#സുരക്ഷ പരിശോധിച്ചോ‍?
#സുരക്ഷ പരിശോധിച്ചോ‍?
Tuesday, February 20, 2018 3:23 PM IST
സു​ര​ക്ഷ, സു​ര​ക്ഷ, സു​ര​ക്ഷ... ഡി​ജി​റ്റ​ൽ ടെ​ക്നോ​ള​ജി ഏ​റ്റ​വു​മ​ധി​കം ച​ർ​ച്ച ചെ​യ്യു​ന്ന വി​ഷ​യ​മാ​ണി​ത്. സു​ര​ക്ഷ​യി​ലെ ഒ​രു ചെ​റി​യ പി​ഴ​വി​നു​പോ​ലും വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രും. പ്ര​ത്യേ​കി​ച്ചും വ്യ​ക്തി​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണും ഇ-​മെ​യി​ലും സോ​ഷ്യ​ൽ‌ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടാ​ൽ ന​ഷ്‌​ടം വ​ലു​താ​യി​രി​ക്കും. അ​തി​നാ​ലാ​ണ് ഗൂ​ഗി​ൾ ഇ​ന്ത്യ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് #SecurityCheckKiya എ​ന്ന കാ​ന്പയി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ൾ ജി​മെ​യി​ൽ അ​ക്കൗ​ണ്ടി​ന്‍റെ​യും മൊ​ബൈ​ൽ ഫോ​ണി​ന്‍റെ​യും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​താ​ണ് കാ​ന്പയി​നി​ലൂ​ടെ ഗൂ​ഗി​ൾ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്നു മാ​ർ​ഗ​ങ്ങ​ളാ​ണ് ഗൂ​ഗി​ൾ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

ഇ​ര​ട്ട സു​ര​ക്ഷി​ത​ത്വം

ജി​മെ​യി​ൽ അ​ക്കൗ​ണ്ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​വി​ശേ​ഷ​ത​യാ​ണ് 2-factor authentication എ​ന്ന​ത്. ഗൂ​ഗി​ൾ അ​ക്കൗ​ണ്ട് സു​ര​ക്ഷി​ത​മാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണി​ത്. 2-factor authentication ആ​ക്‌​ടി​വാ​കു​ന്ന​തോ​ടെ ഒാ​രോ ത​വ​ണ ഗൂ​ഗി​ളി​ൽ ലോ​ഗി​ൻ ചെ​യ്യു​ന്പോ​ഴും അ​ക്കൗ​ണ്ടി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്ക് ഒ​രു സെ​ക്യൂ​രി​റ്റി കോ​ഡ് ല​ഭി​ക്കും. ഇ​ത് ന​ൽ​കി​യാ​ൽ മാ​ത്ര​മേ അ​ക്കൗ​ണ്ടി​ൽ ലോ​ഗി​ൻ ആ​കു​ക​യു​ള്ളു.

കം​പ്യൂ​ട്ട​റി​ലാ​ണ് മെ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ൽ വ​ല​തു​ഭാ​ഗ​ത്ത് പ്രൊ​ഫൈ​ൽ ചി​ത്ര​ത്തി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ മൈ ​അ​ക്കൗ​ണ്ട് എ​ന്ന ഒാ​പ്ഷ​ൻ ല​ഭി​ക്കും. തു​ട​ർ​ന്ന് മു​ന്നോ​ട്ടു പോ​യാ​ൽ ഏ​തൊ​ക്കെ ഡി​വൈ​സു​ക​ളി​ൽ(​കം​പ്യൂ​ട്ട​ർ, മൊ​ബൈ​ൽ ഫോ​ൺ, ടാ​ബ്‌​ല​റ്റ്) നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് ലോ​ഗി​ൻ ചെ​യ്തി​ട്ടു​ണ്ട് എ​ന്ന കാ​ര്യ​വും ഏ​തൊ​ക്കെ ആ​പ്പു​ക​ൾ, സൈ​റ്റു​ക​ളി​ൽ ജി​മെ​യി​ൽ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട് എ​ന്ന കാ​ര്യ​വും കാ​ണാ​ൻ ക​ഴി​യും. ഡി​വൈ​സു​ക​ളെ ബ്ലോ​ക്ക് ചെ​യ്യാ​നും ആ​പ്പു​ക​ളി​ൽ നി​ന്ന് അ​ക്കൗ​ണ്ട് റി​മൂ​വ് ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്.

