കെങ്കേമം, പുതിയ സ്വിഫ്റ്റ്
കെങ്കേമം, പുതിയ സ്വിഫ്റ്റ്
Monday, March 5, 2018 3:31 PM IST
മാ​രു​തി സു​സു​കി ഇ​ന്ത്യ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ൽ സ്വി​ഫ്റ്റി​നെ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത് 2005 മേ​യി​ലാ​ണ്. വാ​ഹ​ന​പ്രേ​മി​ക​ളു​ടെ മ​ന​സ് ആ​ക​ർ​ഷി​ക്കാ​ൻ ആ ​സ്പോ​ർ​ട്ടി ഹാ​ച്ച്ബാ​ക്കി​നു ക​ഴി​യു​ക​യും ചെ​യ്തു. മാ​രു​തി സു​സു​കി വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​ത​ല​മു​റ സ്വി​ഫ്റ്റി​ന് പ​റ​യാ​ൻ വി​ശേ​ഷ​ങ്ങ​ൾ ഏ​റെ​യു​ണ്ട്.

സാ​മ്യ​മെ​ങ്കി​ലും വ്യ​ത്യാ​സ​മു​ണ്ട്

ഹാ​ച്ച് മോ​ഡ​ലാ​യ സ്വി​ഫ്റ്റി​ന്‍റെ സെ​ഡാ​ൻ പ​തി​പ്പാ​യി​രു​ന്നു മു​ന്പ് ഡി​സ​യ​ർ. എ​ന്നാ​ൽ, ന്യൂ​ജെ​ൻ സ്വി​ഫ്റ്റും ഡി​സ​യ​റും ത​മ്മി​ൽ ഒ​രു​പി​ടി മാ​റ്റ​ങ്ങ​ളു​ണ്ട്. വ്യ​ത്യാ​സ​ങ്ങ​ൾ മു​ന്നി​ൽ​ത്ത​ന്നെ പ്ര​ക​ടം. ര​ണ്ടു മോ​ഡ​ലു​ക​ളി​ലും ഹെ​ക്സാ​ഗ​ണ​ൽ ഗ്രി​ല്ലാ​ണു​ള്ള​തെ​ങ്കി​ലും സ്വി​ഫ്റ്റി​ന്‍റെ ഗ്രി​ല്ലി​ന് വ​ലു​പ്പ​ക്കൂ​ടു​ത​ലു​ണ്ട്. മാ​ത്ര​മ​ല്ല ഡി​സ​യ​റി​ൽ ഉ​ള്ള​തു​പോ​ലെ ക്രോം ​ആ​വ​ര​ണ​വു​മി​ല്ല. ഫ്ര​ണ്ട് ബം​പ​റി​ന്‍റെ ഡി​സൈ​നും അ​ങ്ങ​നെ​ത​ന്നൈ. ഇ​രു മോ​ഡ​ലു​ക​ളി​ലും റൗ​ണ്ട് ഫോ​ഗ് ലാ​ന്പു​ക​ൾ ന​ല്കി​യി​രി​ക്കു​ന്നു. സ്വി​ഫ്റ്റി​ന്‍റെ എ​യ​ർ​ഡാ​മി​ന്‍റെ ഘ​നം കു​റ​ഞ്ഞു.

ഡോ​ർ ഹാ​ൻ​ഡി​ൽ മു​ക​ളി​ൽ

റി​യ​ർ ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ​നി​ന്നു സി ​പി​ല്ല​റി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്.

ബാ​ഡ്ജിം​ഗു​ക​ൾ ഇ​ല്ല

സ്വി​ഫ്റ്റ് എ​ന്ന ബാ​ഗ്ജിം​ഗ് കൂ​ടാ​തെ വേ​രി​യ​ന്‍റു​ക​ളു​ടെ ബാ​ഡ്ജിം​ഗ് ഒ​രി​ട​ത്തും കാ​ണാ​നാ​വി​ല്ല. അ​തേ​സ​മ​യം ഡീ​സ​ൽ വേ​ർ​ഷ​നി​ൽ ഡി​ഡി​ഐ​എ​സ് ബാ​ഡ്ജിം​ഗ് മു​ൻ ഫെ​ൻ​ഡ​റി​ൽ ന​ല്കി​യി​ട്ടു​ണ്ട്.

