ഡാറ്റ്സൺ ഗോ, ഗോ പ്ലസ് റീമിക്സ് എഡിഷൻ പുറത്തിറക്കി
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ മോ​ഡ​ലു​ക​ൾ ഡാ​റ്റ്സ​ൺ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഹാ​ച്ച്ബാ​ക്ക് മോ​ഡ​ൽ ഗോ, ​എം​പി​വി ആ​യ ഗോ ​പ്ല​സ് എ​ന്നി​വ​യു​ടെ റീ​മി​ക്സ് എ​ഡി​ഷ​ൻ എ​ന്ന ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ മോ​ഡ​ലു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. എ​ക്സ്റ്റീ​രി​യ​ർ, ഇ​ന്‍റീ​രി​യ​ർ രൂ​പ​ക​ല്പ​ന​യി​ൽ അ​ല്പം സൗ​ന്ദ​ര്യ​വ​ർ​ധ​ക മാ​റ്റ​ങ്ങ​ൾ ചേ​ർ​ത്തി​ട്ടു​ണ്ട്. യ​ഥാ​ക്ര​മം 4.21 ല​ക്ഷം, 4.99 ല​ക്ഷം വി​ല​വ​രു​ന്ന ര​ണ്ടു മോ​ഡ​ലു​ക​ളു​ടെ​യും ബു​ക്കിം​ഗ് സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.


ഫീ​ച്ച​റു​ക​ൾ

പു​തി​യ റി​യ​ർ സ്പോ​യി​ല​ർ, ബ്ലാ​ക്ക് വീ​ൽ ക​വ​റു​ക​ൾ, ബ്ലാ​ക്ക് ഗ്രി​ൽ, ക്രോം ​ഫി​നി​ഷ്ഡ് എ​ക്സ്ഹോ​സ്റ്റ് ടി​പ്പ്, ബം​പ​റി​ൽ ക്രോം ​ബെ​സ​ലു​ക​ൾ എ​ന്നി​വ​യും ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ മോ​ഡ​ലു​ക​ളി​ലു​ണ്ട്. ഇ​ന്‍റീ​രി​യ​റി​ൽ പി​യാ​നോ ബ്ലാ​ക്ക് കാ​ബി​ൻ, പു​തി​യ സീ​റ്റ് ക​വ​റു​ക​ൾ, റി​മോ​ട്ട് കീ​ലെ​സ് എ​ൻ​ട്രി, ബ്ലൂ​ടൂ​ത്ത് സ​പ്പോ​ർ​ട്ടു​ള്ള ഓ​ഡി​യോ സി​സ്റ്റം എ​ന്നി​വ​യു​മു​ണ്ട്. 1.2 ലി​റ്റ​ർ 5-സ്പീ​ഡ് പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് ര​ണ്ടു മോ​ഡ​ലു​ക​ളു​ടെ​യും ക​രു​ത്ത്.