കം​പ്യൂ​ട്ട​റു​ക​ളി​ൽ Security Check ന​ട​ത്താ​ൻ


My Account > Sign-in & Security > Security Check എ​ന്ന രീ​തി​യി​ൽ പോ​കു​ക
മൊ​ബൈ​ൽ ഡി​വൈ​സി​ൽ Security Check ന​ട​ത്താ​ൻ ഇ​ട​തുവ​ശ​ത്തു​ള്ള മെ​നു​വി​ൽ നി​ന്ന് Settings എ​ടു​ക്കു​ക > Select Account > My Account > Sign-in & Security > Security Check.

ആ​പ്പു​ക​ൾ "ആ​പ്പാ'​കാ​തി​രി​ക്കാ​ൻ

എ​ഴു ല​ക്ഷം ആ​പ്പു​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് ഗൂ​ഗി​ൾ നീ​ക്കം ചെ​യ്ത​ത്. അ​തു​കൊ​ണ്ടാ​ണ് പ്ലേ ​പ്രൊ​ട്ട​ക്‌​റ്റ​ർ എ​ന്ന ആ​പ് ഗൂ​ഗി​ൾ പു​റ​ത്തി​റ​ക്കി​യ​തും. പു​തി​യ ആ​പ്പു​ക​ളി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വൈ​റ​സു​ക​ൾ ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നും നി​ല​വി​ലു​ള്ള ആ​പ്പു​ക​ളെ സ്കാ​ൻ ചെ​യ്യാ​നും പ്ലേ ​പ്രൊ​ട്ട​ക്‌​റ്റ​ർ ഉ​പ​യോ​ഗി​ക്കാം.

https://www.android.com/play-protect/ എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

ഫൈ​ൻ​ഡ് മൈ ​ഡി​വൈ​സ് (Find My Device)

മൊ​ബൈ​ൽ ഫോ​ൺ ന​ഷ്‌​ട​പ്പെ​ട്ട് പോ​യാ​ൽ ക​ണ്ടെ​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ് Find My Device എ​ന്ന ആ​പ്പി​ലൂ​ടെ ഗൂ​ഗി​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഇ​തി​നാ​യി പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് Find My Device എ​ന്ന ആ​പ്പ് മാ​ത്രം ഡൗ​ൺ​ലോ​ഡ് ചെ​യ്താ​ൽ മ​തി. ജി​മെ​യി​ൽ അ​ക്കൗ​ണ്ടു​മാ​യി ലി​ങ്ക് ചെ​യ്താ​ണ് Find My Device പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
http://android.com/find എ​ന്ന ലി​ങ്കി​ൽ ക‍​യ​റി ഫോ​ണി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ജി​മെ​യി​ൽ അ​ക്കൗ​ണ്ടി​ൽ ലോ​ഗി​ൻ ചെ​യ്താ​ൽ ഫോ​ൺ എ​വി​ടെ​യാ​ണെ​ന്ന് ഗൂ​ഗി​ൾ മാ​പ്പി​ൽ കാ​ണി​ക്കും.​പാ​സ്‌​വേ​ഡ് ന​ൽ​കി ഫോ​ൺ ലോ​ക്ക് ചെ​യ്യാ​നും ഡേ​റ്റാ മു​ഴു​വ​ൻ മാ​യ്ച്ചു​ക​ള​യാ​നും ഇ​തി​ൽ സൗ​ക​ര്യ​മു​ണ്ട്.
സേ​ഫ​ർ ഇ​ന്‍റ​ർ​നെ​റ്റ് ഡേ (Safer Internet Day) ​യോ​ട് അ​നു​ബ​ന്ധി​ച്ച് ഗൂ​ഗി​ൾ പു​റ​ത്തി​റ​ക്കി​യ പു​തി​യ കാ​ന്പെ​യി​ൻ ടെ​ക്നോ​ള​ജി​ക​ളു​ടെ സു​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യം സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്. ഏ​താ​നും മി​നി​റ്റു​ക​ൾ മെ​ന​ക്കെ​ട്ടാ​ൽ വ​ലി​യ വി​പ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഇ​ത്ത​രം സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ സ​ഹാ​യി​ക്കും.

സോനു തോമസ്