലും വാ​ട്സ്ആ​പ്പ് ഫോ​ർ ബി​സി​ന​സ് ഉ​പ​യോ​ഗി​ക്കാം.
കൈ​യി​ലി​രി​ക്കു​ന്ന ഐ​ഫോ​ണി​ൽ ത​ത്കാ​ലം ആ​പ് ല​ഭി​ക്കി​ല്ല. പ്ലേ​സ്റ്റോ​റി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് ല​ഭ്യ​മാ​ണ്. WhatsApp Business എ​ന്ന പേ​രി​ലാ​ണ് പു​തി​യ ആ​പ് പ്ലേ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​കു​ക.

ഇ​തേ​പേ​രി​ൽ പ​ല​ വ്യാ​ജ ആ​പ്പു​ക​ളും പ്ലേ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​ണ്. അ​തി​നാ​ൽ www.whatsapp.com എ​ന്ന സൈ​റ്റി​ൽ​നി​ന്ന് സു​ര​ക്ഷി​ത​മാ​യി ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

ക​സ്റ്റ​മ​ർ ഈ​സ് കിം​ഗ്

മൊ​ബൈ​ലി​ൽ പ​ര​സ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​സേ​ജു​ക​ൾ അ​രോ​ച​ക​മാ​യി ചി​ല​ർ​ക്കെ​ങ്കി​ലും തോ​ന്നാ​റു​ണ്ട്. വാ​ട്സ്ആ​പ്പ് ഫോ​ർ ബി​സി​ന​സും അ​ത്ത​ര​മൊ​രു ശ​ല്യ​മാ​കു​മോ​യെ​ന്ന് ക​രു​തു​ന്ന​വ​ർ നി​രാ​ശ​പ്പെ​ടേ​ണ്ട. അ​നാ​വ​ശ്യ​മാ​യ മെ​സേ​ജു​ക​ൾ ബ്ലോ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഇതിൽ ഉ​ണ്ട്. വാ​ട്സ്ആ​പ്പി​ന്‍റേ​തു​പോ​ലെ സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ബ്ലോ​ക്ക് ചെ​യ്യേ​ണ്ട​ത്.

സോ​ഷ്യ​ൽ‌ മീ​ഡി​യ​യെ ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​രു പു​തി​യ കാ​ര്യ​മ​ല്ല. ഒ​രു മെ​സേ​ജിം​ഗ് ആ​പ്പി​നെ ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് വ​രും നാ​ളു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​പ്പു​ക​ളെ​ല്ലാം രൂ​പ​മാ​റ്റ​ത്തോ​ടെ എ​ത്തു​മെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്.

സോനു തോമസ്