വ​ലു​പ്പം

നീ​ളം 3,840 എം​എം, വീ​തി 1,735 എം​എം, ഉ​യ​രം 1,530 എം​എം, വീ​ൽ​ബേ​സ് 2,450 എം​എം, ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ് 163 എം​എം, ബൂ​ട്ട് സ്പേ​സ് 268 ലി​റ്റ​ർ, ട​യ​ർ 15 ഇ​ഞ്ച്, ഫ്യു​വ​ൽ ടാ​ങ്ക് 37 ലി​റ്റ​ർ.


ഉ​ള്ളി​ൽ ക​റു​പ്പി​ന്‍റെ ചാ​രു​ത

ഓ​ൾ​ ബ്ലാ​ക്ക് കാ​ബി​നി​ൽ ഡാ​ഷ്ബോ​ർ​ഡ്, സ്റ്റീ​യ​റിം​ഗ് വീ​ൽ എ​ന്നി​വ​യി​ൽ ഗ്രേ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡാ​ഷ്ബോ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്‍റീ​രി​യ​ൽ ഡി​സൈ​ൻ ഡി​സ​യ​റി​നു സ​മ​മ​ല്ല.

സ്പേ​സ് കൂ​ട്ടി

മു​ൻ ത​ല​മു​റ സ്വി​ഫ്റ്റു​ക​ളു​ടെ പ്ര​ധാ​ന പോ​രാ​യ്മ​യാ​യി​രു​ന്നു പി​ന്നി​ൽ പ​രി​മി​ത​മാ​യ നീ ​റൂം (knee room) എ​ന്ന​ത്. അ​തി​നു മാ​റ്റം വ​രു​ത്താ​ൻ പു​തി​യ സ്വി​ഫ്റ്റി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

എ​ൻ​ജി​ൻ

1197 സി​സി 4 സി​ലി​ണ്ട​ർ പെ​ട്രോ​ൾ എ​ൻ​ജി​ൻ 83 എ​ച്ച്പി പ​വ​റി​ൽ 115 എ​ൻ​എം ടോ​ർ​ക്കും 1248 സി​സി 4സി​ലി​ണ്ട​ർ ട​ർ​ബോ ചാ​ർ​ജ്ഡ് ഡീ​സ​ൽ എ​ൻ​ജി​ൻ 73 എ​ച്ച്പി പ​വ​റി​ൽ 190 എ​ൻ​എം ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

സു​ര​ക്ഷ

എ​എം​ടി ഉ​ൾ​പ്പെ​ടാ​തെ നാ​ലു വേ​രി​യ​ന്‍റു​ക​ളി​ൽ ല​ഭ്യ​മാ​യ സ്വി​ഫ്റ്റി​ൽ ഡു​വ​ൽ എ​യ​ർ​ബാ​ഗ്, എ​ബി​എ​സ്, ഇ​ബി​ഡി, ബ്രേ​ക്ക് അ​സി​സ്റ്റ്, ഐ​സോ​ഫി​ക്സ് ചൈ​ൽ​ഡ് സീ​റ്റ് ആ​ങ്ക​റു​ക​ൾ തു​ട​ങ്ങി​യ​വ സ്റ്റാ​ൻ​ഡാ​ർ​ഡ് വേ​രി​യ​ന്‍റ് മു​ത​ലു​ണ്ട്. എ​എം​ടി ര​ണ്ടും മൂ​ന്നും വേ​രി​യ​ന്‍റു​ക​ളി​ലാ​ണ് ല​ഭ്യ​മാ​കു​ക.

വി​ല
പെ​ട്രോ​ൾ: `4.99 - 7.29 ല​ക്ഷം
ഡീ​സ​ൽ: `5.99 - 8.29 ല​ക്ഷം
മൈ​ലേ​ജ്
ഡീ​സ​ൽ: 28.4 കി​ലോ​മീ​റ്റ​ർ
പെ​ട്രോ​ൾ: 22 കി​ലോ​മീ​റ്റ​ർ

-ഐബി